Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IND vs IRE: നിലനില്‍പ്പിന്റെ പോരാട്ടത്തിന് സഞ്ജു! ഫ്‌ളോപ്പായാല്‍ ഇനി മടങ്ങിവരവില്ല! കാരണങ്ങളിതാ

വെസ്റ്റ് ഇന്‍ഡീസിനെതിരായ ടി20 പരമ്പരക്ക് ശേഷം ഇന്ത്യന്‍ ടീമിനെ കാത്തിരിക്കുന്നത് അയര്‍ലന്‍ഡിനെതിരായ ടി20 പരമ്പരയാണ്. മൂന്ന് മത്സരങ്ങളടങ്ങിയ പരമ്പരയില്‍ രണ്ടാം നിര ടീമിനെയാണ് ഇന്ത്യ ഇറക്കുന്നത്. ജസ്പ്രീത് ബുംറയാണ് ടീമിനെ നയിക്കുന്നത്. ഈ പരമ്പരക്ക് ശേഷം ഇന്ത്യയെ ഏഷ്യാ കപ്പ് കാത്തിരിക്കുന്നു. അതുകൊണ്ടുതന്നെ അയര്‍ലന്‍ഡ് പരമ്പരക്ക് പ്രാധാന്യമേറെ. അയര്‍ലന്‍ഡ് പരമ്പര ഇന്ത്യയുടെ ചില താരങ്ങളെ സംബന്ധിച്ച് വളരെ നിര്‍ണ്ണായകമാണ്.

അതില്‍ ഏറ്റവും പ്രധാനപ്പെട്ട താരം സഞ്ജു സാംസണാണ്. മലയാളി താരത്തിനെ സംബന്ധിച്ച് നിലനില്‍പ്പിന്റെ പരമ്പരയാണ് അയര്‍ലന്‍ഡിനെതിരേ വരാന്‍ പോകുന്നത്. വെസ്റ്റ് ഇന്‍ഡീസിനെതിരായ ആദ്യ ടി20യില്‍ 12 റണ്‍സും രണ്ടാം മത്സരത്തില്‍ 7 റണ്‍സുമാണ് സഞ്ജു നേടിയത്. മൂന്നാം മത്സരത്തില്‍ ബാറ്റ് ചെയ്യാന്‍ അവസരം ലഭിച്ചതുമില്ല. ശേഷിക്കുന്ന രണ്ട് മത്സരത്തിലും സഞ്ജുവില്‍ നിന്ന് അത്ഭുത ഇന്നിങ്‌സ് പ്രതീക്ഷിക്കാനുമാവില്ല.

എന്നാല്‍ വരാനിരിക്കുന്ന അയര്‍ലന്‍ഡ് പരമ്പരയില്‍ വലിയൊരു പ്രകടനം കാഴ്ചവെക്കാനാവാതെ പോയാല്‍ തിരിച്ചുവരവ് അസാധ്യമായ രീതിയില്‍ സഞ്ജു ടീമിന് പുറത്താവും. ഇത് പറയാനുള്ള കാരണങ്ങള്‍ പരിശോധിക്കാം. ഒന്നാമത്തെ കാരണം ജിതേഷ് ശര്‍മയുടെ വരവാണ്. ഇന്ത്യയുടെ വിക്കറ്റ് കീപ്പര്‍ സ്ഥാനത്തിനായുള്ള പോരാട്ടം മുറുകുകയാണ്. റിഷഭ് പന്ത്, കെ എല്‍ രാഹുല്‍, ഇഷാന്‍ കിഷന്‍, സഞ്ജു സാംസണ്‍ എന്നിവരെയാണ് പ്രധാനമായും ഇന്ത്യ പരിമിത ഓവറിലേക്ക് പരിഗണിക്കുന്നത്.

ഇതില്‍ സഞ്ജുവിന് ഏറ്റവും അവസാനമാണ് അവസരമുള്ളത്. ഇന്ത്യക്കൊപ്പം ടി20യില്‍ മികവ് കാട്ടാന്‍ സഞ്ജുവിന് ഇതുവരെ സാധിച്ചിട്ടില്ല. ഇപ്പോള്‍ ജിതേഷ് ശര്‍മയും വിക്കറ്റ് കീപ്പര്‍ സ്ഥാനമാണ് നോട്ടമിടുന്നത്. ടി20യില്‍ സഞ്ജുവിനെക്കാള്‍ നന്നായി ഫിനിഷര്‍ റോള്‍ കൈകാര്യം ചെയ്യാന്‍ ജിതേഷിനാവും. അതുകൊണ്ടുതന്നെ ജിതേഷിന്റെ വളര്‍ച്ച സഞ്ജുവിന്റെ സീറ്റിന് ഇളക്കമുണ്ടാക്കുന്നു. ഇക്കാരണത്താല്‍ തന്നെ അയര്‍ലന്‍ഡ് പരമ്പര സഞ്ജു മുതലാക്കേണ്ടതായുണ്ട്.

sanju samson

കെ എല്‍ രാഹുല്‍ ഫിറ്റ്‌നസ് വീണ്ടെടുത്ത് മടങ്ങിവരാനൊരുങ്ങുകയാണ്. ഇതോടെ ഒന്നാം നമ്പര്‍ വിക്കറ്റ് കീപ്പറായി രാഹുല്‍ മാറും. ഇടം കൈയനാണെന്ന മുന്‍തൂക്കത്തോടെ ബാക്കപ്പ് കീപ്പറായി ഇഷാന് മുന്‍തൂക്കം ലഭിക്കുകയും ചെയ്യും. ഇഷാനെ ടീം മാനേജ്‌മെന്റ് കൂടുതല്‍ പിന്തുണക്കുകയും ചെയ്യുന്നുണ്ട്. അതുകൊണ്ടുതന്നെ ഇഷാനെ കടത്തിവെട്ടുന്ന ബാറ്റിങ് പ്രകടനമാണ് സഞ്ജുവില്‍ നിന്ന് ഉണ്ടാകേണ്ടത്. ദൗര്‍ഭാഗ്യവശാല്‍ ഇത്തരമൊരു മികവ് സഞ്ജുവില്‍ കാണാനാവുന്നില്ല.

ഈ ചീത്തപ്പേര് മാറ്റാന്‍ സഞ്ജുവിന് അയര്‍ലന്‍ഡ് പരമ്പര ഉപയോഗിക്കേണ്ടതായുണ്ട്. അവസാന അയര്‍ലന്‍ഡ് പരമ്പരയില്‍ മോശമല്ലാത്ത പ്രകടനമാണ് സഞ്ജു കാഴ്ചവെച്ചത്. അതുകൊണ്ടുതന്നെ ഇത്തവണയും സഞ്ജു തീപാറുന്ന പ്രകടനം ആവര്‍ത്തിക്കേണ്ടതായുണ്ട്. അല്ലാത്ത പക്ഷം സഞ്ജുവിന് ദേശീയ ടീമില്‍ തുടരുകയെന്നത് പ്രയാസമായി മാറും. മധ്യനിരയിലും സഞ്ജുവിന് ഇടം പ്രതീക്ഷിക്കാനാവില്ല. നാലാം നമ്പറിലാണ് ഐപിഎല്ലില്‍ സഞ്ജു ശോഭിക്കുന്നത്.

എന്നാല്‍ ഇന്ത്യ നാലാം നമ്പറില്‍ തിലക് വര്‍മയെ വളര്‍ത്താന്‍ ശ്രമിക്കുന്നു. വെസ്റ്റ് ഇന്‍ഡീസിനെതിരായ ടി20 പരമ്പരയിലൂടെ അരങ്ങേറ്റം നടത്തിയ തിലക് മൂന്ന് മത്സരത്തില്‍ നിന്ന് 139 റണ്‍സ് നേടിക്കഴിഞ്ഞു. ഈ പ്രകടനത്തോടെ തന്നെ തിലക് ശ്രദ്ധ പിടിച്ചുപറ്റി. ഇത്തരമൊരു പ്രകടനം കാഴ്ചവെക്കാന്‍ സഞ്ജുവിന് സാധിക്കാതെ പോവുന്നതാണ് താരത്തെ പിന്നോട്ടടിക്കുന്നത്.

ഏകദിനത്തില്‍ സഞ്ജു അവസരം അര്‍ഹിക്കുമ്പോഴും ടി20യിലെ കണക്കുകള്‍ നിരാശപ്പെടുത്തുന്നതാണെന്നാണ് വസ്തുത. 20 ടി20 ഇന്ത്യക്കായി കളിച്ച സഞ്ജുവിന്റെ ശരാശരി 18.82 മാത്രം. നേടിയത് വെറും 320 റണ്‍സ്. ഒരു അര്‍ധ സെഞ്ച്വറിയും ഇതില്‍ ഉള്‍പ്പെടും. ഈ കണക്കുകള്‍ വിലയിരുത്തുമ്പോള്‍ സഞ്ജുവിന് ടി20 ടീമില്‍ തുടരുക കടുപ്പമാണ്. അടുത്ത വര്‍ഷം ടി20 ലോകകപ്പ് വരാനിരിക്കെ സഞ്ജുവിന് പദ്ധതികളുടെ ഭാഗമായി തുടരണമെങ്കില്‍ അയര്‍ലന്‍ഡ് പരമ്പരയില്‍ അത്യുഗ്രന്‍ പ്രകടനം ആവശ്യമാണ്.

Story first published: Friday, August 11, 2023, 15:03 [IST]
Other articles published on Aug 11, 2023
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+