Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

സഞ്ജു ഏഷ്യാ കപ്പും ലോകകപ്പും കളിക്കില്ല! ഇഷാനു വേണ്ടി നടത്തിയ നീക്കം ഇത് ഉറപ്പിച്ചു?

അയര്‍ലാന്‍ഡ് പര്യടനത്തിനുള്ള ഇന്ത്യന്‍ ടി20 ടീമിന്റെ പ്രധാന വിക്കറ്റ് കീപ്പറായി സഞ്ജു സാംസണിനു നറുക്കുവീഴുമെന്ന റിപ്പോര്‍ട്ടുകളാണ് വന്നുകൊണ്ടിരിക്കുന്നത്. വിക്കറ്റ് കീപ്പര്‍ സ്ഥാനത്തേക്കു സഞ്ജുവിന്റെ മുഖ്യ എതിരാളിയായ ഇഷാന്‍ കിഷനു ഈ പര്യടനത്തില്‍ വിശ്രമം നല്‍കുമെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു. സഞ്ജുവിനെ സംബന്ധിച്ച് ഇതു ആഹ്ലാദിക്കാന്‍ വകയുള്ള കാര്യമാണെങ്കിലും ഇതിനു പിന്നില്‍ ബിസിസിഐയുടെ ചില കള്ളക്കളികളുണ്ടെന്നാണ് ആരാധകര്‍ ചൂണ്ടിക്കാട്ടുന്നത്.

സഞ്ജുവിനു 'പ്രോല്‍സാഹന സമ്മാനം' നല്‍കി ഇഷാനെ ഉയര്‍ത്തിക്കൊണ്ടു വരാനുള്ള ഗൂഡനീക്കം ഇതിനു പിന്നിലുണ്ടെന്നു ഇവര്‍ ആരോപിക്കുന്നു. അയര്‍ലാന്‍ഡ് പര്യടനത്തിനു പിന്നാലെ ഏഷ്യാ കപ്പും അതിനു ശേഷം ഏകദിന ലോകകപ്പും നടക്കാനിരിക്കുകയാണ്. ഇവ മുന്നില്‍ കണ്ടാണ് ഇഷാന് വിശ്രമം നല്‍കുന്നതെന്നാണ് വിവരം.

SANJU SAMSON

അങ്ങനയെങ്കില്‍ ഈ രണ്ടു ടൂര്‍ണമെന്റുകളിലും ഇഷാന്‍ തീര്‍ച്ചയായും ഇന്ത്യന്‍ ടീമില്‍ ഉണ്ടാവുമെന്നും സഞ്ജു സ്ഥാനം പ്രതീക്ഷിക്കേണ്ടെന്നുമാണ് അദ്ദേഹത്തിനു അയര്‍ലാന്‍ഡിലെ റോള്‍ നല്‍കുന്ന സൂചനയെന്നു ആരാധകര്‍ ചൂണ്ടിക്കാട്ടുന്നു. നേരത്തേ ചൈനയിലെ ഗ്വാങ്ഷുവില്‍ നടക്കാനിരിക്കുന്ന ഏഷ്യന്‍ ഗെയിംസിനുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചപ്പോള്‍ സഞ്ജുവിനെ ഉള്‍പ്പെടുത്തിയിരുന്നില്ല.

ഇതോടെ ഏകദിന ലോകകപ്പ് പ്ലാനിന്റെ ഭാഗമായി അദ്ദേഹം പരിഗണിക്കപ്പെടുന്നുണ്ടെന്നായിരുന്നു എല്ലാവരും ഉറപ്പിച്ചത്. എന്നാല്‍ അയര്‍ലാന്‍ഡില്‍ സഞ്ജുവിനെ വിക്കറ്റ് കീപ്പറാക്കി ഇഷാന് വിശ്രമം നല്‍കുമെന്ന റിപ്പോര്‍ട്ട് വന്നതോടെ അതു സംഭവിക്കില്ലെന്നാണ് ആരാധകരുടെ വാദം.

സഞ്ജുവിന്റെ ആരാധകരുടെ വായടപ്പിക്കാന്‍ വേണ്ടിയാണ് അയര്‍ലാന്‍ഡില്‍ ഫസ്റ്റ് ചോയ്‌സ് വിക്കറ്റ് കീപ്പറാക്കുന്നതെന്നും അതിനു ശേഷം അദ്ദേഹം ടീമില്‍ നിന്നും ഒഴിവാക്കപ്പെടുമെന്നും സോഷ്യല്‍ മീഡിയയില്‍ ആരാധകര്‍ കുറിക്കുന്നു.

അയര്‍ലാന്‍ഡില്‍ സഞ്ജു ഇന്ത്യയുടെ ഫസ്റ്റ് ചോയ്‌സ് വിക്കറ്റ് കീപ്പറാവുമെന്ന റിപ്പോര്‍ട്ട് വന്നതോടെ ഒരു കാര്യം സ്ഥിരീകരിച്ചിരിക്കുകയാണ്. ഇപ്പോഴത്തെ വെസ്റ്റ് ഇന്‍ഡീസ് പര്യടനത്തില്‍ ഒരു മല്‍സരത്തില്‍പ്പോലും അദ്ദേഹത്തെ ഇന്ത്യ കളിപ്പിക്കില്ല. എത്ര നിര്‍ഭാഗ്യകരമായ കാര്യമാണ് ഇതെന്നായിരുന്നു ഒരു പ്രതികരണം.

ഏഷ്യാ കപ്പില്‍ സഞ്ജു സാംസണിനു പകരം ഇഷാന്‍ കിഷന്‍ ഇന്ത്യയുടെ ഫസ്റ്റ് ചോയ്‌സ് വിക്കറ്റ് കീപ്പറോ? ഈ ടീമിന ഞാന്‍ ബഹിഷ്‌കരിക്കുകയാണെന്നായിരുന്നു ഒരു വിമര്‍ശനം. വൃത്തികെട്ട രാഷ്ട്രീയമാണ് ബിസിസിഐയും സെലക്ടര്‍മാരും കളിക്കുന്നത്. ഏഷ്യാ കപ്പില്‍ ഇഷാന്‍ കിഷനേക്കാള്‍ മുന്നില്‍ നിങ്ങള്‍ ഇന്ത്യന്‍ ടീമിലെടുക്കേണ്ടത് സഞ്ജു സാംസണിനെയാണ്. കൂടാതെ ലോകകപ്പിലും സഞ്ജു ടീമില്‍ വേണമെന്നും ആരാധകര്‍ പറയുന്നു.

ISHAN KISHAN

ഞാന്‍ ഭയപ്പെട്ടത് ഈ കാര്യം തന്നെയായിരുന്നു. സഞ്ജു സാംസണിനു ഏഷ്യന്‍ ഗെയിംസിലും കളിക്കാന്‍ അവസരമില്ല, ലോകകപ്പ് സ്‌ക്വാഡിലും അവസരം കിട്ടാന്‍ പോവുന്നില്ല. പ്ലീസ് സഞ്ജൂ, വെസ്റ്റ് ഇന്‍ഡീസുമായുള്ള പരമ്പരകളില്‍ മിന്നിച്ചേക്കണേയെന്നായിരുന്നു ഒരു അഭ്യര്‍ഥന.

അയര്‍ലാന്‍ഡ് പര്യടത്തില്‍ ഫസ്റ്റ് ചോയ്സ് വിക്കറ്റ് കീപ്പറാവുമെന്നത് സഞ്ജു സാംസണിനെ സംബന്ധിച്ച് നല്ല വാര്‍ത്തയല്ല. ഏഷ്യാ കപ്പില്‍ നിന്നും സഞ്ജുവിനെ തഴയുമെന്ന സൂചനയാണ് ഇതിലൂടെ ലഭിക്കുന്നത്. ഇഷാന്‍ കിഷനെ സംബന്ധിച്ച് ഇതു നല്ല വാര്‍ത്തയാണ്.

കാരണം അയര്‍ലാന്‍ഡിലെ സീം ബൗളിങിനെ തുണയ്ക്കുന്ന പിച്ചില്‍ അയാള്‍ക്കു ബാറ്റ് ചെയ്യാനറിയില്ല. ഇഷാനെ ഇതില്‍ നിന്നും രക്ഷിക്കാനാണ് ഈ വിശ്രമ നാടകം. ബിസിസിഐ വളരെ നന്നായി കളിച്ചു. സഞ്ജുവിനെതിരേ വൃത്തികെട്ട രാഷ്ട്രീയം കളിച്ചിട്ട് നിങ്ങള്‍ ഇതുവരെ ക്ഷീണിച്ചില്ലേയെന്നും ആരാധകര്‍ ചോദിക്കുന്നു.

Story first published: Thursday, July 20, 2023, 19:35 [IST]
Other articles published on Jul 20, 2023
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+