IND vs IRE: ഓടാന്‍ പോലും വയ്യ, കിതച്ച് തളന്ന് വൈഭവ്!! വമ്പനടിക്ക് പിന്നില്‍ ഈ കാരണം? വീഡിയോ വൈറല്‍
വളരെ ചുരുങ്ങിയ കാലം കൊണ്ടു തന്നെ ലോക ക്രിക്കറ്റിലാകെ സംസാര വിഷയമായി മാറിയ താരമാണ് വണ്ടര്‍ കിഡായ വൈഭവ് സൂര്യവംശി. വെറും 15ാം വയസ്സിലാണ് യുകെ പര്യടനത്തിലൂടെ വൈഭവിനെ ആദ്യമായി സീനിയര്‍ ടീമിലേക്കും വിളിച്ചിരിക്കുന്നത്.
2025ലെയും ഈ വര്‍ഷത്തെയും ഐപിഎല്ലുകള്‍ക്കൊപ്പം ഇന്ത്യന്‍ ജൂനിയര്‍ ടീമുകള്‍ക്കായി കാഴ്ചവച്ച അവിസ്മരണീയ പ്രകടനങ്ങളും താരത്തെ ലോക ക്രിക്കറ്റിലെ അദ്ഭുതമാക്കി തീര്‍ത്തു. ഇനി സീനിയര്‍ ടീമിലും വൈഭവിന്റെ ബാറ്റിങ് വിസ്‌ഫോടനത്തിനായാണ് ക്രിക്കറ്റ് പ്രേമികള്‍ കാത്തിരിക്കുന്നത്.

photocredit/X
ആധുനിക ക്രിക്കറ്റില്‍ ദൈര്‍ഘ്യമേറിയ ഒരു കരിയറിനായി ഫോമിനെപ്പോല തന്നെ ഫിറ്റ്‌നസിനും നിര്‍ണായക പങ്കുണ്ട്. ഈ കാരണത്താലാണ് പ്രതിഭയുണ്ടായിട്ടും ചില താരങ്ങള്‍ ഫിറ്റ്‌നസ് പ്രശ്‌നങ്ങളെ തുടര്‍ന്ന് പലപ്പോഴും അപ്രത്യക്ഷരാവുന്നതെന്നും കാണാം. യഥാര്‍ഥത്തില്‍ ദൈര്‍ഘ്യമേറിയ ഒരു കരിയറിനായുള്ള ഫിറ്റ്‌നസ് മികവ് വൈഭവിനുണ്ടോ? ഇല്ലെന്നു തന്നെ സംശയിക്കണമെന്നാണ് വൈറലായി മാറിയ പുതിയ വീഡിയോയിലൂടെ വ്യക്തമാവുന്നത്.
വൈഭവ് ഫിറ്റല്ല?
അയര്‍ലാന്‍ഡ് പര്യടനത്തിനായി എത്തിയ ശേഷം ഇന്ത്യന്‍ ടീമിലെ സഹതാരങ്ങളോടൊപ്പം വൈഭവ് സൂര്യവംശി പരിശീലനം നടത്തുന്ന ഒരു വീഡിയോയാണ് സോഷ്യല്‍ മീഡിയയില്‍ വലിയ ചര്‍ച്ചയായിരിക്കുന്നത്.
ടീമംഗങ്ങള്‍ക്കൊപ്പം സ്പ്രിന്റ് പരിശീലനം നടത്തവെ അമിതമായ കിതയ്ക്കുകയും ഓടാന്‍ വളരെയധികം ബുദ്ധിമുട്ടുകയും ചെയ്യുന്ന വൈഭവിനെ ഈ വീഡിയോയില്‍ നമുക്കു കാണാം. ഇന്ത്യന്‍ സംഘത്തിലെ മറ്റു താരങ്ങളെല്ലാം ഒരു എന്‍ഡില്‍ അടുത്ത എന്‍ഡിലേക്കു വളരെ അനായാസം ഓടവെ വൈഭവിന് പലപ്പോഴും ഇവര്‍ക്കൊപ്പമെത്താന്‍ കഴയുന്നില്ല.
ടീമംഗങ്ങള്‍ക്കൊപ്പം പരിശീലനത്തിലേര്‍പ്പെട്ട വൈഭവ്. വീഡിയോ കാണാം
കൂടാതെ ഓടാന്‍ വല്ലാതെ വിഷമിക്കുന്നതും താരത്തിന്റെ മുഖത്തു കാണാം. അമിത വണ്ണം വൈഭവിനെ ബുദ്ധിമുട്ടിക്കുന്നുണ്ടെന്ന് തന്നെ സംശയിക്കേണ്ടി വരും. കരിയര്‍ മികച്ച രീതിയില്‍ മുന്നോട്ടു കൊണ്ടു പോവണമെങ്കില്‍ താരത്തിനു ഫിറ്റ്‌നസ് നിലവാരം എത്രയും പെട്ടെന്നു മെച്ചപ്പെടുത്തിയേ തീരൂ. ഇല്ലെങ്കില്‍ വൈഭവ് അധികം വൈകാതെ ക്രിക്കറ്റില്‍ നിന്നും അപ്രത്യക്ഷനായാലും അദ്ഭുതപ്പെടാനില്ല.
പ്രായത്തില്‍ കവിഞ്ഞ ശരീര വലിപ്പമുള്ളയാളാണ് വൈഭവ്. ഈ കാരണത്താല്‍ തന്നെയാണ് സീനിയര്‍ ബൗളര്‍മാരെയെല്ലാം യാതൊരു കൂസലുമില്ലാതെ ഇടംകൈയന്‍ ബാറ്റര്‍ക്കു നേരിടാനും സാധിക്കുന്നത്. ഫിറ്റ്‌നസ് കുറവായതിനാല്‍ ഓടി റണ്ണെടുക്കാന്‍ ബുദ്ധിമുട്ടായത് കാരണമാണോ വൈഭവ് കൂടുതലായി വ്മ്പന്‍ ഷോട്ടുകള്‍ക്കു തുനിയുന്നതെന്നും പലരും ചോദ്യങ്ങളുമുന്നയിക്കുകയാണ്.
വൈഭവിന്റെ കരിയര്‍
അതി ഗംഭീര തുടക്കമാണ് വൈഭവ് സൂര്യവംശിക്കു ക്രിക്കറ്റ് കരിയറില്‍ ലഭിച്ചിരിക്കുന്നത്. ഇതിനു പ്രധാന കാരണമാവട്ടെ ഐപിഎല്ലുമാണ്. 2025ലെ സീസണിനു മുന്നോടിയായുള്ള മെഗാ ലേലത്തില്‍ 1.10 കോടി എന്ന വമ്പന്‍ തുകയ്ക്കു രാജസ്ഥാന്‍ റോയല്‍സിലെത്തിയ ശേഷം താരത്തിന്റെ കരിയര്‍ ഗ്രാഫ് കുത്തനെ മുകളിലേക്കുമാണ്.

ഐപിഎല്ലില്‍ രണ്ടു സീസണുകളിലായി വൈഭവ് വാരിക്കൂട്ടിയത് 1028 റണ്‍സാണ്. വെറും 23 ഇന്നിങ്‌സുകളിലാണിത്. 228.96 എന്ന അവിശ്വസനീയ സ്‌ട്രൈക്ക് റേറ്റിലാണിത്. രണ്ടു സെഞ്ച്വറികളും ആറു ഫിഫ്റ്റികളും ഇതിലുള്‍പ്പെടും.
ഒരു ഇന്ത്യന്‍ താരത്തിന്റെ വേഗമേറിയ സെഞ്ച്വറിയെന്ന ഓള്‍ടൈം റെക്കോര്‍ഡ് വൈഭവിന് അവകാശപ്പെട്ടതാണ്. കഴിഞ്ഞ വര്‍ഷത്തെ ഐപിഎല്ലിലായിരുന്നു ഗുജറാത്ത് ടൈറ്റന്‍സിനെതിരേ താരത്തിന്റെ റെക്കോര്‍ഡ് പ്രകടനം. മൂന്നക്കത്തിലെത്താന്‍ വെറും 35 ബോളുകള്‍ മാത്രമേ വൈഭവിനു വേണ്ടി വന്നുള്ളൂ.
കഴിഞ്ഞ ഐപിഎല്ലില്‍ എമേര്‍ജിങ് പ്ലെയര്‍ക്കുള്ള പുരസ്‌കാരമടക്കം ഒരുപിടി അവാര്‍ഡുകളും കൗമാര ഓപ്പണര്‍ വാരിക്കൂട്ടി. ഐപിഎല്ലില്‍ മാത്രമല്ല ഇന്ത്യന്‍ ജൂനിയര്‍ ടീമുകള്‍ക്കൊപ്പവും താരം മാജിക്കല്‍ ഫോം തുടര്‍ന്നു. ഈ വര്‍ഷമാദ്യം ആയുഷ് മാത്രെയുടെ ക്യാപ്റ്റന്‍സിയില്‍ അണ്ടര്‍ 19 ലോകകപ്പില്‍ ഇന്ത്യ ജേതാക്കളായപ്പോള്‍ പ്ലെയര്‍ ഓഫ് ദി ടൂര്‍ണമെന്റായിരുന്നു വൈഭവ്.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications

