Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IND vs NZ: റിഷഭ് ഔട്ടാണെന്ന് എന്തുറപ്പ്? ചോദ്യം ചെയ്ത് എബിഡി!! വിവാദം കത്തുന്നു

മുംബൈ: ന്യൂസിലാന്‍ഡുമായുള്ള മൂന്നാം ക്രിക്കറ്റ് ടെസ്റ്റിന്റെ രണ്ടാമിന്നിങ്‌സില്‍ റിഷഭ് പന്തിന്റെ വിവാദ പുറത്താവലുമായി ബന്ധപ്പെട്ട് വിവാദം കത്തുകയാണ്. തേര്‍ഡ് അംപയറുടെ തീരുമാനത്തെ ചോദ്യം ചെയ്തു രംഗത്തു വന്നിരിക്കുകയാണ് സൗത്താഫ്രിക്കയുടെ മുന്‍ ബാറ്റിങ് ഇതിഹാസം എബി ഡിവില്ലിയേഴ്‌സ്. എക്‌സിലൂടെയാണ് റിഷഭിന്റെ പുറത്താവലിനെക്കുറിച്ച് അദ്ദേഹം പ്രതികരിച്ചത്. അതു ഔട്ട് തന്നെയാണെന്നു എന്ത് ഉറപ്പാണ് അംപയര്‍ക്കുള്ളതെന്നും എബിഡി തുറന്നടിക്കുന്നു.

രണ്ടാമിന്നിങ്‌സില്‍ റണ്‍ചേസില്‍ ഇന്ത്യന്‍ ടീം പതറവെയായിരുന്നു റിഷഭ് ഫിഫ്റ്റിയോടെ ഒറ്റയാള്‍ പോരാട്ടം നടത്തിയത്. അദ്ദേഹം ക്രീസിലുണ്ടായിരുന്നെങ്കില്‍ ഒരുപക്ഷെ ഇന്ത്യന്‍ ടീം മല്‍സരവും ജയിക്കുമായിരുന്നു. അജാസ് പട്ടേലിന്റെ ഓവറില്‍ വിക്കറ്റ് കീപ്പര്‍ ടോം ബ്ലെണ്ടല്‍ ക്യാച്ച് ചെയ്താണ് റിഷഭ് ഔട്ടായത്. പക്ഷെ ബോള്‍ എവിടെയാണ് ഏഡ്ജ് ചെയ്തതെന്നു കൃത്യമായ തെളിവ് ലഭിച്ചിരുന്നില്ല. ഇതാണ് വിവാദത്തിനു വഴിയൊരുക്കിയത്.

ABD

റിഷഭിന്റെ ബാറ്റില്‍ തട്ടിയോ?

റിഷഭ് പന്തിന്റെ പുറത്താവലിനെക്കുറിച്ച് എക്‌സിലൂടെയാണ് എബി ഡിവില്ലിയേഴ്‌സ് ചോദ്യം ചെയ്തിരിക്കുന്നത്. വിവാദം!! ഒരിക്കല്‍ക്കൂടി ചെറിയ ഗ്രേ ഏരിയ തുറന്നു കാണിക്കപ്പെട്ടിരിക്കുകയാണ്. റിഷഭിന്റെ ബാറ്റില്‍ അതു തട്ടിയോ, അതോ തട്ടാതിരുന്നോ? ബാറ്റിനെ ബോള്‍ കടന്നു പോയ അതേ സമയത്തു തന്നെയാണ് ബാറ്റ് പാഡിലും കൊണ്ടത്, അതിന്റെ ശബ്ദം സ്‌നിക്കോ പിടിച്ചെടുക്കുകയും ചെയ്യും.

പക്ഷെ അതു ബാറ്റില്‍ എഡ്ജായിരുന്നുവെന്നു നമുക്കു എങ്ങനെ ഉറപ്പിക്കാന്‍ കഴിയും? എനിക്കു എല്ലായ്‌പ്പോഴും ഇക്കാര്യത്തില്‍ ആശങ്കയുണ്ട്, വലിയൊരു ടെസ്റ്റ് മല്‍സരത്തിലെ വലിയ മുഹൂര്‍ത്തത്തിലാണ് ഇതു സംഭവിച്ചിരിക്കുന്നത്. എവിടെ ഹോട്ട്‌സ്‌പോട്ട്? എന്നായിരുന്നു എക്‌സില്‍ എബിഡി കുറിച്ചത്.

ഇതുകൊണ്ടും അദ്ദേഹം നിര്‍ത്തിയില്ല. പോസ്റ്റിനു താഴെ എബിഡി വീണ്ടും ഇതേക്കുറിച്ച് പരാമര്‍ശിച്ചിട്ടുണ്ട്്. അവിടെ ഒരു സംശയമുണ്ടായിരുന്നുവെന്നത് യാഥാര്‍ഥ്യമാണ്. അങ്ങനെയെങ്കില്‍ നിങ്ങള്‍ ഓള്‍ഫീല്‍ഡ് അംപയറുടെ കോളില്‍ തന്നെ നില്‍ക്കണ്ടേ? തേര്‍ഡ് അംപയര്‍ കൃത്യമായ വ്യതിയാനം കണ്ടില്ലെങ്കില്‍? എനിക്കു അതില്‍ ഉറപ്പില്ല.

എന്നെ തെറ്റായി എടുക്കരുത്. ഇവിടെ എനിക്കു പക്ഷമൊന്നുമില്ല. സ്ഥിരതയോടെയുള്ള കോളുകള്‍ക്കും സാങ്കേതിക വിദ്യ നന്നായി ഉപയോഗിക്കുന്നതിനുമായി പുഷ് ചെയ്യുകയെന്നു മാത്രമേയുള്ളൂവെന്നും എബിഡി എക്‌സില്‍ വിശദീകരിക്കുന്നു.

അതോടൊപ്പം ഇന്ത്യന്‍ മണ്ണില്‍ ചരിത്ര വിജയം കുറിച്ച ന്യൂസിലാന്‍ഡ് ടീമിനെ അഭിനന്ദിക്കാനും സൗത്താഫ്രിക്കന്‍ ഇതിഹാസം മറന്നില്ല. തികച്ചും അവിശ്വസനീയമായ ടെസ്റ്റ് പരമ്പര വിജയം. അഭിനന്ദനങ്ങള്‍ ന്യൂസിലാന്‍ഡ് എന്നും എബിഡി കുറിച്ചു. 12 വര്‍ഷങ്ങള്‍ക്കു ശേഷമാണ് നാട്ടില്‍ ഒരു ടെസ്റ്റ് പരമ്പര ഇന്ത്യന്‍ ടീം കൈവിട്ടത്. കൂടാതെ നാട്ടില്‍ ഒരു ടെസ്റ്റ് പരമ്പരയില്‍ ഇന്ത്യന്‍ ടീം തൂത്തുവാരപ്പെട്ടതും ആദ്യമായിട്ടാണ്.

RISHABH PANT

റിഷഭിന്റെ പുറത്താവല്‍

ഇന്ത്യന്‍ ഇന്നിങ്‌സിലെ 22ാമത്തെ ഓവറിലായിരുന്നു ഏഴാമനായി റിഷഭ് പന്തിന്റെ പുറത്താവല്‍. സ്പിന്നര്‍ അജാസ് പട്ടേലിനായിരുന്നു വിക്കറ്റ്. 57 ബോളില്‍ ഒമ്പതു ഫോറും ഒരു സിക്‌സറുമടക്കം 64 റണ്‍സാണ് റിഷഭ് അടിച്ചെടുത്തത്. ഇന്ത്യന്‍ ഇന്നിങ്‌സില്‍ 15നു മുകളില്‍ റണ്‍സ് നേടിയ ഏക താരവും അദ്ദേഹമായിരുന്നു.

ഓവറിലെ ആദ്യത്തെയും മൂന്നാമത്തെയും ബോളില്‍ റിഷഭ് ഫോറുകള്‍ പായിച്ചിരുന്നു. നാലാമത്തെ ബോളിലാണ് താരം പുറത്തായത്. ക്രീസില്‍ നിന്നും അല്‍പ്പം മുന്നോട്ടു കയറി ബോളിനെ പ്രതിരോധിക്കാന്‍ റിഷഭ് ശ്രമിക്കുകയായിരുന്നു. പക്ഷെ നേരെ മുകളിലേക്കുയര്‍ന്ന ബോള്‍ വിക്കറ്റ് കീപ്പര്‍ ടോം ബ്ലെണ്ടല്‍ പിടികൂടുകയും ചെയ്തു. കിവി താരങ്ങളുടെ അപ്പീല്‍ അംപയര്‍ തള്ളിയെങ്കിലും അവര്‍ റിവ്യു എടുത്തു.

എന്നാല്‍ റീപ്ലേയില്‍ റിഷഭിന്റെ ബാറ്റിലോ, ഗ്ലൗസിലോ എഡ്ജുണ്ടെന്നു കൃത്യമായ തെളിവില്ലായിരുന്നു. അദ്ദേഹത്തിന്റെ ബാറ്റ് കാലിലെ പാഡില്‍ തട്ടിയതും ബാറ്റിനെ ബോള്‍ കടന്നു പോയതും ഒരേ സമയത്താണ്. ഇതോടെ സ്‌നിക്കോ മീറ്ററില്‍ വ്യതിയാനം കാണിക്കുകയും ചെയ്തു. ഇതേ തുടര്‍ന്നാണ് ഏറെ സമയമെടുത്തതിനു ശേഷം അതു ഔട്ട് തന്നെയാണെന്നു തേര്‍ഡ് അംപയറായ പോള്‍ റീഫെല്‍ വിധിച്ചത്.

Story first published: Monday, November 4, 2024, 7:23 [IST]
Other articles published on Nov 4, 2024
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+