Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IND vs NZ: എനിക്കൊരു പ്രശ്‌നമുണ്ട്, മറികടക്കുന്നത് ഇങ്ങനെ!! വീക്ക്‌നെസിനെപ്പറ്റി അഭിഷേക്

ലോക ടി20 ക്രിക്കറ്റിലെ ഏറ്റവും അപകടകാരികളായ ബാറ്റര്‍മാരെയെടുത്താല്‍ അക്കൂട്ടത്തില്‍ ഏറ്റവും മുന്നില്‍ തന്നെ ഇന്ത്യന്‍ വെടിക്കെട്ട് ഓപ്പണര്‍ അഭിഷേക് ശര്‍മയെ കാണാം. ക്രീസിലെത്തിയാല്‍ ആദ്യ ബോളില്‍ മുന്നോട്ടിറങ്ങി ആഞ്ഞടിക്കാന്‍ ഭയമില്ലാത്ത താരമാണ്് അദ്ദേഹം. ഈ അഗ്രസീവ്് ശൈലി തന്നെയാണ് അഭിഷേകിനെ ഇപ്പോള്‍ ലോകത്തിലെ നമ്പര്‍ വണ്‍ ടി20 ബാറ്റര്‍ പദവിയിലുമെത്തിച്ചിരിക്കുന്നത്.

പേസ്, സ്പിന്‍ വ്യത്യാസമില്ലാതെ ഏതു ബൗളിങ് ആക്രമണത്തെയും തല്ലിത്തകര്‍ക്കാനുള്ള പ്രഹരശേഷി അദ്ദഹത്തെ ഇന്ത്യയുടെ തുറപ്പുചീട്ടുമാക്കി മാറ്റിയിരിക്കുകയാണ്. ഏറ്റവും അവസാനമായി ആദ്യ ടി20യില്‍ ന്യൂസിലാന്‍ഡും അഭിഷേകിന്റെ ബാറ്റിന്റെ ചൂടറിഞ്ഞു. വെറും 35 ബോളില്‍ താരം വാരിക്കൂട്ടിയത് 84 റണ്‍സുമാണ്.

ABHISHEK SHARMA

ഇന്ത്യ 48 റണ്‍സിന്റെ വിജയം കൊയ്ത മല്‍സരത്തില്‍ പ്ലെയര്‍ ഓഫ് ദി മാച്ച് പുരസ്‌കാരവും അഭിഷേകിനായിരുന്നു. നിലവില്‍ അദ്ദഹത്തെ പുട്ടാനുള്ള ഒരു തന്ത്രവും എതിര്‍ ടീം ബൗളര്‍മാരുടെ പക്കലില്ലെന്നു കാണാം.

പക്ഷെ എന്നു കരുതി അഭിഷേകിനു ബാറ്ററെന്ന നിലയില്‍ വീക്ക്‌നെസുകളൊന്നുമില്ലെന്നു ഉറപ്പിക്കാന്‍ വരട്ടെ. ഏതൊരു ലോകോത്തര ബാറ്ററെയും പോലെ അദ്ദഹത്തിനും ചില പ്രശ്‌നങ്ങളുണ്ട്. ഇതേക്കുറിച്ച് അഭിഷേക് തന്നെ തുറന്നു പറഞ്ഞിരിക്കുകയാണ്.

അഭിഷേകിന്റെ വീക്ക്‌നസെന്ത്?

ന്യൂസിലാന്‍ഡുമായി നാഗ്പൂരിലെ ആദ്യ ടി20യില്‍ പ്ലെയര്‍ ഓഫ് ദി മാച്ച് പുരസ്‌കാരം ഏറ്റുവാങ്ങിയ ശേഷം സംസാരിക്കവെയാണ അഭിഷേക് ശര്‍മ തന്റെ ബാറ്റിങിനെ കുറിച്ച് മനസ് തുറന്നത്. പല ബാറ്റര്‍മാരെയും പോലെ ഒരുപാട് ഷോട്ടുകള്‍ തന്റെ പക്കലില്ലെന്നാണ് അദ്ദേഹത്തിന്റെ വെൡപ്പെടുത്തല്‍.

അഞ്ചു മല്‍സരങ്ങളുടെ ഈ പരമ്പരയ്ക്കായി തയ്യാറെടുുക്കാന്‍ അഭിഷേകിനു വേണ്ടത്ര സമയം ലഭിച്ചിരുന്നില്ല. കാരണം ആഭ്യന്തര മല്‍സരങ്ങളില്‍ കളിക്കുന്ന തിരക്കിലായിരുന്നു അദ്ദേഹം. എങ്കിലും കിവി ബൗളര്‍മാരുടെ മുന്‍ മല്‍സരങ്ങളിലെ പ്രകടനങ്ങളും സ്വന്തം ബാറ്റിങ് ഹൈലൈറ്റ്‌സുമെല്ലാം നോക്കിയാണ് തയ്യാറെടപ്പ് നടത്തിയതെന്നാണ് താരം പറയുന്നത്.

ബൗളര്‍മാരുടെ മുന്‍ മല്‍സരങ്ങളിലെ വീഡിയോയോ, സ്വന്തം ബാറ്റിങ് വീഡിയോയോ കണ്ടാല്‍ ബൗളര്‍മാര്‍ എന്തു പ്ലാനായിരിക്കും നിങ്ങള്‍ക്കെതിരേ തയ്യാറാക്കുകയെന്നു ഒരു ഐഡിയ ലഭിക്കും. കൂടാതെ എവിടേക്കെല്ലാം എനിക്കു ഷോട്ടുകള്‍ കളിക്കാന്‍ കഴിയുമെന്നും മനസ്സിലാവും.

പക്ഷെ സ്വന്തം ഷോട്ടുകളെ സ്വയം എല്ലായ്‌പ്പോഴും പിന്തുണയ്ക്കുകയെന്നതാണ് ഞാന്‍ ചെയ്യാറുള്ളത്. കാരണം എന്റെ പക്കല്‍ ഒരുപാട് ഷോട്ടുകളൊന്നുമില്ല. വളരെ കുറച്ചെണ്ണം മാത്രമേയുള്ളൂ. ഞാന്‍ ഇവ ഒരുപാട് പരിശീലിക്കാറുണ്ട്, തുടര്‍ന്ന് അതു പ്രാവവര്‍ത്തികമാക്കുകയാണ് ചെയ്യുന്നതെന്നും അഭിഷേക് വ്യക്തമാക്കി.

അത്ര ശക്തല്ല

കളിക്കളത്തില്‍ വമ്പന്‍ സിക്‌സറുകള്‍ പായിക്കുന്നതിനാല്‍ താന്‍ വളരെ ശക്തനായ ബാറ്ററാണെന്നു പലരും കരുതുന്നുണ്ടെങ്കിലും യാഥാര്‍ഥ്യം അതല്ലെന്നു അഭിഷേക് ശര്‍മ തുറന്നു പറയുന്നു. ഞാന്‍ കരുത്തിനേക്കാള്‍ ടൈമിങില്‍ ശ്രദ്ധിക്കുന്ന ബാറ്ററാണ്. ഞാന്‍ ആദ്യം ബോള്‍ വീക്ഷിക്കുകയും സാഹചര്യങ്ങളുമായി പൊരുത്തപ്പെടുകയുമാണ് ചെയ്യുന്നത്.

ABHISHEK SHARMA

കാരണം ഇന്ത്യയുടെ എല്ലാ ഭാഗങ്ങളിലും ഇപ്പോള്‍ ഞങ്ങള്‍ കളിക്കുന്നുണ്ട്. അതുകൊണ്ടു തന്നെ വ്യത്യസ്ത സാഹചര്യങ്ങളുമായി എനിക്കു വളരെ പെട്ടെന്നു തന്നെ പൊരുത്തപ്പെടുകയും വേണം. ടൈമിങും മറ്റു കാര്യങ്ങളെക്കുറിച്ചുള്ള വ്യക്തമായ ധാരണയും കാരണമാണ് വലിയ ഷോട്ടുകള്‍ അനായാസം കളിക്കാന്‍ സാധിക്കുന്നതെന്നും അഭിഷേക് വെളിപ്പെടുത്തി.

അതേസമയം, ന്യൂസിലാന്‍ഡുമായുള്ള ആദ്യ ടി29യിലെ ഇന്നിങ്‌സിനിടെ ഒരു വമ്പന്‍ റെക്കോര്‍ഡ് അദ്ദേഹം സ്വന്തം പേരിലാക്കിയിരുന്നു. ടി20യില്‍ ഏറ്റവും കുറവ് ബോളില്‍ 5000 റണ്‍സ് പൂര്‍ത്തിയാക്കിയ താരമെന്ന ലോക റെക്കോര്‍ഡാണ് അഭിഷേകിനെ തേടിയെത്തിയത്.

2898 ബോളുകള്‍ മാത്രമേ അതിനായി താരത്തിനു ആവശ്യമായി വന്നുള്ളൂ. വെസ്റ്റ് ഇന്‍ഡീസ് സൂപ്പര്‍ താരം ആന്ദ്രെ റസ്സലിന്റെ (2942 ബോള്‍) പേരിലായിരുന്ന ഓള്‍ടൈം റെക്കോര്‍ഡ് അഭിഷേക് തിരുത്തുകയായിരുന്നു,

Story first published: Thursday, January 22, 2026, 15:40 [IST]
Other articles published on Jan 22, 2026
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+