For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IND vs ENG: ബാസ്‌ബോളല്ല ഇത് 'ജയ്‌സ്വാള്‍', ഇംഗ്ലണ്ടിനെ തല്ലിക്കൂട്ടി- സ്റ്റോക്‌സിനെ ട്രോളി കാണികള്‍

ഹൈദരാബാദ്: ഇന്ത്യയെ ബാസ്‌ബോള്‍ ശൈലിയില്‍ തകര്‍ക്കുമെന്നും ഇന്ത്യയുടെ സ്പിന്‍ നിരയെ തല്ലിപ്പറത്തുമെന്നുമെല്ലാം വീമ്പ് പറഞ്ഞെത്തിയ ഇംഗ്ലണ്ടിന് ഒന്നാം ടെസ്റ്റിന്റെ ഒന്നാം ദിനം തന്നെ തിരിച്ചടി നേരിട്ടിരിക്കുകയാണ്. ടോസ് നേടി ആദ്യം ബാറ്റു ചെയ്ത ഇംഗ്ലണ്ട് 246 റണ്‍സിനാണ് ഓള്‍ഔട്ടായത്. മറുപടിക്കിറങ്ങിയ ഇന്ത്യ ഒന്നാം ദിനം കളിനിര്‍ത്തുമ്പോള്‍ 1 വിക്കറ്റിന് 119 റണ്‍സെന്ന നിലയിലാണ്. ഒമ്പത് വിക്കറ്റ് ശേഷിക്കെ ഇംഗ്ലണ്ടിനെക്കാള്‍ 127 റണ്‍സിന് മാത്രം പിന്നിലാണ് ഇന്ത്യ.

ഇംഗ്ലണ്ടിന്റെ ബാസ്‌ബോള്‍ തന്ത്രം ഇന്ത്യയില്‍ ക്ലിക്കാവില്ലെന്ന് വ്യക്തമാക്കിക്കൊടുക്കാന്‍ സ്പിന്നര്‍മാര്‍ക്ക് സാധിച്ചു. ആര്‍ അശ്വിനും രവീന്ദ്ര ജഡേജയും മൂന്ന് വിക്കറ്റുകള്‍ വീതം വീഴ്ത്തിയപ്പോള്‍ അക്ഷര്‍ പട്ടേലും ജസ്പ്രീത് ബുംറയും രണ്ട് വിക്കറ്റുകള്‍ വീതവും പങ്കിട്ടു. ഇന്ത്യ ബാറ്റിങ്ങിനിറങ്ങിയപ്പോള്‍ ഇംഗ്ലണ്ടിന് ബാസ്‌ബോള്‍ എന്താണെന്ന് കാട്ടിക്കൊടുക്കുന്ന തരത്തിലാണ് ബാറ്റ് ചെയ്തത്. ഇതില്‍ യശ്വസി ജയ്‌സ്വാളിന്റെ ബാറ്റിങ് പ്രകടനമാണ് എടുത്തു പറയേണ്ടത്.

ആക്രമിച്ച് കളിച്ച ജയ്‌സ്വാള്‍ 70 പന്തില്‍ 76 റണ്‍സോടെ ക്രീസില്‍ തുടരുകയാണ്. 108ന് മുകളില്‍ സ്‌ട്രൈക്ക് റേറ്റിലാണ് ജയ്‌സ്വാള്‍ തിളങ്ങുന്നത്. 47 പന്തില്‍ താരം അര്‍ധ സെഞ്ച്വറി പൂര്‍ത്തിയാക്കുകയും ചെയ്തു. ഇംഗ്ലണ്ട് മൂന്ന് സ്പിന്നര്‍മാരുമായി കളിച്ചെങ്കിലും മൂന്ന് പേരേയും കടന്നാക്രമിക്കുന്ന ബാറ്റിങ്ങാണ് ഇന്ത്യ കാഴ്ചവെച്ചത്. ഇപ്പോഴിതാ ഇംഗ്ലണ്ട് ടീമിനെ ട്രോളുകയാണ് ഇന്ത്യന്‍ ആരാധകര്‍. ബാസ്‌ബോള്‍ കളിക്കാന്‍ വന്നിട്ട് ജയ്‌സ്വാളിന്റെ ബാറ്റിങ് കണ്ട് ഇംഗ്ലണ്ടിന്റെ കണ്ണ് തള്ളിയിരിക്കുകയാണെന്നാണ് ആരാധകര്‍ പറയുന്നത്.

ആദ്യ പന്ത് ബൗണ്ടറിയോടെ തുടങ്ങിയ ജയ്‌സ്വാള്‍ ഇംഗ്ലണ്ടിന്റെ അരങ്ങേറ്റ സ്പിന്നര്‍ ടോം ഹാര്‍ട്ട്‌ലിയെയാണ് കൂടുതല്‍ ആക്രമിച്ചത്. 9 ഓവറില്‍ 63 റണ്‍സാണ് താരം വിട്ടുകൊടുത്തത്. 7ന് മുകളിലാണ് ഇക്കോണമി. ഹാര്‍ട്ട്‌ലിയുടെ അനുഭവസമ്പത്ത് കുറവിനെ മുതലാക്കാന്‍ ജയ്‌സ്വാളിനായി. തുടക്കം മുതല്‍ ആക്രമിച്ച് കളിക്കാന്‍ ജയ്‌സ്വാളിന് സാധിച്ചു. ഇംഗ്ലണ്ട് ബൗളര്‍മാരെ ഒന്നുമല്ലാതാക്കുന്ന ബാറ്റിങ് പ്രകടനമാണ് ജയ്‌സ്വാള്‍ കാഴ്ചവെച്ചത്.

rohit sharma, yashasvi jaiswal

ജയ്‌സ്വാളിന്റെ വെടിക്കെട്ട് ബാറ്റിങ്ങിന് പിന്നാലെ ഇംഗ്ലണ്ട് നായകന്‍ ബെന്‍ സ്റ്റോക്‌സിനെയാണ് ആരാധകര്‍ ട്രോളുന്നത്. ഇംഗ്ലണ്ട് ടീം മടങ്ങുമ്പോള്‍ ഹൈദരാബാദിലെ കാണികള്‍ ബാസ്‌ബോളിന്റെ പേരില്‍ താരങ്ങളെ പരിഹസിച്ചു. 'വൈറ്റ് ബോള്‍, റെഡ് ബോള്‍, നിങ്ങളുടെ ബാസ്‌ബോള്‍ എവിടെയാണ്? എന്നാണ് ആരാധകര്‍ ചോദിക്കുന്നത്. ഹൈദാരാബാദിലെ ആരാധകര്‍ സ്‌റ്റോക്‌സിനെ പരിഹസിക്കുന്നതിന്റെ വീഡിയോ സാമൂഹ്യ മാധ്യമങ്ങളില്‍ വൈറലാണ്.

ബ്രണ്ടന്‍ മക്കല്ലം പരിശീലകനായ ശേഷമാണ് ഇംഗ്ലണ്ട് ബാസ്‌ബോള്‍ ശൈലിയില്‍ കളിക്കാന്‍ തുടങ്ങിയത്. ഇന്ത്യയില്‍ ആക്രമണോത്സക ബാറ്റിങ് കാഴ്ചവെക്കുമെന്ന് വെല്ലുവിളി നടത്തിയാണ് ഇംഗ്ലണ്ട് എത്തിയത്. ഇതാണ് ഇന്ത്യന്‍ ആരാധകര്‍ ഇത്തരത്തില്‍ പ്രതികരിക്കാന്‍ കാരണം. ഇംഗ്ലണ്ടിന്റെ ബാറ്റിങ് നിരയില്‍ നിന്ന് വലിയൊരു ചെറുത്തുനില്‍പ്പ് കാണാനായില്ലെന്നതാണ് വസ്തുത. ബെന്‍ സ്റ്റോക്‌സാണ് ഇംഗ്ലണ്ടിന്റെ ടോപ് സ്‌കോറര്‍. 88 പന്ത് നേരിട്ട് 6 ഫോറും 3 സിക്‌സും ഉള്‍പ്പെടെ 70 റണ്‍സാണ് സ്റ്റോക്‌സ് നേടിയത്.

ജോണി ബെയര്‍സ്‌റ്റോ 37 റണ്‍സും അടിച്ചെടുത്തു. ജോ റൂട്ട് 29 റണ്‍സാണ് നേടിയത്. ഇന്ത്യയുടെ ബൗളര്‍മാര്‍ക്ക് മുന്നില്‍ ഇംഗ്ലണ്ടിന്റെ ബാസ്‌ബോള്‍ നിഷ്പ്രഭമായെന്ന് തന്നെ പറയാം. രണ്ടാം ദിനവും ഇന്ത്യ ആക്രമണോത്സക ബാറ്റിങ്ങാവും കാഴ്ചവെക്കുക. സ്പിന്നിന് വലിയ പിന്തുണയുള്ള പിച്ചാണ് ഹൈദരാബാദിലേതെന്ന് പറയാനാവില്ല. ഏറെക്കുറെ ഫ്‌ളാറ്റായ പിച്ചാണ് ഇവിടെയുള്ളത്.

അതുകൊണ്ടുതന്നെ ഇന്ത്യ രണ്ടാം ദിനവും കടന്നാക്രമിച്ച് റണ്‍സുയര്‍ത്താനാവും ശ്രമിക്കുക. ജയ്‌സ്വാള്‍ രണ്ടാം ദിനം എത്രനേരം ബാറ്റ് ചെയ്യുന്നുവെന്നത് ഇന്ത്യയെ സംബന്ധിച്ച് വളരെ നിര്‍ണ്ണായക കാര്യമാണ്.

Story first published: Friday, January 26, 2024, 8:42 [IST]
Other articles published on Jan 26, 2024
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+