For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IND vs NZ: തകര്‍ന്നടിഞ്ഞ് ഇന്ത്യ, നാല് വിക്കറ്റ് വീണു; കരുത്തുകാട്ടി കിവീസ്

മുംബൈ: ന്യൂസീലന്‍ഡിനെതിരായ മൂന്നാം ടെസ്റ്റില്‍ ഇന്ത്യ പൊരുതുന്നു. ടോസ് നേടി ആദ്യം ബാറ്റ് ചെയ്യാനിറങ്ങിയ ന്യൂസീലന്‍ഡ് 235 റണ്‍സിന് പുറത്തായി. മറുപടിക്കിറങ്ങിയ ഇന്ത്യ ആദ്യ ദിനം കളി നിര്‍ത്തുമ്പോള്‍ 4 വിക്കറ്റിന് 86 റണ്‍സെന്ന നിലയിലാണ്. ആറ് വിക്കറ്റ് ശേഷിക്കെ ഇന്ത്യ കിവീസിനെക്കാള്‍ 149 റണ്‍സിന് പിന്നിലാണ്. ശുബ്മാന്‍ ഗില്ലും (31) റിഷഭ് പന്തുമാണ് (1) ക്രീസില്‍. രോഹിത് ശര്‍മ (18), യശ്വസി ജയ്‌സ്വാള്‍ (30), മുഹമ്മദ് സിറാജ് (0), വിരാട് കോലി (4) എന്നിവരുടെ വിക്കറ്റുകളാണ് ഇന്ത്യക്ക് നഷ്ടമായത്.

ടോസ് കിവീസിന്

ടോസ് നേടി ആദ്യം ബാറ്റ് ചെയ്യാനിറങ്ങിയ ന്യൂസീലന്‍ഡിന്റെ തുടക്കം തകര്‍ച്ചയോടെയായിരുന്നു. മികച്ച ഫോമിലുണ്ടായിരുന്ന ഡെവോണ്‍ കോണ്‍വേയെ ആകാശ് ദീപ് പുറത്താക്കി. നാല് റണ്‍സെടുത്ത കോണ്‍വേയെ ആകാശ് എല്‍ബിയില്‍ കുടുക്കുകയായിരുന്നു. എന്നാല്‍ രണ്ടാം വിക്കറ്റില്‍ നായകന്‍ ടോം ലാദവും വില്‍ യങ്ങും ചേര്‍ന്ന് പതിയ സ്‌കോറുയര്‍ത്തി. സ്‌കോര്‍ബോര്‍ഡ് 59ല്‍ നില്‍ക്കവെ ലാദത്തെ വാഷിങ്ടണ്‍ സുന്ദര്‍ പുറത്താക്കി.

28 റണ്‍സോടെ പതിയെ നിലയുറപ്പിച്ച ലാദത്തെ മനോഹരമായ പന്തിലൂടെ സുന്ദര്‍ ക്ലീന്‍ബൗള്‍ഡ് ചെയ്യുകയായിരുന്നു. ആദ്യ രണ്ട് മത്സരത്തിലും ന്യൂസീലന്‍ഡിന്റെ ജയത്തില്‍ നിര്‍ണ്ണായക പങ്കുവഹിച്ചത് രചിന്‍ രവീന്ദ്രയായിരുന്നു. എന്നാല്‍ മുംബൈയില്‍ രചിനെ പൂട്ടാന്‍ സുന്ദറിനായി. അഞ്ച് റണ്‍സെടുത്ത രചിനെ ഗംഭീര പന്തില്‍ സുന്ദര്‍ ക്ലീന്‍ബൗള്‍ഡാക്കുകയായിരുന്നു. ഇതോടെ 72 റണ്‍സിന് മൂന്ന് വിക്കറ്റ് എന്ന നിലയിലേക്ക് കിവീസ് വീണു.

will young

യങ്ങും മിച്ചലും രക്ഷകരായി

ന്യൂസീലന്‍ഡിനെ വന്‍ തകര്‍ച്ചയില്‍ നിന്ന് കരകയറ്റിയത് വില്‍ യങ്ങും ഡാരില്‍ മിച്ചലുമാണ്. മൂന്നാമനായി ക്രീസിലെത്തിയ യങ് 138 പന്ത് നേരിട്ട് നാല് ഫോറും 2 സിക്‌സും ഉള്‍പ്പെടെ 71 റണ്‍സാണ് നേടിയത്. രവീന്ദ്ര ജഡേജയുടെ പന്തില്‍ സ്ലിപ്പില്‍ രോഹിത് ശര്‍മ യങ്ങിനെ ക്യാച്ചിലൂടെ പുറത്താക്കുകയായിരുന്നു. കിവീസിന്റെ മധ്യനിരയെ വിറപ്പിക്കാന്‍ രവീന്ദ്ര ജഡേജക്കായി. യങ്ങിന് പിന്നാലെ ടോം ബ്ലണ്ടലിനെ (0) ജഡേജ ക്ലീന്‍ബൗള്‍ഡ് ചെയ്തു.

അപകടകാരിയായ ഗ്ലെന്‍ ഫിലിപ്‌സിനെയും (17) ജഡേജ ക്ലീന്‍ബൗള്‍ഡ് ചെയ്തു. എന്നാല്‍ ഒരുവശത്ത് ഡാരില്‍ മിച്ചല്‍ റണ്‍സുയര്‍ത്തി. റിഷഭ് പന്ത് മിച്ചലിന്റെ റണ്ണൗട്ടവസരം പാഴാക്കിയത് അവര്‍ക്ക് ഗുണകരമായെന്ന് തന്നെ പറയാം. 82 റണ്‍സാണ് മിച്ചല്‍ നേടിയത്. സുന്ദറിന്റെ പന്ത് കട്ട് ചെയ്ത് ബൗണ്ടറി പായിക്കാനുള്ള മിച്ചലിന്റെ ശ്രമം രോഹിത് ശര്‍മ മനോഹരമായി കൈയിലൊതുക്കുകയായിരുന്നു.

ravindra jadeja

അഞ്ച് വിക്കറ്റ് പ്രകടനത്തോടെ ജഡേജ

കിവീസ് മധ്യനിരയേയും വാലറ്റത്തേയും എറിഞ്ഞിടാന്‍ രവീന്ദ്ര ജഡേജക്കായി. ഇഷ് സോധിയെ (7) എല്‍ബിയില്‍ കുടുക്കിയ ജഡേജ മാറ്റ് ഹെന്‍ റിയെ അക്കൗണ്ട് തുറക്കും മുമ്പ് ക്ലീന്‍ബൗള്‍ഡും ചെയ്തു. ഇതോടെയാണ് ടെസ്റ്റിലെ 14ാം അഞ്ച് വിക്കറ്റ് പ്രകടനം ജഡേജ ആഘോഷമാക്കിയത്. ആദ്യ രണ്ട് മത്സരത്തില്‍ പ്രതീക്ഷിച്ച മികവ് കാട്ടാത്ത ജഡേജ മൂന്നാം മത്സരത്തില്‍ അവസരത്തിനൊത്ത് ഉയര്‍ന്നു. സുന്ദര്‍ നാല് വിക്കറ്റുമായി ഒപ്പം നിന്നതോടെ നിന്നതോടെ 235 റണ്‍സില്‍ സന്ദര്‍ശകരുടെ ഒന്നാം ഇന്നിങ്‌സ് അവസാനിച്ചു.

നിരാശപ്പെടുത്തി രോഹിത് ശര്‍മ

മുംബൈ വാംഖഡെ സ്‌റ്റേഡിയത്തില്‍ മികച്ച റെക്കോഡുള്ള താരമാണ് രോഹിത് ശര്‍മ. ആദ്യ രണ്ട് മത്സരത്തിലും പ്രതീക്ഷക്കൊത്ത് ഉയരാത്ത രോഹിത് മൂന്നാം മത്സരത്തിലും നിരാശപ്പെടുത്തിയാണ് പുറത്തായത്. ആദ്യം ഒരു ലൈഫ് ലഭിച്ചെങ്കിലും അത് മുതലാക്കാന്‍ രോഹിത്തിന് സാധിച്ചില്ല. 18 പന്ത് നേരിട്ട് മൂന്ന് ബൗണ്ടറിയടക്കം 18 റണ്‍സെടുത്ത രോഹിത് ശര്‍മയെ മാറ്റ് ഹെന്‍ റിയാണ് പുറത്താക്കിയത്.

യശ്വസി ജയ്‌സ്വാളും ശുബ്മാന്‍ ഗില്ലും ചേര്‍ന്ന് പതിയെ റണ്‍സുയര്‍ത്തവെ ജയ്‌സ്വാളിനെ (30) അജാസ് പട്ടേല്‍ ക്ലീന്‍ബൗള്‍ഡ് ചെയ്തു. 4 ബൗണ്ടറി ഉള്‍പ്പെടെ മികച്ച ഫോമിലായിരുന്ന ജയ്‌സ്വാള്‍ റിവേഴ്‌സ് സ്വീപ്പിന് ശ്രമിച്ചാണ് ക്ലീന്‍ബൗള്‍ഡായത്. നൈറ്റ് വാച്ച്മാനായെത്തിയ മുഹമ്മദ് സിറാജ് ആദ്യ പന്തില്‍ എല്‍ബിയില്‍ കുടുങ്ങി. വിരാട് കോലി (4) അനാവശ്യ റണ്‍സിന് ശ്രമിച്ച് റണ്ണൗട്ടായി. 78 റണ്‍സിന് 2 വിക്കറ്റ് എന്ന നിലയില്‍ നിന്നാണ്

പ്ലേയിങ് 11

ഇന്ത്യ- രോഹിത് ശര്‍മ (c), യശ്വസി ജയ്‌സ്വാള്‍, ശുബ്മാന്‍ ഗില്‍, വിരാട് കോലി, സര്‍ഫറാസ് ഖാന്‍, റിഷഭ് പന്ത്, ആര്‍ അശ്വിന്‍, രവീന്ദ്ര ജഡേജ, വാഷിങ്ടണ്‍ സുന്ദര്‍, ആകാശ് ദീപ്, മുഹമ്മദ് സിറാജ്

ന്യൂസീലന്‍ഡ്- ടോം ലാദം (c), ഡെവോണ്‍ കോണ്‍വേ, വില്‍ യങ്, രചിന്‍ രവീന്ദ്ര, ഡാരില്‍ മിച്ചല്‍, ടോം ബ്ലണ്ടല്‍, ഗ്ലെന്‍ ഫിലിപ്‌സ്, മാറ്റ് ഹെന്‍ റി, ഇഷ് സോധി, അജാസ് പട്ടേല്‍, വില്യം ഒറൗര്‍ക്കി

Story first published: Friday, November 1, 2024, 7:13 [IST]
Other articles published on Nov 1, 2024
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+