For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IND vs ENG: കോലി സൂക്ഷിച്ചോ, 3 വമ്പന്‍ റെക്കോഡ് തകര്‍ക്കാന്‍ യശ്വസി ജയ്‌സ്വാള്‍- അറിയാം

മുംബൈ: ഇന്ത്യ-ഇംഗ്ലണ്ട് ടെസ്റ്റ് പരമ്പരയിലെ അഞ്ചാമത്തേയും അവസാനത്തേയും മത്സരം 7 മുതല്‍ 11വരെ ധരംശാലയില്‍ നടക്കാന്‍ പോവുകയാണ്. 3-1ന് ഇന്ത്യ പരമ്പര സ്വന്തമാക്കിക്കഴിഞ്ഞു. അതുകൊണ്ടുതന്നെ അഞ്ചാം മത്സരത്തില്‍ ആത്മവിശ്വാസത്തോടെയാവും ആതിഥേയരായ ഇന്ത്യ ഇറങ്ങുക. സീനിയര്‍ താരങ്ങളുടെ അഭാവത്തിലും ഇന്ത്യ യുവതാരങ്ങളോടൊപ്പം പരമ്പര സ്വന്തമാക്കിയത് വലിയ നേട്ടമാണ്. നായകനെന്ന നിലയില്‍ രോഹിത് ശര്‍മക്കും അഭിമാനിക്കാം.

ഇന്ത്യയുടെ കുതിപ്പില്‍ ഏറ്റവും നിര്‍ണ്ണായകമായത് യശ്വസി ജയ്‌സ്വാളിന്റെ പ്രകടനമാണ്. രണ്ട് ഇരട്ട സെഞ്ച്വറി ഉള്‍പ്പെടെ 655 റണ്‍സാണ് ജയ്‌സ്വാള്‍ നേടിയത്. 15, 209, 17, 10, 214, 73, 37 എന്നിങ്ങനെയാണ് ജയ്‌സ്വാളിന്റെ സ്‌കോര്‍. പരമ്പരയിലൂടെ നിരവധി റെക്കോഡുകള്‍ ഇതിനോടകം ജയ്‌സ്വാള്‍ തകര്‍ത്തിട്ടുണ്ട്. അഞ്ചാം ടെസ്റ്റിലും നിരവധി റെക്കോഡുകള്‍ ജയ്‌സ്വാളിനെ കാത്തിരിക്കുന്നു. ഇന്ത്യന്‍ ഇതിഹാസം വിരാട് കോലിയുടെ മൂന്ന് റെക്കോഡുകള്‍ തകര്‍ക്കാനുള്ള അവസരം അഞ്ചാം ടെസ്റ്റില്‍ ജയ്‌സ്വാളിന് മുന്നിലുണ്ട്.

അത് എന്തൊക്കെയാണെന്ന് നോക്കാം. ഇംഗ്ലണ്ടിനെതിരായ സെ്റ്റ് പരമ്പരയില്‍ കൂടുതല്‍ റണ്‍സ് നേടുന്ന ഇന്ത്യക്കാരനെന്ന റെക്കോഡില്‍ വിരാട് കോലിയെ മറികടക്കാന്‍ ജയ്‌സ്വാളിനാവും. ഒരു റണ്‍സ് മാത്രമാണ് ഈ നേട്ടത്തിലെത്താന്‍ കോലിക്ക് ആവശ്യം. ഒരു ടെസ്റ്റ് പരമ്പരയില്‍ കൂടുതല്‍ റണ്‍സ് നേടുന്ന ഇന്ത്യന്‍ താരമെന്ന റെക്കോഡില്‍ സുനില്‍ ഗവാസ്‌ക്കറിനേയും മറികടക്കാനുള്ള അവസരം ജയ്‌സ്വാളിന് മുന്നിലുണ്ട്. നിലവിലെ ഫോമില്‍ ജയ്‌സ്വാളിനത് അനായാസമായി സാധിച്ചേക്കും.

692 റണ്‍സോടെ വിരാട് കോലിയാണ് ഈ റെക്കോഡില്‍ രണ്ടാം സ്ഥാനത്തുള്ളത്. 38 റണ്‍സ് നേടിയാല്‍ കോലിയെ മറികടക്കാന്‍ ജയ്‌സ്വാളിന് സാധിച്ചേക്കും. 774 റണ്‍സാണ് ഒന്നാം സ്ഥാനത്തുള്ള സുനില്‍ ഗവാസ്‌ക്കറിനുള്ളത്. 120ലധികം റണ്‍സ് നേടിയാല്‍ ഗവാസ്‌ക്കറെ മറികടക്കാന്‍ ജയ്‌സ്വാളിന് സാധിക്കും. കൂടാതെ ഒരു ടെസ്റ്റ് പരമ്പരയില്‍ 700 പ്ലസ് റണ്‍സെന്ന എലൈറ്റ് ക്ലബ്ബിലേക്കെത്താനുള്ള അവസരവും ജയ്‌സ്വാളിന് മുന്നിലുണ്ട്.

Yashasvi Jaiswal

കൂടാതെ ഇംഗ്ലണ്ടിനെതിരായ ഒരു പരമ്പരയില്‍ കൂടുതല്‍ സെഞ്ച്വറി നേടുന്ന താരമെന്ന റെക്കോഡിലേക്കെത്താനും ജയ്‌സ്വാളിന് സാധിച്ചേക്കും. നിലവില്‍ മൂന്ന് സെഞ്ച്വറി നേടിയ വിരാട് കോലിയാണ് തലപ്പത്ത്. ജയ്‌സ്വാളിന്റെ പേരില്‍ രണ്ട് സെഞ്ച്വറിയാണുള്ളത്. അഞ്ചാം ടെസ്റ്റില്‍ സെഞ്ച്വറി നേടിയാല്‍ ഈ റെക്കോഡില്‍ കോലിക്കൊപ്പമെത്താന്‍ ജയ്‌സ്വാളിന് സാധിച്ചേക്കും. മറ്റൊരു വമ്പന്‍ സിക്‌സര്‍ റെക്കോഡും ജയ്‌സ്വാളിനെ കാത്തിരിക്കുന്നു.

മൂന്ന് സിക്‌സുകള്‍ കൂടി നേടിയാല്‍ ടിം സൗത്തിയെ മറികടന്ന് ഇംഗ്ലണ്ടിനെതിരേ ടെസ്റ്റില്‍ കൂടുതല്‍ സിക്‌സര്‍ നേടുന്ന രണ്ടാമത്തെ താരമായി മാറാന്‍ ജയ്‌സ്വാളിന് സാധിക്കും. 25 സിക്‌സുകളോടെയാണ് സൗത്തി രണ്ടാം സ്ഥാനത്തുള്ളത്. 35 സിക്‌സുകള്‍ നേടിയ വിവിയന്‍ റിച്ചാര്‍ഡ്‌സാണ് ഈ റെക്കോഡില്‍ തലപ്പത്ത്. മികവ് തുടര്‍ന്നാല്‍ റിച്ചാര്‍ഡ്‌സിന്റെ റെക്കോഡ് മറികടക്കാനുള്ള അവസരവും ജയ്‌സ്വാളിന് മുന്നിലുണ്ട്. ഭയമില്ലാതെ ബാറ്റുചെയ്യാന്‍ ജയ്‌സ്വാളിന് സാധിക്കുന്നു.

ന്യൂബോളില്‍ കടന്നാക്രമിക്കാന്‍ ജയ്‌സ്വാളിന് സാധിക്കുന്നുണ്ട്. അഞ്ചാം ടെസ്റ്റിലും ഇന്ത്യയുടെ വിജയ സാധ്യത നിര്‍ണ്ണയിക്കുന്നതില്‍ ജയ്‌സ്വാളിന്റെ പ്രകടനം നിര്‍ണ്ണായകമാവും. ചില മാറ്റങ്ങളോടെയാവും ഇന്ത്യ അഞ്ചാം ടെസ്റ്റില്‍ ഇറങ്ങുകയെന്നാണ് വിവരം. മോശം ഫോമിലുള്ള രജത് പാട്ടീധാറിനെ ഒഴിവാക്കി പകരം ദേവ്ദത്ത് പടിക്കലിന് അരങ്ങേറ്റത്തിന് അവസരം നല്‍കിയേക്കും. നാലാം ടെസ്റ്റില്‍ വിശ്രമമെടുത്ത ജസ്പ്രീത് ബുംറ അഞ്ചാം ടെസ്റ്റില്‍ തിരിച്ചെത്തും.

മുഹമ്മദ് സിറാജ്, ആകാശ് ദീപ് എന്നിവരിലൊരാള്‍ പുറത്തിരിക്കേണ്ടി വരും. അഞ്ചാം ടെസ്റ്റും ജയിച്ച് ഇംഗ്ലണ്ടിനെ നാണംകെടുത്തി മടക്കി അയക്കാനാവും ഇന്ത്യ ശ്രമിക്കുക. അതേ സമയം ആദ്യ ടെസ്റ്റിലെ ജയം അവസാന മത്സരത്തില്‍ ആവര്‍ത്തിക്കാനാവും ഇംഗ്ലണ്ട് ശ്രമിക്കുക.

Story first published: Monday, March 4, 2024, 10:37 [IST]
Other articles published on Mar 4, 2024
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+