Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IND vs IRE: ഹാര്‍ദിക്കിന്റെ ചീട്ടുകീറും, പകരക്കാരനാവാന്‍ അവന്‍ 'റെഡി'! മുന്നറിയിപ്പുമായി അശ്വിന്‍

മുംബൈ: ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ ഭാവി നായകനെന്ന് വിലയിരുത്തപ്പെടുന്ന താരമാണ് ഹാര്‍ദിക് പാണ്ഡ്യ. ഇതിനോടകം ഇന്ത്യ ടി20 ഫോര്‍മാറ്റില്‍ ഹാര്‍ദിക്കിന് നായകസ്ഥാനം നല്‍കിയിട്ടുണ്ട്. രോഹിത് ശര്‍മ കളമൊഴിഞ്ഞാല്‍ അടുത്ത നായകനായി ഹാര്‍ദിക് എത്താനുള്ള സാധ്യതയാണ് കൂടുതല്‍. നിലവില്‍ ഇന്ത്യക്ക് വിശ്വസിക്കാന്‍ സാധിക്കുന്ന ഏക പേസ് ഓള്‍റൗണ്ടറാണ് ഹാര്‍ദിക് പാണ്ഡ്യ. ശര്‍ദുല്‍ ഠാക്കൂര്‍ ടീമിലുണ്ടെങ്കിലും ഒറ്റക്ക് കളി ജയിപ്പിക്കുന്നവനെന്ന് വിളിക്കാനാവില്ല.

അതുകൊണ്ടുതന്നെ ഹാര്‍ദിക്കിനെ മാത്രം ആശ്രയിച്ച് മുന്നോട്ട് പോകേണ്ട അവസ്ഥയാണ് ഇന്ത്യക്ക് മുന്നിലുളളത്. ഹാര്‍ദിക് പാണ്ഡ്യയുടെ സമീപകാലത്തെ പ്രകടനങ്ങളെല്ലാം മോശമാണ്. ബാറ്റുകൊണ്ടും പന്തുകൊണ്ടും കാര്യമായ പ്രകടനങ്ങളൊന്നും കാഴ്ചവെക്കാന്‍ ഹാര്‍ദിക്കിന് സാധിക്കുന്നില്ല. മോശം ഫോമിലാണെങ്കിലും ഹാര്‍ദിക്കിനെ മാറ്റിനിര്‍ത്താന്‍ ഇന്ത്യ തയ്യാറാവില്ല. ഇന്ത്യക്ക് മറ്റൊരു വിശ്വസ്തനായ പേസ് ഓള്‍റൗണ്ടറില്ലെന്നതാണ് ഇതിന് കാരണം.

ഇപ്പോഴിതാ ഹാര്‍ദിക് പാണ്ഡ്യക്ക് പകരക്കാരനാവാന്‍ ശിവം ദുബെ വളര്‍ന്നുവരുന്നുണ്ടെന്ന മുന്നറിയിപ്പ് നല്‍കിയിരിക്കുകയാണ് ഇന്ത്യന്‍ ഓള്‍റൗണ്ടറായ ആര്‍ അശ്വിന്‍. യുട്യൂബ് ചാനലില്‍ സംസാരിക്കവെയാണ് അശ്വിന്റെ വിലയിരുത്തല്‍. 'ശിവം ദുബെ സമീപകാലത്തായി മികച്ച ഫോമിലാണ്. ഇക്കഴിഞ്ഞ ദിയോദാര്‍ ട്രോഫിയിലും ദുബെ തിളങ്ങി. നിലവില്‍ ഫിനിഷര്‍ റോളില്‍ പേസ് ഓള്‍റൗണ്ടറായി ഹാര്‍ദിക് മാത്രമാണുള്ളത്. അവന്റെ അഭാവത്തില്‍ ഇന്ത്യക്ക് മറ്റൊരു താരമില്ല.

എന്നാല്‍ ദുബെ ഇതേ മികവ് തുടര്‍ന്നാല്‍ ഹാര്‍ദിക്കിന്റെ പകരക്കാരനാവാം. ഒന്നിലധികം കഴിവുള്ള ചില താരങ്ങള്‍ ഇന്ത്യക്കുണ്ട്. ജിതേഷ് ശര്‍മയെ വിക്കറ്റ് കീപ്പറായും ഓള്‍റൗണ്ടറായും ബാറ്റ്‌സ്മാനും പരിഗണിക്കാം. റിങ്കു സിങ്ങും ഭേദപ്പെട്ട രീതിയില്‍ പന്തെറിയും. റിങ്കു നന്നായി ഫീല്‍ഡ് ചെയ്യുന്ന താരവുമാണ്. ഇടം കൈയന്‍ ഫിനിഷറായാണ് റിങ്കു വളര്‍ന്നുവരുന്നത്. ദുബെയും ഇടം കൈയന്‍ താരമാണ്. സ്പിന്നിനെ നന്നായി നേരിടുന്നു എന്നതാണ് ദുബെയുടെ സവിശേഷത'- അശ്വിന്‍ പറഞ്ഞു.

shivam dube

ഇന്ത്യന്‍ ടീമിലേക്ക് 2019ല്‍ വരവറിയിച്ച താരമാണ് ദുബെ. എന്നാല്‍ മോശം ഫോമിനെത്തുടര്‍ന്ന് തഴയപ്പെട്ടു. ഏകദിനത്തിലും ടി20യിലും ഇന്ത്യ അദ്ദേഹത്തിന് അവസരം നല്‍കിയിരുന്നു. ഓള്‍റൗണ്ടറെന്ന നിലയില്‍ ശോഭിക്കാതെ വന്നതോടെ ടീമിന് പുറത്താവുകയായിരുന്നു. അവസാന സീസണിലെ ഐപിഎല്ലില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സിനൊപ്പം നടത്തിയ തകര്‍പ്പന്‍ പ്രകടനത്തോടെയാണ് അദ്ദേഹത്തിന് തിരിച്ചുവരവിനുള്ള അവസരം ലഭിച്ചത്.

മധ്യനിരയില്‍ ബാറ്റുചെയ്ത് വെടിക്കെട്ട് പ്രകടനമാണ് ദുബെ കാഴ്ചവെച്ചത്. ഇതോടെ ദേശീയ ടീമിലേക്ക് തിരികെ എത്താനുള്ള വഴി തുറക്കുകയായിരുന്നു. റിങ്കുവും ഇന്ത്യക്ക് പ്രതീക്ഷ നല്‍കുന്ന താരമാണ്. അവസാന ഐപിഎല്‍ സീസണില്‍ 14 മത്സരത്തില്‍ നിന്ന് 474 റണ്‍സാണ് റിങ്കു നേടിയത്.

അതും 149.53 സ്‌ട്രൈക്ക് റേറ്റില്‍. ഒരോവറിലെ അഞ്ച് പന്തും സിക്‌സര്‍ പറത്തി ടീമിന് ജയം നേടിക്കൊടുക്കാനും റിങ്കുവിന് സാധിച്ചു. ജിതേഷ് പഞ്ചാബ് കിങ്‌സിനായി 26 മത്സരം കളിച്ച് 543 റണ്‍സാണ് നേടിയത്.

അവസാന ഓവറുകളില്‍ അതിവേഗം റണ്‍സുയര്‍ത്താന്‍ കഴിവുള്ള വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാനാണ് ജിതേഷ്. നിരവധി യുവതാരങ്ങളാണ് സമീപകാലത്തായി ഇന്ത്യന്‍ ടീമിലേക്കെത്തിയിരിക്കുന്നത്. തിലക് വര്‍മ, യശ്വസി ജയ്‌സ്വാള്‍, റിങ്കു സിങ്, റുതുരാജ് ഗെയ്ക്‌വാദ് എന്നിവരെല്ലാം വലിയ ഭാവി കല്‍പ്പിക്കുന്നവരാണ്. ഇവരെയെല്ലാം ഇന്ത്യ പിന്തുണച്ച് വളര്‍ത്തുന്നുമുണ്ട്.

റുതുരാജ് ഗെയ്ക്‌വാദിന്റെ പ്രകടനത്തെ അശ്വിന്‍ പ്രശംസിച്ചു. 'റുതുരാജ് ഒരു ലോകോത്തര ബാറ്റ്‌സ്മാനാണ്. അക്കാര്യത്തില്‍ തര്‍ക്കമില്ല. വെസ്റ്റ് ഇന്‍ഡീസ് പര്യടനത്തിനിടെ റുതുരാജ് പരിശീലനം നടത്തുന്നത് ഞാന്‍ കണ്ടതാണ്. അവന്റെ കാലുകളുടെ ചലനം മനോഹരമാണ്. അവന്റെ പ്രതിഭ എത്രത്തോളം മികച്ചതാണെന്ന് പറയാന്‍ വാക്കുകളില്ല'- അശ്വിന്‍ കൂട്ടിച്ചേര്‍ത്തു.

Story first published: Sunday, August 20, 2023, 15:22 [IST]
Other articles published on Aug 20, 2023
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+