For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IND vs IRE: അരങ്ങേറ്റ ഇന്നിങ്‌സില്‍ കളിയിലെ താരം, ചരിത്ര റെക്കോഡില്‍ റിങ്കു! എലൈറ്റ് ക്ലബ്ബില്‍

ഡുബ്ലിന്‍: അയര്‍ലന്‍ഡിനെതിരായ രണ്ടാം ടി20യിലൂടെ ഇന്ത്യക്കായി കസറിയിരിക്കുകയാണ് റിങ്കു സിങ്. ആദ്യ ടി20യില്‍ റിങ്കു ടീമിലുണ്ടായിരുന്നെങ്കിലും ബാറ്റുചെയ്യാന്‍ അവസരം ലഭിച്ചിരുന്നില്ല. എന്നാല്‍ രണ്ടാം ടി20യില്‍ അവസരം ലഭിച്ചപ്പോള്‍ തന്റെ ബാറ്റിങ് മികവുകൊണ്ട് കൈയടി നേടിയിരിക്കുകയാണ് റിങ്കു.

ഫിനിഷര്‍ റോളിലെത്തിയ റിങ്കു 21 പന്തില്‍ 38 റണ്‍സാണ് നേടിയത്. ഇതില്‍ 2 ഫോറും 3 സിക്‌സും ഉള്‍പ്പെടും. അതിവേഗത്തില്‍ ബാറ്റു ചെയ്ത റിങ്കു 180ന് മുകളില്‍ സ്‌ട്രൈക്ക് റേറ്റിലാണ് ബാറ്റിങ് വെടിക്കെട്ട് കാഴ്ചവെച്ചത്.

ഇന്ത്യയുടെ അടുത്ത ഫിനിഷറായി താനുണ്ടാവുമെന്ന് അടിവരയിട്ട് പറയുന്ന പ്രകടനമാണ് റിങ്കു കാഴ്ചവെച്ചതെന്ന് പറയാം. ഇന്ത്യന്‍ സ്‌കോര്‍ബോര്‍ഡിനെ 185ലേക്കെത്തിക്കുന്നതില്‍ നിര്‍ണ്ണായക പങ്കുവഹിക്കാന്‍ റിങ്കുവിന് സാധിച്ചു. മത്സരത്തിലെ താരമാകാനും റിങ്കുവിന് സാധിച്ചു. ഇതോടെ വമ്പന്‍ റെക്കോഡും റിങ്കുവിനെ തേടിയെത്തിയിരിക്കുകയാണ്. അരങ്ങേറ്റ ടി20 ഇന്നിങ്‌സില്‍ത്തന്നെ കളിയിലെ താരമാവുന്ന നാലാമത്തെ താരമെന്ന റെക്കോഡിലേക്കാണ് റിങ്കു എത്തിയിരിക്കുന്നത്.

suryakumar yadav

2011ല്‍ സുബ്രമണ്യ ബദരിനാഥാണ് ആദ്യമായി ഈ നേട്ടത്തിലേക്കെത്തിയത്. 2011ല്‍ വെസ്റ്റ് ഇന്‍ഡീസിനെതിരായ ടി20യിലൂടെയാണ് ബദരിനാഥ് ഇന്ത്യക്കായി അരങ്ങേറ്റം കുറിക്കുന്നത്. ഈ മത്സരത്തില്‍ 37 പന്തില്‍ 43 റണ്‍സുമായി ഇന്ത്യയുടെ മാച്ച് വിന്നറാവാന്‍ ബദരിക്കായി. അഞ്ച് ബൗണ്ടറികള്‍ ഉള്‍പ്പെടെയാണ് ബദരിനാഥ് കസറിയത്. ബദരിയുടെ മികവില്‍ ഇന്ത്യ 159 റണ്‍സ് അടിച്ചെടുത്തപ്പോള്‍ മറുപടിക്കിറങ്ങിയ വെസ്റ്റ് ഇന്‍ഡീസിന് 5 വിക്കറ്റ് നഷ്ടത്തില്‍ 143 റണ്‍സാണ് നേടാനായത്.

ഈ മത്സരത്തില്‍ ബദരിനാഥാണ് കളിയിലെ താരമായത്. എന്നാല്‍ ഇതിന് ശേഷം ബദരിനാഥ് ഇന്ത്യക്കായി മറ്റൊരു ടി20 കളിച്ചിട്ടില്ല. ഇഷാന്‍ കിഷനും ഇന്ത്യക്കായി അരങ്ങേറ്റ ടി20യിലെ താരമായി. 2021ല്‍ ഇംഗ്ലണ്ടിനെതിരായ ടി20യിലൂടെയാണ് ഇഷാന്‍ അരങ്ങേറ്റം കുറിക്കുന്നത്. 32 പന്തില്‍ 56 റണ്‍സാണ് അദ്ദേഹം നേടിയത്. കെ എല്‍ രാഹുലിനൊപ്പം ഓപ്പണറായി ഇറങ്ങിയ ഇഷാന്‍ മാച്ച് വിന്നിങ് പ്രകടനമാണ് കാഴ്ചവെച്ചത്. വിരാട് കോലിക്കൊപ്പം 94 റണ്‍സിന്റെ കൂട്ടുകെട്ട് സൃഷ്ടിക്കാനും ഇഷാനായി.

ഈ മത്സരത്തില്‍ കളിയിലെ താരമായതും ഇഷാനാണ്. ഇപ്പോഴും ഇന്ത്യയുടെ പരിമിത ഓവര്‍ ടീമിലെ നിര്‍ണ്ണായക ഘടകമായി ഇഷാന്‍ കിഷന്‍ തുടരുന്നു. സൂര്യകുമാര്‍ യാദവാണ് അരങ്ങേറ്റ ടി20 ഇന്നിങ്‌സില്‍ താരമായ മറ്റൊരാള്‍. 2021ല്‍ ഇംഗ്ലണ്ടിനെതിരേ 31 പന്തില്‍ 57 റണ്‍സാണ് സൂര്യകുമാര്‍ യാദവ് നേടിയത്.

സിക്‌സറിലൂടെ അക്കൗണ്ട് തുറന്ന സൂര്യ 28 പന്തില്‍ അര്‍ധ സെഞ്ച്വറി പൂര്‍ത്തിയാക്കി. സൂര്യയുടെ മികവില്‍ എട്ട് വിക്കറ്റിന് 185 എന്ന മികച്ച ടോട്ടല്‍ പടുത്തുയര്‍ത്താനും ഇന്ത്യക്ക് ജയിക്കാനും സാധിച്ചു.

കളിയിലെ താരമായത് സൂര്യകുമാറായിരുന്നു. ഇതിന് ശേഷം 12 തവണ ടി20യില്‍ മാന്‍ ഓഫ് ദി മാച്ച് പുരസ്‌കാരം നേടാന്‍ സൂര്യകുമാര്‍ യാദവിന് സാധിച്ചു. സൂര്യകുമാറിന്റെ അരങ്ങേറ്റത്തിന് ശേഷം ടി20യില്‍ കൂടുതല്‍ തവണ കളിയിലെ താരമായ ബാറ്റ്‌സ്മാനെന്ന റെക്കോഡ് സൂര്യയുടെ പേരിലാണ്. നിലവിലെ ഒന്നാം നമ്പര്‍ ബാറ്റ്‌സ്മാനാണ് സൂര്യകുമാര്‍ യാദവ്. എന്നാല്‍ ഏകദിന ഫോര്‍മാറ്റില്‍ ഇതേ മികവ് കാട്ടാന്‍ സൂര്യക്ക് സാധിച്ചിട്ടില്ല.

ഇപ്പോഴിതാ റിങ്കുവും ഈ നേട്ടത്തിലേക്കെത്തിയിരിക്കുകയാണ്. ഇന്ത്യക്ക് ടി20യില്‍ മികച്ച ഫിനിഷറില്ലെന്നത് ഏറെ നാളുകളായി ടീമിനെ അലട്ടുന്ന പ്രശ്‌നമാണ്. ഹാര്‍ദിക് പാണ്ഡ്യക്ക് പഴയ മികവ് അവകാശപ്പെടാന്‍ സാധിക്കില്ല. അതിവേഗത്തില്‍ റണ്‍സുയര്‍ത്താനും സ്ഥിരതയോടെ കളിക്കാനും അദ്ദേഹത്തിന് സാധിക്കുന്നില്ല. ഈ സാഹചര്യത്തില്‍ ഇന്ത്യക്ക് റിങ്കുവിനെപ്പോലൊരു ഫിനിഷറെ അത്യാവശ്യമാണ്. അടുത്ത വര്‍ഷത്തെ ടി20 ലോകകപ്പില്‍ റിങ്കു ഇന്ത്യന്‍ ടീമിനെ നിര്‍ണ്ണായക താരമായി ഉണ്ടാവുമെന്നുറപ്പ്.

Story first published: Monday, August 21, 2023, 8:57 [IST]
Other articles published on Aug 21, 2023
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+