IND vs IRE: മിന്നും സെഞ്ച്വറി, സച്ചിന്റെ വമ്പന്‍ റെക്കോഡ് തകര്‍ത്ത് ഹൂഡ, കൈയടി

ഡബ്ലിന്‍: അയര്‍ലന്‍ഡിനെതിരായ രണ്ടാം ടി20യില്‍ മിന്നും സെഞ്ച്വറിയോടെ ഞെട്ടിച്ചിരിക്കുകയാണ് ദീപക് ഹൂഡ. ഇന്ത്യയുടെ പല പ്രമുഖരുടേയും ലോകകപ്പ് മോഹങ്ങള്‍ക്ക് വിരാമമിട്ടാണ് ഹൂഡയുടെ മിന്നല്‍ ബാറ്റിങ്. മൂന്നാമനായി ക്രീസിലെത്തിയ ഹൂഡ 57 പന്തില്‍ 104 റണ്‍സാണ് നേടിയത്. 9 ഫോറും 6 സിക്‌സും ഉള്‍പ്പെടെ 182. 45 സ്‌ട്രൈക്കറേറ്റിലായിരുന്നു അദ്ദേഹത്തിന്റെ പ്രകടനം. അന്താരാഷ്ട്ര ടി20യിലെ അദ്ദേഹത്തിന്റെ ആദ്യ സെഞ്ച്വറി കൂടിയായിരുന്നു ഇത്.
അയര്‍ലന്‍ഡിനെതിരേ സെഞ്ച്വറി നേടിയതോടെ വമ്പനൊരു റെക്കോഡും ഹൂഡ സ്വന്തം പേരിലാക്കിയിട്ടുണ്ട്. ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ ടെണ്ടുല്‍ക്കറുടെ പേരിലുണ്ടായിരുന്ന റെക്കോഡാണ് ഹൂഡ മറികടന്നത്. അയര്‍ലന്‍ഡില്‍ അന്താരാഷ്ട്ര സെഞ്ച്വറി നേടുന്ന ആദ്യത്തെ ഇന്ത്യക്കാരനെന്ന നേട്ടമാണ് ഹൂഡ സ്വന്തം പേരിലാക്കിയത്. 2007ല്‍ സച്ചിന്‍ ദക്ഷിണാഫ്രിക്കയ്‌ക്കെതിരേ അയര്‍ലന്‍ഡില്‍ 99 റണ്‍സ് നേടിയിരുന്നു.

ഇതായിരുന്നു അവിടുത്തെ ഇന്ത്യക്കാരന്റെ വലിയ സ്‌കോര്‍. എന്നാല്‍ തകര്‍പ്പന്‍ പ്രകടനത്തോടെ ഹൂഡ സച്ചിന്റെ ഈ റെക്കോഡിനെ പഴങ്കഥയാക്കിയിരിക്കുകയാണ്. ടി20 ലോകകപ്പ് ഒക്ടോബറില്‍ നടക്കാനിരിക്കെയാണ് അയര്‍ലന്‍ഡ് പരമ്പരയില്‍ തിളങ്ങിയ ഹൂഡക്ക് ഇന്ത്യയുടെ ലോകകപ്പ് ടീമിലും ഇടം ലഭിക്കാന്‍ സാധ്യത കൂടുതലാണ്. ഹൂഡയുടെ പ്രകടനം ശ്രേയസ് അയ്യരുടെ ഇന്ത്യന്‍ ടീമിലേക്കുള്ള വഴി അടക്കാനാണ് കൂടുതല്‍ സാധ്യതയുള്ളത്.

അയര്‍ലന്‍ഡിനെതിരായ ആദ്യ ടി20യില്‍ അനായാസമായി ജയിച്ച ഇന്ത്യക്ക് പക്ഷെ രണ്ടാം ടി20യില്‍ കാര്യങ്ങള്‍ എളുപ്പമായിരുന്നില്ല. 225 എന്ന വമ്പന്‍ ടോട്ടല്‍ സ്‌കോര്‍ബോര്‍ഡില്‍ ചേര്‍ത്തിട്ടും നാല് റണ്‍സിനാണ് ഇന്ത്യക്ക് ജയിക്കാനായത്. ആദ്യ മത്സരത്തില്‍ അവസരം ലഭിക്കാതിരുന്ന സഞ്ജു സാംസണിന് രണ്ടാം മത്സരത്തില്‍ ഇന്ത്യ ഓപ്പണറായി അവസരം നല്‍കി. 42 പന്തില്‍ 9 ഫോറും നാല് സിക്‌സും ഉള്‍പ്പെടെ 77 റണ്‍സാണ് സഞ്ജു അടിച്ചെടുത്തത്. 183.33 എന്ന മികച്ച സ്‌ട്രൈക്കറേറ്റില്‍ കളിച്ച സഞ്ജുവിന്റെ ഇന്ത്യന്‍ ജഴ്‌സിയിലെ ആദ്യത്തെ ടി20 ഫിഫ്റ്റി കൂടിയാണിത്.
സൂപ്പര്‍ ബാറ്റ്‌സ്മാന്‍മാര്‍, പക്ഷെ ഒരു തവണ പോലും ഒന്നാം റാങ്ക് ലഭിച്ചില്ല, അഞ്ച് പേരിതാ

അയര്‍ലന്‍ഡ് പരമ്പരക്ക് ശേഷം ഇന്ത്യ വെസ്റ്റ് ഇന്‍ഡീസ്, ഓസ്‌ട്രേലിയ എന്നിവര്‍ക്കെതിരെയെല്ലാം പരമ്പര കളിക്കുന്നുണ്ട്. സഞ്ജുവിന് ഇൗ പരമ്പരകളിലും ഇന്ത്യ അവസരം നല്‍കാനാണ് സാധ്യത കൂടുതല്‍. വേഗ പിച്ചുകളില്‍ നന്നായി ബാറ്റ് ചെയ്യാന്‍ കഴിവുള്ള താരമാണ് സഞ്ജു. ബാക് ഫൂട്ട് ഷോട്ടുകള്‍ മനോഹരമായി കളിക്കുന്ന സഞ്ജുവിനെ ഇന്ത്യന്‍ നായകന്‍ രോഹിത് ശര്‍മയടക്കം പ്രശംസിച്ചിരുന്നു. ഇന്ത്യന്‍ പരിശീലകന്‍ രാഹുല്‍ ദ്രാവിഡിനും സഞ്ജുവിന്റെ മികവിനെ നന്നായി അറിയാമെന്നതിനാല്‍ അത്ര എളുപ്പത്തില്‍ അദ്ദേഹത്തെ തഴയില്ല.

എന്നാല്‍ ലോകകപ്പിന് മുമ്പ് ഇന്ത്യന്‍ ബൗളര്‍മാരുടെ പ്രകടനം നന്നായി മൂര്‍ച്ച കൂട്ടേണ്ടതാണെന്ന് രണ്ടാം ടി20യിലെ പ്രകടനത്തിലൂടെ വ്യക്തം. ഭുവനേശ്വര്‍ കുമാര്‍, ഹര്‍ഷല്‍ പട്ടേല്‍ എന്നിവര്‍ ലോകകപ്പ് പ്ലേയിങ് 11 ഉള്‍പ്പെടാന്‍ സാധ്യതയുള്ളവരാണ്. രണ്ട് പേരും ഇന്നലെ 40ലധികം റണ്‍സ് വഴങ്ങി. യുവ സൂപ്പര്‍ പേസര്‍ ഉമ്രാന്‍ മാലിക് ഇന്ത്യക്ക് പ്രതീക്ഷ നല്‍കുന്നു. രണ്ടാം ടി20യിലെ അവസാന ഓവറില്‍ അയര്‍ലന്‍ഡിന് ജയിക്കാന്‍ വേണ്ടിയിരുന്നത് 14 റണ്‍സാണ്. എന്നാല്‍ രണ്ട് റണ്‍സകലെ അയര്‍ലന്‍ഡിനെ ഒതുക്കാന്‍ ഉമ്രാനായി.
സഹതാരം ജനിക്കുന്നതിന് മുമ്പ് അരങ്ങേറി, ഇങ്ങനെയും ചിലരുണ്ട്, അഞ്ച് ഇതിഹാസങ്ങളിതാ

ഉമ്രാനെപ്പോലെ അതിവേഗത്തില്‍ പന്തെറിയാന്‍ കെല്‍പ്പുള്ള പേസര്‍മാര്‍ ഇന്ത്യന്‍ ക്രിക്കറ്റില്‍ കുറവാണ്. അതുകൊണ്ട് തന്നെ അദ്ദേഹത്തെ വളര്‍ത്തിക്കൊണ്ടുവരേണ്ടതായുണ്ട്. ഉമ്രാന്റെ ലൈനും ലെങ്തും മെച്ചപ്പെടാനുണ്ട്. അത് അനുഭവസമ്പത്തിലൂടെ മെച്ചപ്പെടേണ്ടതാണ്. ഇന്ത്യന്‍ ടീമിനൊപ്പം കൂടുതല്‍ അവസരം അദ്ദേഹം അര്‍ഹിക്കുന്നു. ഇന്ത്യ പെട്ടെന്ന് തഴയാന്‍ സാധ്യതയില്ലാത്ത പ്രതിഭകളിലൊരാളാണ് ഉമ്രാന്‍.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications