Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IND vs IRE: അഭി- വൈഭവ് ഓപ്പണിങ്!!, നായകന്‍ സഞ്ജു 3ല്‍, അരങ്ങേറാന്‍ രജതും പ്രിന്‍സും; ഇതാ കിടു 11

ഐപിഎല്‍ ക്ലൈമാക്‌സിലേക്കു അടുക്കുകയാണ്. ഇനി ക്രിക്കറ്റ് പ്രേമികളുടെ ശ്രദ്ധ മുഴുവന്‍ അടുത്ത മാസം നടക്കാനിരിക്കുന്ന ഇന്ത്യയുടെ വൈറ്റ് ബോള്‍ പരമ്പരകളിലേക്കായിരിക്കും. പ്രത്യേകിച്ചും ടി20 ലോകകപ്പില്‍ ചാംപ്യന്മാരായ ശേഷം ഇന്ത്യ കളിക്കുന്ന ആദ്യ ടി20 പരമ്പരയും ജൂണ്‍ അവസാനത്തോടെ നടക്കാനിരിക്കുകയാണ്.

അയര്‍ലാന്‍ഡുമായി അവരുടെ നാട്ടില്‍ രണ്ടു ടി20 കളിലാണ് ഇന്ത്യ ഏറ്റുമുട്ടുക. ലോകകപ്പ് സ്‌ക്വാഡിലുണ്ടായിരുന്ന ഭൂരിഭാഗം സീനിയര്‍ താരങ്ങള്‍ക്കു വിശ്രമം നല്‍കി പുതിയ ലുക്കിലുള്ള യുവനിരയെയാണ് ഐറിഷ് ടൂറില്‍ ഇന്ത്യ പരീക്ഷിച്ചേക്കുകയെന്നാണ് റിപ്പോര്‍ട്ടുകള്‍.

VAIBHAV SOORYAVANSHI

ക്യാപ്റ്റന്‍ സൂര്യകുമാര്‍ യാദവുള്‍പ്പെടെയുള്ളവര്‍ ടീമില്‍ കാണില്ല. പകരം മലയാളി സൂപ്പര്‍ താരം സഞ്ജു സാംസണായിരിക്കും ടീമിനെ നയിക്കുകയന്നും സൂചനകളുണ്ട്. ഐപിഎല്ലില്‍ വിവിധി ടീമുകള്‍ക്കായി മിന്നുന്ന പ്രകടനം നടത്തിയിട്ടുള്ള ചില താരങ്ങളുടെ അരങ്ങേറ്റവും ഐഷിഷ് പര്യടനത്തില്‍ നമുക്കു ച്രതീക്ഷിക്കാം. സഞ്ജുവിനു കീഴില്‍ ഇന്ത്യയുടെ ശക്തമായ പ്ലെയിങ് ഇലവന്‍ എങ്ങനെയാവുമെന്നു നമുക്കു നോക്കാം.

ടീമില്‍ ആരൊക്കെ?

യുവത്വത്തിനു പ്രാധാന്യം നല്‍കിയുള്ള ടീമിനെയാവും അയര്‍ലാന്‍ഡിലേക്കു ഇന്ത്യ അയക്കുന്നത്. ഓപ്പണിങ് ജോടികളായി ടീമിനായി കളിച്ചേക്കുക വെടിക്കെട്ട് താരം അഭിഷേക് ശര്‍മയും വണ്ടര്‍ കിഡായ വൈഭവ് സൂര്യവംശിയുമായിരിക്കും. നിലവില്‍ ടി20 ടീമിനു വേണ്ടി മാത്രം കളിക്കുന്ന അഭിഷേകിനു ഐറിഷ് ടൂറില്‍ വിശ്രമം നല്‍കാനിടയില്ല.

കാരണം ഐപിഎല്‍ കഴിഞ്ഞാല്‍ അദ്ദേഹത്തിനു പിന്നെ ബ്രേക്കാണ്. ജൂണ്‍ 26ന് തുടങ്ങുന്ന അയര്‍ലാന്‍ഡ് പര്യടനമാവുമ്പോഴേക്കും അഭിഷേകിനു കൂടുതല്‍ ഫ്രഷായി തിരിച്ചുവരാനും സാധിക്കും. 15 കാരനായ വൈഭവ് ഈ പര്യടനത്തിലൂടെ സീനിയര്‍ ടീമിനായി അരങ്ങേറുമെന്ന് ഉറപ്പായിട്ടുണ്ട്.

രാജസ്ഥാന്‍ റോയല്‍സിനായി തുടരെ രണ്ടാം സീസണിലും കസറുന്ന താരത്തെ എത്രയും വേഗത്തില്‍ ഇന്ത്യന്‍ സീനിയര്‍ ടീമിലെടുക്കണമെന്ന ആവശ്യവും ശക്തമാണ്. അഭിഷേകും വൈഭവും ചേര്‍ന്ന് ഓപ്പണ്‍ ചെയ്യുമ്പോള്‍ നായകന്‍ സഞ്ജു സാംസണ്‍ തന്റെ ഓപ്പണിങ് റോള്‍ വിട്ടുനല്‍കിയേക്കും.

പകരം വണ്‍ഡൗണായി മൂന്നാം നമ്പറിലയിരിക്കും അദ്ദേഹം കളിച്ചേക്കുക. ഓപ്പണിങും മൂന്നാം നമ്പറുമെല്ലാം സഞ്ജുവിന് ഒരുപോലെ യോജിച്ച റോളുകള്‍ തന്നെ. അദ്ദേഹത്തിനു ശേഷം നാലാമനായിട്ടാവും ഇഷാന്‍ കിഷന്റെ വരവ്. ലോകകപ്പില്‍ കസറിയ അദ്ദേഹത്തിന് ഈ പരമ്പരയില്‍ വിശ്രമം നല്‍കാനുള്ള സാധ്യത കുറവാണ്.

ശ്രേയസ് അയ്യരെ ഈ പരമ്പരയിലൂടെ ഇന്ത്യന്‍ ടി20 ടീമിലേക്കു തിരികെ വിളിക്കുമോയെന്ന കാര്യം സംശയമാണ്. പകരം രജത് പാട്ടിധാറിനു കോള്‍ എത്തിയേക്കും. ഐപിഎല്ലല്‍ റോയല്‍ ചാലഞ്ചേഴ്‌സ് ബെംഗളൂരുവിനായി അദ്ദേഹം കസറുകയാണ്. ഇന്ത്യക്കായി ടെസ്റ്റും ഏകദിനവും കളിച്ചിട്ടുണ്ടെങ്കും ടി20യില്‍ രജത് ഇനിയും അരങ്ങേറിയിട്ടില്ല.

SANJU SAMSON

ടീമില്‍ ആറു മുതല്‍ എട്ടു വരെ സ്ഥാനങ്ങളില്‍ സീം ബൗളിങ് ഓള്‍റൗണ്ടര്‍ നിതീഷ് കുമാര്‍ റെഡ്ഡി, ഫിനിഷറായ റിങ്കു സിങ്, സ്പിന്‍ ബൗളിങ് ഓള്‍റൗണ്ടര്‍ വാഷിങ്ടണ്‍ സുന്ദര്‍ എന്നിവരെ കാണാം. സീനിയര്‍ താരങ്ങളുടെ അഭാവത്തില്‍ ഇവര്‍ക്കെല്ലാം കഴിവ് തെളിയിക്കാന്‍ ലഭിക്കുന്ന അവസരമായിരിക്കും ഇത്.

സ്‌പെഷ്യലിസ്റ്റ് സ്പിന്നര്‍ രവി ബിഷ്‌നോയ് ആയിരിക്കും. പേസാക്രമണത്തിന് അര്‍ഷ്ദീപ് സിങ് ചുക്കാന്‍ പിടിക്കുമ്പോള്‍ കൂട്ടിന് പുതുമുഖ പേസര്‍ പ്രിന്‍സ് യാദവിനെയും കാണാം. ഐപിഎല്ലില്‍ ശ്രദ്ധേയമായ പ്രകടനം നടത്തിക്കൊണ്ടിരിക്കുന്ന പ്രിന്‍സിന്റെ അരങ്ങേറ്റം ഈ പരമ്പരയില്‍ ഉറപ്പിക്കാം.

ഇന്ത്യന്‍ സാധ്യതാ 11

അഭിഷേക് ശര്‍മ, വൈഭവ് സൂര്യവംശി, സഞ്ജു സാംസണ്‍ (ക്യാപ്റ്റന്‍, വിക്കറ്റ് കീപ്പര്‍), ഇഷാന്‍ കിഷന്‍,. രജത് പാട്ടിധാര്‍, നിതീഷ് കുമാര്‍ റെഡ്ഡി, റിങ്കു സിങ്, വാഷിങ്ടണ്‍ സുന്ദര്‍, രവി ബിഷ്‌നോയ്, പ്രിന്‍സ് യാദവ്, അര്‍ഷ്ദീപ് സിങ്.

Story first published: Thursday, May 14, 2026, 13:33 [IST]
Other articles published on May 14, 2026
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+