Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IND vs IRE: അവസാന ഓവര്‍ എന്തുകൊണ്ട് ഉമ്രാന് നല്‍കി?, കാരണം വ്യക്തമാക്കി ഹര്‍ദിക്

1

ഡബ്ലിന്‍: അയര്‍ലന്‍ഡിനെതിരായ രണ്ടാം ടി20യില്‍ ആവേശകരമായ ജയമാണ് ഇന്ത്യ നേടിയെടുത്തത്. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ ഏഴ് വിക്കറ്റിന് 225 എന്ന വമ്പന്‍ ടോട്ടല്‍ പടുത്തുയര്‍ത്തിയപ്പോള്‍ മറുപടിക്കിറങ്ങിയ അയര്‍ലന്‍ഡ് അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 221 റണ്‍സാണ് നേടിയത്. അവസാന ഓവര്‍ ത്രില്ലറില്‍ നാല് റണ്‍സിനായിരുന്നു ഇന്ത്യയുടെ ജയം. അവസാന ഓവറില്‍ ആതിഥേയരായ അയര്‍ലന്‍ഡിന് ജയിക്കാന്‍ 17 റണ്‍സ് വേണമെന്നിരിക്കെ ഉമ്രാന്‍ മാലിക്ക് ഇന്ത്യക്കായി പന്തെറിഞ്ഞ് നാല് റണ്‍സകലെ എതിരാളികളെ പിടിച്ചുകെട്ടുകയായിരുന്നു.

ഭുവനേശ്വര്‍ കുമാര്‍, ഹര്‍ഷല്‍ പട്ടേല്‍ എന്നിവരെല്ലാം ഉണ്ടായിട്ടും നായകന്‍ ഹര്‍ദിക് പാണ്ഡ്യ ഉമ്രാന്‍ മാലിക്കിന്റെ മികവിലാണ് വിശ്വാസം അര്‍പ്പിച്ചത്. കേവലം ഒരു മത്സരം മാത്രം കളിച്ച് അനുഭവസമ്പത്തുള്ള ഉമ്രാന് എന്തുകൊണ്ടാണ് അവസാന ഓവര്‍ എറിയാന്‍ അവസരം നല്‍കിയതെന്ന് വ്യക്തമാക്കിയിരിക്കുകയാണ് ഹര്‍ദിക് പാണ്ഡ്യ. 'സമ്മര്‍ദ്ദങ്ങളെ എന്നില്‍ നിന്ന് ഒഴിവാക്കാനാണ് ശ്രമിച്ചത്.

1

നിലവിലെ സാഹചര്യത്തെ മനസിലാക്കി ഉമ്രാനെ പിന്തുണക്കാന്‍ ഞാന്‍ തീരുമാനിച്ചു. അവന് നല്ല പേസുണ്ട്. അവന്റെ വേഗം അനുസരിച്ച് 18 റണ്‍സ് നേടുക വളരെ പ്രയാസമാണ്. അവര്‍ നന്നായി ബാറ്റ് ചെയ്തു. മനോഹരമായി പല ഷോട്ടുകളും കളിച്ചു. അവരെ സമ്മര്‍ദ്ദത്തില്‍ നിര്‍ത്തിയ ഞങ്ങളുടെ ബൗളര്‍മാരാണ് അഭിനന്ദനം അര്‍ഹിക്കുന്നത്'- ഹര്‍ദിക് പാണ്ഡ്യ പറഞ്ഞു.

ബാറ്റിങ് പിച്ചായതിനാല്‍ത്തന്നെ രണ്ട് ടീമും നന്നായി ബാറ്റ് ചെയ്തു. ഭുവനേശ്വര്‍ കുമാര്‍ നാല് ഓവറില്‍ 46 റണ്‍സ് വഴങ്ങിയപ്പോള്‍ ഹര്‍ഷല്‍ പട്ടേല്‍ നാല് ഓവറില്‍ 54 റണ്‍സും ഉമ്രാന്‍ മാലിക് നാല് ഓവറില്‍ 42 റണ്‍സുമാണ് വഴങ്ങിയത്. ഒരു വിക്കറ്റും ഉമ്രാന്‍ മത്സരത്തില്‍ നേടി. അദ്ദേഹത്തിന്റെ ആദ്യ അന്താരാഷ്ട്ര വിക്കറ്റാണിത്. അയര്‍ലന്‍ഡ് വിക്കറ്റ് കീപ്പര്‍ ലോക്രാന്‍ ടക്കറിനെയാണ് ഉമ്രാന്‍ പുറത്താക്കിയത്.

സൂപ്പര്‍ ബാറ്റ്‌സ്മാന്‍മാര്‍, പക്ഷെ ഒരു തവണ പോലും ഒന്നാം റാങ്ക് ലഭിച്ചില്ല, അഞ്ച് പേരിതാ

2

അയര്‍ലന്‍ഡിനെതിരേ ഭേദപ്പെട്ട പ്രകടനം നടത്തിയതോടെ വരാനിരിക്കുന്ന വെസ്റ്റ് ഇന്‍ഡീസ്, ഓസ്‌ട്രേലിയ ടി20 പരമ്പരക്ക് ഉമ്രാനെയും ഇന്ത്യ പരിഗണിച്ചേക്കും. മികവിലേക്കെത്താനായാല്‍ ടി20 ലോകകപ്പിനുള്ള ഇന്ത്യന്‍ ടീമിലേക്കും ഉമ്രാന് ചിലപ്പോള്‍ വിളിയെത്തിയേക്കും. ഇന്ത്യന്‍ ടീമില്‍ 150 പ്ലസ് വേഗം എറിയാന്‍ കഴിവുള്ള ചുരുക്കം ചില താരങ്ങളാണുള്ളത്. അതിലൊരാളാണ് ഉമ്രാനെന്നതിനാല്‍ ഇന്ത്യ അത്രവേഗം അദ്ദേഹത്തെ തഴഞ്ഞേക്കില്ല.

3

അയര്‍ലന്‍ഡില്‍ ഇന്ത്യക്ക് കിട്ടിയ ആരാധക പിന്തുണയെക്കുറിച്ചും ഹര്‍ദിക് പറഞ്ഞു. 'ആരാധകര്‍ക്ക് ഏറ്റവും പ്രിയപ്പെട്ടവരായി ഉള്ളത് ദിനേഷും സഞ്ജുവുമാണ്. വലിയ പിന്തുണയാണ് ഞങ്ങള്‍ക്ക് ലഭിച്ചത്. വലിയ അനുഭവം തന്നെയാണിത്. കുഞ്ഞായിരുന്നപ്പോള്‍ മുതല്‍ ഇന്ത്യക്കായി കളിക്കുകയെന്നത് വലിയ ആഗ്രഹമായിരുന്നു. ഇപ്പോള്‍ നയിക്കാനും ആദ്യ ജയം നേടാനും സാധിക്കുന്നു. ദീപക്കിന്റെയും ഹൂഡയുടെയും പ്രകടനത്തില്‍ വളരെ സന്തോഷം'- ഹര്‍ദിക് കൂട്ടിച്ചേര്‍ത്തു.

സഹതാരം ജനിക്കുന്നതിന് മുമ്പ് അരങ്ങേറി, ഇങ്ങനെയും ചിലരുണ്ട്, അഞ്ച് ഇതിഹാസങ്ങളിതാ

4

അയര്‍ലന്‍ഡിലെ ഇന്ത്യന്‍ താരങ്ങളുടെ പ്രകടനം മുഖ്യ സെലക്ടര്‍ ചേതന്‍ ശര്‍മയും ബിസിസി ഐ പ്രസിഡന്റ് സൗരവ് ഗാംഗുലിയും വീക്ഷിച്ചിരുന്നു. നിലവിലെ ടീമില്‍ നിന്ന് ദീപക് ഹൂഡക്ക് ഇന്ത്യയുടെ ലോകകപ്പ് ടീമിലേക്ക് അവസരം ലഭിക്കാനുള്ള സാധ്യത കൂടുതലാണ്. സഞ്ജു സാംസണ്‍ അര്‍ധ സെഞ്ച്വറി നേടിയെങ്കിലും ഇന്ത്യയുടെ ടി20 ലോകകപ്പിലിടം പിടിക്കാന്‍ ഇനിയുമേറെ ചെയ്യേണ്ടിയിരിക്കുന്നു.

Story first published: Wednesday, June 29, 2022, 11:25 [IST]
Other articles published on Jun 29, 2022
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+