For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IND vs IRE: സൂര്യ നയിക്കും, വിക്കറ്റ് കാക്കാന്‍ സഞ്ജുവും ജിതേഷും- ഇന്ത്യന്‍ സാധ്യതാ ടീം

ടീം ഇന്ത്യക്കു ഇനി ഇടവേളകളില്ലാത്ത പോരാട്ടത്തിന്റെ ദിനങ്ങളാണ്. നിലവില്‍ വെസ്റ്റ് ഇന്‍ഡീസ് പര്യടനത്തിലാണ് രോഹിത് ശര്‍മയും സംഘവും. ടെസ്റ്റ് പരമ്പരയിലെ രണ്ടാമത്തെയും അവസാനത്തെയും ടെസ്റ്റില്‍ ടീം കളിച്ചുകൊണ്ടിരിക്കുകയാണ്. ഇതിനു ശേഷം ഏകദിനവും ടി20യും ഇന്ത്യയെ കാത്തിരിക്കുന്നുണ്ട്. മൂന്ന് ഏകദിനങ്ങളിലും അഞ്ചു ടി20കളിലുമാണ് ഇന്ത്യയും വിന്‍ഡീസും കൊമ്പുകോര്‍ക്കുക.

ഇതിനു തൊട്ടുപിന്നാലെ ഇന്ത്യന്‍ സംഘം അയര്‍ലാന്‍ഡിലേക്കു തിരിക്കും. അവിടെ മൂന്നു ടി20കളാണ് ഇന്ത്യയെ കാത്തിരിക്കുന്നത്. ആഗസ്റ്റ് 18, 20, 23 തിയ്യതികളിലാണ് ഈ മല്‍സരങ്ങള്‍. അയര്‍ലാന്‍ഡ് പര്യടനം കഴിഞ്ഞാല്‍ ഏഷ്യാ കപ്പും അതിനു ശേഷം ഐസിസി ഏകദിന ലോകകപ്പുമെല്ലാം ഇന്ത്യക്കു മുന്നിലുണ്ട്. ഇവയില്‍ ലോകപ്പിനാണ് ഇന്ത്യയുടെ പ്രഥമ പരിഗണന.

HARDIK-SURYA

എന്തു വില കൊടുത്തും ലോകകപ്പ് നേടിയേ തീരൂവെന്ന വാശിയിലാണ് ഹിറ്റ്മാനും സംഘവും. അതു സാധിക്കണമെങ്കില്‍ ഏറ്റവും മികച്ച ടീമിനെ തന്നെ ലോകകപ്പില്‍ ഇറക്കേണ്ടതുണ്ട്. അതിനാല്‍ അയര്‍ലാന്‍ഡ് പര്യടനത്തില്‍ പല പ്രമുഖ താരങ്ങള്‍ക്കും വിശ്രമം നല്‍കുമെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍.

ക്യാപ്റ്റനും സ്റ്റാര്‍ ഓള്‍റൗണ്ടറുമായ ഹാര്‍ദിക് പാണ്ഡ്യയടക്കമുള്ളവര്‍ അയര്‍ലാന്‍ഡ് പര്യടനത്തില്‍ ഉണ്ടാവില്ലെന്നാണ് വിവരം. തുടര്‍ച്ചയായ മല്‍സരങ്ങള്‍ താരത്തിന്റെ ഫിറ്റ്‌നസിനെ ബാധിക്കുമോയെന്ന ആശങ്ക ടീം മാനേജ്‌മെന്റിനുണ്ട്. വിന്‍ഡീസുമായുള്ള ഏകദിന, ടി20 പരമ്പരകളില്‍ ഹാര്‍ദിക് കളിക്കുന്നുണ്ട്.

അതിനു ശേഷം ഏഷ്യാ കപ്പിലും ലോകകപ്പിലും അദ്ദേഹം ടീമിന്റെ നിര്‍ണായക താരവുമാണ്. ഹാര്‍ദിക്കിനെ കൂടാതെ യുവ ഓപ്പണര്‍ ശുഭ്മന്‍ ഗില്‍, വിക്കറ്റ് കീപ്പര്‍ ഇഷാന്‍ കിഷന്‍ എന്നിവര്‍ക്കും ഐറിഷ് പര്യടനത്തില്‍ വിശ്രമം നല്‍കുമെന്നാണ് വിവരം.

ഹാര്‍ദിക്കിന്റെ അഭാവത്തില്‍ നിലവില്‍ ടി20 ടീമിന്റെ വൈസ് ക്യാപ്റ്റന്‍ കൂടിയായ സൂര്യകുമാര്‍ യാദവായിരിക്കും അയര്‍ലാന്‍ഡ് പര്യടനത്തില്‍ ഇന്ത്യയെ നയിച്ചേക്കുക. പുതിയ വൈസ് ക്യാപ്റ്റനായി സഞ്ജു സാംസണിനും നറുക്കു വീണേക്കും. അയര്‍ലാന്‍ഡിനെതിരേ ഇന്ത്യയുടെ സാധ്യതാ ടീമില്‍ ആരൊക്കെയാവും ഇടം പിടിക്കുകയെന്നു നോക്കാം.

ടി20യില്‍ ഗില്ലും ഇഷാനും ചേര്‍ന്നായിരുന്നു അടുത്തിടെ നടന്ന മല്‍സരങ്ങളില്‍ ഇന്ത്യക്കു വേണ്ടി ഓപ്പണ്‍ ചെയ്തത്. എന്നാല്‍ ഐറിഷ് പര്യടനത്തില്‍ രണ്ടു പേരും ഉണ്ടാവാന്‍ സാധ്യതയില്ലാത്തതിനാല്‍ പുതിയ ഓപ്പണിങ് ജോടിയെ കണ്ടെത്തേണ്ടി വരും. റുതുരാജ് ഗെയ്ക്വാദും യശസ്വി ജയ്‌സ്വാളുമായിരിക്കും ഈ റോളിലേക്കു വരികയെന്നാണ് സൂചന. റുതുരാജ് ഇതിനകം ടി20യില്‍ കളിച്ചു കഴിഞ്ഞ താരമാണെങ്കില്‍ ജയ്‌സ്വാളിനു അയര്‍ലാന്‍ഡില്‍ അരങ്ങേറ്റമായിരിക്കും.

മൂന്നാം നമ്പറില്‍ ബാറ്റിങിനിറങ്ങുക സഞ്ജുവായിരിക്കും. ടീമിന്റെ വിക്കറ്റ് കാക്കുന്നതും അദ്ദേഹമാണ്. ഐപിഎല്ലില്‍ രാജസ്ഥാന്‍ റോയല്‍സില്‍ സഞ്ജുവിന്റെ ഫേവറിറ്റ് പൊസിഷനാണ് മൂന്നാം നമ്പര്‍. ഈ പൊസിഷനില്‍ അദ്ദേഹം ഒരുപാട് റണ്‍സും സ്‌കോര്‍ ചെയ്തിട്ടുണ്ട്.

SANJU SAMSON

നാലാമനായി നായകന്‍ സൂര്യ കളിക്കും. ടി20യിലെ ഏറ്റവും അപകടകാരിയായ അദ്ദേഹത്തിന് അയര്‍ലാന്‍ഡില്‍ ക്യാപ്റ്റന്റെ അധികച്ചുമതല കൂടിയുണ്ടാവും. അഞ്ചാമനായി ബാറ്റ് ചെയ്യുക യുവതാരം തിലക് വര്‍മയായിരിക്കും. വിന്‍ഡീസുമായി നടക്കാനിരിക്കുന്ന ടി20 പരമ്പരയുടെ ഭാഗമാണ് അദ്ദേഹം.

ആറാം നമ്പറില്‍ കളിക്കുക റിങ്കു സിങായിരിക്കും. അയര്‍ലാന്‍ഡില്‍ ടീമിന്റെ ഫിനിഷിങ് ദൗത്യം അദ്ദേഹത്തിനായിരിക്കും. വിന്‍ഡീസ് പര്യടനത്തില്‍ നിന്നും തഴയപ്പെട്ട റിങ്കുവിന്റെ അന്താരാഷ്ട്ര അരങ്ങേറ്റം കൂടിയായിരിക്കും ഈ പരമ്പര. ഏഴാമനായി ഓള്‍റൗണ്ടര്‍ അക്ഷര്‍ പട്ടേലാണ് കളിക്കാന്‍ സാധ്യത.

ടീമിലെ സ്‌പെഷ്യലിസ്റ്റ് സ്പിന്നര്‍ രവി ബിഷ്‌നോയ്ക്ക് ആയിരിക്കും എട്ടാം നമ്പര്‍. പേസ് ബൗളിങിനു ചുക്കാന്‍ പിടിക്കുക അര്‍ഷ്ദീപ് സിങായിരിക്കും. മുഹമ്മദ് സിറാജ്, മുഹമ്മദ് ഷമി എന്നിവര്‍ക്കു പരമ്പരയില്‍ വിശ്രമം നല്‍കാനാണ് സാധ്യത. പരിക്കില്‍ നിന്നും മോചിതനായ ജസ്പ്രീത് ബുംറ അയര്‍ലാന്‍ഡില്‍ കളിക്കാന്‍ സാധ്യതയും കുറവാണ്. അര്‍ഷ്ദീപിനെക്കൂടാതെ മറ്റു പേസര്‍മാര്‍ ശര്‍ദ്ദുല്‍ ടാക്കൂര്‍, മുകേഷ് കുമാര്‍ എന്നിവരാവും.

സഞ്ജുവിനെക്കൂടാതെ ഇന്ത്യന്‍ സംഘത്തിലെ മറ്റൊരു വിക്കറ്റ് കീപ്പര്‍ ജിതേഷ് ശര്‍മയായിരിക്കും.ശിവം ദുബെ, ആവേശ് ഖാന്‍, എമേര്‍ജിങ് ഏഷ്യാ കപ്പില്‍ മികച്ച ഫോമില്‍ കളിക്കുന്ന സായ് സുദര്‍ശന്‍ എന്നിവരും അയര്‍ലാന്‍ഡ് പര്യടനത്തിനുള്ള ഇന്ത്യയുടെ 15 അംഗ സ്‌ക്വാഡില്‍ ഇടം പിടിച്ചേക്കും.

അയര്‍ലാന്‍ഡ് പര്യടനത്തിനുള്ള ഇന്ത്യന്‍ സാധ്യതാ ടീം

റുതുരാജ് ഗെയ്ക്വാദ്, യശസ്വി ജയ്‌സ്വാള്‍, സഞ്ജു സാംസണ്‍ (വിക്കറ്റ് കീപ്പര്‍), സൂര്യകുമാര്‍ യാദവ് (ക്യാപ്റ്റന്‍), തിലക് വര്‍മ, റിങ്കു സിങ്, അക്ഷര്‍ പട്ടേല്‍, രവി ബിഷ്‌നോയ്, ശര്‍ദ്ദുല്‍ ടാക്കൂര്‍, അര്‍ഷ്ദീപ് സിങ്, മുകേഷ് കുമാര്‍, ജിതേഷ് കുമാര്‍ (വിക്കറ്റ് കീപ്പര്‍), ശിവം ദുബെ, ആവേശ് ഖാന്‍, സായ് സുദര്‍ശന്‍.

Story first published: Friday, July 21, 2023, 12:42 [IST]
Other articles published on Jul 21, 2023
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+