Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IND vs ENG: ചരിത്ര റെക്കോഡിലേക്ക് ജയ്‌സ്വാള്‍, പുജാരയെ കടത്തിവെട്ടാം- മറ്റാര്‍ക്കുമില്ലാത്ത നേട്ടം

ധരംശാല: ഇന്ത്യ vs ഇംഗ്ലണ്ട് ടെസ്റ്റ് പരമ്പരയിലെ അഞ്ചാമത്തേയും അവസാനത്തേയും മത്സരം ധരംശാലയില്‍ നടക്കാന്‍ പോവുകയാണ്. 3-1ന് ഇതിനോടകം പരമ്പര നേടിയെടുക്കാന്‍ ഇന്ത്യക്കായിട്ടുണ്ട്. അഞ്ചാം ടെസ്റ്റും ജയിച്ച് ഇംഗ്ലണ്ടിനെ നാണംകെടുത്തി നാട്ടിലേക്ക് മടക്കി അയക്കാമെന്നാണ് ഇന്ത്യ കണക്കുകൂട്ടുന്നത്. ഇന്ത്യയെ സംബന്ധിച്ച് വളരെ അഭിമാനിക്കാവുന്ന പരമ്പര നേട്ടമാണിത്. വിരാട് കോലി, കെ എല്‍ രാഹുല്‍, മുഹമ്മദ് ഷമി തുടങ്ങിയ സൂപ്പര്‍ താരങ്ങളൊന്നും ടീമിലില്ല.

എന്നിട്ടും യുവതാരങ്ങളുടെ കരുത്തില്‍ പരമ്പര നേടിയെടുക്കാന്‍ ഇന്ത്യക്കായി എന്നതാണ് എടുത്തു പറയേണ്ടത്. ഇന്ത്യന്‍ നിരയില്‍ ഏറ്റവും ഫോമില്‍ കളിക്കുന്നത് യശ്വസി ജയ്‌സ്വാളാണ്. 93.57 ശരാശരിയില്‍ 655 റണ്‍സ് പരമ്പരയില്‍ ഇതിനോടകം നേടിയെടുക്കാന്‍ ജയ്‌സ്വാളിനായിട്ടുണ്ട്. ഈ പരമ്പരയിലെ റണ്‍വേട്ടക്കാരില്‍ ഒന്നാമനാണ് ജയ്‌സ്വാള്‍. എട്ട് ടെസ്റ്റില്‍ നിന്ന് 971 റണ്‍സാണ് ജയ്‌സ്വാള്‍ നേടിയത്. അഞ്ചാം ടെസ്റ്റിലൂടെ 1000 ടെസ്റ്റ് റണ്‍സെന്ന നാഴികക്കല്ല് പിന്നിടാന്‍ ജയ്‌സ്വാളിനാവും.

ടെസ്റ്റില്‍ വേഗത്തില്‍ 1000 റണ്‍സ് ക്ലബ്ബിലെത്തുന്ന ഇന്ത്യന്‍ താരമെന്ന റെക്കോഡില്‍ തലപ്പത്തെത്താനുള്ള അവസരമാണ് ജയ്‌സ്വാളിന് മുന്നിലുള്ളത്. 29 റണ്‍സ് നേടിയാല്‍ ജയ്‌സ്വാളിന് 1000 റണ്‍സ് ക്ലബ്ബിലേക്കെത്താനാവും. അഞ്ചാം ടെസ്റ്റിന്റെ ആദ്യ ഇന്നിങ്‌സിലൂടെത്തന്നെ അദ്ദേഹത്തിന് ഈ റെക്കോഡിലേക്കെത്താനായേക്കും. 11 മത്സരത്തില്‍ നിന്ന് 1000 റണ്‍സ് ക്ലബ്ബിലെത്തിയ ചേതേശ്വര്‍ പുജാരയാണ് നിലവില്‍ ഈ റെക്കോഡില്‍ തലപ്പത്തുള്ളത്.

2013ലാണ് പുജാര ഈ നേട്ടം സ്വന്തമാക്കിയത്. സുനില്‍ ഗവാസ്‌ക്കറും 11 മത്സരത്തില്‍ നിന്നാണ് ഈ റെക്കോഡിലേക്കെത്തിയത്. എന്നാല്‍ ഗവാസ്‌ക്കര്‍ക്ക് 21 ഇന്നിങ്‌സ് വേണ്ടി വന്നപ്പോള്‍ 18 ഇന്നിങ്‌സുകൊണ്ടാണ് പുജാര ഈ നേട്ടത്തിലെത്തിയത്. മൂന്നാം സ്ഥാനത്തുള്ള വിനോദ് കാംബ്ലി 12 മത്സരത്തില്‍ നിന്നാണ് ഈ നേട്ടം സ്വന്തമാക്കിയത്. 14 ഇന്നിങ്‌സ് വിനോദ് കാംബ്ലിക്ക് ഈ നേട്ടത്തിലെത്താന്‍ വേണ്ടിവന്നു. മായങ്ക് അഗര്‍വാള്‍ 12 ടെസ്റ്റില്‍ നിന്ന് ഈ നേട്ടത്തിലേക്കെത്തിയെങ്കിലും 19 ഇന്നിങ്‌സാണെടുത്തത്.

Yashasvi Jaiswal

വിജയ് ഹസാരെ 13 ടെസ്റ്റിലൂടെയാണ് ഈ നാഴികക്കല്ല് പിന്നിട്ടത്. ജയ്‌സ്വാള്‍ 15 ഇന്നിങ്‌സാണ് ടെസ്റ്റില്‍ കളിച്ചത്. 16ാം ഇന്നിങ്‌സിലൂടെ ഈ ചരിത്ര റെക്കോഡ് തന്റെ പേരിലാക്കാന്‍ ജയ്‌സ്വാളിനായേക്കും. അതേ സമയം ലോക ക്രിക്കറ്റില്‍ വേഗത്തില്‍ ഈ നേട്ടത്തിലെത്തിയത് സര്‍ ഡൊണാള്‍ഡ് ബ്രാഡ്മാനാണ്. 7 മത്സരത്തില്‍ നിന്നാണ് അദ്ദേഹം ഈ റെക്കോഡ് സ്വന്തമാക്കിയത്. ഇതേ ഫോം തുടര്‍ന്നാല്‍ പരമ്പരയിലൂടെ സുനില്‍ ഗവാസ്‌ക്കറുടെ റെക്കോഡ് തകര്‍ക്കാനുള്ള അവസരം ജയ്‌സ്വാളിന് മുന്നിലുണ്ട്.

ഇന്ത്യ-ഇംഗ്ലണ്ട് ടെസ്റ്റ് പരമ്പരയില്‍ കൂടുതല്‍ റണ്‍സെന്ന റെക്കോഡ് 752 റണ്‍സ് നേടിയ ഗ്രഹാം ഗൂച്ചിന്റെ പേരിലാണ്. അഞ്ചാം ടെസ്റ്റില്‍ രണ്ട് ഇന്നിങ്‌സില്‍ നിന്ന് 98 റണ്‍സ് നേടിയാല്‍ ഈ റെക്കോഡില്‍ ഒന്നാമനാവാനും ജയ്‌സ്വാളിന് സാധിക്കും. നേരത്തെ തന്നെ പല റെക്കോഡുകളും ജയ്‌സ്വാള്‍ സ്വന്തമാക്കിയിരുന്നു. ഒരു ടെസ്റ്റ് ഇന്നിങ്‌സില്‍ ഇന്ത്യക്കായി കൂടുതല്‍ സിക്‌സര്‍ നേടുന്ന താരമെന്ന റെക്കോഡ് ജയ്‌സ്വാള്‍ സ്വന്തമാക്കിയിരുന്നു.

12 സിക്‌സുകള്‍ പറത്തിയാണ് രണ്ട് ട്രിപ്പിള്‍ സെഞ്ച്വറി നേടിയ വീരേന്ദര്‍ സെവാഗിന് പോലും നേടാനാവാത്ത സിക്‌സര്‍ റെക്കോഡ് ജയ്‌സ്വാള്‍ നേടിയെടുത്തത്. ഒരു ടെസ്റ്റ് പരമ്പരയില്‍ ഇന്ത്യക്കായി കൂടുതല്‍ റണ്‍സ് നേടുന്ന ഇടം കൈയനെന്ന റെക്കോഡും ജയ്‌സ്വാള്‍ സ്വന്തമാക്കിയിരുന്നു. സൗരവ് ഗാംഗുലി, ഗൗതം ഗംഭീര്‍, ശിഖര്‍ ധവാന്‍ എന്നിവര്‍ക്കൊന്നും നേടാനാവാത്ത നേട്ടമാണ് ജയ്‌സ്വാള്‍ സ്വന്തമാക്കിയത്. ഇന്ത്യ വലിയ ഭാവി കല്‍പ്പിക്കുന്ന താരമാണ് ജയ്‌സ്വാളെന്ന് പറയാം.

Story first published: Friday, March 1, 2024, 11:32 [IST]
Other articles published on Mar 1, 2024
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+