IND vs IRE: സഞ്ജു സേഫാണ്!! ഇനിയും ചാന്‍സുറപ്പ്, അപ്പോള്‍ വൈഭവ്? കോച്ച് പറഞ്ഞതിങ്ങനെ
ബെല്‍ഫാസ്റ്റ്: അയര്‍ലാന്‍ഡുമായുള്ള ടി20 പരമ്പരയില്‍ ഇന്ത്യ 0-2ന്റെ നാണംകെട്ട തൂത്തുവാരല്‍ നേരിട്ടപ്പോള്‍ ടീമിലെ ഏറ്റവും വലിയ ഫ്‌ളോപ്പുകളിലാരാളായിരുന്നു മലയാളി സൂപ്പര്‍ താരം സഞ്ജു സാംസണ്‍. രണ്ടു മല്‍സരങ്ങളിലും അദ്ദേഹം ബാറ്റിങില്‍ സമ്പൂര്‍ണ പരാജയമായി. 5, 0 എന്നിങ്ങനെയായിരുന്നു സ്‌കോറുകള്‍.
ഇതോടെ കൗമാര ബാറ്റിങ് സെന്‍സേഷന്‍ വൈഭവ് സൂര്യവംശിക്ക് ഇന്ത്യ എന്തുകൊണ്ട് ഈ പരമ്പരയില്‍ അരങ്ങേറാന്‍ അവസരം നല്‍കിയില്ലെന്നും ചോദ്യങ്ങളുയരുകയാണ്. കരിയര്‍ ബെസ്റ്റ് ഫോമിലായിട്ടും 15 കാരനെ ടീം മാനേജ്‌മെന്റ് എന്തുകൊണ്ട് പരീക്ഷിക്കാന്‍ തയ്യാറായില്ലെന്നാണ് ആരാധകരുടെ വിമര്‍ശനം.

വൈഭവിനെ എന്തുകൊണ്ടാണ് രണ്ടു മല്‍സരങ്ങളിലും പരീക്ഷിക്കാതിരുന്നതെന്നു തുറന്നു പറഞ്ഞിരിക്കുകയാണ് ഇന്ത്യന്‍ ബാറ്റിങ് കോച്ച് റയാന്‍ ടെന്‍ ഡുഷാറ്റെ. ഐറിഷ് പരമ്പരയ്ക്കു പിന്നാലെ മാധ്യമങ്ങളോടു സംസാരിക്കുകയായിരുന്നു അദ്ദേഹം.
സഞ്ജുവിനു പിന്തുണ
അയര്‍ലാന്‍ഡ് പര്യടനത്തില്‍ തീര്‍ത്തും നിരാശപ്പെടുത്തിയെങ്കിലും സഞ്ജു സാംസണിനെ പൂര്‍ണമായും പിന്തുണയ്ക്കുമെന്ന് തന്നെയാണ് റയാന്‍ ടെന്‍ ഡുഷാറ്റെ പറയുന്നത്. വൈഭവ് സൂര്യവംശിക്ക് ഇന്ത്യന്‍ അരങ്ങേറ്റത്തിനായി കാത്തിരിക്കേണ്ടി വരുമെന്നും അദ്ദേഹം സൂചിപ്പിച്ചു.
'അന്താരാഷ്ട്ര ക്രിക്കറ്റില്‍ കളിക്കാന്‍ വൈഭവ് സൂര്യവംശി പൂര്‍ണമായും റെഡിയാണ്. അക്കാര്യത്തില്‍ ഒരു സംശയവുമില്ല. പക്ഷെ സഞ്ജു സാംസണിനെ ഒഴിവാക്കുന്നത് ഒരു ചോദ്യമാവില്ലെന്നും ഞാന്‍ കരുതുന്നു. മൂന്നു മാസങ്ങള്‍ക്കു മുമ്പ് ഇന്ത്യക്കു ലോകകപ്പ് നേടിത്തരുന്നിതില്‍ ഏറെ ദൂരം പോയിട്ടുള്ളയാളാണ് അദ്ദേഹം. ഐപിഎല്ലില്ലും മികച്ച പ്രകടനം നടത്തിയ താരമാണ് (ചെന്നൈ സൂപ്പര്‍ കിങ്‌സിനായി രണ്ടു സെഞ്ച്വറികള്‍).
കളിക്കാര്‍ക്കു ആത്മവിശ്വാസം നല്‍കുന്നത് വളരെ പ്രധാനമാണ്. ടീമില്‍ നിങ്ങള്‍ക്കു ലോങ് റണ്‍ (കൂടുതല്‍ അവസരങ്ങള്‍) നല്‍കാന്‍ ആഗ്രഹിക്കുന്നുവെന്ന സന്ദേശമാണ് ഞങ്ങള്‍ കളിക്കാര്‍ക്കു നല്‍കുന്നത്'- മുന്‍ നെതര്‍ലാന്‍ഡ്സ് ക്രിക്കറ്റര്‍ കൂടിയായ ഡുഷാറ്റെ വ്യക്തമാക്കി.
ഐറിഷ് പര്യടനത്തില്‍ ബാറ്റിങില്‍ യാതൊരു ഇംപാക്ടും സൃഷ്ടിക്കാനായില്ലെങ്കിലും വരാനിരിക്കുന്ന ഇംഗ്ലണ്ട് ടി20 പരമ്പരയിലും സഞ്ജുവിനു അവസരങ്ങള്‍ ലഭിക്കുമെന്നു തന്നെയാണ് കോച്ചിന്റെ വാക്കുകള്‍ നല്‍കുന്ന സൂചന. ജൂലൈ ഒന്നു മുതല്‍ ഇംഗ്ലണ്ടുമായി അഞ്ചു ടി20കളിലാണ് ഇന്ത്യ കൊമ്പുകോര്‍ക്കുക.
വൈഭവിന്റെ അരങ്ങേറ്റം വൈകും?
വൈഭവ് സൂര്യവംശിയുടെ ആരാധകര്‍ക്കു അത്ര സന്തോഷിക്കാന്‍ വക നല്‍കുന്നതല്ല റയാന്‍ ടെന്‍ ഡുഷാറ്റെയുടെ വാക്കുകള്‍. ഇംഗ്ലണ്ടുമായുള്ള അടുത്ത പരമ്പരയിലും താരം എപ്പോഴായിരിക്കും പ്ലെയിങ് ഇലവനില്‍ എത്തുകയെന്നത് അവ്യക്തമാണ്.
'വൈഭവ് സൂര്യവംശി കളിക്കാന്‍ എത്രത്തോളം റെഡിയും ആവേശഭരിതനുമാണോ, അത്രയും ഞങ്ങള്‍ക്കുമുണ്ട്. നിങ്ങളും അവന്‍ കളിക്കുന്നത് കാണാന്‍ ആഗ്രഹിക്കുന്നവരാണ്.

പക്ഷെ മറ്റെല്ലാ താരങ്ങളെയും പോലെ വൈഭവിനും സ്വാഭാവിക പക്രിയകളിലൂടെ കടന്നു പോവേണ്ടി വരും, കാത്തിരിക്കേണ്ടിയും വരും. പക്ഷെ അവന്‍ എത്രത്തോളം കേമനും കളിക്കാന്‍ എത്ര മാത്രം റെഡിയാണെന്നുമുള്ളതില്‍ സംശയമില്ല'- ഡുഷാറ്റെ പറയുന്നു.
കഴിഞ്ഞ ഐപിഎല്ലിലെ ഗംഭീര പ്രകടനമാണ് വെറും 15ാം വയസ്സില്‍ തന്നെ വൈഭവിനെ ഇന്ത്യയുടെ സീനിയര്‍ ടീമിലേക്കു പ്രൊമോട്ട് ചെയ്യാന്‍ സെലക്ടര്‍മാരെ പ്രേരിപ്പിച്ചത്. രാജസ്ഥാന്‍ റോയല്‍സിനായി 200 പ്ലസ് സ്‌ട്രൈക്ക് റേറ്റില്‍ വാരിക്കൂട്ടിയത് 776 റണ്‍സാണ്. ടോപ് സ്‌കോറര്‍ക്കുള്ള ഓറഞ്ച് ക്യാപ്പും എമേര്‍ജിങ് പ്ലെയര്‍ പുരസ്‌കാരവുമെല്ലാം താരത്തെ തേടിയെത്തുകയും ചെയ്തു.
ഐപിഎല്ലില്‍ മാത്രമല്ല, ഇന്ത്യന്‍ ജൂനിയര്‍ ടീമുകള്‍ക്കൊപ്പവും താരം ഗംഭീര പ്രകടനങ്ങള്‍ തുടര്‍ന്നു. ഈ വര്‍ഷമാദ്യം അണ്ടര്‍ 19 ലോകകപ്പില്‍ ഇന്ത്യ ചാംപ്യന്‍മാരായപ്പോള്‍ പ്ലെയര്‍ ഓഫ് ദി ടൂര്‍ണമെന്റും ഫൈനലിലെ ഹീറോയുമെല്ലാം വൈഭവ് തന്നെയായിരുന്നു.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications

