For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IND vs NZ: 408ന് 4, പിന്നീട് കൂട്ടത്തകര്‍ച്ച! ഇന്ത്യ 462ന് പുറത്ത്; കിവീസിന് 107 റണ്‍സ് വിജയലക്ഷ്യം

ബംഗളൂരു: ന്യൂസീലന്‍ഡിനെതിരായ രണ്ടാം ടെസ്റ്റില്‍ ഇന്ത്യയുടെ ടോപ് ഓഡറിന്റെ പോരാട്ടം പാഴാക്കി മധ്യനിര. രണ്ടാം ഇന്നിങ്‌സില്‍ നാല് വിക്കറ്റിന് 408 റണ്‍സെന്ന നിലയില്‍ നിന്ന ഇന്ത്യ 462 റണ്‍സിന് കൂടാരം കയറുകയായിരുന്നു. ഇതോടെ 107 റണ്‍സ് വിജയലക്ഷ്യമാണ് കിവീസിന് മുന്നില്‍വെക്കാനായത്. ഇന്ത്യക്കായി സര്‍ഫറാസ് ഖാനും (150) റിഷഭ് പന്തും (99) ചേര്‍ന്ന് നാലാം ദിനം അടിത്തറ ഒരുക്കിയെങ്കിലും മധ്യനിര അത് മുതലാക്കിയില്ല.

നാലാം ദിനം കിവീസ് ബാറ്റിങ് ആരംഭിച്ചപ്പോഴേക്കും ശക്തമായ മഴയെത്തുകയായിരുന്നു. ഇതോടെ നാല് പന്ത് മാത്രം എറിയാനേ ഇന്ത്യക്കായുള്ളു. കിവീസിന്റെ ഒന്നോ രണ്ടോ വിക്കറ്റ് വീഴ്ത്താമെന്ന പ്രതീക്ഷയാണ് മഴ നശിപ്പിച്ചത്. ഇതോടെ അഞ്ചാം ദിനം കിവീസിന് കാര്യങ്ങള്‍ എളുപ്പമാവും. മഴ കനത്താല്‍ സമനില നേടാമെന്നല്ലാതെ നിലവില്‍ ഇന്ത്യക്ക് വിജയ പ്രതീക്ഷയില്ലെന്ന് തന്നെ പറയാം.

ഇന്ത്യയുടെ രണ്ടാം ഇന്നിങ്‌സ്

231ന് 3 എന്ന നിലയില്‍ നാലാം ദിനം ആരംഭിച്ച ഇന്ത്യക്കായി റിഷഭ് പന്തും സര്‍ഫറാസ് ഖാനും ചേര്‍ന്ന് മികച്ച പ്രകടനം നടത്തി. സര്‍ഫറാസ് സെഞ്ച്വറിയും റിഷഭ് അര്‍ധ സെഞ്ച്വറിയും നേടിയതോടെ സ്‌കോര്‍ അതിവേഗം ഉയര്‍ന്നു. ഇരുവരും മികച്ച സ്‌ട്രൈക്ക് റേറ്റിലാണ് കളിച്ചത്. 177 റണ്‍സ് നാലാം വിക്കറ്റ് കൂട്ടുകെട്ട് എത്തിയപ്പോഴേക്കും സര്‍ഫറാസ് ഖാന്‍ പുറത്തായി. 195 പന്ത് നേരിട്ട് 18 ഫോറും 3 സിക്‌സും ഉള്‍പ്പെടെ 150 റണ്‍സെടുത്ത സര്‍ഫറാസിനെ പുറത്താക്കി സൗത്തിയാണ് കൂട്ടുകെട്ട് പൊളിച്ചത്.

പിന്നീട് റിഷഭ് പന്ത് കെ എല്‍ രാഹുലിനൊപ്പം ചേര്‍ന്ന് റണ്‍സുയര്‍ത്തി. 105 പന്ത് നേരിട്ട് 9 ഫോറും 5 സിക്‌സും ഉള്‍പ്പെടെ 99 റണ്‍സുമായി റിഷഭ് പന്ത് പുറത്തായി. സെഞ്ച്വറിക്ക് ഒരു റണ്‍സകലെ ക്ലീന്‍ബൗള്‍ഡായാണ് റിഷഭ് മടങ്ങിയത്. കെ എല്‍ രാഹുലില്‍ ഇന്ത്യ വലിയ പ്രതീക്ഷവെച്ചിരുന്നു. എന്നാല്‍ 12 റണ്‍സ് മാത്രം നേടി താരം മടക്കി. രണ്ട് ബൗണ്ടറി നേടിയെങ്കിലും വലിയ സ്‌കോറിലേക്കുയരാന്‍ രാഹുലിന് സാധിച്ചില്ല. രവീന്ദ്ര ജഡേജ അഞ്ച് റണ്‍സില്‍ മടങ്ങിയപ്പോള്‍ ആര്‍ അശ്വിന്‍ 15 റണ്‍സെടുത്തും പുറത്തായി. ജസ്പ്രീത് ബുംറ അക്കൗണ്ട് തുറക്കും മുമ്പ് മടങ്ങി.

മുഹമ്മദ് സിറാജും ഡെക്കിന് മടങ്ങിയതോടെ ഇന്ത്യ 462 റണ്‍സില്‍ കൂടാരം കയറി. ന്യൂസീലന്‍ഡിനായി വില്യം ഒറൗര്‍ക്കിയും മാറ്റ് ഹെന്റിയും മൂന്ന് വിക്കറ്റുകള്‍ പങ്കിട്ടപ്പോള്‍ അജാസ് പട്ടേല്‍ രണ്ടും ഗ്ലെന്‍ ഫിലിപ്‌സും ടിം സൗത്തിയും ഓരോ വിക്കറ്റുകളും വീഴ്ത്തി. 107 റണ്‍സ് വിജയലക്ഷ്യമാണ് ഇന്ത്യ ന്യൂസീലന്‍ഡിന് മുന്നില്‍ വെച്ചത്. മറുപടിക്ക് ന്യൂസീലന്‍ഡ് ഇറങ്ങിയെങ്കിലും 4 പന്ത് എറിഞ്ഞപ്പോഴേക്കും മഴയെത്തുകയായിരുന്നു.

rishabh pant

ഒന്നാം ഇന്നിങ്‌സില്‍ തകര്‍ന്നടിഞ്ഞ് ഇന്ത്യ

ടോസ് നേടി ആദ്യം ബാറ്റ് ചെയ്യാനുള്ള ഇന്ത്യന്‍ നായകന്‍ രോഹിത് ശര്‍മയുടെ തീരുമാനമാണ് പിഴച്ചത്. തനിക്ക് പറ്റിയ പിഴവ് രോഹിത് തന്നെ തുറന്ന് പറയുകയും ചെയ്തിരുന്നു. ഈര്‍പ്പമുള്ള പിച്ചില്‍ ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 46 റണ്‍സിനാണ് ഓള്‍ഔട്ടായത്. നാട്ടിലെ ഇന്ത്യയുടെ ഏറ്റവും മോശം സ്‌കോറാണിത്. ഇന്ത്യയുടെ അഞ്ച് താരങ്ങളാണ് ഡെക്കിന് പുറത്തായത്. 20 റണ്‍സെടുത്ത റിഷഭ് പന്താണ് ഇന്ത്യയുടെ ടോപ് സ്‌കോറര്‍. യശ്വസി ജയ്‌സ്വാള്‍ 13 റണ്‍സുമെടുത്തു.

രോഹിത് ശര്‍മക്ക് 2 റണ്‍സാണ് നേടാനായത്. വിരാട് കോലി, സര്‍ഫറാസ് ഖാന്‍, കെ എല്‍ രാഹുല്‍, രവീന്ദ്ര ജഡേജ, ആര്‍ അശ്വിന്‍ എന്നിവരാണ് ഡെക്കിന് പുറത്തായത്. ന്യൂസീലന്‍ഡിനായി മാറ്റ് ഹെന്‍ റി അഞ്ച് വിക്കറ്റ് നേടിയപ്പോള്‍ വില്യം ഒറൗര്‍ക്കി നാലും ടിം സൗത്തി ഒരു വിക്കറ്റും വീഴ്ത്തി.

ന്യൂസീലന്‍ഡ് ഒന്നാം ഇന്നിങ്‌സ്

ന്യൂസീലന്‍ഡ് ബാറ്റിങ്ങിനിറങ്ങിയപ്പോഴേക്കും പിച്ചിന്റെ സ്വഭാവം പൂര്‍ണ്ണമായും ബാറ്റിങ്ങിന് അനുകൂലമായി മാറിയിരുന്നു. രചിന്‍ രവീന്ദ്ര 134 റണ്‍സോടെ ന്യൂസീലന്‍ഡിനെ മുന്നില്‍ നിന്ന് നയിച്ചു. ഓപ്പണര്‍ ഡെവോന്‍ കോണ്‍വേ 91 റണ്‍സ് നേടി തുടക്കത്തിലേ അടിത്തറ പാകി. ടോം ലാദം 15 റണ്‍സാണ് നേടിയത്. ഡാരില്‍ മിച്ചല്‍ 18 റണ്‍സാണ് അടിച്ചെടുത്തത്.

കിവീവ് നിരയെ ഒരു ഘട്ടത്തില്‍ ഏഴ് വിക്കറ്റിന് 233 എന്ന നിലയിലേക്കെത്തിക്കാന്‍ ഇന്ത്യക്കായെങ്കിലും ടിം സൗത്തി 65 റണ്‍സോടെ കസറിയത് കിവീസിനെ വമ്പന്‍ ലീഡിലേക്കെത്തിക്കുകയായിരുന്നു. ഇന്ത്യക്കായി കുല്‍ദീപ് യാദവും രവീന്ദ്ര ജഡേജയും മൂന്ന് വിക്കറ്റുകള്‍ വീതം വീഴ്ത്തിയപ്പോള്‍ മുഹമ്മദ് സിറാജ് രണ്ടും ജസ്പ്രീത് ബുംറയും ആര്‍ അശ്വിനും ഓരോ വിക്കറ്റുകളും വീഴ്ത്തി.

Story first published: Saturday, October 19, 2024, 7:12 [IST]
Other articles published on Oct 19, 2024
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+