Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IND vs IRE: ക്യാപ്റ്റനായി സഞ്ജുവിന് നറുക്കുവീഴുമോ? ലിസ്റ്റില്‍ ഒരാള്‍ കൂടി, എന്തൊക്കെ പ്രതീക്ഷിക്കാം

അഫ്ഗാനിസ്താനുമായി ശനിയാഴ്ച തുടങ്ങാനിരിക്കുന്ന ഏക ടെസ്റ്റിനായുള്ള പടയൊരുക്കം ടീം ഇന്ത്യ ആരംഭിച്ചുത കഴിഞ്ഞു. ന്യൂ ചണ്ഡീഗഡിലെ മുള്ളന്‍പൂരിലാണ് ഈ പോരാട്ടം നടക്കാനിരിക്കുന്നത്. അതിനു ശേഷം മൂന്ന് ഏകദിനങ്ങളിലും ഇരുടീമുകളും പോരടിക്കും.

തുടര്‍ന്ന് ഈ മാസം അവസാനത്തോടെ അയര്‍ലാന്‍ഡിലേക്കാണ് ഇന്ത്യ പറക്കുക. ഈ മാസം 26, 28 തിയ്യതികളിലായി രണ്ടു ടി20കളാണ് ഇന്ത്യ അവിടെ കളിക്കുന്നത്. ഈ പരമ്പരയ്ക്കുള്ള ടീമിനെ അധികം വൈകാതെ തന്നെ പ്രഖ്യാപിക്കാനിരിക്കുകയാണ്.

SANJU GAMBHIR

പുതുമുഖങ്ങളുള്‍പ്പെടുന്ന ഒരു യുവനിരയെയാണ് ഇന്ത്യ അവിടേക്കു അയക്കുകയെന്നാണ് റിപ്പോര്‍ട്ടുകള്‍. കഴിഞ്ഞ ഐപിഎല്ലില്‍ ശ്രദ്ധേയമായ പ്രകടനം നടത്തിയ ചില താരങ്ങളെയും സ്‌ക്വാഡില്‍ നമുക്കു പ്രതീക്ഷിക്കാം. ഈ പരമ്പരയ്ക്കുള്ള ഇന്ത്യന്‍ ടീമില്‍ പ്രതീക്ഷിക്കാവുന്ന ചില കാര്യങ്ങള്‍ എന്തൊക്കെയാണെന്നു നോക്കാം.

ക്യാപ്റ്റന്‍സിയാര്‍ക്ക്?

അയര്‍ലാന്‍ഡ് പര്യടനത്തിനായി ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിക്കും മുമ്പ് സെലക്ടര്‍മാരെ കുഴപ്പിക്കുന്ന ഒരു പ്രധാനപ്പെട്ട ചോദ്യം ക്യാപ്റ്റന്‍സി ചുമതല ആരെ ഏല്‍പ്പിക്കുമെന്നതാണ്. സ്ഥിരം നായകന്‍ സൂര്യകുമാര്‍ യാദവ് ഈ പരമ്പരയില്‍ ടീമിന്റെ ഭാഗമാവാനുള്ള സാധ്യത തീരെ കുറവാണ്. ബാറ്റിങില്‍ മോശം ഫോമിലൂടെ കടന്നുപോവുന്ന അദ്ദേഹത്തെ പരമ്പരയില്‍ നിന്നും മാറ്റിനിര്‍ത്തിയേക്കും.

നിലവില്‍ അക്ഷര്‍ പട്ടേലാണ് ടീമിന്റെ വൈസ് ക്യാപ്റ്റനെങ്കിലും അദ്ദേഹത്തിനു നായകസ്ഥാനം നല്‍കാന്‍ സെലക്ഷന്‍ കമ്മിറ്റിക്കു താല്‍പ്പര്യമില്ല. നിലവില്‍ പ്രധാനമായും രണ്ടു താരങ്ങളുടെ പേരാണ് നായകസ്ഥാനത്തേക്കു ഉയര്‍ന്നു കേള്‍ക്കുന്നത്.

ഒരാള്‍ മലയാളി സൂപ്പര്‍ താരവും ഇപ്പോള്‍ ടീമിലെ ഫസ്റ്റ് ചോയ്‌സ് ഓപ്പണും വിക്കറ്റ് കീപ്പറുമായ സഞ്ജു സാംസണ്‍. രണ്ടമത്തെ ഓപ്ഷനായി പരിഗണിക്കുന്നത് മറ്റൊരു വിക്കറ്റ് കീപ്പറായ ഇഷാന് കിഷനെയാണെന്നാണ് വിവരം. നേരത്തേ ശ്രേയസ് അയ്യര്‍ പുതിയ ടി20 ക്യാപ്റ്റനായേ്ക്കുമെന്നു റിപ്പോര്‍ട്ടുകളുണ്ടായിരുന്നെങ്കിലും കോച്ച് ഗൗതം ഗംഭീറിനോടു താല്‍പ്പര്യമില്ല.

എന്നാല്‍ സഞ്ജുവിനെ നായകനാക്കുന്നതിനോടു അദ്ദേഹത്തിനു അനുകൂല നിലപാടാണുള്ളത്. പക്ഷെ മുഖ്യ സെലക്ടര്‍ അജിത് അഗാര്‍ക്കറിന് ഇതിനോടു അത്ര താല്‍പ്പര്യമില്ല. ഇതു സഞ്ജുവിന്റെ ക്യാപ്റ്റന്‍സി മോഹങ്ങളെയും ബാധിച്ചേക്കും. അങ്ങനെയെങ്കില്‍ ഇഷാനായിരിക്കും ക്യാപ്റ്റനായി നറുക്കുവീണേക്കുക.

പുതുമുഖങ്ങള്‍ ആരൊക്കെ?

ഇന്ത്യന്‍ ടീമില്‍ ബാറ്റിങിലും ബൗളിങിലുമെല്ലാം ചില പുതുമുഖ താരങ്ങളെ അയര്‍ലാന്‍ഡില്‍ നമുക്കു പ്രതീക്ഷിക്കാം. ഇതില്‍ ആദ്യത്തെയാള്‍ 15 കാരനായ ക്രിക്കറ്റിലെ വണ്ടര്‍ കിഡ് വൈഭവ് സൂര്യവംശിയാണ്.

ഇത്തവണ ഐപിഎല്ലില്‍ 776 റണ്‍സുമായി ഓറഞ്ച് ക്യാപ്പ് സ്വന്തമാക്കിയതോടെ വൈഭവിന് സീനിയര്‍ ടീമിലേക്കു വിളിയെത്തുമെന്ന് ഉറപ്പായിട്ടുണ്ട്. വൈഭവിനെ കൂടാതെ ബാറ്റര്‍മാരില്‍ ഇന്ത്യന്‍ ടീമിലേക്കു വരാനിടയുള്ള അടുത്തയാള്‍ രജത് പാട്ടിദാറാണ്. പ്രായം 30 കടന്നെങ്കിലും അദ്ദേഹം ഇനയും ടി20യില്‍ ഇന്ത്യക്കായി കളിച്ചിട്ടില്ല.

VAIBHAV SOORYAVANSHI

ഇത്തവണ അയര്‍ലാന്‍ഡില്‍ ഇതു സംഭവിച്ചേക്കുകയും ചെയ്യും. റോയല്‍ ചാലഞ്ചേ്‌സ് ബെംഗളൂരുവിനെ തുടര്‍ച്ചയായി രണ്ടാം തവണയും ഐപിഎല്‍ ചാംപ്യന്മാരാക്കിയതോടെ പാട്ടിദാറിന്റെ താരമൂല്യവും ഇരട്ടിയായിരിക്കുകയാണ്. 500 പ്ലസ് റണ്‍സുമായി അദ്ദേഹം ബാറ്റിങിലും കസറുകയും ചെയ്തു.

ഫാസ്റ്റ് ബൗളര്‍ പ്രിന്‍സ് യാദവാണ് ഈ പരമ്പരയിലൂടെ അരങ്ങേറിയേക്കാവുന്ന മൂന്നാമത്തെ താരം. ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സിനായി ഐപിഎല്ലില്‍ ഒരിക്കല്‍ക്കൂടി മിന്നുന്ന പ്രകടനമാണ് അദ്ദേഹം നടത്തിയത്. 19 വിക്കറ്റുകളും പ്രിന്‍സ് സ്വന്തമാക്കിയിരുന്നു.

ആരെല്ലാം പുറത്തിരിക്കും?

സീനിയര്‍ താരങ്ങളില്‍ ചിലരെ അയര്‍ലാന്‍ഡ് പര്യടനത്തില്‍ കാണാനിടയില്ല. സൂപ്പര്‍ താരങ്ങളായ ഹാര്‍ദിക് പാണ്ഡ്യക്കും ജസ്പ്രീത് ബുംറയ്ക്കും വിശ്രമം നല്‍കിയേക്കും. ക്യാപ്റ്റന്‍ സൂര്യകുമാര്‍ യാദവിനൊപ്പം മിസ്റ്ററി സ്പിന്നര്‍ വരുണ്‍ ചക്രവര്‍ത്തിയും ടീമിനു പുറത്തായേക്കും. തിലക് വര്‍മയെയും ടീമില്‍ കണ്ടേക്കില്ല.

Story first published: Wednesday, June 3, 2026, 12:48 [IST]
Other articles published on Jun 3, 2026
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+