Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IND vs IRE: ഇഷാന്‍ പുറത്തിരിക്കും! സഞ്ജുവിന്റെ റൂട്ട് ക്ലിയര്‍, ഒപ്പം വൈസ് ക്യാപ്റ്റന്‍സിയും?

വെസ്റ്റ് ഇന്‍ഡീസ് പര്യടനത്തിനു തൊട്ടുപിന്നാലെ നടക്കാനിരിക്കുന്ന അയര്‍ലാന്‍ഡ് പര്യടനത്തില്‍ ഇന്ത്യന്‍ ടീമില്‍ ചില സര്‍പ്രൈസുകളുണ്ടായേക്കുമെന്ന് സൂചനകള്‍. പല മുന്‍നിര താരങ്ങള്‍ക്കു വിശ്രമം നല്‍കിയാവും അയര്‍ലാന്‍ഡിനെതിരേ ടി20 പരമ്പരയില്‍ ഇന്ത്യ ഇറങ്ങിയേക്കുക. ഏഷ്യാ കപ്പും അതിനു ശേഷം ഐസിസി ഏകദിന ലോകകപ്പുമെല്ലാം വരാനിരിക്കുന്നതിനാലാണ് അയര്‍ലാന്‍ഡ് പര്യടനത്തില്‍ സീനിയര്‍ കളിക്കാരെ മാറ്റി നിര്‍ത്താന്‍ ഇന്ത്യ ആലോചിക്കുന്നത്.

അയര്‍ലാന്‍ഡിനെതിരേ സഞ്ജു സാംസണായിരിക്കും ഇന്ത്യയുടെ പ്രധാന വിക്കറ്റ് കീപ്പറെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ട്. നിലവില്‍ റിഷഭ് പന്തിന്റെ അഭാവത്തില്‍ വിക്കറ്റ് കീപ്പര്‍ സ്ഥാനത്തേക്കു ഇഷാനും സഞ്ജുവുമാണ് പോരടിക്കുന്നത്. എന്നാല്‍ അയര്‍ലാന്‍ഡില്‍ ഇഷാനുണ്ടാവില്ലെന്നു സൂചനകള്‍ വന്നതോടെ സഞ്ജുവിന്റെ റൂട്ട് ക്ലിയറായിരിക്കുകയാണ്. ഏഷ്യാ കപ്പ് മുന്നില്‍ കണ്ട് ഇഷാന് വിശ്രമം നല്‍കാനാണ് സെലക്ടര്‍മാരുടെ നീക്കം. അതിനാലാണ് സഞ്ജുവിന്റെ സമയവും തെളിഞ്ഞിരിക്കുന്നത്.

SANJU SAMSON

നിലവില്‍ സ്റ്റാര്‍ ഓള്‍റൗണ്ടര്‍ ഹാര്‍ദിക് പാണ്ഡ്യയാണ് ടി20 ഫോര്‍മാറ്റില്‍ ഇന്ത്യയെ നയിച്ചുകൊണ്ടിരിക്കുന്നത്. അയര്‍ലാന്‍ഡില്‍ ഇഷാന്‍ കളിക്കില്ലെന്ന റിപ്പോര്‍ട്ടുകള്‍ വന്നതോടെ ഹാര്‍ദിക്കിന്റെ കാര്യവും സംശയത്തിലായിരിക്കുകയാണ്. ഹാര്‍ദിക്കിനും വിശ്രമം നല്‍കുമോയെന്നാണ് ഇനി അറിനായുള്ളത്.

ഹാര്‍ദിക് കളിച്ചില്ലെങ്കില്‍ സൂര്യകുമാര്‍ യാദവായിരിക്കും ഇന്ത്യന്‍ ടീമിനെ നയിച്ചേക്കുക. നിലവില്‍ ടി20യില്‍ വൈസ് ക്യാപ്റ്റന്റെ റോള്‍ അദ്ദേഹത്തിനാണ്. അയര്‍ലാന്‍ഡില്‍ സൂര്യ നായകസ്ഥാനത്തേക്കു വന്നാല്‍ വൈസ് ക്യാപ്റ്റനായി സഞ്ജുവിന് നറുക്കുവീണേക്കും.

കാരണം ക്യാപ്റ്റനെന്ന നിലയില്‍ ഐപിഎല്ലില്‍ കഴിഞ്ഞ മൂന്നു സീസണുകളിലായി രാജസ്ഥാന്‍ റോയല്‍സിന്റെ ക്യാപ്റ്റനാണ് സഞ്ജു. 2022ലെ ഐപിഎല്ലില്‍ ടീമിനെ ഫൈനലിലെത്തിക്കാനും അദ്ദേഹത്തിനായിരുന്നു. 2008ലെ പ്രഥമ സീസണില്‍ ഷെയ്ന്‍ വോണിനു കീഴില്‍ ഐപിഎല്‍ കിരീടമുയര്‍ത്തിയ ശേഷം റോയല്‍സിന്റെ ആദ്യത്തെ ഫൈനല്‍ കൂടിയായിരുന്നു ഇത്.

കഴിഞ്ഞ സീസണില്‍ റോയല്‍സിനു പ്ലേഓഫ് നേരിയ വ്യത്യാസത്തില്‍ നഷ്ടമായെങ്കിലും സഞ്ജുവിന്റെ ക്യാപ്റ്റന്‍സി ഒരിക്കല്‍ക്കൂടി ശ്രദ്ധിക്കപ്പെട്ടിരുന്നു. നായകനെന്ന നിലയില്‍ അദ്ദേഹത്തിന്റെ ചില നീക്കങ്ങളും, താരങ്ങള്‍ക്കു നല്‍കിയ പിന്തുണയുമെല്ലാം പ്രശംസിക്കപ്പെട്ടിരുന്നു.

LAXMAN HARDIK PANDYA

വരാനിരിക്കുന്ന അയര്‍ലാന്‍ഡ് പര്യടനത്തില്‍ മുഖ്യ കോച്ച് രാഹുല്‍ ദ്രാവിഡും അദ്ദേഹത്തിന്റെ കോച്ചിങ് സംഘവും ഉണ്ടാവില്ലെന്നു നേരത്തേ തന്നെ റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. തിരക്കേറിയ മല്‍സരങ്ങള്‍ പരിഗണിച്ച് ഇവര്‍ക്കു വിശ്രമം നല്‍കാനാണ് ഇന്ത്യ ആലോചിക്കുന്നത്. ദ്രാവിഡിന്റെ അഭാവത്തില്‍ മുന്‍ താരവും എന്‍സിഎ മേധാവിയുമായ വിവിഎസ് ലക്ഷ്മണായിരിക്കും ടീമിനെ പരിശീലിപ്പിക്കുന്നത്.

കഴിഞ്ഞ വര്‍ഷം ജൂലൈ- ആഗസ്റ്റ് മാസങ്ങളിലായി അയര്‍ലാന്‍ഡില്‍ ഇന്ത്യയുടെ രണ്ടാംനിര ടീം പര്യടനം നടത്തിയപ്പോഴും ലക്ഷ്മണായിരുന്നു മുഖ്യ കോച്ച്. അന്നു ഇംഗ്ലണ്ടില്‍ ടെസ്റ്റ് കളിക്കുന്നതിനായി രോഹിത് ശര്‍മയ്ക്കു കീഴില്‍ ഇന്ത്യയുടെ പ്രധാന ടീം യാത്ര തിരിച്ചിരുന്നു. ഇതേ തുടര്‍ന്നായിരുന്നു മറ്റൊരു സംഘത്തെ അയര്‍ലാന്‍ഡിലേക്കു ഇന്ത്യ അയച്ചത്.

ഹാര്‍ദിക്കായിരുന്നു അന്നു ടീമിനെ നയിച്ചത്. സഞ്ജു സ്‌പെഷ്യലിസ്റ്റ് ബാറ്ററായിരുന്നു. ദിനേശ് കാര്‍ത്തികാണ് വിക്കറ്റ് കാത്തത്. അന്നു രണ്ടാം ടി20യില്‍ ഇഷാനോടൊപ്പം ഓപ്പണ്‍ ചെയ്യാന്‍ സഞ്ജുവിനു അവസരം ലഭിച്ചിരുന്നു. കരിയര്‍ ബെസ്റ്റ് സ്‌കോര്‍ താരം കണ്ടെത്തിയതും ഈ കളിയിലായിരുന്നു. 77 റണ്‍സാണ് സഞ്ജു അടിച്ചെടുത്തത്.

42 ബോളുകള്‍ നേരിട്ട അദ്ദേഹത്തിന്റെ ഇന്നിങ്‌സില്‍ ഒമ്പതു ഫോറും നാലു സിക്‌സറുമുള്‍പ്പെട്ടിരുന്നു. പക്ഷെ മൂന്നാം നമ്പറില്‍ ഇറങ്ങിയ ദീപക് ഹൂഡ (104) ഈ കളിയില്‍ സെഞ്ച്വറി നേടിയതിനാല്‍ സഞ്ജുവിന്റെ ഇന്നിങ്‌സ് വേണ്ടത്ര ശ്രദ്ധിക്കപ്പെട്ടില്ല.

Story first published: Thursday, July 20, 2023, 18:15 [IST]
Other articles published on Jul 20, 2023
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+