For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IND vs IRE: ആറാം നമ്പറില്‍ റിങ്കു, അപ്പോള്‍ സഞ്ജു പുറത്താകുമോ? മുന്‍ താരം പറയുന്നതിങ്ങനെ

ഇന്ത്യ-അയര്‍ലന്‍ഡ് ടി20 പരമ്പര 18ന് ആരംഭിക്കാന്‍ പോവുകയാണ്. മൂന്ന് മത്സരങ്ങളടങ്ങിയ ടി20 പരമ്പര ഇന്ത്യയെ സംബന്ധിച്ച് അഭിമാന പ്രശ്‌നമായി മാറിയിരിക്കുകയാണ്. വെസ്റ്റ് ഇന്‍ഡീസിനെതിരായ ടി20 പരമ്പര തോറ്റതോടെ അയര്‍ലന്‍ഡ് പരമ്പരയിലൂടെ ശക്തമായ തിരിച്ചുവരേണ്ടത് ഇന്ത്യയെ സംബന്ധിച്ച് നിര്‍ണ്ണായകമായി മാറിയിരിക്കുകയാണ്. രണ്ടാം നിര ടീമുമായാണ് ഇന്ത്യ അയര്‍ലന്‍ഡിലേക്ക് പോകുന്നത്. ജസ്പ്രീത് ബുംറയാണ് ടീമിനെ നയിക്കുന്നത്.

സഞ്ജു സാംസണ്‍, വാഷിങ്ടണ്‍ സുന്ദര്‍ എന്നിവരേയും മാറ്റിനിര്‍ത്തിയാല്‍ ഇന്ത്യന്‍ ടീമില്‍ കൂടുതലും യുവതാരങ്ങളാണ്. അയര്‍ലന്‍ഡ് ഇന്ത്യയെ സംബന്ധിച്ച് ദുര്‍ബലരാണെങ്കിലും രണ്ടാം നിര ടീമിനെ അട്ടിമറിച്ച് നാണംകെടുത്താന്‍ അവര്‍ക്ക് കഴിവുണ്ട്. അതുകൊണ്ടുതന്നെ ഇന്ത്യ കരുതിത്തന്നെ ഇറങ്ങണം. അടുത്ത വര്‍ഷം ടി20 ലോകകപ്പ് നടക്കാനുള്ളതിനാല്‍ ചില അപ്രതീക്ഷിത പരീക്ഷണങ്ങള്‍ക്കും ഇന്ത്യ മുതിര്‍ന്നേക്കും. വെസ്റ്റ് ഇന്‍ഡീസിനെതിരായ ടി20 പരമ്പരയില്‍ സഞ്ജു സാംസണ്‍ ആറാം നമ്പറിലും അഞ്ചാം നമ്പറിലുമാണ് ബാറ്റ് ചെയ്തത്.

രണ്ട് റോളിലും തിളങ്ങാനായില്ല. അയര്‍ലന്‍ഡിനെതിരേ ഫിനിഷര്‍ റോളില്‍ റിങ്കു സിങ് ഉണ്ടാവും. അപ്പോള്‍ സഞ്ജു ഏത് ബാറ്റിങ് പൊസിഷനിലാണ് ബാറ്റു ചെയ്യേണ്ടത്?. സഞ്ജുവിന്റെ ബെസ്റ്റ് ബാറ്റിങ് പൊസിഷന്‍ നിര്‍ദേശിച്ചിരിക്കുകയാണ് മുന്‍ ഇന്ത്യന്‍ താരം അഭിഷേക് നായര്‍. 'സഞ്ജു സാംസണെ നന്നായി ഉപയോഗിക്കാനാണ് ടീം ആഗ്രഹിക്കുന്നതെങ്കില്‍ അവനെ മൂന്നാം നമ്പറില്‍ കളിപ്പിക്കണം. കാരണം അതാണ് അവന്റെ ബെസ്റ്റ് ബാറ്റിങ് പൊസിഷന്‍.

ആ നമ്പറിലാണ് അവന്‍ കൂടുതല്‍ കളിച്ചതും റണ്‍സടിച്ചതും. സഞ്ജുവിനെ ആ റോളില്‍ കളിപ്പിക്കാന്‍ സാധിക്കില്ലെങ്കില്‍ അവനെ കളിപ്പിക്കാതിരിക്കുന്നതാണ് നല്ലത്. റിങ്കു സിങ് ഫിനിഷര്‍ റോളിലുണ്ടാവും. അവന് തൊട്ടുമുമ്പായി സഞ്ജുവിനെ ഇറക്കാനാണ് പദ്ധതിയെങ്കില്‍ അത് ചെയ്യരുത്. സഞ്ജു സാംസണിനെ മൂന്നാം നമ്പറില്‍ കളിപ്പിച്ചാല്‍ സ്പിന്നര്‍മാരെ കൂടുതല്‍ നന്നായി നേരിട്ട് റണ്‍സുയര്‍ത്താനാവും.

sanju samson

സഞ്ജുവിന് അനുയോജ്യമായ ബാറ്റിങ് പൊസിഷനാണത്. അതുകൊണ്ടുതന്നെ മൂന്നാം നമ്പറില്‍ കളിപ്പിക്കണമെന്നാണ് ഞാന്‍ ആഗ്രഹിക്കുന്നത്'-അഭിഷേക് നായര്‍ പറഞ്ഞു. സഞ്ജു മൂന്നാം നമ്പറില്‍ കളിക്കാനുള്ള സാധ്യതയുണ്ടെങ്കിലും ടീം മാനേജ്‌മെന്റിന്റെ പദ്ധതി എങ്ങനെയാണെന്നത് കണ്ടറിയണം. സഞ്ജുവിനെ പുറത്തിരുത്തി ഇന്ത്യ മുന്നോട്ട് പോകാനുള്ള സാധ്യതയും തള്ളിക്കളയാനാവില്ല. ഓപ്പണര്‍മാരായി റുതുരാജ് ഗെയ്ക്‌വാദും യശ്വസി ജയ്‌സ്വാളും ഉണ്ടാവും.

മൂന്നാം നമ്പറില്‍ സഞ്ജുവിന് മുന്‍തൂക്കം ഉണ്ട്. എന്നാല്‍ ജിതേഷ് ശര്‍മയെ പരീക്ഷിക്കാന്‍ ഇന്ത്യ ആഗ്രഹിച്ചാല്‍ തിലക് വര്‍മയെ മൂന്നാം നമ്പറില്‍ കളിപ്പിച്ച് നാലാം നമ്പറില്‍ ജിതേഷിനെ കളിപ്പിക്കും. അഞ്ചാം നമ്പറിലേക്ക് ശിവം ദുബെ എത്തുമ്പോള്‍ ആറാം നമ്പറില്‍ ഫിനിഷറായി റിങ്കു സിങ്ങും ഉണ്ടാവും. ജിതേഷ് ശര്‍മയെ വളര്‍ത്താന്‍ ഇന്ത്യ ആഗ്രഹിക്കുന്നുണ്ട്. സഞ്ജു ലഭിക്കുന്ന അവസരങ്ങളൊന്നും മുതലാക്കുന്നുമില്ല. ഈ സാഹചര്യത്തില്‍ ഇന്ത്യ ജിതേഷിനെ കളിപ്പിച്ച് സഞ്ജുവിനെ പുറത്തിരുത്തിയാലും അത്ഭുതപ്പെടാനാവില്ല.

എന്നാല്‍ അവസാന അയര്‍ലന്‍ഡ് പര്യടനത്തില്‍ തിളങ്ങാന്‍ സഞ്ജുവിന് സാധിച്ചിരുന്നു. വെടിക്കെട്ട് അര്‍ധ സെഞ്ച്വറിയടക്കം നേടി കൈയടി നേടാന്‍ സഞ്ജുവിനായി. അതുകൊണ്ടുതന്നെ ഇത്തവണയും സഞ്ജുവിനെ ഇന്ത്യ പ്ലേയിങ് 11 നിലനിര്‍ത്തിയേക്കും. സീനിയര്‍ താരങ്ങളുടെ കുറവ് ഇന്ത്യന്‍ ടീമിലുണ്ട്. അതുകൊണ്ടുതന്നെ സഞ്ജുവിനെ മാറ്റിനിര്‍ത്തി അയര്‍ലന്‍ഡിനെതിരേ ഇന്ത്യ ഇറങ്ങാന്‍ സാധ്യത കുറവാണ്. സഞ്ജുവിന്റെ സാന്നിധ്യം നായകനെന്ന നിലയില്‍ ജസ്പ്രീത് ബുംറക്കും ഗുണം ചെയ്‌തേക്കും.

ഇന്ത്യയുടെ സാധ്യതാ 11: റുതുരാജ് ഗെയ്ക്‌വാദ്, യശ്വസി ജയ്‌സ്വാള്‍, സഞ്ജു സാംസണ്‍, തിലക് വര്‍മ, ശിവം ദുബെ, റിങ്കു സിങ്, വാഷിങ്ടണ്‍ സുന്ദര്‍, രവി ബിഷ്‌നോയ്, പ്രസിദ്ധ് കൃഷ്ണ, അര്‍ഷദീപ് സിങ്, ജസ്പ്രീത് ബുംറ (c)

Story first published: Wednesday, August 16, 2023, 13:47 [IST]
Other articles published on Aug 16, 2023
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+