Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IND vs IRE: സഞ്ജുവിന് ലാസ്റ്റ് ചാന്‍സ്? 3 പേര്‍ ഔട്ട്!! രണ്ടാമങ്കത്തില്‍ ന്യൂലുക്ക് ടീം, സാധ്യതാ 11

ബെല്‍ഫാസ്റ്റ്: ലോക ചാംപ്യന്മാരായതിനു പിന്നാലെ അയര്‍ലാന്‍ഡുമായുള്ള ടി20 പരമ്പര കൈവിടുകയെന്ന വന്‍ നാണക്കേടിന് അരികെയാണ് ടീം ഇന്ത്യ. ആദ്യ കളിയിലേറ്റ 34 റണ്‍സിന്റെ ഞെട്ടിക്കുന്ന തോല്‍വി ശ്രേയസ് അയ്യരെയും സംഘത്തെയും വലിയ സമ്മര്‍ദ്ദത്തിലാക്കിയിരിക്കുകയാണ്.

ഞായറാഴ്ച അതേ ഗ്രൗണ്ടിലെ രണ്ടാമങ്കം ഇന്ത്യക്കു ഡു ഓര്‍ ഡൈ മാച്ചായി മാറിക്കഴിഞ്ഞു. ഇതിലും ജയിക്കാനായില്ലെങ്കില്‍ 0-2ന്റെ തൂത്തൂവാരലെന്ന വലിയ ദുരന്തത്തിലേക്കു ഇന്ത്യ വീഴും. അതു സംഭവിക്കാന്‍ ഇന്ത്യ ഒരിക്കലും ആഗ്രഹിക്കില്ല. എന്തു വില കൊടുത്തും അടുത്ത മാച്ചില്‍ ഇന്ത്യക്കു ജയിച്ചേ തീരുകയുള്ളൂ.

VAIBHAV SOORYAVANSHI

പക്ഷെ ആദ്യ കളിയിലെ അതേ ടീമിനെ തന്നെ പരീക്ഷിച്ചാല്‍ അതിനു സാധിക്കുമോയെന്നതു സംശയമാണ്. തീര്‍ച്ചയായും ചില അഴിച്ചുപണികള്‍ ടീമില്‍ ആവശ്യമാണ്. ആരൊക്കെയാവും ടീമിനു പുറത്തായേക്കുകയെന്നിം ഈ മല്‍സരത്തിലെ സാധ്യതാ ഇലവന്‍ എങ്ങനെയാവുമെന്നു നമുക്കു നോക്കാം.

IND vs IRE: ശ്രേയസ് എന്തു മണ്ടത്തരമാണ് കാണിച്ചത്? ആ പിഴവ് കളി മാറ്റി!! കട്ടക്കലിപ്പില്‍ സെവാഗ്

IND vs IRE: ശ്രേയസ് എന്തു മണ്ടത്തരമാണ് കാണിച്ചത്? ആ പിഴവ് കളി മാറ്റി!! കട്ടക്കലിപ്പില്‍ സെവാഗ്

ടീമിലെ മാറ്റങ്ങളെന്ത്?

രണ്ടാം ടി20യില്‍ പ്രധാനമായും മൂന്നു മാറ്റങ്ങളായിരിക്കും ഇന്ത്യന്‍ ടീമില്‍ വരുത്തിയേക്കുക. ഇതില്‍ ആദ്യത്തേത് മുന്‍നിര ബാറ്റിങ് ലൈനപ്പില്‍ തന്നെയാവും. ആദ്യ മാച്ചില്‍ ടീമിന്റെ ടോപ്പ് ഫൈവില്‍ ആകെ തിളങ്ങിയത് വെടിക്കെട്ട് ഓപ്പണര്‍ അഭിഷേക് ശര്‍മ മാത്രമാണ്.

20 ബോളില്‍ 40 റണ്‍സുമായി അദ്ദേഹം ടീമിന്റെ ടോപ് സ്‌കോററായി മാറി. പക്ഷെ ഓപ്പണിങ് പങ്കാളിയും മലയാളി സൂപ്പര്‍ താരവുമായ സഞ്ജു സാംസണ്‍ (5), മൂന്നു മുതല്‍ അഞ്ചു വരെ സ്ഥാനങ്ങളില്‍ കളിച്ച ഇഷാന്‍ കിഷന്‍ (1), ക്യാപ്റ്റന്‍ ശ്രേയസ് അ്യ്യര്‍ (3), വൈസ് ക്യാപ്റ്റന്‍ തിലക് വര്‍മ (19) തുടങ്ങിവരെല്ലാം നിരാശപ്പെടുത്തി.

ഈ അഞ്ചു പേരില്‍ നേതൃനിരയിലുള്ള ശ്രേയസിനെയും തിലകിനെയും ഇന്ത്യക്കു ഇലവനില്‍ നിന്നും മാറ്റി നിര്‍ത്താന്‍ കഴിയില്ല. അതിനാല്‍ ടോപ്പ് ത്രീയിലാണ് അഴിച്ചുപണി പ്രതീക്ഷിക്കേണ്ടത്. കൗമാര ബാറ്റിങ് സെന്‍സേഷനും ഇടിവെട്ട് ഓപ്പണറുമായ വൈഭവ് സൂര്യവംശിയുടെ അരങ്ങറ്റം അടുത്ത കളിയില്‍ ഏറെക്കുറെ ഉറപ്പിക്കാം.

അയ്യയ്യേ സഞ്ജൂ!! ഇന്ത്യയുടെ ആര്‍ക്കുമില്ലാത്ത നാണക്കേട്, സൂക്ഷിച്ചോ വൈഭവ് പിറകിലുണ്ട്

അയ്യയ്യേ സഞ്ജൂ!! ഇന്ത്യയുടെ ആര്‍ക്കുമില്ലാത്ത നാണക്കേട്, സൂക്ഷിച്ചോ വൈഭവ് പിറകിലുണ്ട്

അങ്ങനയെങ്കില്‍ വൈഭവിന്റെ പുതിയ ഓപ്പണിങ് പങ്കാളി ആരാവുമെന്നതാണ് അടുത്ത ചോദ്യം. മുന്‍ മല്‍സരത്തിലെ ഫോമും ഓപ്പണിങിലെ റെക്കോര്‍ഡുമെല്ലാം പരിഗണിക്കുമ്പോള്‍ അഭിഷേകിനെ ഒരിക്കലും ഒഴിവാക്കാന്‍ കഴിയില്ല. അതിനാല്‍ വൈഭവ്- അഭിഷേക് സൂപ്പര്‍ ഓപ്പണിങ് ജോടിയെ നമുക്ക് ഉറപ്പിക്കാം.

മൂന്നാം നമ്പറില്‍ ഇഷാനെ മാറ്റി പകരം സഞ്ജവിന് ഈ സ്ഥാനം ടീം മാനേജ്‌മെന്റ് നല്‍കിയേക്കും. കാരണം തൊട്ടുമുമ്പ് കളിച്ച ഐസിസി ടി20 ലോകകപ്പിലെ മിന്നുന്ന പ്രകടനങ്ങള്‍ പരിഗണിക്കുമ്പോള്‍ പുറത്തിരിക്കേണ്ടയാളല്ല സഞ്ജു. അതിനാല്‍ മൂന്നില്‍ ഇഷാനു പകരം അദ്ദേഹം കളിക്കാനുള്ള സാധ്യതയാണ് കൂടുതല്‍.

പക്ഷെ ഈ അവസരം സഞ്ജു ശരിക്കും മുതലാക്കിയേ തീരൂ. കാരണം ഇംഗ്ലണ്ടുമായുള്ള കടുപ്പമേറിയ അഞ്ചു ടി20കളുടെ പരമ്പര അടുത്ത വെള്ളിയാഴ്ച തുടങ്ങുകയാണ്. ഐപിഎല്ലിലെയടക്കം സമീപകാല പ്രകടനങ്ങള്‍ പരിഗണിക്കുമ്പോള്‍ ഇഷാന്‍ തീര്‍ച്ചയായും ടീമില്‍ ആവശ്യവുമാണ്.

PRINCE YADAV

അതിനാല്‍ ഐറിഷ് ടീമുമായുള്ള രണ്ടാം ടി20യില്‍ സഞ്ജു മികച്ചൊരു ഇന്നിങ്‌സ് കളിച്ചേ തീരൂ. അതിനു സാധിച്ചില്ലെങ്കില്‍ ഇംഗ്ലണ്ടിനെതിരായ പരമ്പരയില്‍ ബെഞ്ചിലാവും അദ്ദേഹത്തിന്റെ സ്ഥാനം. പകരം ഇഷാന്‍ മൂന്നാം നമ്പറിലേക്കു മടങ്ങിയെത്തുകയും ചെയ്യും.

ഇനി അയര്‍ലാന്‍ഡുമായുള്ള രണ്ടാമങ്കത്തിലെ ഇലവനിലേക്കു വന്നാല്‍ ആറാം നമ്പളിലുള്ള വാഷിങ്ടണ്‍ സുന്ദര്‍ തെറിക്കും. ബാറ്റിങിലും ബൗളിങിലും താരം ഒരുപോലെ ദുരന്തമാണ്.

IPL 2027: എംഐയിലേക്കു വരാം, പക്ഷെ ക്യാപ്റ്റനാക്കണമന്ന് ജയ്‌സ്വാള്‍!! മുംബൈയുടെ തീരുമാനമിങ്ങനെ?

IPL 2027: എംഐയിലേക്കു വരാം, പക്ഷെ ക്യാപ്റ്റനാക്കണമന്ന് ജയ്‌സ്വാള്‍!! മുംബൈയുടെ തീരുമാനമിങ്ങനെ?

പകരം പുതുമുഖ സീം ബൗളിങ് ഓള്‍റൗണ്ടര്‍ സൂര്യാന്‍ഷ് ഷെഡ്‌ഗെയുടെ അരങ്ങറ്റവും നമുക്കു പ്രതീക്ഷിക്കാം. അതിനു ശേഷം മറ്റു ഓള്‍റൗണ്ടര്‍മാരായി ശിവം ദുബെയും അക്ഷര്‍ പട്ടേലും തന്നെ തുടരും.

ബൗളിങ് ലൈനപ്പില്‍ ഹര്‍ഷിത് റാണയും അര്‍ഷ്ദീപ് സിങും തുടരുമെങ്കലിലും പ്രസിദ്ധ് കൃഷ്ണ ബെഞ്ചിലാവും. പകരം പ്ലെയിങ് ഇലവനിലെത്തുക പുതുമുഖ ഫാസ്റ്റ് ബൗളര്‍ പ്രിന്‍സ് യാദവായിരിക്കും.

രണ്ടാം ടി20യിലെ ഇന്ത്യന്‍ സാധ്യതാ 11

അഭിഷേക് ശര്‍മ, വൈഭവ് സൂര്യവംശി, സഞ്ജു സാംസണ്‍ (വിക്കറ്റ് കീപ്പര്‍), ശ്രേയസ് അയ്യര്‍ (ക്യാപ്്റ്റന്‍), തിലക് വര്‍മ, സൂര്യാന്‍ഷ് ഷെഡ്‌ഗെ, ശിവം ദുബെ, അക്ഷര്‍ പട്ടേല്‍, ഹര്‍ഷിത് റാണ്, അര്‍ഷ്ദീപ് സിങ്, പ്രിന്‍സ് യാദവ്.

Story first published: Saturday, June 27, 2026, 16:33 [IST]
Other articles published on Jun 27, 2026
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+