രാജ്‌കോട്ട്: ന്യൂസിലാന്‍ഡുമായുുള്ള ആദ്യ ഏകദിനത്തില്‍ ദയനീയമായി പരാജയപ്പെട്ടിരിക്കുകയാണ് ടീം ഇന്ത്യ. കിവികളുടെ രണ്ടംനിര ടീമിനെതിരായ ഇന്ത്യ തൂത്തുവാരുമെന്നായിരുന്നു നേരത്തേ പ്രതീക്ഷിക്കപ്പെട്ടിരുന്നത്. പക്ഷെ ഇന്ത്യയെ തീര്‍ക്കാന്‍ ഈ ടീം തന്നെ ധാരാളമാണെന്നു അവര്‍ തെളിയിച്ചിരിക്കുകയാണ്.
തികച്ചും ഏകപക്ഷീയമായ രണ്ടാമത്തെ കളിയില്‍ ഏഴു വിക്കറ്റിന്റെ ആധികാരികമായ വിജയമാണ് ന്യൂസിലാന്‍ഡ് സ്വന്തമാക്കിയത്. ഇതോടെ മൂന്നു മല്‍സരങ്ങളുടെ പരമ്പരയില്‍ അവര്‍ 1-1നു ഒപ്പമെത്തുകയും ചെയ്തു. ഞായറാഴ്ച ഇന്‍ഡോറില്‍ നടക്കാനിരിക്കുന്ന അവസാന മല്‍സരവും ജയിച്ച് പരമ്പര സ്വന്തമാക്കാനുള്ള സുവര്‍ണാവസരമാണ് അവര്‍ക്കു ലഭിച്ചിരിക്കുന്നത്.

ഇന്ത്യ നല്‍കിയ 285 റണ്‍സിന്റെ വിജയലക്ഷ്യം യാതൊരു വെല്ലുവിളിയുമില്ലാതെ വെറും മൂന്നു വിക്കറ്റിനു കിവികള്‍ മറികടക്കുകയായിരുന്നു. മോശം ബൗളിങിലൂടയും ചില ഫീല്‍ഡിങ് പിഴവുകളിലൂടെയും ഇന്ത്യ അവരെ സഹായിക്കുകയും ചെയ്തു. അതിനിടെ ചിലര്‍ ഈ കളിയിലെ തോല്‍വിക്കു പ്രധാന കാരണമായി ചൂണ്ടാക്കിക്കുന്നത് രോഹിത് ശര്‍മ ഫീല്‍ഡിങില്‍ വരുത്തിയ ഒരു പിഴവിനെയാണ്. ഇതു എന്താണെനന്നു നോക്കാം.
ശരിക്കും വില്ലന്‍ രോഹിത്തോ?
രാജ്‌കോട്ടില്‍ നടന്ന മല്‍സരത്തില്‍ ന്യൂസിലാന്‍ഡിന്റെ റണ്‍ചേസ് വിജയത്തിന് അടിത്തറയിട്ടത് മികച്ചൊരു കൂട്ടുകെട്ടായിരുന്നു. മൂന്നാം വിക്കറ്റില്‍ ഡാരില്‍ മിച്ചെല്‍- വില്‍ യങ് സഖ്യം ചേര്‍ന്നെടുത്ത 162 റണ്‍സാണിത്. 152 ബോളുകളിലാണിത്. 13ാം ഓവറില്‍ ടീം സ്‌കോര്‍ 46ല്‍ നില്‍ക്കെ ഒന്നിച്ച സഖ്യം വേര്‍പിരിഞ്ഞത് 38ാം ഓവറില്‍ 208 റണ്‍സില്‍ വച്ചായിരുന്നു. ഈ ജോടി വേര്‍പിരിയുമ്പോഴേക്കും അവര്‍ വിജയവുമുറപ്പാക്കിയിരുന്നു.
എന്നാല്‍ ഈ സഖ്യത്തെ വളരെ നേരത്തേ വേര്‍പിരിക്കാനുള്ള ഒരു അവരെ ഇന്ത്യക്കു വീണു കിട്ടിയിരുന്നു. പക്ഷെ അതു അത്ര എളുപ്പമുള്ളതായിരുന്നില്ല. രോഹിത് ശര്‍മയ്ക്കായിരുന്നു വളരെ ദുഷ്‌കരമായ ഈ അവസരം ലഭിച്ചത്.
സ്പിന്നര്‍ കുല്‍ദീപ് യാദവെറിഞ്ഞ 25ാമത്തെ ഓവറിലായിരുന്നു ഇത്. രണ്ടു വിക്കറ്റിനു 112 റണ്‍സെന്ന നിലയിലാണ് തൊട്ടുമുമ്പത്തെ ഓവര്‍ കിവികള്‍ അവസാനിപ്പിച്ചത്. 44 റണ്‍സോടെ മിച്ചെലും 38 റണ്‍സെടുത്ത യങുമായിരുന്നു ക്രീസില്‍.
25ാം ഓവറില്‍ കുല്‍ദീപിനെതിരേ സ്‌ട്രൈക്ക് നേരിട്ടത് മിച്ചെലാണ്. ആദ്യത്തെ ബോള്‍ ബാക്ക് വേര്‍ഡ് പോയിന്റിലേക്കു കളിച്ച് അദ്ദേഹം സിംഗിളെടുത്തു. അടുത്തത് 77.6 കിമി മാത്രം വേഗതയുള്ള ഒരു ഗൂഗ്ലിയായിരുന്നു. ഇതിനെ ലോങ് ഓണിലേക്കു കളിക്കാനായിരുന്നു യങിന്റെ ശ്രമം.

പക്ഷെ പ്രതീക്ഷിച്ചതു പോലെ ബാറ്റില്‍ കണക്ടായില്ല. മുകളിലേക്കുയര്‍ന്ന ബോള്‍ പിടികൂടാന്‍ ലോങ്ഓഫില്‍ നിന്നും രോഹിത് മുനന്നോട്ട് ഓടിവന്നെങ്കിലും തൊട്ടുമുമ്പിലായി ബോള്‍ പതിക്കുകയായിരുന്നു. നിലത്തുവീണ അദ്ദേഹം ഒരു വിധം ബ്ലോക്കും ചെയ്തു.
യഥാര്‍ഥത്തില്‍ വളരെ ബുദ്ധിമുട്ടേറിയ ഒരു ക്യാച്ചായിരുന്നു അത്. പക്ഷെ അസാധ്യമായിരുന്നില്ല. അല്‍പ്പം മുന്നോട്ട് ഡൈവ് ചെയ്തിരുന്നെങ്കില്‍ ബോള്‍ രോഹിത്തിന്റെ കൈകളില്‍ കുരുങ്ങുകയും ചെയ്‌തേനെ. പക്ഷെ ബോളിന്‍െ ദിശ മനസിലാക്കുന്നതില്‍ സംഭവിച്ച ചെറിയ പിഴവ് കാരണം മുന്നോട്ട് ഡൈവ് ചെയ്യാനുള്ള ശ്രമം അദ്ദേഹം നടത്തിയില്ല. ഇതോടെ യങ് രക്ഷപ്പെടുകയും ചെയ്തു.
രോഹിത് ആ വണ്ടര്‍ ക്യാച്ചെടുത്തിരുന്നെങ്കില്‍ യങ് 38 റണ്‍സിനു മടങ്ങുമായിരുന്നു. കളിയിലേക്കു തിരിക വരാനും ഇന്ത്യക്കു സാധിക്കുമായിരുന്നു. ആയുസ് നീട്ടിക്കിട്ടിയ അദ്ദേഹം പിന്നീട് 87 റണ്‍സ് നേടിയാണ് പുറത്തായത്. 98 ബോളില്‍ ഏഴു ഫോറുള്‍പ്പെട്ടതാണ് യങിന്റെ ഇന്നിങ്‌സ്.