IND vs IRE: ടി20 ടീമിലുണ്ട്, പക്ഷെ കളിക്കാന്‍ അവസരം ലഭിച്ചേക്കില്ല! ഇന്ത്യക്കാര്‍ ഇവരാണ്
അയര്‍ലന്‍ഡിനെതിരായ ടി20 പരമ്പരയ്ക്കുള്ള അവസാന ഘട്ട ഒരുക്കത്തിലാണ് ഇന്ത്യ. ഇതിനോടകം ഇന്ത്യ അയര്‍ലന്‍ഡിലെത്തിയിട്ടുണ്ട്. മൂന്ന് മത്സരങ്ങളടങ്ങിയ പരമ്പര ഈ മാസം 18നാണ് ആരംഭിക്കുന്നത്. വെസ്റ്റ് ഇന്‍ഡീസിനെതിരായ ടി20 പരമ്പര തോറ്റിറങ്ങുന്ന ഇന്ത്യക്ക് അയര്‍ലന്‍ഡിനെതിരായ പരമ്പര സ്വന്തമാക്കേണ്ടത് അഭിമാന പ്രശ്‌നമാണ്. ജസ്പ്രീത് ബുംറക്ക് കീഴിലാണ് ഇന്ത്യ അയര്‍ലന്‍ഡിനെതിരേ ഇറങ്ങുന്നത്.
കരുത്ത് പരിശോധിച്ചാല്‍ അയര്‍ലന്‍ഡ് ഇന്ത്യയെക്കാള്‍ പിന്നാലാണെങ്കിലും ടി20യില്‍ വിറപ്പിക്കാന്‍ കെല്‍പ്പുള്ളവര്‍ അവര്‍ക്കൊപ്പമുണ്ട്. അതുകൊണ്ടുതന്നെ ഇന്ത്യക്ക് കാര്യങ്ങള്‍ കടുപ്പമാണെന്ന് തന്നെ പറയാം. യുവതാരനിരയുമായാണ് ഇന്ത്യ പരമ്പരക്കിറങ്ങുന്നത്. അടുത്ത വര്‍ഷം ടി20 ലോകകപ്പ് നടക്കാനിരിക്കെ ഇന്ത്യ നടത്തുന്ന പരീക്ഷണങ്ങളുടെ ഭാഗമായാണ് യുവതാരങ്ങളെ കളത്തിലിറക്കുന്നത്. വിന്‍ഡീസ് പരമ്പര തോറ്റതിനാല്‍ അയര്‍ലന്‍ഡ് പരമ്പര തൂത്തുവാരേണ്ടത് ഇന്ത്യയെ സംബന്ധിച്ച് അത്യാവശ്യമാണ്.
അതുകൊണ്ട് തന്നെ ഏറ്റവും മികച്ച പ്ലേയിങ് 11നെയാവും ഇന്ത്യ കളത്തിലിറക്കുക. ഇതോടെ ചില ഇന്ത്യന്‍ താരങ്ങള്‍ക്ക് മൂന്ന് മത്സരത്തിലും പ്ലേയിങ് 11 അവസരം ലഭിച്ചേക്കില്ല. ഇത്തരത്തില്‍ തഴയപ്പെടാന്‍ സാധ്യതയുള്ള മൂന്ന് ഇന്ത്യന്‍ താരങ്ങള്‍ ആരൊക്കെയാണെന്ന് പരിശോധിക്കാം. ഒന്നാമത്തെ താരം മുകേഷ് കുമാറാണ്. വെസ്റ്റ് ഇന്‍ഡീസിനെതിരായ പരമ്പരയിലൂടെ മൂന്ന് ഫോര്‍മാറ്റിലും മുകേഷ് അരങ്ങേറ്റം കുറിച്ചുകഴിഞ്ഞു. എന്നാല്‍ ടി20 പരമ്പരയില്‍ വലിയൊരു പ്രകടനം കാഴ്ചവെക്കാന്‍ അദ്ദേഹത്തിന് സാധിച്ചിട്ടില്ല.
ഇന്ത്യയുടെ പേസ് നിരയില്‍ ജസ്പ്രീത് ബുംറക്കൊപ്പം പ്രസിദ്ധ് കൃഷ്ണയും അര്‍ഷ്ദീപ് സിങ്ങുമാവും ഉണ്ടാവുക. ബുംറയും പ്രസിദ്ധും പരിക്കിന്റെ ഇടവേളക്ക് ശേഷം തിരിച്ചെത്തുന്നവരാണ്. അതുകൊണ്ടുതന്നെ മൂന്ന് മത്സരത്തിലും കളിച്ച് മികവ് കാട്ടാന്‍ ഇവര്‍ക്ക് സാധിക്കേണ്ടതായുണ്ട്. ഏഷ്യാ കപ്പിന് മുമ്പ് ഇവര്‍ ഫിറ്റ്‌നസ് വീണ്ടെടുക്കാനുള്ള തയ്യാറെടുപ്പിലാണ്. അതുകൊണ്ടുതന്നെ മൂന്ന് മത്സരത്തിലും ഇരുവരും കളിക്കും. ഇടം കൈയന്‍ പേസറെന്ന മുന്‍തൂക്കത്തില്‍ അര്‍ഷ്ദീപും പ്ലേയിങ് 11ലേക്കെത്തിയേക്കും.

അങ്ങനെ വരുമ്പോള്‍ മുകേഷ് തഴയപ്പെടാനാണ് സാധ്യത. രണ്ടാമത്തെ താരവും പേസറാണ്. ആവേശ് ഖാന് ഇടവേളക്ക് ശേഷമാണ് ഇന്ത്യ ടീമിലേക്ക് വിളിനല്‍കിയത്. ഐപിഎല്ലില്‍ ഡല്‍ഹി ക്യാപിറ്റല്‍സിനൊപ്പം മികവ് കാട്ടിയിരുന്ന ആവേശ് പിന്നീട് ലഖ്‌നൗ സൂപ്പര്‍ ജയ്ന്റ്‌സിലേക്കെത്തിയതോടെ ഫ്‌ളോപ്പായി. ഇന്ത്യക്കായി കളിച്ചപ്പോഴും തല്ലുകൊള്ളിയായി മാറി. റണ്‍സ് വിട്ടുകൊടുക്കാന്‍ മടികാട്ടാത്ത ബൗളറാണ് ആവേശ്.
ടി20 ലോകകപ്പിന്റെ പദ്ധതികളില്‍ ആവേശിന് ഇപ്പോള്‍ ഇടമില്ല. അതുകൊണ്ടുതന്നെ ബുംറ, പ്രസിദ്ധ്, അര്‍ഷ്ദീപ് എന്നിവരെ മറികടന്ന് ആവേശ് പ്ലേയിങ് 11ലേക്കെത്താന്‍ സാധ്യതയില്ല. ഡെത്തോവറിലും ന്യൂബോളിലും വലിയ മികവ് അവകാശപ്പെടാന്‍ സാധിക്കാത്ത താരമാണ് ആവേശ്. അതുകൊണ്ടുതന്നെ അയര്‍ലന്‍ഡിനെതിരേ കളിക്കാന്‍ അവസരം ലഭിക്കാന്‍ സാധ്യത കുറവാണ്.
ഷഹബാസ് അഹമ്മദിനും കളിക്കാന്‍ അവസരം ലഭിച്ചേക്കില്ല. ഇടം കൈയന്‍ സ്പിന്‍ ഓള്‍റൗണ്ടറാണ് ഷഹബാസ്. വാഷിങ്ടണ്‍ സുന്ദറും രവി ബിഷ്‌നോയിയും സ്പിന്നര്‍മാരായി ഇന്ത്യക്കൊപ്പമുണ്ട്. അതുകൊണ്ടുതന്നെ ഇവരെ പരിഗണിക്കാനാണ് സാധ്യത. സുന്ദര്‍ പരിക്കിന്റെ ഇടവേളക്ക് ശേഷമാണ് തിരിച്ചെത്തുന്നത്. ഇക്കാരണത്താല്‍ ഫോമിലേക്കെത്താന്‍ മൂന്ന് മത്സരത്തിലും അവസരം നല്‍കിയേക്കും. ബിഷ്‌നോയ് ഇന്ത്യയുടെ ഭാവി സ്പിന്നറാണ്. അതുകൊണ്ടുതന്നെ അദ്ദേഹവും പ്ലേയിങ് 11 ഉണ്ടാവും.
വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാന്‍ ജിതേഷ് ശര്‍മയ്ക്ക് ഇന്ത്യ കളിക്കാന്‍ അവസരം നല്‍കിയേക്കില്ല. സഞ്ജു സാംസണ്‍ വിക്കറ്റ് കീപ്പറായി എത്തുമ്പോള്‍ ജിതേഷിന് മുന്നില്‍ വാതില്‍ അടയും. ഇന്ത്യക്ക് വലിയ പ്രതീക്ഷ നല്‍കുന്ന താരമാണ് ജിതേഷ്. ഏഷ്യന്‍ ഗെയിംസിനുള്ള ഇന്ത്യന്‍ ടീമിലും ജിതേഷിന് ഇടമുണ്ട്. അയര്‍ലന്‍ഡിനെതിരേ ജിതേഷ് അരങ്ങേറ്റം പ്രതീക്ഷിക്കുന്നുണ്ട്. എന്നാല്‍ സഞ്ജു സാംസണ്‍ ഫോമില്‍ കളിച്ചാല്‍ ജിതേഷിന് പുറത്തിരിക്കേണ്ടി വന്നേക്കും.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications