Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IND vs NZ: 10/10, അജാസ് ഇനി വീരനായകന്‍! ലോക റെക്കോര്‍ഡിനൊപ്പം- രണ്ടാമത്തെ 'ഇന്ത്യന്‍'

മുംബൈ: ഇന്ത്യക്കെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റിലൂടെ കരിയര്‍ തന്നെ മറ്റൊരു തലത്തിലേക്കു ഉയര്‍ത്തിയിരിക്കുകയാണ് ന്യൂസിലാന്‍ഡിന്റെ ഇടംകൈയന്‍ സ്പിന്നറും ഇന്ത്യന്‍ വംശജനുമായ അജാസ് പട്ടേല്‍. ഇന്ത്യയുടെ 10 പേരെയും പുറത്താക്കിയാണ് അജാസ് ചരിത്രം കുറിച്ചിരിക്കുന്നത്. ലോക റെക്കോര്‍ഡിനൊപ്പം അദ്ദേഹമെത്തുകുയം ചെയ്തു. താന്‍ ജനിച്ചുവളര്‍ന്ന മുംബൈയിലെ കന്നി ടെസ്റ്റില്‍ തന്നെയാണ് ഈ അവിസ്മരണീയ നേട്ടം കുറിക്കാന്‍ കഴിഞ്ഞത് അജാസിന്റെ ആഹ്ലാദം ഇരട്ടിയാക്കുമെന്നുറപ്പാണ്.

47.5 ഓവറില്‍ 12 മെയ്ഡനുകളക്കം 119 റണ്‍സ് വിട്ടുകൊടുത്താണ് അജാസ് ഇന്ത്യയുടെ മുഴുവന്‍ പേരെയും പുറത്താക്കിയത്. ആദ്യം നാലു വിക്കറ്റുകളെടുത്ത അദ്ദേഹം രണ്ടാമിന്നിങ്‌സില്‍ ആറു പേരെ കൂടി പുറത്താക്കി ലോക റെക്കോര്‍ഡ് കുറിക്കുകയായിരുന്നു.

 മൂന്നാമത്തെ താരം

മൂന്നാമത്തെ താരം

ടെസ്റ്റ് ക്രിക്കറ്റിന്റെ ചരിത്രത്തില്‍ നേരത്തേ രണ്ടു പേര്‍ മാത്രമേ ഒരിന്നിങ്‌സില്‍ 10 വിക്കറ്റുകളും വീഴ്ത്തിയിട്ടുള്ളൂ. അവര്‍ക്കൊപ്പം ചേര്‍ന്നിരിക്കുകയാണ് അജാസ് പട്ടേല്‍. ഇംഗ്ലണ്ടിന്റെ ജിം ലേക്കര്‍, ഇന്ത്യയുടെ സ്പിന്‍ ഇതിഹാസം അനില്‍ കുംബ്ലെ എന്നിവരായിരുന്നു ലോക റെക്കോര്‍ഡ് പങ്കിട്ടത്. ഏതൊരു ബൗളറും മോഹിക്കുന്ന എലൈറ്റ് ക്ലബ്ബിലേക്കു അജാസും തന്റെ പേര് കൂട്ടിച്ചേര്‍ത്തു.
1956ല്‍ ഓസ്‌ട്രേലിയക്കെതിരേയായിരുന്നു മുഴുവന്‍ പേരെയും പുറത്താക്കി ലേക്കര്‍ ക്രിക്കറ്റ് ലോകത്തെ വിസ്മയിപ്പിച്ചത്. പിന്നീടൊരു താരം ഈ നേട്ടത്തിനൊപ്പമെത്തുന്നതു കാണാന്‍ 1999 വരെ കാത്തിരിക്കേണ്ടി വന്നു. ചിരവൈരികളായ പാകിസ്താനെതിരായ ടെസ്റ്റിലായിരുന്നു കുംബ്ലെ മുഴുവന്‍ പേരുടെയും വിക്കറ്റെടുത്ത് ചരിത്രം കുറിച്ചത്.

 സ്വാഗതം ചെയ്ത് കുംബ്ലെ

സ്വാഗതം ചെയ്ത് കുംബ്ലെ

ഒരിന്നിന്നിങ്‌സില്‍ 10 വിക്കറ്റുകളെടുത്ത എലൈറ്റ് ബൗളര്‍മാരുടെ ക്ലബ്ബിലേക്ക് ആഅജാസ് പട്ടേലിനെ ഇന്ത്യയുടെ മുന്‍ ഇതിഹാസം അനില്‍ കുംബ്ലെ സ്വാഗതം ചെയ്തു. അജാസ് പട്ടേലിനു സ്വാഗതം, വളരെ നന്നായി ബൗള്‍ ചെയ്തു, ഒരു ടെസ്റ്റ് മല്‍സരത്തിന്റെ ഒന്നാം ദിനം, രണ്ടാംദിനം എന്നിവയിലായി ഈ നേട്ടം കൈവരിക്കാന്‍ പ്രത്യേക ശ്രമം തന്നെ വേണമെന്നും കുംബ്ലെ ട്വിറ്ററില്‍ കുറിച്ചു.

 പ്രശംസിച്ച് ശാസ്ത്രി

പ്രശംസിച്ച് ശാസ്ത്രി

ഇന്ത്യയുടെ മുന്‍ കോച്ചും ഇതിഹാസതാരവുമായ രവി ശാസ്ത്രിയും അജാസ് പട്ടേലിനെ പ്രശംസിച്ചു. ക്രിക്കറ്റെന്ന ഗെയിമില്‍ ചെയ്യാന്‍ വളരെ ബുദ്ധിമുട്ടേറിയ കാര്യങ്ങളില്‍ ഒന്നാണിത്. ഒരിന്നിങ്‌സില്‍ ഒരു ടീമിലെ മുഴുവന്‍ പേരെയും നിങ്ങളുടെ പോക്കറ്റിലാക്കുകയെന്നത് സത്യമായാല്‍ നല്ലതാണ്, സിംപിളായി പറഞ്ഞാല്‍ അയഥാര്‍ഥമാണ്. വെല്‍ഡണ്‍ യങ് മാന്‍ എന്നായിരുന്നു ശാസ്ത്രി അഭിനന്ദിച്ചത്.

അപൂര്‍വ്വനിമിഷത്തിനു സാക്ഷിയായി ദ്രാവിഡ്

അപൂര്‍വ്വനിമിഷത്തിനു സാക്ഷിയായി ദ്രാവിഡ്

അജാസ് പട്ടേലിന്റെ ലോക റെക്കോര്‍ഡ് പ്രകടനം നേരില്‍ കണ്ടതോടെ ഇന്ത്യന്‍ കോച്ച് രാഹുല്‍ ദ്രാവിഡ് അപൂര്‍വ്വ മുഹൂര്‍ത്തത്തിനു കരിയറില്‍ രണ്ടാം തവണയും സാക്ഷിയായി. നേരത്തേ 22 വര്‍ഷങ്ങള്‍ക്കു മുമ്പ് ഡല്‍ഹിയില്‍ നടന്ന ടെസ്റ്റില്‍ പാകിസ്താന്റെ മുഴുവന്‍ വിക്കറ്റുകളും കുംബ്ലെ വീഴ്ത്തിയപ്പോള്‍ ഇന്ത്യന്‍ ടീമിന്റെ ഭാഗമായിരുന്നു ദ്രാവിഡ്. ഇപ്പോള്‍ ടീമിന്റെ കോച്ചായാരിക്കെ ഒരിക്കല്‍ക്കൂടി അത്തരമൊരു മുഹൂത്തത്തിനു അദ്ദേഹം സാക്ഷിയായിരിക്കുകയാണ്. അജാസിന്റെ ലോക റെക്കോര്‍ഡ് പ്രകടനത്തെ കൈയടിച്ച് അഭിനന്ദിക്കാനും ദ്രാവിഡ് മറന്നില്ല.

 ലിയോണിനെ പിന്നിലാക്കി

ലിയോണിനെ പിന്നിലാക്കി

ടെസ്റ്റില്‍ ഒരു വിദേശ ബൗളറുടെ ഏറ്റവും മികച്ച പ്രകടനം കൂടിയാണ് അജാസ് പട്ടേല്‍ മുംബൈയില്‍ കുറിച്ചത്. നേരത്തേ ഓസ്‌ട്രേലിയന്‍ സ്പിന്നര്‍ നതാന്‍ ലിയോണിന്റെ പേരിലായിരുന്ന റെക്കോര്‍ഡ് അജാസ് തിരുത്തുകയായിരുന്നു.
രണ്ടാം തവണയും ഒരു ബൗളര്‍ ടെസ്റ്റില്‍ 10 വിക്കറ്റുകള്‍ കൊയ്ത രാജ്യമായി ഇന്ത്യ മാറി. 1999ല്‍ ഡല്‍ഹിയിലെ ഫിറോസ് ഷോ കോട്‌ല സ്റ്റേഡിയത്തില്‍ വച്ചായിരുന്നു പാകിസ്താനെതിരേ അനില്‍ കുംബ്ലെ 10 വിക്കറ്റുകളുമായി ചരിത്രത്തിന്റെ ഭാഗമായത്.

Story first published: Saturday, December 4, 2021, 14:24 [IST]
Other articles published on Dec 4, 2021
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+