For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IND vs IRE: ഇവര്‍ വീണ്ടും ടീമില്‍, ഒട്ടും പ്രതീക്ഷിച്ചില്ല! അപ്രതീക്ഷിത തിരിച്ചുവരവ് നടത്തിയവര്‍ ഇതാ

മുംബൈ: അയര്‍ലന്‍ഡിനെതിരായ മൂന്ന് മത്സര ടി20 പരമ്പരയ്ക്കുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചിരിക്കുകയാണ്. സീനിയര്‍ താരങ്ങള്‍ക്കെല്ലാം വിശ്രമം അനുവദിച്ചാണ് ഇന്ത്യ ടീം പ്രഖ്യാപനം നടത്തിയത്. സ്റ്റാര്‍ പേസര്‍ ജസ്പ്രീത് ബുംറ ടീമിലേക്ക് തിരിച്ചെത്തിയതാണ് എടുത്തു പറയേണ്ടത്. ടീമിനെ നയിക്കുന്നതും ബുംറയാണ്. സഞ്ജു സാംസണ്‍ വിക്കറ്റ് കീപ്പറായി സ്ഥാനം പിടിച്ചപ്പോള്‍ ഇഷാന്‍ കിഷന് വിശ്രമം അനുവദിച്ചിരിക്കുകയാണ്.

യുവ വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാന്‍ ജിതേഷ് ശര്‍മയും ടീമിലുണ്ട്. പരിക്കിന്റെ ഇടവേളക്ക് ശേഷം വാഷിങ്ടണ്‍ സുന്ദറും ടീമിലേക്കെത്തിയിട്ടുണ്ട്. യശ്വസി ജയ്‌സ്വാള്‍, തിലക് വര്‍മ എന്നീ യുവതാരങ്ങളും ഇന്ത്യയുടെ 15 അംഗ ടീമില്‍ ഇടം പിടിച്ചു. എന്നാല്‍ ചില അപ്രതീക്ഷിത താരങ്ങളെ ഇന്ത്യ ടീമിലേക്ക് പരിഗണിച്ചിട്ടുണ്ട്. അത് ആരൊക്കെയാണെന്ന് പരിശോധിക്കാം. ഒന്നാമത്തെ താരം ശിവം ദുബെയാണ്. തമിഴ്‌നാട് പ്രീമിയര്‍ ലീഗിലൂടെ വളര്‍ന്ന് ഇന്ത്യന്‍ ടീമിലേക്കെത്തിയ ദുബെ 2019ലാണ് അരങ്ങേറ്റം കുറിച്ചത്.

2020തോടെ അദ്ദേഹം ടീമിന് പുറത്താവുകയും ചെയ്തു. അടുത്ത യുവരാജ് സിങ് എന്ന നിലയിലെല്ലാം വിലയിരുത്തപ്പെട്ടിരുന്ന ദുബെ മോശം ഫോമിനെത്തുടര്‍ന്ന് ഏറെ നാളുകളായി ഇന്ത്യന്‍ ടീമിന് പുറത്തായിരുന്നു. എന്നാല്‍ അവസാന സീസണിലെ ഐപിഎല്ലില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സിനൊപ്പം കസറിയാണ് ദുബെ ദേശീയ ടീമിലേക്ക് മടങ്ങിയെത്തിയത്. എംഎസ് ധോണിക്ക് കീഴില്‍ ദുബൈയുടെ പ്രകടനം വളരെയധികം മാറി.

മധ്യനിരയില്‍ ബാറ്റിങ്ങിനിറങ്ങി കിടിലന്‍ സിക്‌സറുകളാണ് ദുബെ പറത്തുന്നത്. പ്രധാനമായും സ്പിന്നര്‍മാരെ നന്നായി മുതലാക്കാന്‍ ദുബെക്ക് സാധിക്കുന്നു. അതുകൊണ്ടുതന്നെയാണ് ഇപ്പോള്‍ ദുബെക്ക് തിരിച്ചുവരവ് അവസരം ലഭിച്ചിരിക്കുന്നത്. അടുത്ത വര്‍ഷം നടക്കുന്ന ടി20 ലോകകപ്പിലേക്കും ഇന്ത്യ പരിഗണിക്കാന്‍ സാധ്യതയുള്ള താരമാണ് ദുബെയെന്ന് പറയാം. ഇന്ത്യക്കായി 13 ടി20 കളിച്ച് 105 റണ്‍സും അഞ്ച് വിക്കറ്റും വീഴ്ത്താന്‍ ദുബെക്ക് സാധിച്ചിട്ടുണ്ട്. ഒരു ഏകദിനത്തില്‍ നിന്ന് 68 റണ്‍സും താരത്തിന്റെ പേരിലുണ്ട്.

mukesh kumar

രണ്ടാമത്തെ താരം ഷഹബാസ് അഹമ്മദാണ്. ഇടം കൈയന്‍ സ്പിന്‍ ഓള്‍റൗണ്ടറായ ഷഹബാസ് അഹമ്മബദിനെ ഇന്ത്യ ടീമിലേക്ക് പരിഗണിച്ചത് അപ്രതീക്ഷിതമായാണ്. ഐപിഎല്ലില്‍ ആര്‍സിബിയുടെ ഭാഗമായിട്ടുള്ള ഷഹബാസ് മൂന്ന് ഏകദിനം ഇന്ത്യക്കായി കളിച്ച് മൂന്ന് വിക്കറ്റാണ് വീഴ്ത്തിയത്. ഇതുവരെ ടി20യില്‍ അവസരം ലഭിച്ചിട്ടില്ല. 2022 ഡിസംബര്‍ നാലിനാണ് അവസാനമായി ഏകദിനം കളിച്ചത്.

അവസാന ഐപിഎല്ലിലും വലിയൊരു പ്രകടനം കാഴ്ചവെക്കാന്‍ ഷഹബാസിന് സാധിച്ചിരുന്നില്ല. എന്നിട്ടും ഇന്ത്യ ടീമില്‍ ഉള്‍പ്പെടുത്തിയത് കൗതുകമായി. അക്ഷര്‍ പട്ടേലിനെ ഇന്ത്യ പരിഗണിച്ചുമില്ല. രവീന്ദ്ര ജഡേജയുള്ളതിനാല്‍ പ്ലേയിങ് 11ല്‍ അക്ഷറിന് ഇടം ലഭിക്കുന്നത് വളരെ വിരളമാണ്. അതുകൊണ്ടുതന്നെ അയര്‍ലന്‍ഡ് പരമ്പരയില്‍ അക്ഷറിനെ ഇന്ത്യ പരിഗണിക്കണമായിരുന്നു.

മൂന്നാമത്തെ താരം മുകേഷ് കുമാറാണ്. വെസ്റ്റ് ഇന്‍ഡീസ് പരമ്പരയിലൂടെ ഏകദിന, ടെസ്റ്റ് ഫോര്‍മാറ്റുകളില്‍ അരങ്ങേറ്റം കുറിക്കാന്‍ മുകേഷ് കുമാറിന് സാധിച്ചിട്ടുണ്ട്. എന്നാല്‍ അയര്‍ലന്‍ഡിനെതിരായ ടി20 പരമ്പരയില്‍ മുകേഷിനെ പരിഗണിച്ചത് അപ്രതീക്ഷിതമായിരുന്നു. ടി20യില്‍ മോശം റെക്കോഡുള്ള ബൗളറാണ് മുകേഷ് കുമാര്‍. ഐപിഎല്ലില്‍ ഡല്‍ഹി ക്യാപിറ്റല്‍സിനൊപ്പം അവസാന സീസണിലൂടെയാണ് അദ്ദേഹം വരവറിയിച്ചത്. 10നടുത്താണ് ഇക്കോണമി. എന്നിട്ടും ഇന്ത്യ ടീമില്‍ ഇടം നല്‍കിയിരിക്കുകയാണ്.

അയര്‍ലന്‍ഡ് പരമ്പരയ്ക്കുള്ള ഇന്ത്യന്‍ ടീം: ജസ്പ്രീത് ബുംറ (ക്യാപ്റ്റന്‍), റുതുരാജ് ഗെയ്ക്വാദ് (വൈസ് ക്യാപ്റ്റന്‍), യശസ്വി ജയ്‌സ്വാള്‍, തിലക് വര്‍മ, റിങ്കു സിങ്, സഞ്ജു സാംസണ്‍ (വിക്കറ്റ് കീപ്പര്‍), ജിതേഷ് ശര്‍മ (വിക്കറ്റ് കീപ്പര്‍), ശിവം ദുബെ, വാഷിങ്ടണ്‍ സുന്ദര്‍, ഷഹബാസ് അഹമ്മദ്, രവി ബിഷ്‌നോയ്, പ്രസിദ്ധ് കൃഷ്ണ, അര്‍ഷ്ദീപ് സിങ്, മുകേഷ് കുമാര്‍, ആവേശ് ഖാന്‍.

Story first published: Tuesday, August 1, 2023, 7:47 [IST]
Other articles published on Aug 1, 2023
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+