For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IND vs ENG: അഭിഷേകോ യുവിയോ, 13 ടി20ക്ക് ശേഷം മികച്ചവനാര്? കണക്കുകളിതാ

ചെന്നൈ: ഇംഗ്ലണ്ടിനെതിരായ ഒന്നാം ടി20യിലെ തകര്‍പ്പന്‍ പ്രകടനത്തോടെ എല്ലാവരുടേയും ശ്രദ്ധ നേടിയെടുത്തിരിക്കുകയാണ് അഭിഷേക് ശര്‍മ. ഇതിനോടകം ഇന്ത്യക്കായി ടി20 സെഞ്ച്വറി നേടിയ താരം ഇംഗ്ലണ്ടിനെതിരേ വെടിക്കെട്ട് ഫിഫ്റ്റിയാണ് നേടിയെടുത്തത്. 20 പന്തില്‍ അര്‍ധ സെഞ്ച്വറി നേടിയ അഭിഷേക് എട്ട് സിക്‌സും അഞ്ച് ഫോറുമടക്കം 79 റണ്‍സെടുത്താണ് പുറത്തായത്. ഇന്ത്യക്ക് വലിയ പ്രതീക്ഷ നല്‍കുന്ന താരമായി അഭിഷേക് മാറിയിരിക്കുകയാണ്.

ഇന്ത്യയുടെ മുന്‍ സൂപ്പര്‍ ഓള്‍റൗണ്ടറായ യുവരാജ് സിങ്ങിന് കീഴിലാണ് അഭിഷേകിന്റെ വളര്‍ച്ച. ഐപിഎല്ലില്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദിനൊപ്പം ഓപ്പണറായി മിന്നിച്ച അഭിഷേക് ഇപ്പോള്‍ ഇന്ത്യയുടെ ടി20 ടീമിലെ ഏറ്റവും വിശ്വസ്തനായ ഓപ്പണര്‍മാരിലൊരാളാണ്. ഇടം കൈയന്‍ ബാറ്റ്‌സ്മാനായ താരം അതിവേഗത്തില്‍ റണ്‍സുയര്‍ത്തി ഞെട്ടിക്കുന്നവനാണ്. അനായാസം സിക്‌സര്‍ നേടാന്‍ കഴിവുള്ള ബാറ്റ്‌സ്മാന്‍ ആണെന്നതാണ് അഭിഷേകിനെ മറ്റുള്ളവരില്‍ നിന്ന് വ്യത്യസ്തനാക്കുന്നത്.

ഇന്ത്യക്കായി 13 ടി20 കളിച്ച അഭിഷേകിന് ഗുരുവായ യുവരാജിനെക്കാള്‍ മികച്ച തുടക്കമാണോ ലഭിച്ചിരിക്കുന്നത്? 13 ടി20കള്‍ക്ക് ശേഷം ഏറ്റവും മികച്ചവന്‍ ആരായിരുന്നുവെന്ന് പരിശോധിക്കാം.

യുവരാജിന്റെ പ്രകടന കണക്കുകള്‍

2007ലെ ടി20 ലോകകപ്പ് ഇന്ത്യയുടെ അലമാരയില്‍ എത്തിക്കുന്നതില്‍ ഏറ്റവും നിര്‍ണ്ണായക പങ്കുവഹിച്ച താരമാണ് യുവരാജ് സിങ്. ഇംഗ്ലണ്ടിന്റെ സ്റ്റുവര്‍ട്ട് ബ്രോഡിന്റെ ഒരോവറിലെ ആറ് പന്തുകളും യുവി സിക്‌സര്‍ പായിച്ചത് ഇന്നും ആരാധക മനസിലുണ്ട്. യുവരാജിന്റെ അരങ്ങേറ്റ ടി20 മത്സരം സ്‌കോട്ട്‌ലന്‍ഡിനെതിരേയായിരുന്നു. എന്നാല്‍ ഈ മത്സരം നടന്നില്ല. പിന്നീട് കളിച്ച പാകിസ്താനെതിരായ മത്സരത്തില്‍ ഒരു റണ്‍സും ന്യൂസീലന്‍ഡിനെതിരായ മത്സരത്തില്‍ അഞ്ച് റണ്‍സുമാണ് യുവരാജ് നേടിയത്.

abhishek sharma

എന്നാല്‍ ഇംഗ്ലണ്ടിനെതിരേ 12 പന്തില്‍ അര്‍ധ സെഞ്ച്വറി ഉള്‍പ്പെടെ 16 പന്തില്‍ 58 റണ്‍സുമായി യുവി മിന്നിച്ചു. ഓസ്‌ട്രേലിയക്കെതിരായ സെമി മത്സരത്തില്‍ 30 പന്തില്‍ 70 റണ്‍സുമായി മറ്റൊരു യുവി മാജിക്കും കണ്ടു. തുടര്‍ന്നും മികവ് കാട്ടാന്‍ യുവരാജിനായി. 13 മത്സരങ്ങളില്‍ നിന്ന് 37.30 ശരാശരിയില്‍ 373 റണ്‍സാണ് യുവരാജ് നേടിയത്. ടി20 ലോകകപ്പിലാണ് യുവരാജ് കൂടുതല്‍ കസറിയതെന്നതാണ് എടുത്തു പറയേണ്ടത്. സമ്മര്‍ദ്ദമുള്ള മത്സരങ്ങളില്‍ മികവ് കാട്ടാന്‍ യുവിക്ക് പ്രത്രേ്യക മികവുണ്ടായിരുന്നു.

അഭിഷേക് ശര്‍മയുടെ കണക്കുകള്‍

അഭിഷേക് ശര്‍മ ഇന്ത്യയുടെ യുവ പ്രതീക്ഷയാണ്. സണ്‍റൈസേഴ്‌സ് ഹൈദരാബാദിനായി 16 മത്സരത്തില്‍ നിന്ന് 484 റണ്‍സടിച്ച് ഞെട്ടിച്ച അഭിഷേക് 200ന് മുകളില്‍ സ്‌ട്രൈക്ക് റേറ്റില്‍ കളിക്കുന്ന താരമാണ്. അന്താരാഷ്ട്ര ടി20യിലെ ആദ്യ മത്സരത്തില്‍ ഡെക്കിനാണ് അഭിഷേക് പുറത്തായത്. സിംബാബ് വെക്കെതിരേയായിരുന്നു ഇത്. എന്നാല്‍ രണ്ടാം മത്സരത്തില്‍ 46 പന്തില്‍ സെഞ്ച്വറി നേടി അഭിഷേക് കരുത്തുകാട്ടി. എന്നാല്‍ സ്ഥിരതയോടെ കളിക്കാന്‍ പലപ്പോഴും അഭിഷേകിന് സാധിക്കുന്നില്ല.

ബംഗ്ലാദേശ് പരമ്പരയില്‍ പ്രതീക്ഷിച്ച നിലവാരം കാട്ടാന്‍ അഭിഷേകിന് സാധിച്ചില്ല. ദക്ഷിണാഫ്രിക്കയില്‍ ഒരു ഫിഫ്റ്റിയാണ് അഭിഷേക് നേടിയത്. 13 മത്സരത്തില്‍ നിന്ന് 335 റണ്‍സാണ് അഭിഷേകിന് നേടാനായിട്ടുള്ളത്. താരത്തിന്റെ സ്‌ട്രൈക്ക് റേറ്റ് 183.06 ആണ്. ടി20 ഫോര്‍മാറ്റില്‍ വലിയ ഭാവി അവകാശപ്പെടാന്‍ അഭിഷേകിന് സാധിക്കും. യുവരാജ് സിങ്ങിന്റെ അതേ പാതയിലൂടെ വളരുന്ന അഭിഷേക് സ്പിന്നറെന്ന നിലയിലും ടീമിന് ഉപകാരിയാണെന്ന് പറയാം.

യുവിയുടെ റെക്കോഡ് തകര്‍ത്ത് അഭിഷേക്

ഇംഗ്ലണ്ടിനെതിരായ ടി20 പരമ്പരയിലൂടെ അഭിഷേക് യുവരാജ് സിങ്ങിന്റെ വമ്പനൊരു സിക്‌സര്‍ റെക്കോഡ് തകര്‍ത്തു. ഇംഗ്ലണ്ടിനെതിരേ ഒരു ടി20യില്‍ കൂടുതല്‍ സിക്‌സര്‍ നേടുന്ന താരമായി അഭിഷേക് മാറി. യുവരാജ് സിങ് ഇംഗ്ലണ്ടിനെതിരായ ഒരു ടി20 മത്സരത്തില്‍ ഏഴ് സിക്‌സുകളാണ് നേടിയത്. എന്നാല്‍ ഇംഗ്ലണ്ടിനെതിരായ ഒന്നാം ടി20യില്‍ അഭിഷേക് നേടിയത് എട്ട് സിക്‌സുകളാണ്. ഭാവിയില്‍ യുവിയുടെ പല വമ്പന്‍ റെക്കോഡുകളും തകര്‍ക്കാന്‍ അഭിഷേകിന് സാധിക്കുമെന്ന് തന്നെ പ്രതീക്ഷിക്കാം.

Story first published: Saturday, January 25, 2025, 14:32 [IST]
Other articles published on Jan 25, 2025
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+