For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IND vs NZ: 9 വര്‍ഷം, കോലി കൈവിട്ടത് 2 ടെസ്റ്റ്; 2 വര്‍ഷം, രോഹിത് 3 എണ്ണം തോറ്റു!! ആഞ്ഞടിച്ച് ഫാന്‍സ്

ബെംഗളൂരു: ന്യൂസിലാന്‍ഡുമായുള്ള ഒന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ ഇന്ത്യയുടെ വന്‍ തോല്‍വിക്കു പിന്നാലെ നായകന്‍ രോഹിത് ശര്‍മയ്ക്കു രൂക്ഷവിമര്‍ശനം. എട്ടു വിക്കറ്റിന്റെ വന്‍ പരാജയമാണ് സ്വന്തം നാട്ടുകാര്‍ക്കു മുന്നില്‍ ഇന്ത്യക്കു ഏറ്റുവാങ്ങേണ്ടതായി വന്നിരിക്കുന്നത്. ഇന്ത്യ നല്‍കിയ 107 റണ്‍സിന്റെ വിജയലക്ഷ്യം കിവികള്‍ അഞ്ചാംദിനം 28ാം ഓവറില്‍ തന്നെ രണ്ടു വിക്കറ്റിനു മറികടക്കുകയായിരുന്നു.

ഈ വിജയത്തോടെ മൂന്നു ടെസ്റ്റുകളുടെ പരമ്പരയില്‍ ഇന്ത്യ 0-1നു പിന്നിലാവുകയും ചെയ്തിരിക്കുകയാണ്. ശേഷിച്ച രണ്ടു ടെസ്റ്റുകള്‍ ഇതോടെ ഇന്ത്യക്കു നിര്‍ണായകമായി മാറുകയും ചെയ്തു. രോഹിത്തിന്റെ മോശം ക്യാപ്റ്റന്‍സിയാണ് ഇന്ത്യന്‍ പരാജയത്തിനു പ്രധാന കാരണമെന്നാണ് സോഷ്യല്‍ മീഡിയയില്‍ ആരാധകര്‍ തുറന്നടിക്കുന്നത്.

INDIA TEST

കോലി തോറ്റത് വെറും രണ്ടെണ്ണം മാത്രം

ഇന്ത്യയുടെ മുന്‍ ടെസ്റ്റ് ക്യാപ്റ്റനായ വിരാട് കോലിയുമായി താരതമ്യം ചെയ്യുമ്പോള്‍ രോഹിത് ശര്‍മയുടെ റെക്കോര്‍ഡ് വളരെ മോശമാണെന്നാണ് ആരാധകര്‍ സോഷ്യല്‍ മീഡിയയില്‍ ചൂണ്ടിക്കാണിക്കുന്നത്.

വിരാട് കോലി ഒമ്പതു വര്‍ഷത്തെ ക്യാപ്റ്റന്‍സി കരിയറില്‍ സ്വന്തം നാട്ടില്‍ വെറും രണ്ടു ടെസ്റ്റുകളില്‍ മാത്രമേ പരാജയയപ്പെട്ടിട്ടുള്ളൂ. രോഹിത് ശര്‍മയാവട്ടെ ടെസ്റ്റ് നായകസ്ഥാനമേറ്റെടുത്ത് രണ്ടു വര്‍ഷത്തിനിടെ മൂന്നു ടെസ്റ്റുകളില്‍ ഇതിനകം നാട്ടില്‍ തോറ്റിരിക്കുകയാണെന്നും ആരാധകര്‍ ആഞ്ഞടിക്കുന്നു.

ദയനീയ ക്യാപ്റ്റന്‍സി

ബെംഗളൂരു ടെസ്റ്റില്‍ രോഹിത് ശര്‍മയുടെ ക്യാപ്റ്റന്‍സിയെ ദയനീയമെന്നു മാത്രമേ പറയാന്‍ സാധിക്കുകയുള്ളൂ. വളരെ മോശം ഫീല്‍ഡ് പ്ലേസ്‌മെന്റുകളാണ് അഞ്ചാം ദിനം അദ്ദേഹം നടത്തിയത്. ന്യൂസിലാന്‍ഡ് ബാറ്റര്‍മാര്‍ക്കു ഒരു തരത്തിലുള്ള സമ്മര്‍ദ്ദവും തുടക്കത്തില്‍ സൃഷ്ടിക്കാന്‍ രോഹിത്തിനു കഴിഞ്ഞില്ല. വളരെ അനായാസമാണ് കിവി ബാറ്റര്‍മാര്‍ റണ്‍സ് നേടിക്കൊണ്ടിരുന്നതെന്നും ആരാധകര്‍ ചൂണ്ടിക്കാട്ടി.

രോഹിത് ശര്‍മയെന്ന ക്യാപ്റ്റന്റെ പ്രധാന ആയുധം ജസ്പ്രീത് ബുംറ മാത്രമാണ്. അദ്ദേഹമില്ലെങ്കില്‍ വെറും ശരാശരി നായകന്‍ മാത്രമൈാണ് രോഹിത്. ബെംഗളൂരു ടെസ്റ്റിന്റെ രണ്ടാമിന്നിങ്‌സില്‍ വീണ രണ്ടു വിക്കറ്റുകളും ലഭിച്ചത് ബുംറയ്ക്കാണ്. മറ്റു ബൗളര്‍മാരെക്കൊണ്ട് എങ്ങനെ വിക്കറ്റെടുക്കാമെന്നു രോഹിത്തിനു അറിയില്ലെന്നും ആരാധകര്‍ പരിഹസിക്കുന്നു.

ROHIT SHARMA-TOM LATHAM

കിവികളുടേത് ചരിത്ര വിജയം

ചരിത്ര വിജയം കൂടിയാണ് ഇന്ത്യക്കെതിരേ ബെംഗളൂരുവില്‍ ന്യൂസിലാന്‍ഡ് ടീം നേടിയിരിക്കുന്നത്. 36 വര്‍ഷങ്ങള്‍ക്കു മുമ്പായിരുന്നു റെഡ് ബോള്‍ ക്രിക്കറ്റില്‍ ഇവിടെ അവരുടെ അവസാനത്തെ വിജയം. 1988ലായിരുന്നു അവസാനമായി കിവികള്‍ ഇവിടെ ടെസ്റ്റില്‍ വിജയം കൊയ്തത്.

അന്നു മുംബൈയിലെ വാംഖഡെയില്‍ 136 റണ്‍സിനാണ് ഇന്ത്യയെ ന്യൂസിലാന്‍ഡ് വീഴ്ത്തിയത്. 1969ല്‍ നാഗ്പൂലില്‍ വച്ച് ഇന്ത്യയെ 167 റണ്‍സിനും കിവികള്‍ തോല്‍പ്പിച്ചിട്ടുണ്ട്. ഇന്ത്യയില്‍ ഈ മൂന്നു ടെസ്റ്റുകളില്‍ മാത്രമേ ന്യൂസിലാന്‍ഡ് ഇതുവരെ ജയിക്കുകയും ചെയ്തിട്ടുള്ളൂ.

മറ്റൊരു നാണക്കേടിന്റെ റെക്കോര്‍ഡ് കൂടി ഈ ടെസ്റ്റില്‍ ഇന്ത്യയെ തേടിയെത്തി. നാട്ടില്‍ ഒരിന്നിങ്‌സില്‍ ഏറ്റവുമുയര്‍ന്ന സ്‌കോര്‍ നേടിയിട്ടും ഇന്ത്യക്കു തോല്‍ക്കേണ്ടിവന്നത് ഇതാദ്യമാണ്. ഈ ടെസ്റ്റിന്റെ രണ്ടാമിന്നിങ്‌സില്‍ ഇന്ത്യ 462 റണ്‍സ് അടിച്ചെടുത്തിരുന്നു. എന്നിട്ടും മല്‍സരം ജയിക്കാനായില്ല. ഇതിനു മുമ്പ് ഇതേ വേദിയില്‍ പാകിസ്താനെതിരേ 2005ല്‍ 449 റണ്‍സ് നേടിയിട്ടും ജയിക്കാനാവാതെ പോയതായിരുന്നു നേരത്തേയുള്ള റെക്കോര്‍ഡ്. ഇതാണ് ഇന്ത്യ പഴങ്കഥയാക്കിയത്.

അതേസമയം, ആദ്യ ഇന്നിങ്‌സിലെ വന്‍ ബാറ്റിങ് ദുരന്തമാണ് ബെംഗളൂരു ടെസ്റ്റ് ഇന്ത്യക്കു കൈവിട്ടു പോവാനുള്ള പ്രധാനപ്പെട്ട കാരണം. ടോസിനു ശേഷം ബാറ്റിങ് തിരഞ്ഞെടുത്ത ഇന്ത്യന്‍ ടീം വെറും 46 റണ്‍സിനു ഓള്‍ഔട്ടാവുകയായിരുന്നു. നാട്ടില്‍ ഇന്ത്യയുടെ ഏറ്റവും ചെറിയ ടീം ടോട്ടലും ഇതു തന്നെയാണ്.

Story first published: Sunday, October 20, 2024, 14:06 [IST]
Other articles published on Oct 20, 2024
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+