Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IND vs NZ: ഒന്നും രണ്ടുമല്ല, 13 ഡെക്ക്!! ഗംഭീര്‍ 'ഇഫക്ട്'; ടെസ്റ്റില്‍ ഇന്ത്യയുടെ പണി തീരുമോ?

മുംബൈ: പുതിയ കോച്ച് ഗൗതം ഗംഭീറിനു കീഴില്‍ ടെസ്റ്റ് ക്രിക്കറ്റില്‍ ഇന്ത്യന്‍ ടീമിന്റെ പോക്ക് എങ്ങോട്ടാണെന്നുള്ള ആശങ്കയിലാണ് ആരാധകര്‍. കാരണം ന്യസിലാന്‍ഡുമായുള്ള ടെസ്റ്റ് പരമ്പരയില്‍ വലിയൊരു നാണക്കേടാണ് ഇന്ത്യന്‍ ടീം ഇപ്പോള്‍ കുറിച്ചിരിക്കുന്നത്. ഡെക്കുകളുടെ കാര്യത്തിലാണ് ചരിത്രത്തിലെ ഏറ്റവും വലിയ നാണക്കേട് ഗംഭീറിനെയും സംഘത്തെയും തേടിയെത്തിയത്.

മൂന്നു ടെസ്റ്റുകളുടെ പരമ്പര ഇതിനകം കൈവിട്ട ഇന്ത്യ നേരത്തേ തന്നെ നാണംകെട്ടിരുന്നു. 12 വര്‍ഷങ്ങള്‍ക്കു ശേഷമാണ് സ്വന്തം നാട്ടില്‍ ഇന്ത്യക്കു ടെസ്റ്റ് പരമ്പര നഷ്ടമായത്. ഇപ്പോഴിതാ മറ്റൊരു വലിയ നാണക്കേട് കൂടി ഇന്ത്യന്‍ ടീമിന്റെ പേരില്‍ കുറിക്കപ്പെട്ടിരിക്കുകയാണ്. ഇതു എന്താണെന്നു നമുക്കു നോക്കാം.

INDIAN TEST TEAM

13 പേര്‍ ഡെക്ക്

ന്യൂസിലാന്‍ഡുമായുള്ള ടെസ്റ്റ് പരമ്പരയില്‍ ഇനിയുമൊരു ഇന്നിങ്‌സ് കൂടി ബാറ്റ് ചെയ്യാന്‍ ബാക്കിനില്‍ക്കവെ ഇന്ത്യയുടെ 13 പേരാണ് അഞ്ചിന്നിങ്‌സുകളിലായി ഡെക്കായിരിക്കുന്നത്. റെഡ് ബോള്‍ ക്രിക്കറ്റിന്റെ ചരിത്രത്തില്‍ ഇങ്ങനെയൊരു നാണക്കേട് ഇന്ത്യന്‍ ടീമിനു ഇതാദ്യമായിട്ടാണ്. മൂന്നോ, അതില്‍ കുറവോ ടെസ്റ്റുകളുള്ള പരമ്പരയില്‍ ഇതാദ്യമായാണ് ഇന്ത്യയുടെ 13 പേര്‍ പൂജ്യത്തിനു പുറത്തായത്.

1974ല്‍ ഇംഗ്ലണ്ടുമായി അവരുടെ നാട്ടില്‍ നടന്ന ടെസ്റ്റ് പരമ്പരയിലായിരുന്നു നേരത്തേ ഇന്ത്യയുടെ ഏറ്റവും ദയനീയ പ്രകടനം. അന്നു 12 ഇന്ത്യന്‍ താരങ്ങളാണ് ഡെക്കായത്. ടെസ്റ്റ് ചരിത്രത്തില്‍ ഒരിക്കലും തിരുത്തപ്പെടില്ലെന്നു കരുതപ്പെട്ടിരുന്ന ആ റെക്കോര്‍ഡാണ് 50 വര്‍ഷങ്ങള്‍ക്കു ശേഷം പഴങ്കഥയായിരിക്കുന്നത്. ഇതു ഗൗതം ഗംഭീറിനെ സംബന്ധിച്ചും വലിയ തിരിച്ചടി തന്നൊണ്. കോച്ചായ ശേഷമുള്ള ആദ്യത്തെ ടെസ്റ്റ് പരമ്പരയില്‍ തന്നെയാണ് ഇത്ര ദയനീയമായ ഒരു പ്രകടനം ഇന്ത്യന്‍ ടീം നടത്തിയിരിക്കുന്നത്.

ഡെക്കായത് ആരൊക്കെ?

ഇന്ത്യന്‍ നിരയില്‍ ആരൊക്കെയാണ് ന്യൂസിലാന്‍ഡുമായുള്ള പരമ്പരയില്‍ ഡെക്കായതെന്നു പരിശോധിക്കാം. ബെംഗളൂരുവിലെ ഒന്നാം ക്രിക്കറ്റ് ടെസ്റ്റിന്റെ ആദ്യ ഇന്നിങ്‌സിലാണ് ഏറ്റവും വലിയ ദുരന്തത്തിലേക്കു ടീം കൂപ്പുകുത്തിയത്. വെറും 46 റണ്‍സിനു ആദ്യ ഇന്നിങ്‌സില്‍ ഇന്ത്യ ഓള്‍ഔട്ടാവുകയായിരുന്നു.

വിരാട് കോലി, സര്‍ഫറാസ് ഖാന്‍, കെഎല്‍ രാഹുല്‍, രവീന്ദ്ര ജഡേജ, ആര്‍ അശ്വിന്‍ തുടങ്ങിയ അഞ്ചു പേര്‍ ആദ്യ ഇന്നിങ്‌സില്‍ ഡെക്കായിരുന്നു. രണ്ടാമിന്നിങ്‌സിലെ ഡെക്കുകാര്‍ ജസ്പ്രീത് ബുംറയും മുഹമ്മദ് സിറാജുമായിരുന്നു. ഈ ടെസ്റ്റില്‍ ഇന്ത്യന്‍ ടീം എട്ടു വിക്കറ്റിന്റെ വന്‍ പരാജയമേറ്റു വാങ്ങുകയും ചെയ്തു.

പൂനെയിലെ രണ്ടാം ക്രിക്കറ്റ് ടെസ്റ്റിന്റെ ആദ്യ ഇന്നിങ്‌സില്‍ ഇന്ത്യയുടെ രണ്ടു പേരാണ് പൂജ്യത്തിനു മടങ്ങിയത്. നായകന്‍ രോഹിത് ശര്‍മയാണ് ആദ്യം ഡെക്കായതെങ്കില്‍ മറ്റൊരു ഡെക്ക് ജസ്പ്രീത് ബുംറയുമായിരുന്നു. രണ്ടാമിന്നിങ്‌സിലും ഇന്ത്യ ഡെക്കുകളുടെ കൂട്ടുവിട്ടില്ല. റിഷഭ് പന്താണ് പൂജ്യത്തിനു ഔട്ടായത്. ടെസ്റ്റില്‍ ഇന്ത്യ 113 റണ്‍സിനു തോല്‍ക്കുകയും ചെയ്തു.

GAUTAM GAMBHIR

ഇപ്പോള്‍ മുംബൈയിലെ വാംഖഡെയില്‍ നടക്കുന്ന മൂന്നാമത്തെയും അവസാനത്തെയും ടെസ്റ്റില്‍ ഇന്ത്യന്‍ നിരയില്‍ മൂന്നു പേര്‍ ഡെക്കായിരുന്നു. ഇതോടെയാണ് 13 ഡെക്കുകളെന്ന നാണക്കേടിന്റെ റെക്കോര്‍ഡിലേക്കും ഇന്ത്യന്‍ ടീമെത്തിയത്. മുഹമ്മദ് സിറാജ് ഗോള്‍ഡന്‍ ഡെക്കായപ്പോള്‍ സര്‍ഫറാസ് ഖാന്‍, ആകാശ്ദീപ് എന്നിവരും അക്കൗണ്ട് തുറക്കാനാവാതെ മടങ്ങുകയായിരുന്നു.

ന്യൂസിലാന്‍ഡിനു ലീഡ്

മുംബൈയിലെ മൂന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ ഇന്ത്യക്കെതിരേ ന്യൂസിലാന്‍ഡ് ലീഡ് കൈക്കലാക്കിയിരിക്കുകയാണ്. 28 റണ്‍സിന്റെ നേരിയ ലീഡ് വഴങ്ങിയ ശേഷം വീണ്ടും ബാറ്റിങിനു ഇറങ്ങി കിവികള്‍ 19 ഓവര്‍ കഴിയുമ്പോള്‍ രണ്ടാമിന്നിങ്‌സില്‍ മൂന്നു വിക്കറ്റിനു 67 റണ്‍സെന്ന നിലയിലാണ്.

ഏഴു വിക്കറ്റുകള്‍ ശേഷിക്കെ ന്യൂസിലാന്‍ഡ് ഇപ്പോള്‍ 39 റണ്‍സിനു മുന്നിലാണ്. നേരത്തേ ന്യൂസിലാന്‍ഡിന്റെ ഒന്നാമിന്നിങ്‌സ് ടോട്ടലായ 235 റണ്‍സ് പിന്തുടര്‍ന്ന ഇന്ത്യ 263നു പുറത്താവുകയായിരുന്നു.

Story first published: Saturday, November 2, 2024, 15:18 [IST]
Other articles published on Nov 2, 2024
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+