Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IND vs NZ: വാഷിക്ക് പകരം ബഡോനി!! ഇന്ത്യ കാണിച്ചത് വന്‍ മണ്ടത്തരം, ഈ കാരണങ്ങള്‍

ന്യൂസിലാന്‍ഡുമായുള്ള ഏകദിന പരമ്പരയിലെ ശേഷിച്ച രണ്ടു മല്‍സരങ്ങള്‍ക്കുള്ള ഇന്ത്യന്‍ ടീമിലേക്കു പുതുമുഖ ഓള്‍റൗണ്ടര്‍ ആയുഷ് ബഡോനിക്കു സര്‍പ്രൈസ് കോള്‍ ലഭിച്ചിരിക്കുകയാണ്. വഡോദരയിലെ ആദ്യ കളിയില്‍ ബൗളിങിനിടെ പരിക്കേറ്റ ഓള്‍റൗണ്ടര്‍ വാഷിങ്ടണ്‍ സുന്ദറിന്റെ പകരക്കാരനായാണ് അദ്ദേഹത്തിന്റെ വരവ്.

വാഷിങ്ടണ്‍ വിട്ടുനിന്നാല്‍ പകരക്കാരനായി പല താരങ്ങളുടെയും പേരുകള്‍ നേരത്തേ ഉയര്‍ന്നു വന്നിരുന്നു. പക്ഷം അക്കൂട്ടത്തില്‍ ആരും ബഡോനിയുടെ പേര് പരിഗണിച്ചിരുന്നില്ല. പക്ഷെ എല്ലാ പ്രവചനങ്ങളും തെറ്റിച്ചാണ് അദ്ദേഹം ടീമിലേക്കു വന്നത്. വാഷിങ്ടണിനു പകരം ബഡോനിയെ ടീമിലെടുത്തത് തീര്‍ച്ചയായും വലിയൊരു മണ്ടത്തരം തന്നെയാണ്. എന്തൊക്കെയാണ് ഇതിന്റെ കാരണങ്ങളെന്നു നോക്കാം.

AYUSH BADONI

കാണിച്ചത് അബദ്ധം, കാരണങ്ങള്‍

വാഷിങ്ടണ്‍ സുന്ദറിനെ പോലെ ഒരു സ്‌പെഷ്യലിസ്റ്റ് ഓള്‍റൗണ്ടറായി ആയുഷ് ബഡോനിയെ പരിഗണിക്കാന്‍ സാധിക്കില്ലെന്നതാണ് ആദ്യത്തെ കാരണം. വലംകൈയന്‍ ബാറ്ററും പാര്‍ട്ട് ടൈം ഓഫ് സ്പിന്നറും മാത്രമാണ് അദ്ദേഹം. അതുകൊണ്ടു തന്നെ വാഷിക്കു പകരം ബഡോനിയെന്നത് വലിയ മിസ് മാച്ച് തന്നെയാണ്. ബാറ്റിങ് ഓള്‍റൗണ്ടറാണ് അദ്ദേഹമെങ്കില്‍ ബൗളിങ് ഓള്‍റൗണ്ടറാണ് വാഷി.

സമീപകാലത്തു ബഡോനിയുടെ ബൗളിങ് ഏറെ മെച്ചപ്പെട്ടിട്ടുണ്ടെങ്കിലും വാഷിങ്ടണിനെ പോലെയൊരു നിയന്ത്രണം പന്തിന്‍ മേല്‍ പുലര്‍ത്താന്‍ സാധിച്ചേക്കില്ല. വളരെ മികച്ച ലൈനില്‍ പന്തെറിഞ്ഞ് ക്രീസിലുള്ള ബാറ്റര്‍മാരെ പൂട്ടാന്‍ സാധിക്കുന്നയാളാണ് വാഷി. പക്ഷെ ബഡോനിക്കു അതു സാധിക്കുമോയെന്നതു സംശയമാണ്.

ബാറ്റിങെടുത്താല്‍ അടുത്തിടെയായി അഞ്ചാം നമ്പറിലെല്ലാം വാഷിങ്ടണ്‍ പരീക്ഷിക്കപ്പെട്ടിട്ടുണ്ട്. എന്നാല്‍ ദ്ദേഹത്തെ പോലെ ഇടംകൈയന്‍ ബാറ്ററല്ല ബഡോനി. മാത്രമല്ല ലിസ്റ്റ് എ ക്രിക്കറ്റില്‍ സമീപകാലത്തു ലോവര്‍ ഓര്‍ഡറിലാണ് അദ്ദേഹം ബാറ്റ് ചെയ്തു ചെയ്തു കൊണ്ടിരിക്കുന്നത്. വിജയ് ഹസാരെ ട്രോഫിയില്‍ ഡല്‍ഹിക്കു വേണ്ടിയാണ് ലോവര്‍ ഓര്‍ഡറില്‍ ബഡോനി ബാറ്റ് ചെയ്തത്.

വാഷിങ്ടണിന്റെ പകരക്കാരനായി മികച്ച ഓപ്ഷനുകള്‍ വേറെയുള്ളപ്പോള്‍ ബഡോനിയെ പരിഗണിക്കേണ്ടിയിരുന്നോ എന്നതാണ് അടുത്ത, ചോദ്യം. സീനിയര്‍ താരമായ അക്ഷര്‍ പട്ടേല്‍ വളരെ നല്ലൊരു ഓപ്ഷനായിരുന്നു. കൂടാതെ നേരത്തേ ദേശീയ ടീമിന്റെ ഭാഗമായിട്ടുള്ള ഷഹബാസ് അഹമ്മദ്, പുതുമുഖമായ തനുഷ് കോട്ടിയാന്‍ എന്നിവരും വാഷിയുടെ അഭാവം നികത്താന്‍ സാധിക്കുന്നവരാണ്.

AYUSH BADONI

ഈ സീസണിലെ വിജയ് ഹസാരെ ട്രോഫിയില്‍ ബാറ്റിങില്‍ തിളങ്ങിയവരാണ് അക്ഷറും ഷഹബാസും. കൂടാതെ മതിയായ ഓവറുകള്‍ ബൗള്‍ ചെയ്തിട്ടുമുണ്ട്. വാഷിക്കു പകരം ഇന്ത്യന്‍ ടീമിനു വേണ്ടി അഞ്ചാം വമ്പറില്‍ ബാറ്റ് ചെയ്യാനും ഇവര്‍ക്കു സാധിക്കും. അക്ഷര്‍ നേരത്തേ ഈ പൊസിഷനുകളിലെല്ലാം ബാറ്റും ചെയ്തിട്ടുള്ളതാണ്.

ബഡോനിയെ ടീമിലെടുത്തത് മണ്ടത്തരമാണെന്നു പറയാനുള്ള അടുത്ത കാരണം സമീപകാലത്തെ മോശം ഫോമാണ്. കഴിഞ്ഞ സയ്ദ് മുഷ്താഖ് അലി ട്രോഫി ടി20യില്‍ ശരാശരി പ്രകടനമാണ് ബാറ്റിങില്‍ അദ്ദേഹം കാഴ്ചവച്ചത്. ഏഴിന്നിങ്‌സുകളില്‍ നിന്നും 29 ശരാശരിയില്‍ താരത്തിനു നേടാനായത് 206 റണ്‍സാണ്.

അതിനു ശേഷം കളിച്ച വിജയ് ഹസാരെയില്‍ ബഡോനി വന്‍ ഫ്‌ളോപ്പായിരുന്നു. മൂന്നിങ്‌സുകളില്‍ നിന്നും താരത്തിനു നേടാനായത് വെറും 16 റണ്‍സാണ്. റിസ്റ്റ് സ്പിന്നര്‍മാര്‍ക്കെതിരേ ടൂര്‍ണമെന്റില്‍ ബഡോനി പതറുകയും ചെയ്തു. രണ്ടു കളിയില്‍ താരത്തെ പുറത്താക്കിയതും റിസ്റ്റ് സ്പിന്നര്‍മാരാണ്.

Story first published: Monday, January 12, 2026, 17:08 [IST]
Other articles published on Jan 12, 2026
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+