For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IND vs IRE: ഇതാ കാത്തിരുന്ന സഞ്ജു, തല്ലിത്തകര്‍ത്തു! പക്ഷെ ദൗര്‍ഭാഗ്യം വിട്ടൊഴിഞ്ഞില്ല

ഡുബ്ലിന്‍: അയര്‍ലന്‍ഡിനെതിരായ രണ്ടാം ടി20യില്‍ സഞ്ജു സാംസണിന്റെ ബാറ്റിങ് വെടിക്കെട്ട്. ഒന്നാം ടി20യില്‍ മഴകാരണം സഞ്ജുവിന്റെ ബാറ്റിങ് പ്രകടനം കാണാന്‍ സാധിക്കാതെ പോയ ആരാധകര്‍ക്ക് രണ്ടാം മത്സരത്തില്‍ ബാറ്റിങ് വിരുന്നൊരുക്കിയാണ് സഞ്ജു മടങ്ങിയത്. 26 പന്ത് നേരിട്ട് 40 റണ്‍സാണ് മലയാളി താരം അടിച്ചെടുത്തത്.

അഞ്ച് ഫോറും 1 സിക്‌സും ഉള്‍പ്പെടെയാണ് അദ്ദേഹം കസറിയത്. 153.84 ആയിരുന്നു സ്‌ട്രൈക്ക് റേറ്റ്. വെസ്റ്റ് ഇന്‍ഡീസ് പരമ്പരയിലെ മോശം ഫോമിന്റെ ക്ഷീണം മാറ്റുന്ന തരത്തിലുള്ള ബാറ്റിങ് പ്രകടനമാണ് സഞ്ജു കാഴ്ചവെച്ചത്.

പതിയെ തുടങ്ങിയ സഞ്ജു പിന്നീട് ആക്രമണത്തിലേക്ക് ഗിയര്‍ മാറ്റുകയായിരുന്നു. ജോഷ്വാ ലിറ്റിലെറിഞ്ഞ 11ാം ഓവറില്‍ ഹാട്രിക് ബൗണ്ടറിയും ഒരു സിക്‌സും ഉള്‍പ്പെടെ 18 റണ്‍സാണ് സഞ്ജു അടിച്ചെടുത്തത്. എന്നാല്‍ ഇത്തവണയും ദൗര്‍ഭാഗ്യം സഞ്ജുവിനെ വേട്ടയാടി. അര്‍ധ സെഞ്ച്വറി നേടാനാവുമെന്ന് പ്രതീക്ഷിച്ചെങ്കിലും പ്ലേ ഡൗണായാണ് പുറത്തായത്. സ്പിന്നര്‍ ബെഞ്ചമിന്‍ വൈറ്റിന്റെ ഓഫ് സൈഡിന് പുറത്തെത്തിയ പന്തില്‍ ഷോട്ടിന് ശ്രമിച്ച സഞ്ജുവിന് പിഴച്ചു.

ruturaj gaikwad

സൈഡ് എഡ്ജില്‍ തട്ടിയ പന്ത് നേരെ സ്റ്റംപിലടിക്കുകയായിരുന്നു. അര്‍ധ സെഞ്ച്വറി ഉറപ്പിച്ച് നില്‍ക്കവെയാണ് സഞ്ജുവിന്റെ പുറത്താകല്‍. ആദ്യ ടി20യില്‍ സഞ്ജു 1 റണ്‍സ് നേടിയപ്പോഴേക്കും മഴയെത്തി. ഇതോടെ സഞ്ജുവിന് തുടര്‍ന്ന് ബാറ്റുചെയ്യാനായില്ല. എന്നാല്‍ രണ്ടാം മത്സരത്തില്‍ അദ്ദേഹം മികവ് തെളിയിക്കുന്ന പ്രകടനമാണ് കാഴ്ചവെച്ചത്. അവസാന അയര്‍ലന്‍ഡ് പര്യടനത്തില്‍ അര്‍ധ സെഞ്ച്വറി നേടാന്‍ സഞ്ജുവിന് സാധിച്ചിരുന്നു.

സഞ്ജുവിന്റെ മറ്റ് ടീമുകള്‍ക്കെതിരായ ടി20 ശരാശരി 15.5 ഉും സ്‌ട്രൈക്ക് റേറ്റ് 121.2 ഉുമാണ്. എന്നാല്‍ അയര്‍ലന്‍ഡിനെതിരേ 59 ശരാശരിയും 171 സ്‌ട്രൈക്ക് റേറ്റും സഞ്ജുവിനുണ്ട് എന്നതാണ് വസ്തുത. നാളെ ഏഷ്യാ കപ്പിനുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിക്കുമെന്നാണ് റിപ്പോര്‍ട്ടുള്ളത്. അതുകൊണ്ടുതന്നെ രണ്ടാം ടി20യിലെ പ്രകടനം സഞ്ജുവിനെ തുണക്കുമോയെന്നത് കാത്തിരുന്ന് കണ്ടറിയാം.

അതേ സമയം റുതുരാജ് ഗെയ്ക് വാദ് ലഭിച്ച അവസരത്തെ നന്നായി മുതലാക്കി. 43 പന്ത് നേരിട്ട് 58 റണ്‍സുമായാണ് റുതുരാജ് മടങ്ങിയത്. 6 ഫോറും 1 സിക്‌സും ഉള്‍പ്പെടെയാണ് അദ്ദേഹത്തിന്റെ പ്രകടനം. 134.88 ആണ് ഗെയ്ക്‌വാദിന്റെ സ്‌ട്രൈക്ക് റേറ്റ്. താരത്തിന്റെ ഇന്ത്യന്‍ ജേഴ്‌സിയിലെ രണ്ടാമത്തെ ടി20 അര്‍ധ സെഞ്ച്വറിയാണിത്. ഐപിഎല്ലില്‍ സിഎസ്‌കെയുടെ വിശ്വസ്തനായ ഓപ്പണറാണെങ്കിലും ഇന്ത്യന്‍ ടീമില്‍ സ്ഥിരം സീറ്റ് നേടാന്‍ റുതുരാജിനായിട്ടില്ല.

യുവതാരങ്ങളായ യശ്വസി ജയ്‌സ്വാളും (18) തിലക് വര്‍മയും (2) വലിയ മികവ് കാട്ടാതെ പുറത്തായി. തിലക് ആദ്യ മത്സരത്തില്‍ ഗോള്‍ഡന്‍ ഡെക്കായിരുന്നു. മൂന്നാം നമ്പറില്‍ തിലകിനെ കളിപ്പിക്കാനുള്ള തീരുമാനം രണ്ട് മത്സരത്തിലും പാളിയിരിക്കുകയാണ്. വെസ്റ്റ് ഇന്‍ഡീസ് പരമ്പരയിലെ മികവ് അയര്‍ലന്‍ഡിനെതിരേ ആവര്‍ത്തിക്കാന്‍ തിലകിന് സാധിച്ചിട്ടില്ല.

പ്ലേയിങ് 11: ഇന്ത്യ- റുതുരാജ് ഗെയ്ക്വാദ്, യശസ്വി ജയ്സ്വാള്‍, സഞ്ജു സാംസണ്‍ (വിക്കറ്റ് കീപ്പര്‍), തിലക് വര്‍മ, റിങ്കു സിങ്, ശിവം ദുബെ, വാഷിങ്ടണ്‍ സുന്ദര്‍, ജസ്പ്രീത് ബുംറ (ക്യാപ്റ്റന്‍), രവി ബിഷ്നോയ്, അര്‍ഷ്ദീപ് സിങ്, പ്രസിദ്ധ് കൃഷ്ണ.

അയര്‍ലാന്‍ഡ്- ആന്‍ഡ്രു ബാല്‍ബിര്‍ണി, പോള്‍ സ്റ്റിര്‍ലിങ് (ക്യാപ്റ്റന്‍), ലോര്‍ക്കര്‍ ടക്കര്‍, ഹാരി ടെക്റ്റര്‍, കേര്‍ട്ടിസ് കംപെര്‍, ജോര്‍ജ് ഡോക്രെല്‍, മാര്‍ക്ക് അഡെയര്‍, ബാരി മക്കാര്‍ത്തി, ക്രെയ്ഗ് യങ്, ജോഷ്വ ലിറ്റില്‍, ബെഞ്ചമിന്‍ വൈറ്റ്.

Story first published: Sunday, August 20, 2023, 21:01 [IST]
Other articles published on Aug 20, 2023
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+