IND vs IRE: വൈഭവ് കളിച്ചിരുന്നെങ്കില്‍ ഇന്ത്യ ജയിക്കുമോ? സഞ്ജു കരുതിയിരുന്നോ!! ഞെട്ടിച്ച് മഞ്ജരേക്കര്‍
ബെല്‍ഫാസ്റ്റ്: അയര്‍ലാന്‍ഡുമായുള്ള ആദ്യ ടി20യിലെ ഫ്‌ളോപ്പ് ഷോയ്ക്ക് പിന്നാലെ ഇന്ത്യന്‍ ഓപ്പണറും മലയാളി സൂപ്പര്‍ താരവുമായ സഞ്ജു സാംസണിനു മുന്നറിയിപ്പുമായി മുന്‍ താരം സഞ്ജയ് മഞ്ജരേക്കര്‍. കളിഞ്ഞ കളിയില്‍ വെറും നാലു ബോളുകളുടെ ആയുസ് മാത്രമേ ഉണ്ടായിരുന്നുള്ളൂ. നേടാനായത് വെറും അഞ്ചു റണ്‍സ് മാത്രം.
കൗമാര ബാറ്റിങ് സെന്‍സേഷന്‍ വൈഭവ് സൂര്യവംശിക്കു അരങ്ങേറാന്‍ അവസരം നല്‍കാതെയാണ് ആദ്യ ടി20യില്‍ ഇന്ത്യ ഇറങ്ങിയത്. 15കാരനെ കളിപ്പിച്ചിരുന്നെങ്കില്‍ ഇന്ത്യക്കു ഈ മല്‍സരത്തില്‍ ജയിക്കാന്‍ കഴിയുമായിരുന്നോയെന്നും വിശദീകരിക്കുകയാണ് അദ്ദേഹം.

സഞ്ജു സൂക്ഷിക്കണം
ഇന്ത്യന്‍ ടീമിനൊപ്പം ടി20യില്‍ ഇനി ലഭിക്കുന്ന അവസരങ്ങള്‍ സഞ്ജു സാംസണ്‍ മുതലാക്കാന്‍ ശ്രമിക്കണമെന്നാണ് സഞ്ജയ് മഞ്ജരേക്കര്‍ ഉപദേശിക്കുന്നത്. വൈഭവ് സൂര്യവശി അവസരം കാത്ത് തൊട്ടു പിന്നാലെയുണ്ടെന്നും അദ്ദേഹം മുന്നറിയിപ്പും നല്‍കിയിരിക്കുകയാണ്.
ഇന്ത്യന്‍ ടീം 34 റണ്‍സിന്റെ പരാജയമേറ്റു വാങ്ങിയ ശേഷം സോണി സിക്‌സിന്റെ ഷോയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. 'സഞ്ജു സാംസണ്‍ വളരെയധികം സൂക്ഷിക്കണം. കാരണം അദ്ദേഹത്തിന്റെയും അഭിഷേക് ശര്‍മയുടെയും ഇടയില്‍ വൈഭവ് സൂര്യവംശി നില്‍ക്കുകയാണ്'- മഞ്ജരേക്കര്‍ പറയുന്നു.
ആദ്യ കളിയിലേറ്റ അപ്രതീക്ഷിത പ്രഹരത്തിനു ശേഷം ഞായറാഴ്ച ഇതേ ഗ്രൗണ്ടില്‍ നടക്കാനിരിക്കുന്ന നിര്‍ണായകമായ അടുത്ത മാച്ചില്‍ ഇന്ത്യ മാറ്റം വരുത്തുമോയെന്നാണ് ഇനി അറിയാനുള്ളത്.
ദേശീയ ടീമിനായി അരങ്ങേറാന്‍ അവസരം ലഭിച്ചാല്‍ പുതു ചരിത്രം കുറിക്കാനും വൈഭവിനു കഴിയും. അന്താരാഷ്ട്ര ക്രിക്കറ്റില്‍ ഇന്ത്യക്കായി കളിച്ച ഏറ്റവും പ്രായം കുറഞ്ഞ താരമെന്ന ഓള്‍ടൈം റെക്കോര്‍ഡാണ് ഇടംകൈയന്‍ ബാറ്ററെ കാത്തിരിക്കുന്നത്.
വൈഭവുണ്ടെങ്കില്‍ ജയിക്കുമോ?
വൈഭവ് സൂര്യവംശിയെ കളിപ്പിച്ചാലും അയര്‍ലാന്‍ഡമായുള്ള ആദ്യ ടി20യില്‍ ഇന്ത്യന്‍ ടീം ജയിക്കുമായിരുന്നുവെന്നു താന്‍ കരുതുന്നില്ലെന്നും ചൂണ്ടിക്കാണിച്ചിരിക്കുകയാണ് സഞ്ജയ് മഞ്ജരേക്കര്‍. അതിനുള്ള കാരണങ്ങളും അദ്ദേഹം വിശദീകരിക്കുകയും ചെയ്തു.
'അഭിഷേക് ശര്‍മ ഈ മല്‍സരത്തില്‍ ചെയ്തത് വൈഭവ് സൂര്യവംശിക്കും ചെയ്യാന്‍ കഴിഞ്ഞേനെ. ചിലപ്പോള്‍ അതിലു നല്ലൊരു ഇന്നിങ്‌സും കാഴ്ചവയ്ക്കുമായിരുന്നു. ഒരു റണ്‍ചേസില്‍ നിങ്ങള്‍ക്കു ആദ്യത്തെ ആറോവറില്‍ തന്നെ എല്ലാം ചെയ്യേണ്ടതായി വരും. മാത്രമല്ല, തുടര്‍ന്നുള്ള ഓവറുകളിലും നിങ്ങള്‍ ഇതേ താളം തുടരുകയും വേണം.
അതുകൊണ്ടു തന്നെ വൈഭവുണ്ടായിരുന്നെങ്കില്‍ കാര്യങ്ങള്‍ കുറേക്കൂടി എളുപ്പമായി മാറിയേനെ. പക്ഷെ വിജയലക്ഷ്യമെന്നന്നത് വളരെ വലുതായിരുന്നു, മാത്രമല്ല സാഹചര്യങ്ങളും അത്ര എളുപ്പമായിരുന്നില്ല. മാത്രമല്ല ദംബുള്ളയിലെ കഴിഞ്ഞ ത്രിരാഷ്ട്ര ഏകദിന പരമ്പരയിലും വൈഭവിന് (ഇന്ത്യന്‍ എ ടീമിനൊപ്പം) സിക്‌സറുകള്‍ അത്ര എളുപ്പത്തില്‍ നേടാനും കഴിഞ്ഞിരുന്നില്ല'- മഞ്ജരേക്കര്‍ നിരീക്ഷിച്ചു.

'ഈ മല്‍സരത്തില്‍ വൈഭ് സൂര്യവംശി ആദ്യത്തെ ആറോവറില്‍ കാര്യങ്ങള്‍ മാനേജ് ചെയ്യുമായിരുന്നു. മാത്രമല്ല, അതു മുന്നോട്ടുള്ള അവന്റെ ജോലിയും കുറച്ചേനെ. പക്ഷെ മധ്യനിരയിലേക്കു വൈഭവിനെ മാറ്റിയിരുന്നെങ്കില്‍ മാത്രമേ കളിയില്‍ എന്തെങ്കിലും വ്യത്യാസമുണ്ടാവുകയുള്ളൂവെന്നാണ് ഞാന്‍ കരുതുന്നത്. മധ്യനിരയില്‍ അവനു ബാറ്റ് ചെയ്യാന്‍ ഇടമുണ്ട്, പക്ഷെ മുന്‍നിരയില്‍ സ്ഥലമുണ്ടെന്നു ഞാന്‍ കരുതുന്നില്ല'- മഞ്ജരേക്കര്‍ കൂട്ടിച്ചേര്‍ത്തു.
ടീമില്‍ മാറ്റം വരുത്തണോ?
ആദ്യ ടി20യിലേറ്റ പരാജയത്തിന്റെ പശ്ചാത്തലത്തില്‍ അടുത്ത കളിയില്‍ ഇന്ത്യയുടെ ബാറ്റിങ് നിരയില്‍ മാറ്റം വരുത്തണമെന്നു തനിക്കു തോന്നുന്നില്ലെന്നാണ് മുന്‍ താരം പോള്‍ വല്‍താട്ടിയുടെ അഭിപ്രായം.
'ഇന്ത്യന്‍ ടീം അടുത്ത കളിയില്‍ വലിയ മാറ്റങ്ങള്‍ വരുത്തുമെന്നു എനിക്കു തോന്നുന്നില്ല. ഇതേ ബാറ്റിങ് കോമ്പിനേഷന്‍ തന്നെ ഇന്ത്യ തുടര്‍ന്നേക്കുകയും ചെയ്യും. കാരണം ബെഞ്ചില്‍ ഇന്ത്യക്കു ഒരുപാട് ഓപ്ഷനുകളും അയര്‍ലാന്‍ഡില്‍ ലഭ്യമല്ല.
ഓള്‍റൗണ്ടര്‍മാരില്‍ സൂര്യാന്‍ഷ് ഷെഡ്‌ഗെ മാത്രമാണ് നിങ്ങള്‍ക്കു ഇനി ബാക്കിയുള്ളത്. അതുകൊണ്ടു തന്നെ ചിലപ്പോള്‍ രവി ബിഷ്‌നോയിയെ പ്ലെയിങ് ഇലവനിലേക്കു ഇന്ത്യ കൊണ്ടു വന്നേക്കും. കാരണം ആറാം ഓവര്‍ മുതല്‍ ബൗളിങില്‍ ടീമിനു കൂടുതല്‍ സ്മാര്‍ട്ടായിട്ടുള്ള ഓപ്ഷന്‍ കൂടിയാണ് ബിഷ്‌നോയ്'- വാല്‍ത്താട്ടി വിശദമാക്കി.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications


