IND vs IRE: സഞ്ജുവിനെക്കൊണ്ടാവില്ല, ഇന്ത്യയെ സൂര്യകുമാര്‍ നയിക്കണം! കാരണങ്ങളിതാ
മുംബൈ: വെസ്റ്റ് ഇന്‍ഡീസിനെതിരായ പരമ്പരക്ക് ശേഷം ഇന്ത്യയെ കാത്തിരിക്കുന്നത് അയര്‍ലന്‍ഡിനെതിരായ ടി20 പരമ്പരയാണ്. മൂന്ന് മത്സരങ്ങളടങ്ങിയ പരമ്പരയ്ക്കുള്ള ഇന്ത്യന്‍ ടീമില്‍ സീനിയര്‍ താരങ്ങളൊന്നും ഉണ്ടാകില്ലെന്ന റിപ്പോര്‍ട്ടാണ് പുറത്തുവരുന്നത്. ലഭിക്കുന്ന വിവരം അനുസരിച്ച് ഹാര്‍ദിക് പാണ്ഡ്യക്കും വിശ്രമം അനുവദിച്ചേക്കും. ഇതോടെ ആരാവും ഇന്ത്യയെ നയിക്കുകയെന്ന ചോദ്യം ഉയരുന്നുണ്ട്. സഞ്ജു സാംസണ്‍, സൂര്യകുമാര്‍ യാദവ്, റുതുരാജ് ഗെയ്ക്‌വാദ് എന്നിങ്ങനെ പല പേരുകളും ഉയര്‍ന്നു കേള്‍ക്കുന്നുണ്ട്.
ഐപിഎല്ലില്‍ രാജസ്ഥാന്‍ റോയല്‍സ് നായകനായ സഞ്ജുവിനെ ഇന്ത്യ നായകനാക്കുമെന്നായിരുന്നു ആദ്യം റിപ്പോര്‍ട്ടുണ്ടായിരുന്നത്. ഇപ്പോള്‍ സൂര്യകുമാര്‍ യാദവിന്റെ പേരാണ് മുന്‍നിരയില്‍ ഉയര്‍ന്നു കേള്‍ക്കുന്നത്. നിലവില്‍ ഇന്ത്യയുടെ ടി20 ടീമിന്റെ വൈസ് ക്യാപ്റ്റനാണ് സൂര്യകുമാര്‍ യാദവ്. അയര്‍ലന്‍ഡിനെതിരായ ടി20 പരമ്പരയില്‍ മറ്റാരുമല്ല സൂര്യകുമാര്‍ തന്നെ ഇന്ത്യയെ നയിക്കണം. ഇത് പറയാന്‍ ചില കാരണങ്ങളുണ്ട്. അത് എന്തൊക്കെയാണെന്ന് പരിശോധിക്കാം.
ഒന്നാമത്തെ കാര്യം ടി20യില്‍ ഇന്ത്യയുടെ സൂപ്പര്‍ താരമാണ് സൂര്യകുമാര്‍. ടീമില്‍ സ്ഥാനം ഉറപ്പുള്ള ബാറ്റ്‌സ്മാനാണ് സൂര്യ. മുംബൈ ഇന്ത്യന്‍സില്‍ വൈസ് ക്യാപ്റ്റന്‍ റോളില്‍ സൂര്യകുമാര്‍ തിളങ്ങിയിട്ടുണ്ട്. അടുത്ത വര്‍ഷത്തെ ടി20 ലോകകപ്പ് നടക്കുന്നത് വെസ്റ്റ് ഇന്‍ഡീസിലും അമേരിക്കയിലും വെച്ചാണ്. ഇതിന് മുന്നോടിയായി സൂര്യക്ക് നായകനെന്ന നിലയില്‍ കൂടുതല്‍ അവസരം നല്‍കുന്നത് നന്നായിരിക്കും. സൂര്യയുടെ ടീമിനോടുള്ള ഉത്തരവാദിത്തം ഉയര്‍ത്താന്‍ ഇത് സഹായിച്ചേക്കും.
നിലവില്‍ നാലാം നമ്പറില്‍ തകര്‍പ്പന്‍ ബാറ്റിങ്ങാണ് സൂര്യ കാഴ്ചവെച്ചുകൊണ്ടിരിക്കുന്നത്. അയര്‍ലന്‍ഡിനെതിരേ നായകസ്ഥാനം കൂടി നല്‍കി സൂര്യയുടെ ക്യാപ്റ്റന്‍സി മിനുക്കാന്‍ അവസരം നല്‍കുന്നത് ടീമിന് ഗുണം ചെയ്‌തേക്കും. നായകസ്ഥാനം ലഭിച്ചാല്‍ സമ്മര്‍ദ്ദത്തിലാകില്ലെന്ന് ഉറപ്പുള്ള താരമാണ് സൂര്യകുമാര്‍. സഞ്ജു സാംസണിനോ റുതുരാജിനോ നായകസ്ഥാനം നല്‍കിയാല്‍ പ്രകടനത്തെ അത് ബാധിക്കാന്‍ സാധ്യതയുണ്ട്.

എന്നാല്‍ സൂര്യയെ നായകനാക്കുമ്പോള്‍ ഇത്തരമൊരു പ്രശ്‌നമല്ല. ഏത് സാഹചര്യത്തിലും ഏത് പിച്ചിലും ഭയമില്ലാതെ കളിക്കാന്‍ സൂര്യക്ക് സാധിക്കും. അതുകൊണ്ടുതന്നെ സൂര്യയെ നായകനാക്കുന്നതാണ് നല്ലത്. മറ്റൊരു പ്രധാന കാര്യം സൂര്യയുടെ ക്യാപ്റ്റന്‍സി പരീക്ഷിക്കപ്പെടണം എന്നതാണ്. ഇന്ത്യയുടെ നായകസ്ഥാനം ഇതുവരെ സൂര്യക്ക് ലഭിച്ചിട്ടില്ല. വൈസ് ക്യാപ്റ്റനെന്ന നിലയില്‍ വളര്‍ത്തുന്നത് ടീമിന് എങ്ങനെ ഗുണം ചെയ്യുമെന്നത് കണ്ടറിയാന്‍ സൂര്യക്ക് അയര്‍ലന്‍ഡിനെതിരേ നായകസ്ഥാനം നല്‍കേണ്ടതാണ്.
ക്യാപ്റ്റനെന്ന നിലയില്‍ വലിയ റെക്കോഡുകള്‍ അവകാശപ്പെടാന്‍ സൂര്യക്കാവില്ല. നിലവില്‍ ടി20 വൈസ് ക്യാപ്റ്റന്‍സി ഉണ്ടെങ്കിലും സൂര്യയുടെ ശരിയായ നായക മികവ് തെളിയിക്കപ്പെട്ടിട്ടില്ല. അതുകൊണ്ടുതന്നെ സൂര്യക്ക് ക്യാപ്റ്റന്‍സി മികവ് തെളിയിക്കാനുള്ള അവസരമാണിത്. സൂര്യക്ക് കീഴില്‍ ഇന്ത്യ നിരാശപ്പെടുത്തിയാല്‍ ടി20 ലോകകപ്പിലേക്ക് ഇന്ത്യ വേറെ വൈസ് ക്യാപ്റ്റനെ പരിഗണിക്കാനും സാധ്യതയുണ്ട്.
നിലവിലെ ടി20 നായകന്‍ ഹാര്‍ദിക് പാണ്ഡ്യക്ക് ഇന്ത്യ വിശ്രമം നല്‍കേണ്ടത് അത്യാവശ്യമാണ്. വെസ്റ്റ് ഇന്‍ഡീസിനെതിരായ മൂന്ന് മത്സര ഏകദിന പരമ്പരയും അഞ്ച് മത്സര ടി20 പരമ്പരയും ഹാര്‍ദിക് കളിക്കുന്നുണ്ട്. അതുകൊണ്ടുതന്നെ വിശ്രമം അനിവാര്യമാണ്. അയര്‍ലന്‍ഡ് പരമ്പരക്ക് ശേഷം ഇന്ത്യയെ കാത്തിരിക്കുന്നത് ഏഷ്യാ കപ്പാണ്. ഇതിന് ശേഷം ഏകദിന ലോകകപ്പിന്റെ തിരക്കിലേക്ക് ഇന്ത്യ പോകും. അതുകൊണ്ടുതന്നെ സീനിയര്‍ താരങ്ങള്‍ക്ക് അയര്‍ലന്‍ഡ് പര്യടനത്തില്‍ വിശ്രമം നല്‍കേണ്ടത് അനിവാര്യമാണ്.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications