For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IND vs NZ: കിവീസിനെതിരേ പടയൊരുക്കി ഇന്ത്യ, വമ്പന്‍ മാറ്റം വരുന്നു; സാധ്യതാ ടീമിതാ

മുംബൈ: ബംഗ്ലാദേശ് പരമ്പരക്ക് പിന്നാലെ ഇന്ത്യയെ കാത്തിരിക്കുന്നത് ന്യൂസീലന്‍ഡിനെതിരായ ടെസ്റ്റ് പരമ്പരയാണ്. മൂന്ന് മത്സര പരമ്പരക്ക് ഇന്ത്യയാണ് വേദിയാവുന്നത്. ടോം ലാദം നയിക്കുന്ന ടീമിനെ ന്യൂസീലന്‍ഡ് ഇതിനോടകം പ്രഖ്യാപിച്ച് കഴിഞ്ഞു. ഇനി ഇന്ത്യന്‍ ടീം എങ്ങനെയാവുമെന്നതാണ് കണ്ടറിയേണ്ടത്. ബംഗ്ലാദേശിനെതിരേ വമ്പന്‍ ജയം നേടിയ ആത്മവിശ്വാസം ഇന്ത്യക്കുണ്ട്. എന്നാല്‍ ന്യൂസീലന്‍ഡിനെ തോല്‍പ്പിക്കുക ഇന്ത്യക്ക് എളുപ്പമാവില്ല.

ന്യൂസീലന്‍ഡിന്റെ സമീപകാല പ്രകടനങ്ങള്‍ മോശമാണെങ്കിലും മികച്ച താരസമ്പത്ത് അവര്‍ക്ക് അവകാശപ്പെടാന്‍ സാധിക്കും. ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പിന്റെ ഫൈനല്‍ സ്വപ്‌നം കാണുന്ന ഇന്ത്യക്ക് മൂന്ന് മത്സരങ്ങള്‍ കൂടി ജയിക്കേണ്ടത് അത്യാവശ്യമാണ്. ഓസ്‌ട്രേലിയയില്‍ ജയം കടുപ്പമായതിനാല്‍ ഇന്ത്യ കിവീസ് പരമ്പര തൂത്തുവാരി ഫൈനല്‍ സീറ്റുറപ്പിക്കാനാവും ശ്രമിക്കുക. ഇന്ത്യ ചില നിര്‍ണ്ണായക മാറ്റങ്ങള്‍ ടീമില്‍ വരുത്തിയേക്കുമെന്നാണ് റിപ്പോര്‍ട്ട്. ഇന്ത്യയുടെ സാധ്യതാ ടീമില്‍ ആരൊക്കെയുണ്ടാവുമെന്ന് നോക്കാം.

രോഹിത് ശര്‍മ (c), യശ്വസി ജയ്‌സ്വാള്‍

ഓപ്പണിങ്ങില്‍ രോഹിത് ശര്‍മയും യശ്വസി ജയ്‌സ്വാളും തുടരും. ഓസ്‌ട്രേലിയയില്‍ ഇന്ത്യ ഇതേ ഓപ്പണിങ് കൂട്ടുകെട്ടുമായി മുന്നോട്ട് പോകാനുള്ള സാധ്യത. അതുകൊണ്ടുതന്നെ ന്യൂസീലന്‍ഡിനെതിരേ ഇന്ത്യ ഈ ഓപ്പണിങ് കൂട്ടുകെട്ടിനെ നിലനിര്‍ത്തിയേക്കും. റുതുരാജ് ഗെയ്ക് വാദിനെ ഇന്ത്യ കിവീസ് പരമ്പരയിലേക്ക് പരിഗണിച്ചേക്കില്ലെന്നാണ് വിവരം. ഇന്ത്യ റുതുരാജിനെ തഴയുന്നുവെന്ന ആക്ഷേപം ശക്തമാണെങ്കിലും ടീമില്‍ ഇടം നേടാന്‍ സാധ്യതയില്ല.

ശുബ്മാന്‍ ഗില്‍, വിരാട് കോലി, അഭിമന്യു ഈശ്വരന്‍

ശുബ്മാന്‍ ഗില്‍ മൂന്നാം നമ്പറില്‍ ഇറങ്ങും. ബംഗ്ലാദേശിനെതിരേ മികച്ച പ്രകടനം നടത്താന്‍ ശുബ്മാന്‍ ഗില്ലിന് സാധിച്ചിരുന്നു. ഓസീസ് പരമ്പരയില്‍ ഇന്ത്യ വലിയ പ്രതീക്ഷവെക്കുന്ന താരമാണ് ഗില്‍. അതുകൊണ്ടുതന്നെ കിവീസിനെതിരേയും ഗില്‍ ടീമില്‍ തുടര്‍ന്നേക്കും. സൂപ്പര്‍ താരം വിരാട് കോലിക്കും പരമ്പര വളരെ നിര്‍ണ്ണായകമാണ്. ബംഗ്ലാദേശിനെതിരേ നിരാശപ്പെടുത്തുന് പ്രകടനമാണ് കോലി കാഴ്ചവെച്ചത്. താരത്തിന്റെ സമീപകാല പ്രകടനങ്ങള്‍ മോശമായതിനാല്‍ കോലിക്ക് കിവീസ് പരമ്പരയില്‍ തിളങ്ങേണ്ടത് അത്യാവശ്യമാണെന്ന് പറയാം.

india vs new zeland test

അഭിമന്യു ഈശ്വരന് ഇന്ത്യ കന്നി വിളി നല്‍കിയേക്കും. ആഭ്യന്തര ക്രിക്കറ്റില്‍ തകര്‍പ്പന്‍ പ്രകടനം നടത്തുന്ന താരമാണ് അഭിമന്യു. രോഹിത് ശര്‍മ ഓസ്‌ട്രേലിയക്കെതിരായ ആദ്യ മത്സരം കളിച്ചേക്കില്ല. പകരക്കാരനായി അഭിമന്യുവിനെ ഇന്ത്യ കളിപ്പിച്ചേക്കും. അതുകൊണ്ടുതന്നെ കിവീസിനെതിരേ അഭിമന്യുവിനെ പരിഗണിക്കാനാണ് ഇന്ത്യ നീക്കം നടത്തുന്നത്. മൂന്ന് തുടര്‍ സെഞ്ച്വറികളോടെ ആഭ്യന്തര ക്രിക്കറ്റില്‍ അഭിമന്യു മികച്ച ഫോമിലാണ്.

കെ എല്‍ രാഹുല്‍, റിഷഭ് പന്ത്, ഇഷാന്‍ കിഷന്‍

മധ്യനിരയില്‍ കെ എല്‍ രാഹുല്‍ റിഷഭ് പന്ത് എന്നിവര്‍ തുടരും. രണ്ട് പേരും ബംഗ്ലാദേശിനെതിരേ മികച്ച പ്രകടനം നടത്തിയവരാണ്. ഇവര്‍ക്ക് കിവീസിനെതിരേ വിശ്രമം നല്‍കാന്‍ സാധ്യതയില്ല. അതുകൊണ്ടുതന്നെ ഇരുവരും ടീമിന്റെ നിര്‍ണ്ണായക ഭാഗമായി തുടര്‍ന്നേക്കും. അതേ സമയം ദ്രുവ് ജുറേലിന് സ്ഥാനം നഷ്ടമായേക്കുമെന്നാണ് സൂചന. ഇന്ത്യ ഇഷാന്‍ കിഷനെ തിരികെ വിളിക്കാന്‍ തയ്യാറെടുക്കുകയാണെന്നാണ് പുറത്തുവരുന്ന വിവരം.

രഞ്ജി ട്രോഫിയില്‍ ജാര്‍ഖണ്ഡിന്റെ നായകനാണ് ഇഷാന്‍. ആദ്യ രണ്ട് മത്സരത്തിലാണ് ഇഷാന്‍ ടീമിനെ നയിക്കുന്നത്. ആദ്യ മത്സരത്തില്‍ മികവ് കാട്ടിയാല്‍ ഇഷാന് വിളി ഇന്ത്യ ടീമിലേക്ക് വിളി നല്‍കിയേക്കും. ഏറെ നാളുകളായി ഇന്ത്യന്‍ ടീമിന് പുറത്താണ് ഇഷാന്‍. എന്നാല്‍ താരത്തിന്റെ സമീപകാല പ്രകടനങ്ങള്‍ വളരെ മികച്ചതാണ്. അതുകൊണ്ടുതന്നെ ടീമിലേക്ക് വിളിയെത്തിയേക്കും.

അശ്വിന്‍, ജഡേജ, അക്ഷര്‍

ഇന്ത്യ മൂന്ന് സ്പിന്‍ ഓള്‍റൗണ്ടര്‍മാരുമായാവും ഇറങ്ങുക. ആര്‍ അശ്വിനും രവീന്ദ്ര ജഡേജയും ബംഗ്ലാദേശിനെതിരേ തകര്‍പ്പന്‍ പ്രകടനത്തോടെ മാച്ച് വിന്നര്‍മാരായ താരങ്ങളാണ്. അതുകൊണ്ടുതന്നെ ഇവര്‍ ടീമില്‍ തുടരുമെന്നുറപ്പാണ്. ഒപ്പം അക്ഷര്‍ പട്ടേലും എത്തും. കുല്‍ദീപ് യാദവിനെ പരിഗണിക്കാന്‍ സാധ്യതയില്ല. പകരം അക്ഷറിന് മുന്‍തൂക്കം നല്‍കി ഇന്ത്യ മുന്നോട്ട് പോയേക്കും. അക്ഷറിന് ഇന്ത്യ മികവിനൊത്ത അവസരം നല്‍കുന്നില്ല. കിവീസിനെതിരേ അക്ഷര്‍ പ്ലേയിങ് 11ലെത്താന്‍ സാധ്യതയുണ്ട്.

സിറാജ്, ബുംറ, ആകാശ്, മായങ്ക്

നാല് പേസര്‍മാരെ ഇന്ത്യ പരിഗണിക്കുമെന്നുറപ്പാണ്. മുഹമ്മദ് സിറാജും ജസ്പ്രീത് ബുംറയും സീറ്റ് ഉറപ്പുള്ളവരാണ്. ആകാശ് ദീപ് സമീപകാലത്തായി തകര്‍പ്പന്‍ പ്രകടനം നടത്തുന്നുണ്ട്. അതുകൊണ്ടുതന്നെ ആകാശും സീറ്റ് നിലനിര്‍ത്തും. ഓസ്‌ട്രേലിയന്‍ പര്യടനം മുന്നില്‍ക്കണ്ട് അതിവേഗ പേസറായ മായങ്ക് യാദവിനെ ഇന്ത്യ ടീമിലെത്തിക്കാന്‍ സാധ്യത കൂടുതലാണെന്നാണ് വിവരം.

Story first published: Friday, October 11, 2024, 10:59 [IST]
Other articles published on Oct 11, 2024
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+