For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

'യുവരാജ്' തലപ്പത്ത്! പൃഥ്വിയെ പിന്തള്ളിയ സര്‍ഫറാസ്, കന്നി ടെസ്റ്റില്‍ മിന്നല്‍ ഫിഫ്റ്റി ആര്‍ക്കെല്ലാം?

കന്നി ഇന്നിങ്സിലൂടെ തന്നെ ഇന്ത്യന്‍ ക്രിക്കറ്റിലെ പുതിയ ബാറ്റിങ് സെന്‍സേഷനായി മാറിയിരിക്കുകയാണ് യുവതാരം സര്‍ഫറാസ് ഖാന്‍. ഇംഗ്ലണ്ടുമായുള്ള മൂന്നാം ക്രിക്കറ്റ് ടെസ്റ്റിലൂടെ അന്താരാഷ്ട്ര ക്രിക്കറ്റില്‍ അരങ്ങേറിയ താരം ഇടിവെട്ട് ഫിഫ്റ്റിയോടെയാണ് തന്റെ എന്‍ട്രി ആഘോഷിച്ചത്. ആഭ്യന്തര ക്രിക്കറ്റില്‍ മുംബൈയ്ക്കായി റണ്‍സ് വാരിക്കൂട്ടിയിട്ടും തന്നെ തഴഞ്ഞതിനുള്ള മറുപടി കൂടിയായിരുന്നു സര്‍ഫറാസിന്റെ ഗംഭീര ഫിഫ്റ്റി.

വിരാട് കോലിയുടെ പിന്‍മാറ്റവും ശ്രേയസ് അയ്യരുടെ മോശം ഫോമും കെഎല്‍ രാഹുലിന്റെ പരിക്കുമെല്ലാമാണ് കാത്തിരുന്ന അരങ്ങേറ്റത്തിനു സര്‍ഫറാസിനെ സഹായിച്ചത്. ടീം മാനേജ്‌മെന്റ് തന്നിലര്‍പ്പിച്ച വിശ്വാസം താരം പൂര്‍ണമായി കാക്കുകയും ചെയ്തിരിക്കുകയാണ്. വെറും 66 ബോളില്‍ ഒമ്പതു ഫോറും ഒരു സിക്‌സറുമടക്കം 62 റണ്‍സ് അടിച്ചെടുത്താണ് 26 കാരനായ സര്‍ഫറാസ് പുറത്തായത്.

SARFARAZ KHAN

അരങ്ങേറ്റ ടെസ്റ്റില്‍ ഫിഫ്റ്റിയെന്ന മാന്ത്രിക നേട്ടത്തിലെത്താന്‍ സര്‍ഫറാസിനു വെറും 48 ബോളുകള്‍ മാത്രമേ വേണ്ടി വന്നുള്ളൂ. കന്നി മല്‍സരത്തില്‍ ഒരു ഇന്ത്യന്‍ താരത്തിന്റെ വേഗതയേറിയ രണ്ടാമത്തെ ഫിഫ്റ്റിയെന്ന റെക്കോര്‍ഡിനൊപ്പം സര്‍ഫറാസ് ഇതോടെ എത്തുകയും ചെയ്തിരുന്നു. അരങ്ങേറ്റ ടെസ്റ്റില്‍ അതിവേഗ ഫിഫ്റ്റി കുറിച്ച ഇന്ത്യന്‍ താരങ്ങളുടെ ലിസ്റ്റിലെ ആദ്യത്തെ നാലു പേര്‍ ആരൊക്കെയാണന്നു നമുക്കു നോക്കാം.

ഈ ലിസ്റ്റില്‍ തലപ്പത്തുള്ളയാള്‍ യാദവേന്ദ്ര സിങാണ്. പട്യാലയിലെ യുവരാജാവ് കൂടിയായിരുന്ന അദ്ദേഹം 1934ലായിരുന്നു ചരിത്രം കുറിച്ചത്. അന്നു ഇംഗ്ലണ്ടുമായുള്ള ടെസ്റ്റില്‍ വെറും 42 ബോളുകളില്‍ നിന്നും യാദവേന്ദ്ര സിങ് ഫിഫ്റ്റി പൂര്‍ത്തിയാക്കുകയായിരുന്നു. ചെന്നൈയിലായിരുന്നു ഈ ടെസ്റ്റ് നടന്നത്. പക്ഷെ മല്‍സരത്തില്‍ ഇന്ത്യ 202 റണ്‍സിനു തോല്‍ക്കുകയായിരുന്നു. ദേശീയ ടീമിനായി യാദവേന്ദ്ര സിങ് കളിച്ചിട്ടുള്ള ഏക ടെസ്റ്റും ഇതു തന്നെയായിരുന്നു.

അതിവേഗ ഫിഫ്റ്റി നേടിയവരില്‍ രണ്ടാം സ്ഥാനത്തു രണ്ടു പേരാണുള്ളത്. സ്റ്റാര്‍ ഓള്‍റൗണ്ടര്‍ ഹാര്‍ദിക് പാണ്ഡ്യയായിരുന്നു നേരത്തേ രണ്ടാംസ്ഥാനത്തുണ്ടായിരുന്നത്. 2017ല്‍ ശ്രീലങ്കയുമായുള്ള ടെസ്റ്റില്‍ 48 ബോളുകളില്‍ നിന്നും ഹാര്‍ദിക് തന്റെ ഫിഫ്റ്റി കണ്ടെത്തുകയായിരുന്നു. ലങ്കയിലെ ഗല്ലെയില്‍ നടന്ന ടെസ്റ്റില്‍ അഞ്ചു ഫോറും മൂന്നു സിക്‌സറും ഹാര്‍ദിക്കിന്റെ ഇന്നിങ്‌സിലുണ്ടായിരുന്നു. കഴിഞ്ഞ ടെസ്റ്റില്‍ നേടിയ ഫിഫ്റ്റിയോടെ ഹാര്‍ദിക്കിന്റെ റെക്കോര്‍ഡിനൊപ്പം സര്‍ഫറാസും സ്വന്തം പേര് ചേര്‍ത്തിരിക്കുകയാണ്.

PRITHVI SHAW

മുന്‍ ഇടംകൈയന്‍ ഓപ്പണര്‍ ശിഖര്‍ ധവാനാണ് ഈ ലിസ്റ്റിലെ മൂന്നാമന്‍. 2013ല്‍ ഓസ്‌ട്രേലിയയുമായുള്ള ടെസ്റ്റിലൂടെയായിരുന്നു അദ്ദേഹത്തിന്റെ അരങ്ങേറ്റം. 50 ബോളുകളില്‍ നിന്നും ധവാന്‍ ഫിഫ്റ്റിയും പൂര്‍ത്തിയാക്കുകയായിരുന്നു. ഓസീസിന്റെ ഒന്നാമിന്നിങ്‌സ് ടോട്ടലായ 408 റണ്‍സ് പിന്തുടരവെയായിരുന്നു ഇത്. അതുകൊണ്ടും അദ്ദേഹം നിര്‍ത്തിയില്ല. 174 ബോളില്‍ 187 റണ്‍സ് വാരിക്കൂട്ടിയാണ് ധവാന്‍ പുറത്തായത്. ടെസ്റ്റില്‍ ഇന്ത്യ ആറു വിക്കറ്റിനു ഓസീസിനെ തുരത്തുകയും ചെയ്തിരുന്നു.

വെടിക്കെട്ട് ഓപ്പണിങ് ബാറ്റര്‍ പൃഥ്വി ഷായാണ് നാലാംസ്ഥാനത്ത്. 2018ല്‍ വെസ്റ്റ് ഇന്‍ഡീസിനെതിരേയായിരുന്നു റെഡ് ബോള്‍ ക്രിക്കറ്റില്‍ താരം അരങ്ങേറിയത്. ഇപ്പോള്‍ ഇംഗ്ലണ്ടുമായുള്ള ഇന്ത്യയുടെ മൂന്നാം ടെസ്റ്റിന്റെ വേദിയായ രാജ്‌കോട്ടില്‍ തന്നെയായിരുന്നു അന്നു പൃഥ്വിയും അരങ്ങേറിയത്.

ഈ മല്‍സരത്തില്‍ ഫിഫ്റ്റിയിലെത്താന്‍ അദ്ദേഹത്തിനു വേണ്ടിവന്നത് 56 ബോളുകളാണ്. ധവാനെപ്പോലെ ഫിഫ്റ്റി സെഞ്ച്വറിയാക്കി മാറ്റാനും താരത്തിനു സാധിച്ചു. 154 ബോളില്‍ 134 റണ്‍സാണ് പൃഥ്വി അടിച്ചെടുത്തത്. ഈ ടെസ്റ്റില്‍ ഇന്നിങ്‌സിനും 272 റണ്‍സിനും വിന്‍ഡീസിനെ ഇന്ത്യ മുക്കുകയും ചെയ്തിരുന്നു.

Story first published: Friday, February 16, 2024, 9:20 [IST]
Other articles published on Feb 16, 2024
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+