Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IND vs IRE: അശ്വിന്റെ പ്രവചനം കിറു കൃത്യം, സഞ്ജുവും റുതുരാജും കസറി! ട്വീറ്റ് വൈറല്‍

ഡുബ്ലിന്‍: അയര്‍ലന്‍ഡിനെതിരായ രണ്ടാം ടി20യില്‍ തകര്‍പ്പന്‍ ബാറ്റിങ് പ്രകടനം നടത്തി സഞ്ജു സാംസണും റുതുരാജ് ഗെയ്ക്‌വാദും കൈയടി നേടിയിരിക്കുകയാണ്. റുതുരാജ് 43 പന്തില്‍ 58 റണ്‍സാണ് അടിച്ചെടുത്തത്. ഇതില്‍ 6 ഫോറും 1 സിക്‌സും ഉള്‍പ്പെടും. സഞ്ജു 26 പന്തില്‍ 5 ഫോറും 1 സിക്‌സുമടക്കം 40 റണ്‍സും നേടി. നിര്‍ണ്ണായകമായ 71 റണ്‍സ് കൂട്ടുകെട്ട് സൃഷ്ടിക്കാനും ഇവര്‍ക്കായി.

ഇന്ത്യയെ അഞ്ച് വിക്കറ്റിന് 185 എന്ന മികച്ച സ്‌കോറിലേക്കെത്തിക്കുന്നതിന് അടിത്തറ പാകാന്‍ റുതുരാജിനും സഞ്ജുവിനുമായി. ഇപ്പോഴിതാ സഞ്ജുവിന്റെയും റുതുരാജിന്റെയും മികച്ച പ്രകടനം പ്രവചിച്ച് വൈറലായിരിക്കുകയാണ് ഇന്ത്യന്‍ ഓള്‍റൗണ്ടര്‍ ആര്‍ അശ്വിന്‍. 'അടിപൊളി പിച്ചാണ്. പ്രതീക്ഷിച്ചതിലും ഉയര്‍ന്ന സ്‌കോര്‍ നേടാനാവും. 40 മിനിട്ടിന് ശേഷം സഞ്ജുവും റുതുവും ട്രന്റിങ്ങായിരിക്കാന്‍ ഞാന്‍ ആശംസിക്കുന്നു' എന്നായിരുന്നു അശ്വിന്‍ ട്വിറ്ററില്‍ കുറിച്ചത്.

ashwin

അതുപോലെ തന്നെ സംഭവിച്ചുവെന്ന് പറയാം. റുതുരാജിന്റെയും സഞ്ജുവിന്റെയും പ്രകടനം ട്രന്റിങ്ങായി മാറുകയും ഇരുവരുടേയും പ്രകടനം ആരാധകര്‍ ഏറ്റെടുക്കുകയും ചെയ്തു. ഇതോടെയാണ് അശ്വിന്റെ പ്രവചനം ചര്‍ച്ചയാവുന്നതും വൈറലായി മാറുന്നതും. വെസ്റ്റ് ഇന്‍ഡീസ് പരമ്പരയില്‍ മോശം ഫോമിലായിരുന്ന സഞ്ജുവിന് അയര്‍ലന്‍ഡിനെതിരായ ഒന്നാം ടി20യില്‍ കാര്യമായ ബാറ്റിങ് പ്രകടനം കാഴ്ചവെക്കാനുള്ള അവസരം ലഭിച്ചില്ല.

1 പന്ത് നേരിട്ടപ്പോഴേക്കും മഴ വില്ലനായി എത്തുകയായിരുന്നു. ഇതോടെ സഞ്ജുവിന്റെ ബാറ്റിങ് കാണാനാവാതെ ആരാധകര്‍ നിരാശരായി. എന്നാല്‍ രണ്ടാം ടി20യിലൂടെ ഇതിന്റെ ക്ഷീണം മാറ്റുന്ന പ്രകടനമാണ് സഞ്ജു കാഴ്ചവെച്ചത്. പതിയ തുടങ്ങി പിന്നീട് സഞ്ജു കത്തിക്കയറുകയായിരുന്നു. ക്ഷമയോടെ കളിച്ച റുതുരാജ് ഇന്ത്യന്‍ ജേഴ്‌സിയിലെ രണ്ടാം ടി20 അര്‍ധ സെഞ്ച്വറിയും ഉയര്‍ന്ന സ്‌കോറുമാണ് സ്വന്തം പേരിലാക്കിയത്.

അര്‍ധ സെഞ്ച്വറിക്ക് പിന്നാലെ അതിവേഗം റണ്‍സുയര്‍ത്താനുള്ള റുതുരാജിന്റെ ശ്രമം വിക്കറ്റില്‍ കലാശിക്കുകയായിരുന്നു. ഇന്ത്യക്ക് അടിത്തറ പാകിയ ശേഷമാണ് റുതുരാജിന്റെ മടക്കം. ഇന്ത്യക്കായി അരങ്ങേറ്റ ഇന്നിങ്‌സില്‍ റിങ്കു സിങ്ങും തിളങ്ങി. 21 പന്തില്‍ 2 ഫോറും 3 സിക്‌സും ഉള്‍പ്പെടെ 38 റണ്‍സോടെയാണ് റിങ്കു കസറിയത്. ശിവം ദുബെയും മടങ്ങിവരവില്‍ മോശമല്ലാത്ത പ്രകടനം കാഴ്ചവെച്ചു. 16 പന്ത് നേരിട്ട് 2 സിക്‌സര്‍ ഉള്‍പ്പെടെ 22 റണ്‍സുമായി അദ്ദേഹം പുറത്താവാതെ നിന്നു.

നിലവില്‍ ഇന്ത്യയുടെ ടി20 ടീമില്‍ മാത്രമാണ് ആര്‍ അശ്വിനുള്ളത്. അതുകൊണ്ടുതന്നെ തന്റെ യുട്യൂബ് ചാനലിലൂടെ ക്രിക്കറ്റ് നിരീക്ഷണം നടത്താന്‍ അശ്വിന്‍ സമയം കണ്ടെത്തുന്നു. അദ്ദേഹത്തിന്റെ പല അഭിപ്രായങ്ങള്‍ക്കും വലിയ സ്വീകാര്യതയും ലഭിക്കുന്നുണ്ട്. എന്തായാലും അശ്വിന്റെ പ്രവചനം പോലും സഞ്ജുവും റുതുരാജും തകര്‍ത്താടി കൈയടി നേടി.

മത്സരത്തില്‍ ഇന്ത്യ 33 റണ്‍സിന്റെ ഗംഭീര ജയവും സ്വന്തമാക്കി. ആദ്യം ബാറ്റു ചെയ്ത ഇന്ത്യ അഞ്ച് വിക്കറ്റിന് 185 റണ്‍സെടുത്തപ്പോള്‍ അയര്‍ലന്‍ഡിന് 8 വിക്കറ്റ് നഷ്ടത്തില്‍ 152 റണ്‍സെടുക്കാനെ സാധിച്ചുള്ളൂ. ഇതോടെ മൂന്ന് മത്സര പരമ്പര 2-0ന് ഇന്ത്യ ഉറപ്പിച്ചു. ആദ്യ മത്സരത്തില്‍ ഡെക്ക് വര്‍ത്ത് ലൂയിസ് നിയമപ്രകാരം 2 റണ്‍സിന് ജയം ഇന്ത്യക്കായിരുന്നു.

പ്ലേയിങ് 11: ഇന്ത്യ- റുതുരാജ് ഗെയ്ക്വാദ്, യശസ്വി ജയ്സ്വാള്‍, സഞ്ജു സാംസണ്‍ (വിക്കറ്റ് കീപ്പര്‍), തിലക് വര്‍മ, റിങ്കു സിങ്, ശിവം ദുബെ, വാഷിങ്ടണ്‍ സുന്ദര്‍, ജസ്പ്രീത് ബുംറ (ക്യാപ്റ്റന്‍), രവി ബിഷ്നോയ്, അര്‍ഷ്ദീപ് സിങ്, പ്രസിദ്ധ് കൃഷ്ണ.

അയര്‍ലാന്‍ഡ്- ആന്‍ഡ്രു ബാല്‍ബിര്‍ണി, പോള്‍ സ്റ്റിര്‍ലിങ് (ക്യാപ്റ്റന്‍), ലോര്‍ക്കര്‍ ടക്കര്‍, ഹാരി ടെക്റ്റര്‍, കേര്‍ട്ടിസ് കംപെര്‍, ജോര്‍ജ് ഡോക്രെല്‍, മാര്‍ക്ക് അഡെയര്‍, ബാരി മക്കാര്‍ത്തി, ക്രെയ്ഗ് യങ്, ജോഷ്വ ലിറ്റില്‍, ബെഞ്ചമിന്‍ വൈറ്റ്.

Story first published: Sunday, August 20, 2023, 23:25 [IST]
Other articles published on Aug 20, 2023
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+