For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IND vs IRE: സഞ്ജുവിന്റെ മികവ് കണ്ടോ? ഏഷ്യാ കപ്പ് ടീമില്‍ വേണം! 4ാം നമ്പറില്‍ കസറും- അശ്വിന്‍

മുംബൈ: അയര്‍ലന്‍ഡിനെതിരായ മൂന്ന് മത്സര ടി20 പരമ്പരയിലെ രണ്ടാം മത്സരത്തില്‍ ഇന്ത്യക്കായി തകര്‍പ്പന്‍ ബാറ്റിങ് പ്രകടനം കാഴ്ചവെച്ചിരിക്കുകയാണ് സഞ്ജു സാംസണ്‍. നാലാം നമ്പറില്‍ ക്രീസിലെത്തിയ സഞ്ജു പതിയെയാണ് ബാറ്റിങ് ആരംഭിച്ചതെങ്കിലും പിന്നീട് കത്തിക്കയറുകയായിരുന്നു. 26 പന്ത് നേരിട്ട് 5 ഫോറും 1 സിക്‌സുമടക്കം 40 റണ്‍സാണ് സഞ്ജു അടിച്ചെടുത്തത്. 153.84 സ്‌ട്രൈക്ക് റേറ്റിലാണ് സഞ്ജു മികവ് കാട്ടിയത്.

ഇന്ന് ഏഷ്യാ കപ്പിനുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചേക്കുമെന്ന റിപ്പോര്‍ട്ടുകള്‍ സജീവമായിരിക്കവെ സഞ്ജുവിന്റെ പ്രകടനം പ്രതീക്ഷ നല്‍കുന്നതാണ്. ഇപ്പോഴിതാ സഞ്ജു ഏഷ്യാ കപ്പിനുള്ള ടീമില്‍ വേണമെന്നും നാലാം നമ്പറില്‍ കളിക്കണമെന്നും അഭിപ്രായപ്പെട്ടിരിക്കുകയാണ് ഇന്ത്യയുടെ സ്പിന്‍ ഓള്‍റൗണ്ടറായ ആര്‍ അശ്വിന്‍. 'കെ എല്‍ രാഹുല്‍, ശ്രേയസ് അയ്യര്‍ എന്നിവരുടെ ഫിറ്റ്‌നസുമായി ബന്ധപ്പെട്ട് ഇന്ത്യ സാഹസത്തിന് മുതിരേണ്ട.

ലോകകപ്പ് വരാനിരിക്കെ ഇവരെ തിടുക്കപ്പെട്ട് കളിപ്പിച്ചാല്‍ വീണ്ടും പരിക്കേല്‍ക്കാനുള്ള സാധ്യതയിണ്ട്. മധ്യനിരയിലേക്ക് സഞ്ജു സാംസണ്‍ ബെസ്റ്റ് ഓപ്ഷനാണ്. ടി20യില്‍ ഫിനിഷര്‍ റോളിലേക്കോ ഡൗണ്‍ ഓഡറിലേക്കോ പരിഗണിച്ച് സഞ്ജുവിന്റെ പ്രതിഭ പാഴാക്കിക്കരുത്. മൂന്ന്, നാല് നമ്പറുകളില്‍ കളിപ്പിച്ചാല്‍ സഞ്ജുവിന്റെ ബെസ്റ്റ് കാണാനാവും'- അശ്വിന്‍ പറഞ്ഞു. അയര്‍ലന്‍ഡിനെതിരായ ടി20 പരമ്പരയില്‍ ജിതേഷ് ശര്‍മക്ക് മുകളില്‍ സഞ്ജുവിനെ പരിഗണിക്കണമെന്ന് നേരത്തെ തന്നെ അശ്വിന്‍ പറഞ്ഞിരുന്നു.

വെസ്റ്റ് ഇന്‍ഡീസിനെതിരായ ടി20 പരമ്പരയില്‍ സഞ്ജുവിന്റെ പ്രകടനം നിരാശപ്പെടുത്തുന്നതായിരുന്നു. അഞ്ച് മത്സര ടി20 പരമ്പരയില്‍ മൂന്ന് മത്സരത്തിലാണ് ബാറ്റുചെയ്യാന്‍ അവസരം ലഭിച്ചത്. ഈ മൂന്ന് മത്സരത്തിലും സഞ്ജുവിന് ശോഭിക്കാനായിരുന്നില്ല. അയര്‍ലന്‍ഡിനെതിരായ ടി20 പരമ്പരയിലെ ആദ്യ മത്സരത്തില്‍ ഒരു പന്താണ് സഞ്ജുവിന് നേരിടാന്‍ ലഭിച്ചത്. അപ്പോഴേക്കും മഴ വില്ലനാവുകയായിരുന്നു. എന്നാല്‍ ഇതിന്റെ ക്ഷീണം രണ്ടാം മത്സരത്തിലൂടെ സഞ്ജു തീര്‍ത്തു.

r ashwin

എന്നാല്‍ ഏഷ്യാ കപ്പിനുള്ള ഇന്ത്യന്‍ ടീമില്‍ സഞ്ജുവിന് ഇടം ലഭിക്കുക പ്രയാസമാണെന്ന് പറയാം. കെ എല്‍ രാഹുല്‍ തിരിച്ചുവരുമെന്ന് ഏറെക്കുറെ ഉറപ്പായിക്കഴിഞ്ഞു. ഇതോടെ ഒന്നാം നമ്പര്‍ വിക്കറ്റ് കീപ്പര്‍ സ്ഥാനം രാഹുലിന് തന്നെ ലഭിക്കുമെന്ന കാര്യം നിസംശയം പറയാം. ബാക്കപ്പ് വിക്കറ്റ് കീപ്പറാക്കാന്‍ ഇന്ത്യ കൂടുതല്‍ താല്‍പര്യം കാട്ടുന്നത് ഇഷാന്‍ കിഷനെയാവും. ഇതോടെ സഞ്ജുവിന്റെ ചീട്ടുകീറുമെന്ന് ഏറെക്കുറെ ഉറപ്പിച്ച് പറയാം.

17 അംഗ ടീമിനെ ഇന്ത്യ പ്രഖ്യാപിക്കുമെന്നാണ് സൂചന. അങ്ങനെ വന്നാല്‍ ബാക്കപ്പ് താരങ്ങളുടെ പട്ടികയിലേക്ക് സഞ്ജു എത്തിപ്പെട്ടേക്കും. എങ്കിലും പ്രധാന ടീമില്‍ ഉള്‍പ്പെടുക സഞ്ജുവിന് പ്രയാസമാവും. എന്നാല്‍ ശ്രേയസ് അയ്യര്‍ പൂര്‍ണ്ണമായും ഫിറ്റ്‌നസ് വീണ്ടെടുത്തിട്ടില്ലെന്നാണ് വിവരം. അങ്ങനെ വന്നാല്‍ അദ്ദേഹത്തെ ഏഷ്യാ കപ്പ് കളിപ്പിച്ചേക്കില്ല. ഇതോടെ നാലാം നമ്പറില്‍ ആരെന്ന ചോദ്യം വീണ്ടും ശക്തമായി ഉയരും.

സഞ്ജു സാംസണ്‍, സൂര്യകുമാര്‍ യാദവ് എന്നിവര്‍ക്കാണ് ഇന്ത്യ പ്രാധാന്യം നല്‍കുന്നത്. ഇതില്‍ സൂര്യയുടെ ഏകദിനത്തിലെ പ്രകടനങ്ങളെല്ലാം മോശമാണ്. ടി20യില്‍ മികച്ച ബാറ്റിങ് റെക്കോഡ് സൂര്യകുമാറിന് അവകാശപ്പെടാം. എന്നാല്‍ ഏകദിനത്തിലേക്കെത്തുമ്പോള്‍ ഈ മികവ് അദ്ദേഹത്തിന് ആവര്‍ത്തിക്കാനാവുന്നില്ല. അതുകൊണ്ടുതന്നെ ഇന്ത്യ സഞ്ജുവിന് മുന്‍തൂക്കം നല്‍കേണ്ടതാണ്. ഏകദിനത്തില്‍ 55ന് മുകളില്‍ ശരാശരി സഞ്ജുവിന് അവകാശപ്പെടാം.

എന്നാല്‍ ഇന്ത്യന്‍ ടീം സഞ്ജുവിന് കൃത്യമായ ബാറ്റിങ് പൊസിഷന്‍ അദ്ദേഹത്തിന് നല്‍കുന്നില്ല. ആറാം നമ്പറില്‍ ബാറ്റുചെയ്താല്‍ വലിയ പ്രകടനം കാഴ്ചവെക്കാന്‍ സഞ്ജുവിന് സാധിച്ചേക്കില്ല. എന്നാല്‍ നാലാം നമ്പറില്‍ അവസരം നല്‍കിയാല്‍ കസറാന്‍ തനിക്ക് സാധിക്കുമെന്ന് ഇതിനോടകം സഞ്ജു തെളിയിച്ചതാണ്. ഇനി തീരുമാനം സെലക്ടര്‍മാരുടെ കൈയിലാണ്. സഞ്ജു ഏഷ്യാ കപ്പ് ടീമിലുണ്ടാവുമോയെന്നത് കണ്ടറിയാം.

Story first published: Monday, August 21, 2023, 7:37 [IST]
Other articles published on Aug 21, 2023
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+