IND vs IRE: ഇവര്‍ക്കു ഡു ഓര്‍ ഡൈ, ഫ്‌ളോപ്പായാല്‍ 'പെരുവഴിയില്‍'! കസറാതെ രക്ഷയില്ല
വെസ്റ്റ് ഇന്‍ഡീസുമായുള്ള ടി20 പരമ്പരയിലെ ഷോക്കിനു ശേഷം ടീം ഇന്ത്യ വീണ്ടുമൊരു ടി20 പരമ്പരയ്ക്കു കച്ചമുറുക്കുകയാണ്. അയര്‍ലാന്‍ഡുമായുള്ള ഇന്ത്യയുടെ മൂന്നു മല്‍സരങ്ങളുടെ പരമ്പരയ്ക്കു വെള്ളിയാഴ്ച ഡബ്ലിനില്‍ തുടക്കമാവും. പരീക്ഷണ ടീമിനെയാണ് ഈ പരമ്പരയില്‍ ഇന്ത്യ ഇറക്കുന്നത്. ക്യാപ്റ്റന്‍ ഹാര്‍ദിക് പാണ്ഡ്യ, വൈസ് ക്യാപ്റ്റന്‍ സൂര്യകുമാര്‍ യാദവ്, ശുഭ്മന്‍ ഗില്‍, ഇഷാന്‍ കിഷന്‍ തുടങ്ങി പ്രധാനപ്പെട്ട കളിക്കാരൊന്നും തന്നെ ഇന്ത്യന്‍ നിരയില്‍ ഇല്ല.
പകരം യുവതാരങ്ങള്‍ക്കും പുതുമുഖങ്ങള്‍ക്കും പ്രാധാന്യം നല്‍കിയുള്ള സംഘമാണ് ഇന്ത്യയുടേത്. ഈ മാസം അവസാനത്തോടെ ആരംഭിക്കാനിരിക്കുന്ന ഏഷ്യാ കപ്പിനു മുന്നോടിയായാണ് മുതിര്‍ന്ന താരങ്ങള്‍ക്കെല്ലാം അയര്‍ലാന്‍ഡ് പര്യടനത്തില്‍ ഇന്ത്യ വിശ്രമം നല്‍കിയത്. അതുകൊണ്ടു തന്നെ ഈ പരീക്ഷണ ടീമിനെ വച്ച് പരമ്പര വിജയം കൊയ്യണമെങ്കില്‍ ഇന്ത്യക്കു ഏറ്റവും മികച്ച കളി തന്നെ പുറത്തെടുക്കേണ്ടതായി വരും.

പരിക്കു ഭേദമായി 11 മാസങ്ങള്‍ക്കു ശേഷം മല്‍സരരംഗത്തേക്കു മടങ്ങിയെത്തിയിരിക്കുന്ന സ്റ്റാര്‍ പേസര്‍ ജസ്പ്രീത് ബുംറയാണ് ഇന്ത്യന്‍ ടീമിനെ നയിക്കുന്നത്. ഒരു വൈറ്റ് ബോള്‍ പരമ്പരയില്‍ അദ്ദേഹം ക്യാപ്റ്റനാവുന്നതും ഇതാദ്യമായിട്ടാണ്.
ഇന്ത്യന്‍ നിരയിലെ ചില താരങ്ങളെ സംബന്ധിച്ച് വളരെ നിര്‍ണായകായ ടി20 പരമ്പര കൂടിയാണിത്. കരിയര്‍ രക്ഷിക്കാനും ടീമില്‍ തങ്ങളുടെ സ്ഥാനം നിലനിര്‍ത്താനും കസറുകയല്ലാതെ ഇവര്‍ക്കു മുന്നില്‍ മറ്റു വഴികളില്ല. ഐറിഷ് പര്യടനം ഡു ഓര്‍ ഡൈ ആയി തീര്‍ന്നിരിക്കുന്ന ഇന്ത്യന്‍ താരങ്ങള്‍ ആരൊക്കെയാണന്നു നമുക്കു നോക്കാം.
പരമ്പരയില്‍ ഇന്ത്യയുടെ വൈസ് ക്യാപ്റ്റന്‍ കൂടിയായ ഓപ്പണിങ് ബാറ്റര്‍ റുതുരാജ് ഗെയ്ക്വാദാണ് ആദ്യത്തെയാള്‍. നിലവില്‍ ഇന്ത്യയുടെ ഓപ്പണിങ് സ്ഥാനത്തിനു വേണ്ടി വാശിയേറിയ മല്‍സരമാണ് നടക്കുന്നത്. ശുഭ്മന്‍ ഗില്‍, ഇഷാന്‍ കിഷന്‍, യശസ്വി ജയ്‌സ്വാള്‍ എന്നിവരെല്ലാം ഓപ്പണിങ് റോളിനായി രംഗത്തുള്ളവരാണ്.
അതുകൊണ്ടു തന്നെ ഓപ്പണിങില്‍ തന്റെ സ്ഥാനമുറപ്പിക്കണമെങ്കില്‍ അയര്‍ലാന്‍ഡിനെതിരേ റുതുരാജിനു മികച്ച പ്രകടം നടത്തേണ്ടതുണ്ട്. ഗില്ലും ഇഷാനും ഈ പരമ്പരയുടെ ഭാഗമല്ലാത്തതിനാല്‍ അദ്ദേഹത്തിനു പ്ലെയിങ് ഇലവനില്‍ സ്ഥാനമുറപ്പാണ്. ഇതു പരമാവധി മുതലെടുക്കാനായിരിക്കണം റുതുരാജ് ശ്രമിക്കേണ്ടത്.
യുവ ഫാസ്റ്റ് ബൗളര്‍ പ്രസിദ്ധ് കൃഷ്ണയാണ് അയര്‍ലാന്‍ഡുമായുള്ള പരമ്പര നിര്‍ണായകമായി തീര്‍ന്നിരിക്കുന്ന രണ്ടാമത്തെ താരം. ജസ്പ്രീത് ബുംറയെപ്പോലെ തന്നെ പരിക്കു കാരണം മാസങ്ങളോളം പുറത്തിരുന്ന ശേഷം കളിക്കളത്തിലേക്കുള്ള പ്രസിദ്ധിന്റെ മടങ്ങിവരവ് കൂടിയാണ് അയര്‍ലാന്‍ഡുമായുള്ള ടി20 പരമ്പര. ഈ ഫോര്‍മാറ്റില്‍ താരത്തിന്റെ അരങ്ങേറ്റം കൂടിയായിരിക്കും പരമ്പരയിലേത്.
ഏകദിനത്തില്‍ പ്രസിദ്ധ് ഇതിനകം കളിച്ചുകഴിഞ്ഞെങ്കിലും ടി20യില്‍ ഇനിയും അരങ്ങേറിയിട്ടില്ല. 2021-22 കാലയളവില്‍ ഇന്ത്യക്കു വേണ്ടി 14 ഏകദിനങ്ങളിലാണ് പേസര്‍ പന്തെറിഞ്ഞിട്ടുള്ളത്. ഇവയില്‍ നിന്നും 5.32 ഇക്കോണമി റേറ്റില്‍ 25 വിക്കറ്റുകളെടുക്കുകയും ചെയ്തു. 12 റണ്‍സിനു നാലു വിക്കറ്റുകളെടുത്തതാണ് പ്രസിദ്ധിന്റെ കരിയര്‍ ബെസ്റ്റ് പ്രകടനം.
നിലവില്‍ അര്‍ഷ്ദീപ് സിങ്, മുകേഷ് കുമാര്‍, ആവേശ് ഖാന്‍, ഉമ്രാന്‍ മാലിക്ക് തുടങ്ങി ഒരുപിടി പേസര്‍മാരാണ് ഇന്ത്യന്‍ ടീമിലെ സ്ഥാനത്തിനായി പോരടിക്കുന്നത്. അതുകൊണ്ടു തന്നെ അയര്‍ലാന്‍ഡുമായുള്ള പരമ്പരയില്‍ മികച്ച ബൗളിങ് കാഴ്ചവച്ചാല്‍ മാത്രമേ പ്രസിദ്ധിനു ഇവര്‍ക്കു മുന്നില്‍ പിടിച്ചുനില്‍ക്കാന്‍ സാധിക്കുകയുള്ളൂ.

മലയാളി വിക്കറ്റ് കീപ്പര്‍ ബാറ്ററായ സഞ്ജു സാംസണാണ് ഐറിഷ് പര്യടനം നിര്‍ണായകമായി മാറിയ മൂന്നാമത്തെയാള്‍. തനിക്കു ലഭിക്കുന്ന അവസരങ്ങള്‍ എങ്ങനെ പ്രയോജനപ്പെടുത്തണമെന്നു ഇപ്പോഴും സഞ്ജുവിനറിയില്ല. അതുകൊണ്ടു തന്നെ അയര്‍ലാന്‍ഡിലും ഫ്‌ളോപ്പായാല്‍ അദ്ദേഹത്തിനു അടുത്തൊന്നും അവസരം ലഭിക്കാന്‍ സാധ്യതയുമില്ല.
വെസ്റ്റ് ഇന്‍ഡീസിനെതിരേ സമാപിച്ച ടി20 പരമ്പര സഞ്ജുവിനെ സംബന്ധിച്ച് തന്റെ മികവ് പുറത്തെടുക്കാനുള്ള സുവര്‍ണാവസരമായിരുന്നു. പക്ഷെ അദ്ദേഹം അതു തുലച്ചു. അഞ്ചു മല്‍സരങ്ങളില്‍ മൂന്നെണ്ണത്തില്‍ ബാറ്റ് ചെയ്ത അദ്ദേഹത്തിനു 18.40 ശരാശരിയില്‍ നേടാനായത് 32 റണ്‍സ് മാത്രമാണ്. 12, 7, 13 എന്നിങ്ങനെയായിരുന്നു സ്‌കോറുകള്‍.
ഇഷാന്‍ കിഷന്റെ അഭാവത്തില്‍ അയര്‍ലാന്‍ഡിനെതിരേ ഫസ്റ്റ് ചോയ്‌സ് വിക്കറ്റ് കീപ്പറാണ് സഞ്ജു. പുതുമുഖമായ ജിതേഷ് ശര്‍മയും ടീമിലുണ്ടെങ്കിലും സഞ്ജുവിനായിരിക്കും മുന്‍തൂക്കം ലഭിക്കുക. അതുകൊണ്ടു തന്നെ മൂന്നു മല്‍സരങ്ങളിലും പരമാവധി റണ്‍സ് അടിച്ചുകൂട്ടാനായിരിക്കണം സഞ്ജു ശ്രമിക്കേണ്ടത്.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications