For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IND vs IRE: യുവതാരങ്ങള്‍, ഇവര്‍ ഇന്ത്യന്‍ ലോകകപ്പ് ടീമിലെത്തും! ഒരാള്‍ അരങ്ങേറിയില്ല

വെസ്റ്റ് ഇന്‍ഡീസ് പര്യടനത്തിനു ശേഷം ടീം ഇന്ത്യ അയര്‍ലാന്‍ഡുമായുള്ള പരമ്പരയ്ക്കു കച്ചമുറുക്കുകയാണ്. മൂന്നു ടി20കളുടെ പരമ്പരയിലാണ് അട്ടിമറി വീരന്‍മാരായ ഐറിഷ് ടീമുമായി ഇന്ത്യ കൊമ്പുകോര്‍ക്കുന്നത്. പ്രധാനപ്പെട്ട താരങ്ങളൊന്നും തന്നെ ഈ പരമ്പരയില്‍ ഇന്ത്യന്‍ ടീമിന്റെ ഭാഗമല്ല. പരിക്കില്‍ നിന്നും മോചിതനായി 11 മാസങ്ങള്‍ക്കു ശേഷം കളിക്കളത്തിലേക്കു മടങ്ങിയെത്തിയ സ്റ്റാര്‍ പേസര്‍ ജസ്പ്രീത് ബുംറയാണ് ടീമിനെ നയിക്കുന്നത്. വൈസ് ക്യാപ്റ്റന്‍ യുവ ഓപ്പണിങ് ബാറ്റര്‍ റുതുരാജ് ഗെയ്ക്വാദുമാണ്.

സീനിയര്‍ കളിക്കാരുടെ അഭാവത്തില്‍ യുവതാരങ്ങള്‍ക്കു തങ്ങളുടെ കഴിവ് തെളിയിക്കാനുള്ള ഏറ്റവും മികച്ച അവസരമായിരിക്കും അയര്‍ലാന്‍ഡുമായുള്ള പരമ്പര. അതുകൊണ്ടു തന്നെ ഇതു പരമാവധി പ്രയോജനപ്പെടുത്താനായിരിക്കും ഓരോ താരത്തിന്റെയും ശ്രമം. ഐപിഎല്ലിലൂടെ ശ്രദ്ധേയരായ ഒരുപിടി യുവതാരങ്ങളുടെ അരങ്ങേറ്റം കൂടിയായിരിക്കും ഈ പരമ്പരയിലേത്.

TILAK VARMA

അയര്‍ലാന്‍ഡിനെതിരേ ഇന്ത്യന്‍ ടീമിന്റെ ഭാഗമായിട്ടുള്ള ചില യുവതാരങ്ങള്‍ക്കു ഒക്ടോബറില്‍ നടക്കാനിരിക്കുന്ന ഐസിസി ഏകദിന ലോകകപ്പിനുള്ള ഇന്ത്യന്‍ ടീമിലേക്കു വിളി വന്നേക്കും. ആരൊക്കെയാവും ഇവരെന്നു പരിശോധിക്കാം.

ഇടംകൈയന്‍ ബാറ്റര്‍ തിലക് വര്‍മയാണ് ഈ ലിസ്റ്റിലെ ആദ്യത്തെയാള്‍. വെസ്റ്റ് ഇന്‍ഡീസിനെതിരേ സമാപിച്ച ടി20 പരമ്പരയിലൂടെ അരങ്ങേറുകയും തകര്‍പ്പന്‍ പ്രകടനത്തിലൂടെ വരവറിയിക്കുകയും ചെയ്തിട്ടുള്ള താരമാണ് അദ്ദേഹം. അഞ്ചു മല്‍സരങ്ങളുടെ പരമ്പരയില്‍ ഇന്ത്യക്കു വേണ്ടി ഏറ്റവുമധികം റണ്‍സെടുത്തത് തിലകായിരുന്നു.

57.66 ശരാശരിയില്‍ ഒരു ഫിഫ്റ്റിയടക്കം 173 റണ്‍സാണ് അദ്ദേഹം സ്‌കോര്‍ ചെയ്തത്. ഇന്ത്യയുടെ മറ്റു മുന്‍നിര ബാറ്റര്‍മാരെല്ലാം പലപ്പോഴും റണ്ണെടുക്കാനാവാതെ പതറിയപ്പോള്‍ നാലാം നമ്പറില്‍ കളിച്ച തിലക് വളരെ ആത്മവിശ്വാസത്തോടെ, അനായാസം ബാറ്റ് വീശുകയായിരുന്നു.

ഈ പരമ്പരയ്ക്കു പിന്നാലെ ഏഷ്യാ കപ്പിലും ലോകകപ്പിലുമെല്ലാം തിലകിനെ ഇന്ത്യന്‍ ടീമില്‍ ഉള്‍പ്പെടുത്തണമെന്നു ആരാധകരും ചില മുന്‍ താരങ്ങളുമെല്ലാം ആവശ്യപ്പെട്ടു കഴിഞ്ഞു. വളരെ പക്വതയോടെ ബാറ്റ് ചെയ്ത തിലകിനു ലോകകപ്പില്‍ ഇന്ത്യക്കു വേണ്ടി നാലാം നമ്പറില്‍ കളിക്കാന്‍ സാധിക്കുമെന്നാണ് ഇവര്‍ ചൂണ്ടിക്കാട്ടുന്നത്.

മാത്രമല്ല ഇടം കൈയന്‍ ബാറ്ററാണെന്നതും തിലകിനു പ്ലസ് പോയിന്റാണെന്നു ഇവര്‍ പറയുന്നു. അയര്‍ലാന്‍ഡിനെതിരേയും തിളങ്ങിയാല്‍ ഒരുപക്ഷെ ലോകകപ്പ് ടീമിലെ സര്‍പ്രൈസ് താരമായി തിലക് മാറിയേക്കും. ബൗളിങിലും ടീമിനു ഉപയോഗിക്കാവുന്ന താരമാണ് അദ്ദേഹം.

WASHINGTON SUNDAR

സ്പിന്‍ ബൗളിങ് ഓള്‍റൗണ്ടര്‍ വാഷിങ്ടണ്‍ സുന്ദറാണ് അയര്‍ലാന്‍ഡ് പര്യടനത്തില്‍ നിന്നും ഇന്ത്യന്‍ ലോകകപ്പ് ടീമിലെത്താനിടയുള്ള അടുത്തയാള്‍. നിലവില്‍ ഏകദിന ഫോര്‍മാറ്റിലെ ബൗളര്‍മാരെയെടുത്താല്‍ ഒരു ഓഫ് സ്പിന്നര്‍ ഇന്ത്യക്കില്ലെന്നു കാണാം. രവീന്ദ്ര ജഡജേയും അക്ഷര്‍ പട്ടേലും ഏറെക്കുറെ ഒരുപോലെ ബൗള്‍ ചെയ്യുന്ന ഇടംകൈയന്‍ സ്പിന്നര്‍മാരാണ്. കുല്‍ദീപ് യാദവ്, യുസ്വേന്ദ്ര ചഹല്‍ എന്നിവര്‍ ലെഗ് സ്പിന്നര്‍മാരുമാണ്.

ഇന്ത്യന്‍ പിച്ചുകളില്‍ വലിയ ഇംപാക്ടുണ്ടാക്കാന്‍ സാധിക്കുന്നവരാണ് ഓഫ് സ്പിന്നര്‍മാര്‍. അതുകൊണ്ടു തന്നെ ലോകകപ്പില്‍ ഒരു ഓഫ് സ്പിന്നറെ ഇന്ത്യക്കു ആവശ്യവുമാണ്. ബൗളിങില്‍ മാത്രമല്ല ബാറ്റിങിലും ഭേപ്പെട്ട സംഭാവനകള്‍ നടത്താന്‍ വാഷിങ്ടണിനു കഴിയും. അതുകൊണ്ടു തന്നെ അയര്‍ലാന്‍ഡിനെതിരേ തിളങ്ങാനായാല്‍ അദ്ദേഹത്തെ ലോകകപ്പ് ടീമിലേക്കു പരിഗണിക്കാന്‍ സാധ്യത കൂടുതലാണ്.

അയര്‍ലാന്‍ഡിനെതിരായ ടി20 പരമ്പരയ്ക്കുള്ള ഇന്ത്യന്‍ ടീം

ജസ്പ്രീത് ബുംറ (ക്യാപ്റ്റന്‍), റുതുരാജ് ഗെയ്ക്വാദ്, യശസ്വി ജയ്‌സ്വാള്‍, തിലക് വര്‍മ, റിങ്കു സിങ്, സഞ്ജു സാംസണ്‍ (വിക്കറ്റ് കീപ്പര്‍), ജിതേഷ് ശര്‍മ (വിക്കറ്റ് കീപ്പര്‍), ശിവം ദുബെ, വാഷിങ്ടണ്‍ സുന്ദര്‍, ഷഹബാസ് അഹമ്മദ്, രവി ബിഷ്‌നോയ്, പ്രസിദ്ധ് കൃഷ്ണ, അര്‍ഷ്ദീപ് സിങ്, മുകേഷ് കുമാര്‍, ആവേശ് ഖാന്‍.

Story first published: Thursday, August 17, 2023, 13:49 [IST]
Other articles published on Aug 17, 2023
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+