Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IND vs ENG: ജയ്സ്വാള്‍ കിടു, അവനെ സ്പെഷ്യലാക്കുന്നത് എന്താണ് ? മലിങ്ക പറയുന്നു

ഇംഗ്ലണ്ടുമായുള്ള മൂന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ തകര്‍പ്പന്‍ ഡബിള്‍ സെഞ്ച്വറിയുമായി ഇന്ത്യന്‍ ഹീറോയായി മാറിയ യുവതാരം യശസ്വി ജയ്‌സ്വാളിനെ വാനോളം പുകഴ്ത്തിയിരിക്കുകയാണ് ശ്രീലങ്കയുടെ മുന്‍ ഇതിഹാസ ഫാസ്റ്റ് ബൗളര്‍ ലസിത് മലിങ്ക. നേരത്തേ ഐപിഎല്ലില്‍ രാജസ്ഥാന്‍ റോയല്‍സില്‍ ഒരുമിച്ചു പ്രവര്‍ത്തിച്ചവരാണ് ഇരുവരും. കഴിഞ്ഞ സീസണ്‍ വരെ റോയല്‍സിന്റെ ബൗളിങ് കോച്ചായിരുന്നു മലിങ്ക. എക്‌സിലൂടെയാണ് അദ്ദേഹം ജയ്‌സ്വാളിനെ പ്രശംസിച്ചത്.

രാജ്‌കോട്ടില്‍ ഇന്ത്യ റെക്കോര്‍ഡ് വിജയം കൊയ്ത മൂന്നാം ടെസ്റ്റിന്റെ രണ്ടാമിന്നിങ്‌സിലായിരുന്നു ജയ്‌സ്വാളിന്റെ ഇടിവെട്ട് ഡബിള്‍ സെഞ്ച്വറി. പരമ്പരയില്‍ താരത്തിന്റെ രണ്ടാമത്തെ ഡബിള്‍ കൂടിയായിരുന്നു ഇത്. പുറത്താവാതെ 214 റണ്‍സാണ് കഴിഞ്ഞ ടെസ്റ്റില്‍ ജയ്‌സ്വാള്‍ സ്‌കോര്‍ ചെയ്തത്. നേരത്തേ വിശാഖപട്ടണത്തു നടന്ന ആദ്യ ടെസ്റ്റിന്റെ ഒന്നാമിന്നിങ്‌സില്‍ 209 റണ്‍സും അദ്ദേഹം നേടിയിരുന്നു.

JAISWAL- MALINGA

ജയ്‌സ്വാള്‍ വളരെ സ്‌പെഷ്യലായിട്ടുള്ള താരമാണെന്നാണ് മലിങ്കയുടെ വിലയിരുത്തല്‍. രാജസ്ഥാന്‍ റോയല്‍സിനൊപ്പം പ്രവര്‍ത്തിച്ചിരുന്ന സമയത്തു യശസ്വി ജയ്‌സ്വാള്‍ എന്നെ ഏറെ ആകര്‍ഷിച്ചിട്ടുള്ള ക്രിക്കറ്ററാണ്. അവന്റെ പ്രവര്‍ത്തന നൈതികതയും ഗെയിമിനോടുള്ള പ്രതിബന്ധതയുമെല്ലാം എന്നില്‍ വലിയ മതിപ്പുണ്ടാക്കിയിരുന്നു.

എന്റെ കരിയറിലുടനീളം ആ തരത്തിലുള്ള അര്‍പ്പണബോധം വളരെ കുറച്ച് ചെറുപ്പക്കാരില്‍ മാത്രമേ കണ്ടിട്ടുള്ളൂ. ഈ കുട്ടി സ്‌പെഷ്യലാണ്. ഇതു തീര്‍ച്ചയായും അവനെ സംബന്ധിച്ച് ഒരു പരിധിയല്ലെന്നും ലസിത് മലിങ്ക എക്‌സില്‍ കുറിക്കുകയായിരുന്നു.

അതേസമയം, നന്നായി കളിക്കുമ്പോള്‍ കഴിയാവുന്നത്രയും സമയം ബാറ്റ് ചെയ്യാനാണ് എല്ലായ്‌പ്പോഴും ശ്രമിക്കാറുള്ളതെന്നായിരുന്നു മൂന്നാം ടെസ്റ്റിനു ശേഷം ജയ്‌സ്വാള്‍ വ്യക്തമാക്കിയത്. ക്രീസില്‍ ഞാന്‍ നിലയുറപ്പിച്ചു കഴിഞ്ഞാല്‍ അതു വലിയൊരു ഇന്നിങ്‌സാക്കി മാറ്റാനാണ് ശ്രമിക്കാറുള്ളത്. ടെസ്റ്റ് ക്രിക്കറ്റില്‍ ഞാന്‍ നന്നായി കളിക്കുമ്പോഴെല്ലാം ടീമിനു വേണ്ടി കഴിയാവുന്നതയും നേരം ബാറ്റ് ചെയ്യുമെന്ന് ഉറപ്പ് വരുത്താറുണ്ട്.

എന്നെ സംബന്ധിച്ച് കഴിഞ്ഞ ദിവസം ബുദ്ധിമുട്ടേറിയതായിരുന്നു. എനിക്കു കാത്തിരിക്കേണ്ടി വരികയും അതിനു ശേഷം ഷോട്ടുകള്‍ കളിക്കുകയുമായിരുന്നു. നിലയുറപ്പിച്ചു കഴിഞ്ഞാല്‍ എനിക്കു എന്റേതായ ഷോട്ടുകള്‍ കളിക്കാന്‍ കഴിയുമെന്നും ജയ്‌സ്വാള്‍ പറഞ്ഞു.

ഈ വിക്കറ്റില്‍ എന്തോ ഉണ്ടെന്നാണ് എനിക്കു തോന്നിയത്. നല്ലൊരു തുടക്കം നല്‍കുകയെന്നത് എന്നെ സംബന്ധിച്ച് വളരെ പ്രധാനമായിരുന്നു. കഴിയാവുന്നത്രയും ബോളുകള്‍ കളിക്കുമെന്നു ഉറപ്പ് വരുത്താനായിരുന്നു എന്റെ ശ്രമം. ബാറ്റ് ചെയ്യാനിറങ്ങുമ്പോള്‍ അത് ഇംപാക്ടുണ്ടാക്കുന്നതാവണമെന്നാണ് ഞാന്‍ ചിന്തിക്കാറുള്ളതെന്നും ജയ്‌സ്വാള്‍ കൂട്ടിച്ചേര്‍ത്തു.

YASHASVI JAISWAL

കഴിഞ്ഞ വര്‍ഷത്തെ വെസ്റ്റ് ഇന്‍ഡീസ് പര്യടനത്തിലൂടെ അന്താരാഷ്ട്ര ക്രിക്കറ്റില്‍ അരങ്ങേറിയതു മുതല്‍ തകര്‍പ്പന്‍ ഫോമിലാണ് താരം. ടെസ്റ്റ്, ടി20 എന്നിവയിലാണ് ജയ്‌സ്വാള്‍ ഇതിനകം കളിച്ചത്. രണ്ടിലും മിന്നുന്ന പ്രകടനങ്ങളുമായി താരം ടീമില്‍ സ്ഥാനമുറപ്പാക്കിക്കഴിഞ്ഞു.

ഇംഗ്ലണ്ടുമായി ഇപ്പോള്‍ നടക്കുന്ന ടെസ്റ്റ് പരമ്പരയിലെ ടോപ്‌സ്‌കോറര്‍ കൂടിയാണ് ജയ്‌സ്വാള്‍. മൂന്നു ടെസ്റ്റുകളിലെ ആറിന്നിന്നിങ്‌സുകളിലായി 109 ശരാശരിയില്‍ താരം വാരിക്കൂട്ടിയത് 545 റണ്‍സാണ്. രണ്ടു ഡബിള്‍ സെഞ്ച്വറികളും ഒരു ഫിഫ്റ്റിയുമുള്‍പ്പെടെയാണിത്.

അതേസമയം, ഇംഗ്ലണ്ടിനെ 434 റണ്‍സിനാണ് രാജ്‌കോട്ട് ടെസ്റ്റില്‍ ഇന്ത്യ മുക്കിയത്. റെഡ് ബോള്‍ ഫോര്‍മാറ്റിന്റെ ചരിത്രത്തില്‍ ഇന്ത്യയുടെ എക്കാലത്തെയും വലിയ വിജയം കൂടിയാണിത്. 557 റണ്‍സിന്റെ കൂറ്റന്‍ വിജയലക്ഷ്യമായിരുന്നു ബെന്‍ സ്‌റ്റോക്‌സിനും സംഘത്തിനും ഇന്ത്യ നല്‍കിയത്. പക്ഷെ പൊരുതാന്‍ പോലുമാവാതെ ബാസ്‌ബോള്‍ ക്രിക്കറ്റിന്റെ വക്താക്കള്‍ നാണംകെടുകയായിരുന്നു. നാലാംദിനം തന്നെ വെറും 122 റണ്‍സില്‍ ഇംഗ്ലണ്ട് ഓള്‍ഔട്ടാവുകയായിരുന്നു.

Story first published: Monday, February 19, 2024, 9:25 [IST]
Other articles published on Feb 19, 2024
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+