Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IND vs NZ: ലോകകപ്പിലേക്ക് 5 കളിയുടെ ദൂരം, ഇന്ത്യക്ക് മുന്നില്‍ 5 ചോദ്യം!! ഉത്തരം കിട്ടുമോ?

ടി20 ലോകകപ്പിനു മുന്നോടിയായുള്ള റിഹേഴ്‌സലെന്നു വിളിക്കാവുന്ന ടി20 പരമ്പരയില്‍ ന്യൂസിലാന്‍ഡുമായി ഇന്ത്യ കൊമ്പുകോര്‍ക്കുകയാണ്. അഞ്ചു ടി20കളുടെ പരമ്പരയിലാണ് ഇരുടീമുകളും പോരടിക്കുക. ലോകകപ്പിലെ ടീം കോമ്പിനേഷന്‍ ഉറപ്പിക്കാന്‍ ഇന്ത്യക്കു ലഭിക്കുന്ന അവസാന അവസരം കൂടായാണിത്.

അടുത്ത മാസം ഏഴു മുതലാണ് ഇന്ത്യയിലും ശ്രീലങ്കയിലുമായി ഒരു മാസം ദൈര്‍ഘ്യമുള്ള ടി20 ലോകകപ്പ് നടക്കാനിരിക്കുന്നത്. അതിനു മുമ്പ് ടീം സെലക്ഷന്‍െ കാര്യത്തില്‍ അഞ്ചു ചോദ്യങ്ങള്‍ ഇന്ത്യയെ കുഴപ്പിക്കുന്നുണ്ട്. അതിനുള്ള ഉത്തരം ഈ പരമ്പരയില്‍ കണ്ടെത്തിയേ തീരൂ. ഇവ ഏതൊക്കെയെന്നറിയാം.

ISHAN KISHAN

ചോദ്യങ്ങള്‍ എന്തെല്ലാം?

ആദ്യത്തെ ചോദ്യം രണ്ടു വര്‍ഷത്തോളം നീണ്ട ഗ്യാപ്പിനൊടുവില്‍ ഇന്ത്യന്‍ ടീമിലേക്കു തിരിച്ചുവിളിക്കപ്പെട്ട വിക്കറ്റ് കീപ്പര്‍ ഇഷാന്‍ കിഷന്റെ കാര്യത്തിലാണ്. ആഭ്യന്തര ക്രിക്കറ്റിലെ തകര്‍പ്പന്‍ പ്രകടനവും ടി20 ലോകകപ്പില്‍ ഇന്ത്യയുടെ ടീം കോമ്പിനേഷനില്‍ വന്ന മാറ്റവുമാണ് ഇഷാന് സര്‍പ്രൈസ് കോള്‍ ലഭിക്കാനുള്ള പ്രധാന കാരണം.

ലോകകപ്പില്‍ മലയാളി താരം സഞ്ജു സാംസണായിരിക്കും ടീമിന്റെ ഫസ്റ്റ് ചോയ്‌സ് കീപ്പറെന്ന കാര്യമുറപ്പാണ്. പക്ഷെ ഇഷാനും ടൂര്‍ണമെന്റിനു മുമ്പ് ഗെയിം ടൈം ആവശ്യമാണ്. അതിനുള്ള ഏക അവസരമാണ് കിവികളുമായുളള ടി20 പരമ്പര. പക്ഷെ ഇഷാനെ എവിടെ കളിപ്പിക്കുമെന്നതായിരിക്കും ചോദ്യം.

നേരത്തേ ഇന്ത്യക്കുവേണ്ടി ഓപ്പണറായി കസറിയിട്ടുള്ള താരമാണ് അദ്ദേഹം. പക്ഷെ സഞ്ജു ഇപ്പോള്‍ ഈ റോള്‍ ഭദ്രമാക്കിയതിനാല്‍ ഇഷാനെ അവിടെ കളിപ്പിച്ചേക്കില്ല. പകരം മൂന്ന്, നാല് നമ്പറുകളിലൊന്നായിരിക്കും താരത്തെ കളിപ്പിച്ചേക്കുക. പക്ഷെ കീപ്പര്‍മാരായ സഞ്ജുവിനെയും ഇഷാനെയും ഒരുമിച്ച് ഇറക്കുന്നത് ടീം കോമ്പിനേഷനെ ബാധിച്ചേക്കുമോയെന്ന ആശങ്കയുമുണ്ട്്.

അടുത്ത ചോദ്യം പരിക്കേറ്റ തിലക് വര്‍മയുടെ പകരക്കാരനായി ആദ്യ മൂന്നു ടി20കളില്‍ ടീമിലെടുത്ത ശ്രേയസ് അയ്യരെ എവിടെ ബാറ്റിങിന് ഇറക്കുമെന്നതാണ്. 2023നു ശേഷം ആദ്യമായാണ് അദ്ദേഹം ടി20 ടീമിലേക്കു തിരിച്ചുവിളിക്കപ്പെട്ടിരിക്കുന്നത്. എന്നാല്‍ സമാപിച്ച ഏകദിന പരമ്പരയില്‍ ശ്രേയസ് ബാറ്റിങില്‍ ഫ്‌ളോപ്പായിരുന്നു.മൂന്നു കളിയില്‍ ഒരു ഫിഫ്റ്റി പോലും നേടാന്‍ താരത്തിനായില്ല.

മൂന്ന്, നാല് നമ്പറുകളിലൊന്നില്‍ മാത്രമേ ടി20 പരമ്പരയില്‍ ശ്രേയസിനെ പരീക്ഷിക്കാന്‍ സാധിക്കുകയുളളൂ. പക്ഷെ ശ്രേയസിനെ കളിപ്പിച്ചാല്‍ ഇഷാന് ബാറ്റിങില്‍ അവസരം നല്‍കാനും കഴിയില്ല. നിലവില്‍ ലോകകപ്പ് സ്‌ക്വാഡില്‍ ഇല്ലാത്ത ശ്രേയസിനെ പുറത്തിരുത്തി ഇഷാനെ ടീം മാനേജ്‌മെന്റ് കളിപ്പിക്കാനുള്ള സാധ്യതയും കൂടുതലാണ്

പേസര്‍ ഹര്‍ഷിത് റാണയ്ക്കു ടി20 പരമ്പരയിലെ ചില മല്‍സരങ്ങളില്‍ വിശ്രമം നല്‍കണമോയെന്നതാണ് മൂന്നാമത്തെ ചോദ്യം. സമാപിച്ച ഏകദിന പരമ്പരയില്‍ കന്നി ഫിഫ്റ്റി നേടുന്നതിനൊപ്പം ആറു വിക്കറ്റുകളും ഹര്‍ഷിത് വീഴ്ത്തിയിരുന്നു.

ഈ ഫോം പരിഗണിക്കുമ്പോള്‍ അദ്ദേഹത്തെ ബെഞ്ചിലിരുത്താനും ഇന്ത്യക്കു താല്‍പ്പര്യം കാണില്ല. എന്നാല്‍ ബ്രേക്കില്ലാതെ തുടര്‍ച്ചയായി കളിപ്പിച്ചാല്‍ ലോകകപ്പിനു മുമ്പ് 24 കാരനായ ഹര്‍ഷിത്തിന് പരിക്കേല്‍ക്കുമോയെന്ന ആശങ്കയും ഇന്ത്യക്കുണ്ട്.

സ്പിന്‍ ബൗളിങ് കോമ്പിനേഷന്റെ കാര്യത്തിലാണ് ഇന്ത്യയുടെ നാലാമത്തെ ചോദ്യം. കുല്‍ദീപ് യാദവ്, വരുണ്‍ ചക്രവര്‍ത്തി, അക്ഷര്‍ പട്ടേല്‍ എന്നിവരാണ് സ്പിന്‍ വിഭാഗത്തില്‍ ടീമില മൂവര്‍ സംഘം. ഇതില്‍ ലോക ഒന്നാം നമ്പര്‍ താരമായ വരുണ്‍ ഉറപ്പായും ടീമില്‍ വേണം.

VARUN KULDEEP

വൈസ് ക്യാപ്റ്റന്‍ കൂടി ആയതിനാല്‍ അക്ഷറിനു ഓട്ടോമാറ്റിക്കായി തന്നെ കോള്‍ ലഭിക്കും. അങ്ങനെ വന്നാല്‍ കുല്‍ദീപിനാവും ബെഞ്ചില്‍ ഇരിക്കേണ്ടി വരിക. സമീപകാലത്തു അദ്ദേഹത്തിന്റെ ഫോമിലുണ്ടായ ഇടിവും ഈ തീരുമാനമെടുക്കാന്‍ ടീം മാനേജ്‌മെന്റിനെ പ്രേരിപ്പിക്കും.

അതേസമയം, ഇന്ത്യയുടെ അഞ്ചാമത്തെ ചോദ്യം ഫിനിഷറായ റിങ്കു സിങിനു ബാറ്റിങില്‍ അവസരം നല്‍കണമോയെന്ന കാര്യത്തിലാണ്, കഴിഞ്ഞ ഏഷ്യാ കപ്പിലടക്കം അദ്ദേഹം ടീമിലുണ്ടായിരുന്നെങ്കിലും കൂടുതലും ബെഞ്ചിലാണ് സ്ഥാനം.

ടീം കോമ്പിനേഷന്‍ കാരണം പലപ്പോഴും ടീമിനു റിങ്കുവിനെ തഴയേണ്ടി വരികയാണ്. പക്ഷെ ടി20 ലോകകകപ്പിനു മുമ്പ് കിവികള്‍ക്കെതിരേ കുറച്ച് മല്‍സരങ്ങളിലും അദ്ദേഹത്തിനു അവസരം നല്‍കുന്നത് നന്നായിരിക്കും.

Story first published: Tuesday, January 20, 2026, 12:39 [IST]
Other articles published on Jan 20, 2026
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+