Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IND vs NZ: എന്തുകൊണ്ട് സഞ്ജുവിനെ തഴഞ്ഞ് റിഷഭിന് അവസരം ലഭിക്കുന്നു? കാരണമിതാണ്

1

മുംബൈ: സമീപകാലത്തെ ഇന്ത്യന്‍ ക്രിക്കറ്റ് ടീമിലെ ഏറ്റവും വലിയ ചര്‍ച്ചാ വിഷയങ്ങളിലൊന്ന് റിഷഭ് പന്ത്-സഞ്ജു സാംസണ്‍ എന്നിവരാണ്. ഇന്ത്യ വിക്കറ്റ് കീപ്പറായി ആരെ പരിഗണിക്കണമെന്നതാണ് പ്രധാനപ്പെട്ട ചോദ്യം. എംഎസ് ധോണി ഒഴിച്ചിട്ട സിംഹാസനത്തിലേക്ക് ഉത്തമ പകരക്കാരനെ കണ്ടെത്താന്‍ ഇന്ത്യക്ക് ഇതുവരെ സാധിച്ചിട്ടില്ല. മൂന്ന് പേരാണ് ഇന്ത്യയുടെ വിക്കറ്റ് കീപ്പര്‍ സ്ഥാനത്തിനായി മത്സരിക്കുന്നത്. സഞ്ജു സാംസണ്‍, റിഷഭ് പന്ത്, ഇഷാന്‍ കിഷന്‍.

ഇതില്‍ ഇഷാന്‍ കിഷന്‍ ടീം മാനേജ്‌മെന്റിന് വലിയ താല്‍പര്യമില്ലാത്ത താരമാണ്. പ്രധാന പോരാട്ടം സഞ്ജുവും റിഷഭും തമ്മിലാണ്. രണ്ട് പേരില്‍ ആരെ പരിഗണിക്കുമെന്നതാണ് പ്രധാന ചോദ്യം. സഞ്ജുവിനെ ഇന്ത്യ ടീമില്‍ ഉള്‍പ്പെടുത്തുന്നുണ്ടെങ്കിലും പ്ലേയിങ് 11 കൂടുതല്‍ അവസരം റിഷഭിനാണ്. എന്തുകൊണ്ടാണ് സഞ്ജു തഴയപ്പെടുന്നതും റിഷഭിന് കൂടുതല്‍ അവസരം ലഭിക്കുന്നതും?. കാരണങ്ങള്‍ പരിശോധിക്കാം.

1

ഇടം കൈയന്‍ താരമെന്നത് പ്രധാന കാരണം

നിലവിലെ ഇന്ത്യന്‍ ടീമിന്റെ അവസ്ഥയാണ് റിഷഭിന് മുന്‍തൂക്കം ലഭിക്കാനുള്ള പ്രധാന കാരണം. നിലവിലെ ഇന്ത്യന്‍ ടീമില്‍ ഇടം കൈയന്‍ ബാറ്റ്‌സ്മാന്‍മാരിലെ വിശ്വസ്തനായി റിഷഭ് പന്ത് മാത്രമാണുള്ളത്. അതുകൊണ്ടാണ് റിഷഭിന് മുന്‍തൂക്കം ലഭിക്കുന്നത്. സഞ്ജു സാംസണ്‍ വലം കൈയന്‍ ബാറ്റ്‌സ്മാനാണ്. ഇന്ത്യയുടെ പ്ലേയിങ് 11ല്‍ സഞ്ജുവെത്തുന്നതോടെ ഇടം കൈയന്‍ ബാറ്റ്‌സ്മാരില്ലാതെ ഇന്ത്യക്ക് കളിക്കേണ്ടി വരും. ഇത് ടീമിന്റെ സംതുലിതാവസ്ഥയെ ബാധിക്കും. ഇതാണ് മികച്ച പ്രകടനം നടത്തിയിട്ടും സഞ്ജു സാംസണ്‍ തഴയപ്പെടാനും റിഷഭിനെ പരിഗണിക്കാനുമുള്ള പ്രധാന കാരണങ്ങളിലൊന്ന്.

വ്യത്യസ്തമായ ഷോട്ട് കളിക്കാനുള്ള മികവ്

സഞ്ജു സാംസണെക്കാളും വ്യത്യസ്തമായ ഷോട്ടുകള്‍ കളിക്കാന്‍ കഴിവുള്ള താരമാണ് റിഷഭ് പന്ത്. മൈതാനത്തിന്റെ എല്ലാ ഭാഗത്തേക്കും മൈതാനത്തിന്റെ എല്ലാ ഭാഗത്തേക്കും ഷോട്ട് പായിക്കാന്‍ റിഷഭിന് കഴിവുണ്ട്. ഭയമില്ലാത്ത മനോഭാവം റിഷഭിനുണ്ടെന്നാണ് ടീം മാനേജ്‌മെന്റ് വിശ്വസിക്കുന്നത്. സമീപകാല പ്രകടനങ്ങളില്‍ റിഷഭിന്റെ ഈ മികവ് കാണാന്‍ സാധിക്കുന്നില്ലെങ്കിലും ഇപ്പോഴും താരത്തിന്റെ പ്രതിഭയില്‍ ടീം വിശ്വസിക്കുന്നു.

സഞ്ജു കരിയറിന്റെ തുടക്ക കാലത്ത് വ്യത്യസ്തമായ ഷോട്ടുകള്‍ കളിച്ചിരുന്നു. ഐപിഎല്ലിലടക്കം സഞ്ജുവിത് കാട്ടിയിരുന്നെങ്കിലും കഴിഞ്ഞ കുറച്ചുവര്‍ഷങ്ങളായുള്ള സഞ്ജുവിന്റെ പ്രകടനം നോക്കുമ്പോള്‍ ഷോട്ടുകളുടെ ഈ വ്യത്യസ്തത കാണാനാവുന്നില്ല. സാധാരണ വലം കൈയന്‍ ബാറ്റ്‌സ്മാന്‍മാരുടെ ശൈലി പോലെയാണ് സഞ്ജുവും കളിക്കുന്നത്. ഇതും റിഷഭിന് മുന്‍തൂക്കത്തിന് കാരണമാവുന്നു.

ഒറ്റക്ക് മത്സരം ജയിപ്പിക്കാനുള്ള കഴിവ്

സഞ്ജു സാംസണിന്റെ കരിയര്‍ നോക്കിയാല്‍ ഒറ്റക്ക് ടീമിനെ വിജയത്തിലേക്കെത്തിച്ച മത്സരങ്ങള്‍ വളരെ ചുരുക്കമാണെന്ന് പറയാം. അന്താരാഷ്ട്ര തലത്തിലോ പ്രധാന മത്സരങ്ങളിലോ ഇന്ത്യക്കായി ഒറ്റക്ക് പൊരുതി വിജയം നേടിക്കൊടുക്കാന്‍ സഞ്ജുവിന് സാധിച്ചിട്ടില്ല. എന്നാല്‍ റിഷഭ് അങ്ങനെയല്ല. ഏറ്റവും പ്രയാസമുള്ള പിച്ചുകളില്‍ വിജയത്തിലേക്ക് ഇന്ത്യയെ എത്തിക്കാന്‍ റിഷഭിനായിട്ടുണ്ട്. ബോര്‍ഡര്‍ ഗവാസ്‌കര്‍ ട്രോഫിയില്‍ ഇന്ത്യക്കായി റിഷഭ് നടത്തിയ പ്രകടനങ്ങളെല്ലാം അവിസ്മരണീയമാണ്. ഒറ്റക്ക് ടീമിനെ തോളിലേറ്റാന്‍ റിഷഭിന്റെ അത്ര മികവ് സഞ്ജുവിനില്ല.

1

സമ്മര്‍ദ്ദം ബാധിക്കാത്ത താരം

സമ്മര്‍ദ്ദം ബാധിക്കാത്ത താരങ്ങളിലൊരാളാണ് റിഷഭ് പന്ത് എന്നതാണ് ടീം മാനേജ്‌മെന്റിന്റെ വിലയിരുത്തല്‍. റിഷഭ് ഇത്തരമൊരു പേരെടുത്തതിന് പിന്നില്‍ ബോര്‍ഡര്‍ ഗവാസ്‌കര്‍ ട്രോഫി തന്നെ കാരണം. പെര്‍ത്തിലെ 35 വര്‍ഷത്തോളമുള്ള ഓസീസ് ആധിപത്യം അവസാനിപ്പിച്ചത് റിഷഭ് എന്ന ഒറ്റയാനാണ്. ഈ മികവിന് മുകളില്‍ നില്‍ക്കുന്ന പ്രകടനം ഇതുവരെ സഞ്ജുവിന്റെ ഭാഗത്ത് നിന്ന് ഉണ്ടായിട്ടില്ല. ശരാശരിയെന്ന് വിശേഷിപ്പിക്കാവുന്ന പ്രകടനം മാത്രമാണ് സഞ്ജു ഇതുവരെ കളിച്ചത്. റിഷഭിനെപ്പോലെ വലിയ ഇംപാക്ട് ഉണ്ടാക്കാന്‍ സഞ്ജുവിന് സാധിക്കാത്തതും സഞ്ജുവിന്റെ വഴി അടയാനുള്ള കാരണങ്ങളിലൊന്നാണ്.

Story first published: Friday, November 25, 2022, 16:34 [IST]
Other articles published on Nov 25, 2022
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+