IND vs IRE: വൈഭവ്- ജയ്‌സ്വാള്‍ ഓപ്പണിങ്, ടീമില്‍ സഞ്ജുവും പാട്ടിധാറും; നയിക്കാന്‍ ശ്രേയസ്!! കിടു 11
ഐപിഎല്‍ ഇനിയും ഒരു മാസത്തിലേറെ ബാക്കിയുണ്ടെങ്കിലും ഇന്ത്യന്‍ ക്രിക്കറ്റ് പ്രേമികള്‍ അടുത്ത അന്താരാഷ്ട്ര ടി20 പരമ്പരയെ വലിയ ആകാംക്ഷയോടെയാണ് കാത്തിരിക്കുന്നത്. കാരണം ടി20 ലോകകപ്പില്‍ ചാംപ്യന്‍മാരായതിനുശേഷം വലിയൊരു ഗ്യാപ്പിനൊടുവിലാണ് ജൂണ്‍ അവസാനത്തോടെ വീണ്ടുമൊരു ടി20 പരമ്പരയില്‍ ഇന്ത്യ കളിക്കാനൊരുങ്ങുന്നത്.
അയര്‍ലാന്‍ഡുമായി അവരുടെ നാട്ടിലാണ് രണ്ടു ടി20കളുടെ പരമ്പരയില്‍ ഇന്ത്യ ഏറ്റുമുട്ടുക. ജൂണ്‍ 26, 28 തിയ്യതികളിലാണ് മല്‍സരങ്ങള്‍. അതിനിടെ ഈ പരമ്പരയിലൂടെ വണ്ടര്‍ കിഡായ വൈഭവ് സൂര്യവംശി അരങ്ങേറിയേക്കുമെന്ന റിപ്പോര്‍ട്ടുകളാണ് വരുന്നത്. 15 കാരനെ സീനിയര്‍ ടീമിലേക്കു വിളിക്കാന്‍ ആലോചിക്കുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍.

നാട്ടില്‍ നടന്ന ടി20 ലോകകപ്പില്‍ ജേതാക്കളായ ടീമില്‍ മാറ്റങ്ങളുമായിട്ടാവും അയര്‍ലാന്‍ഡിലേക്കു ഇന്ത്യ പറക്കുക. വൈഭവിനെ കൂടാതെ ഐപിഎല്ലില്‍ ശ്രദ്ധേയമായ പ്രകടനം നടത്തുന്ന ചില താരങ്ങളെയും അയര്‍ലാന്‍ഡില്‍ പ്രതീക്ഷിക്കാം. ഇന്ത്യയുടെ ഏറ്റവും ശക്തമായ ഇലവനില്‍ ആരെല്ലാം ഇടം പിടിക്കുമെന്നു നോക്കാം.
ടോപ്പ് സിക്‌സില്‍ ആരെല്ലാം?
ടി20 ലോകകപ്പില്‍ കണ്ടതില്‍ നിന്നും വ്യത്യസ്തമായ ഇന്ത്യന്‍ ബാറ്റിങ് ലൈനപ്പിനെയാവും അയര്‍ലാന്‍ഡില്‍ നമുക്കു കാണാന്‍ സാധിച്ചേക്കുക. വൈഭവ് സൂര്യവംശി ഇന്ത്യക്കായി ഓപ്പണിങില്‍ ഇറങ്ങുമ്പോള്‍ കൂട്ടിനുണ്ടാവുക രാജസ്ഥാന്‍ റോയല്‍സിലെ ഓപ്പണിങ് പങ്കാളി കൂടിയായ യശസ്വി ജയ്‌സ്വാളായിരിക്കും.
ഒരു വര്‍ഷത്തിലേറെയായി ഇന്ത്യന്‍ ടീമിനു പുറത്തുള്ള ജയ്‌സ്വാള്‍ ഐപിഎല്ലിലെ തകര്‍പ്പന്‍ പ്രകടനത്തോടെ വീണ്ടും സ്ഥാനത്തിനു വേണ്ടി അവകാശവാദമുന്നയിച്ചു കഴിഞ്ഞു. അതിനാല്‍ അയര്‍ലാന്‍ഡില്‍ അദ്ദേഹത്തെയും നമുക്കു ടീമില്‍ പ്രതീക്ഷിക്കാം. മൂന്നാമനായി മലയാളി സൂപ്പര്‍ താരം സഞ്ജു സാംസണിനെ ഉറപ്പിക്കാം. പക്ഷെ ഇഷാന്‍ കിഷനു ഇലവനില്‍ ഇടമുണ്ടായേക്കില്ല.
ഓപ്പണിങാണ് സഞ്ജുവിന്റെ ഫേവറിറ്റ് പൊസിഷനെങ്കിലും വൈഭവ്- ജയസ്വാള്‍ ജോടി ടീമിലുണ്ടെങ്കില്‍ അദ്ദേഹത്തിനു ഈ റോള്‍ മറക്കേണ്ടതായും വരും. ഓപ്പണിങും മൂന്നാം നമ്പറും മലയാളി താരത്തിനു ഒരുപോലെ യോജിച്ചതാണ്. അദ്ദേഹം ഏറ്റവുമധികം തവണ ബാറ്റ് ചെയ്തിട്ടുള്ളതും ഈ പൊസിഷനില്‍ തന്നെയാണ്.
സൂര്യകുമാര്‍ യാദവിനെ അയര്‍ലാന്‍ഡില്‍ ഇന്ത്യ മാറ്റിനിര്‍ത്തിയേക്കും. കാരണം ബാറ്റിങില്‍ ഇപ്പോള്‍ അദ്ദേഹം മോശം ഫോമിലൂടെയാണ് കടന്നു പോയിക്കൊണ്ടിരിക്കുന്നത്. സൂര്യക്കു പകരം ശ്രേയസ് അയ്യരായിരിക്കുംം നാലാമനായി കളിക്കുക. ടീമിന്റെ ക്യാപ്റ്റനും അദ്ദേഹമായിരിക്കും.
പഞ്ചാബ് കിങ്‌സിനെ ഐപിഎല്ലില്‍ ഇത്തവണയും മികച്ച രീതിയിലാണ് ശ്രേയസ് നയിക്കുന്നത്. ക്യാപ്റ്റന്‍സിക്കൊപ്പം ബാറ്റിങിലു അദ്ദേഹം കസറുകയും ചെയ്യുന്നു. അതിനാല്‍ സൂര്യയില്‍ നിന്നും ഇന്ത്യയുടെ നായകസ്ഥാനം ഏറ്റെടുക്കാന്‍ ഏറ്റവും അനുയോജ്യനും ശ്രേയസാണ്.

അഞ്ചാമനായി കളിക്കുക രജത് പാട്ടിധാറായിരിക്കും. ഐപിഎല്ലില്‍ റോയല്‍ ചാലഞ്ചേഴ്‌സ് ബെംഗളുരുവിനായി കാഴ്ചവയ്ക്കുന്ന അഗ്രസീവ് ബാറ്റിങ് പരിഗണിക്കുമ്പോള്‍ പാട്ടിധാര്‍ തീര്‍ച്ചായും ടീം ഇന്ത്യയില്‍ സ്ഥാനമര്‍ഹിക്കുന്നു. ടെസ്റ്റും ഏകദിനവും കളിച്ചെങ്കിലും ടി20യുല്‍ താരം ഇനിയും അരങ്ങേറിയിട്ടില്ല.
പാട്ടിധാര്‍ കഴിഞ്ഞാല്‍ ആറാമനായി വമ്പനടിക്കാരനായ സീം ബൗളിങ് ഓള്‍റൗണ്ടര്‍ ശിവം ദുബെയുണ്ടാവും, ഹാര്‍ദിക് പാണ്ഡ്യക്കു വിശ്രമം നല്‍കിയ ശേഷം പകരം ഈ റോളില്‍ നിതീഷ് കുമാര്‍ റെഡ്ഡിയെ ടീമില്‍ ഉള്‍പ്പെടുത്തിയേക്കുകയും ചെയ്യും.
ബൗളിങ് നിര
എട്ടാമനായി സ്പിന്‍ ബൗളിങ് ഓള്‍റൗണ്ടര്‍ അക്ഷര്‍ പട്ടേലുണ്ടാലും. സ്പിന്‍ ആക്രമണത്തിന്റെ ചുമതല ഐപിഎല്ലില്‍ കസറുന്ന രവി ബിഷ്‌നോയിക്ക് ആയിരിക്കും. മോശം ഫോമിലുള്ള വരുണ്‍ ചക്രവര്‍ത്തിയെ ഇന്ത്യ തഴയാനാണ് സാധ്യത.
സ്റ്റാര്‍ പേസര്‍ ജസ്പ്രീത് ബുംറയ്ക്കു വിശ്രമം നല്‍കാനുള്ള സാധ്യത കൂടുതലാണ്. പകരം അര്‍ഷ്ദീപ് സിങിനായിരിക്കും പേസാക്രമണത്തിന്റെ ചുമതല. കൂട്ടിനുണ്ടാവുക ഐപിഎല്ലില്‍ വിക്കറ്റ് വേട്ട നടത്തുന്ന പ്രസിദ്ധ് കൃഷ്ണയുമായിരിക്കും.
ഇന്ത്യയുടെ സാധ്യതാ 11
വൈഭവ് സൂര്യവംശി, യശസ്വി ജയ്‌സ്വാള്‍, സഞ്ജു സാംസണ്‍ (വിക്കറ്റ് കീപ്പര്‍), ശ്രേയസ് അയ്യര്‍ (ക്യാപ്റ്റന്‍), രജത് പാട്ടിധാര്‍, ശിവം ദുബെ, നിതീഷ് കുമാര്‍ റെഡ്ഡി, അക്ഷര്‍ പട്ടേല്‍, രവി ബിഷ്‌നോയ്, പ്രസിദ്ധ് കൃഷ്ണ, അര്‍ഷ്ദീപ് സിങ്
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications