For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IND vs NZ: കോലി മൂന്നാം നമ്പറായത് മണ്ടത്തരമോ? എന്തായിരുന്നു ബെസ്റ്റ്, തുറന്നു പറഞ്ഞ് ഡിക്കെ

ബെംഗളൂരു: ന്യൂസിലാന്‍ഡുമായുള്ള ഒന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ ഇന്ത്യന്‍ ടീം പതറവെ ബാറ്റിങ് ലൈനപ്പില്‍ വരുത്തിയ ചില മാറ്റങ്ങളെക്കുറിച്ച് നിരീക്ഷണം നടത്തിയിരിക്കുകയാണ് മുന്‍ വിക്കറ്റ് കീപ്പര്‍ ദിനേശ് കാര്‍ത്തിക്. ഒന്നാമിന്നിങ്‌സില്‍ വെറും 46 റണ്‍സിനാണ് ഇന്ത്യന്‍ ടീം ഓള്‍ഔട്ടായത്. യുവതാരം ശുഭ്മന്‍ ഗില്ലിനു പകരം സ്റ്റാര്‍ ബാറ്റര്‍ വിരാട് കോലിയെ ബാറ്റിങില്‍ മൂന്നാം നമ്പറിലേക്കു പ്രൊമോട്ട് ചെയ്യാനുള്ള ഇന്ത്യയുടെ നീക്കം പാളിയിരുന്നു. ഒമ്പതു ബോളുകള്‍ നേരിട്ട അദ്ദേഹം ഡെക്കായാണ് ക്രീസ് വിട്ടത്.

ടെസ്റ്റിലെ സ്ഥിരം ബാറ്റിങ് പൊസിഷനായ നാലാം നമ്പറില്‍ നിന്നും മാറി മൂന്നാം നമ്പറിലേക്കു വരാനുള്ള കോലിയുടെ നീക്കം ദയനീയമായി പരാജയപ്പെടുകയായിരുന്നു. എന്തുകൊണ്ടായിരിക്കാം അദ്ദേഹം ഈ പൊസിഷനില്‍ കളിച്ചതെന്നും ടെസ്റ്റില്‍ ഏറ്റവും മികച്ച ബാറ്റിങ് പൊസിഷന്‍ ഏതാണെന്നും ചൂണ്ടിക്കാണിച്ചിരിക്കുകയാണ് ഡിക്കെ. ക്രിക്ക്ബസിന്റെ (Cricbuzz) ഷോയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

VIRAT KOHLI

കോലി നോ പറയേണ്ടിയിരുന്നു

ബെംഗളൂരു ടെസ്റ്റില്‍ ടീമിനായി മൂന്നാം നമ്പറില്‍ ബാറ്റ് ചെയ്യാന്‍ ആവശ്യപ്പെട്ടപ്പോള്‍ വിരാട് കോലി നോ പറയേണ്ടിയിരുന്നുവെന്നാണ് ദിനേശ് കാര്‍ത്തിക്കിന്റെ അഭിപ്രായം. മൂന്നല്ല, റെഡ് ബോള്‍ ക്രിക്കറ്റില്‍ നാല് തന്നെയാണ് അദ്ദേഹത്തിന്റെ ഏറ്റവും മികച്ച ബാറ്റിങ് പൊസിഷനെന്നും ഡിക്കെ ചൂണ്ടിക്കാട്ടി.

ഞാന്‍ വിരാട് കോലിയെ സംരക്ഷിക്കുകയല്ല. ക്രിക്കറ്റ് ചരിത്രത്തിലെ എക്കാലത്തെയും മഹാന്‍മാരായ ചില ബാറ്റര്‍മാരെപ്പോലെ മികച്ച ടെക്‌നിക്കും മനോഭാവവുമെല്ലാം വിരാടിനുണ്ട്. ഞാന്‍ ഒരു മാറ്റം ബാറ്റിങ് ലൈനപ്പില്‍ വരുത്തുകയാണെങ്കില്‍ മൂന്നാം നമ്പറില്‍ കളിപ്പിക്കുക കെഎല്‍ രാഹുലിനെയായിരിക്കും. വിരാട് നാലാമനായി തന്നെ തുടരുന്നതായിരുന്നു ബെസ്റ്റെന്നും ദിനേശ് കാര്‍ത്തിക് വിലയിരുത്തി.

ഈ ടെസ്റ്റില്‍ മൂന്നാംനമ്പറില്‍ ബാറ്റ് ചെയ്യാന്‍ ടീം മാനേജ്‌മെന്റ് ആവശ്യപ്പെട്ടപ്പോള്‍ വിരാട്‌കോലിവളരെ നല്ല രീതിയില്‍ തന്നെ നോ പറയേണ്ടിയിരുന്നു. ഞാന്‍ നാലാം നമ്പറില്‍ തന്നെ തുടരാമെന്നും അദ്ദേഹം അറിയിക്കണ്ടത് ആവശ്യമായിരുന്നു. പകരം കെഎല്‍ രാഹുലോ, സര്‍ഫറാസ് ഖാനോ ഈ പൊസിഷനില്‍ കളിക്കുന്നതായിരിക്കും നല്ലതെന്നും വിരാട് പറയേണ്ടത് പ്രധാനമായിരുന്നു.

എങ്കില്‍ കോച്ച് അദ്ദേഹത്തിനു പകരം മറ്റൊരു ഓപ്ഷനെക്കുറിച്ച് ചിന്തിക്കുകയും ചെയ്യും. പക്ഷെ സംഭവിച്ചത് നേരെ തിരിച്ചാണ്. മൂന്നാം നമ്പറില്‍ കളിക്കാന്‍ എനിക്കു സന്തോഷമേയുള്ളൂവെന്നു വിരാട് പറഞ്ഞതു കാരണമാവും ഇത്തരമൊരു സാഹചര്യം സംഭവിച്ചതെന്നും ഡിക്കെ കൂട്ടിച്ചേര്‍ത്തു.

KL RAHUL

ശരിയായ തീരുമാനല്ല

ശുഭ്മന്‍ ഗില്ലിന്റെ അഭാവത്തില്‍ വിരാട് കോലിയെ മൂന്നാം നമ്പറില്‍ ഇറക്കിയ ഇന്ത്യന്‍ ടീം മാനേജ്‌മെന്റിന്റെ തീരുമാനം ശരിയായിരുന്നുവെന്നു ഞാന്‍ പറയില്ല. കെഎല്‍ രാഹുലായിരുന്നു ഈ പൊസിഷനില്‍ ഏറ്റവും അനുയോജ്യനായ താരം. നേരത്തേ മുന്‍നിരയില്‍ കളിക്കുകയും മികച്ച ഇന്നിങ്‌സുകള്‍ കളിക്കുകയും ചെയ്തിട്ടുള്ള ബാറ്ററാണ് രാഹുല്‍. അതുകൊണ്ടു തന്നെ ഈ റോള്‍ അദ്ദേഹത്തെടീം ഉറപ്പായും ഏല്‍പ്പിക്കേണ്ടിയിരുന്നുവെന്നും ദിനേശ് കാര്‍ത്തിക് അഭിപ്രായപ്പെട്ടു.

അതേസമയം, ടെസ്റ്റ് ഫോര്‍മാറ്റില്‍ കോലിയുടെ ദയനീയ ഫോം തുടരുകയാണ്. ഈ വര്‍ഷം കളിച്ചിട്ടുള്ള ആറു ടെസ്റ്റ് ഇന്നിങ്‌സുകളെടുത്താല്‍ വെറും 26.16 മാത്രമാണ് അദ്ദേഹത്തിന്റെ ബാറ്റിങ് ശരാശരി.

Story first published: Friday, October 18, 2024, 10:59 [IST]
Other articles published on Oct 18, 2024
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+