Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ലീഡ്‌സില്‍ ജയ്‌സ്വാള്‍ 4 ക്യാച്ച് താഴെയിട്ടു, ഇതിലുമുറപ്പ്!! ഞെട്ടിച്ച് സങ്കക്കാര, ഈ കാരണം

ലീഡ്‌സിലെ ഒന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ ഇന്ത്യയുടെ പ്രധാന വില്ലന്‍മാരില്‍ ഒരാളായിരുന്നു ഓപ്പണര്‍ യശസ്വി ജയ്‌സ്വാള്‍. ആദ്യ ഇന്നിങ്‌സില്‍ അദ്ദേഹം തകര്‍പ്പന്‍ സെഞ്ച്വറിയോടെ ബാറ്റിങില്‍ മിന്നിച്ചെങ്കിലും ഫീല്‍ഡിങില്‍ വന്‍ ദുരന്തമായി മാറി. ഇന്ത്യന്‍ താരങ്ങള്‍ ക്യാച്ചുകള്‍ കൈവിടാന്‍ പലസ്പരം 'മല്‍സരിച്ച' ടെസ്റ്റില്‍ നനാലു ക്യാച്ചുകളാണ് ജയ്‌സ്വാള്‍ കൈവിട്ടു കളിഞ്ഞത്.

ഇതില്‍ മൂന്നും ആദ്യ ഇന്നിങ്‌സിലാണെങ്കില്‍ ഒന്നു രണ്ടാമിന്നിങ്‌സിലുമാണ്. ഈ മല്‍സരത്തില്‍ ഇംഗ്ലണ്ടിന്റെ പ്രധാന സ്‌കോറര്‍മാരുടെയെല്ലാം ക്യാച്ചുകള്‍ അദ്ദേഹം പാഴാക്കിയിരുന്നു. ഇപ്പോള്‍ എഡ്ബാസ്റ്റണില്‍ പുരോഗമിക്കുന്ന രണ്ടാംടെസ്റ്റിലും ജയ്‌സ്വാള്‍ ക്യാച്ചുകള്‍ നഷ്ടപ്പെടുത്തിയേക്കാമെന്നു മുന്നറിയിപ്പ് നല്‍കിയിരിക്കുകയാണ് മുന്‍ ശ്രീലങ്കന്‍ ഇതിഹാസം കുമാര്‍ സങ്കക്കാര.

ജയ്‌സ്വാളിന്റെ വളര്‍ച്ചയുടെ ഓരോ ഘട്ടവും വളരെ അടുത്തു നിന്നും കണ്ടിട്ടുള്ളയാള്‍ കൂടിയാണ് ഐപിഎല്ലില്‍ രാജസ്ഥാന്‍ റോയല്‍സിന്റെ മുന്‍ കോച്ചും ഇപ്പോള്‍ ടീം ഡയറക്ടറും കൂടിയായ അദ്ദേഹം. കരിയറില്‍ ഇപ്പോള്‍ ജയ്‌സ്വാള്‍ വലിയ ഉയരങ്ങളിലേക്കു കുതിക്കുമ്പോള്‍ അതിനു വലിയൊരു ക്രെഡിറ്റ് കൂടി സങ്കക്കാര അര്‍ഹിക്കുകയും ചെയ്യുന്നു.

YASHASVI JAISWAL

രണ്ടാംടെസ്റ്റിലും പിഴവ് ആവര്‍ത്തിക്കും?

രണ്ടാം ക്രിക്കറ്റ് ടെസ്റ്റിലും ക്യാച്ചിങില്‍ ശുഭ്മന്‍ ഗില്ലിന്റെ ഭാഗത്തു നിന്നും പിഴവുകള്‍ സംഭവിക്കാനിടയുണ്ടെന്നു മുന്നറിയിപ്പ് നല്‍കിയിരിക്കുകയാണ് കുമാര്‍ സങ്കക്കാര. ഇതിന്റെ കാരണവും സ്‌കൈ സ്‌പോര്‍ട്‌സിനോടു സംസാരിക്കവെ അദ്ദേഹം വിശദീകരിക്കുകയും ചെയ്തു. ലീഡ്്‌സിലെ ആദ്യ ടെസ്റ്റുകളില്‍ സംഭവിച്ച പിഴവുകളാല്‍ തന്നെ ഈ മല്‍സരത്തില്‍ ജയ്‌സ്വാള്‍ സ്ലിപ്പിലോ, ഗള്ളി ഏരിയയിലോ ഫീല്‍ഡ് ചെയ്യുന്നില്ല. മാത്രമല്ല താരം ക്യാച്ചിങ് പരിശീലനം നടത്തുന്ന ദൃശ്യങ്ങളും പുറത്തുവന്നിരുന്നു.

സെഞ്ച്വറിക്കു വളരെ അടുത്തെത്തിയാണ് യശസ്വി ജയ്‌സ്വാള്‍ (87) ഈ ടെസ്റ്റില്‍ പുറത്തായത്. ഈ മല്‍സരത്തില്‍ അവന്‍ ഔട്ടായ രീതിയും ഇപ്പോഴത്തെ മാനസികവാസ്ഥയും നോക്കുമ്പോള്‍ ഫീല്‍ഡിങില്‍ ഒന്നും തന്നെ ടീം പ്രതീക്ഷിക്കേണ്ടതില്ലെന്നാണ് എനിക്കു തോന്നുന്നത്. ദൈവമേ, വീണ്ടുമൊരു സെഞ്ച്വറി എനിക്കു കൈയെത്തുംദൂരത്ത് നഷ്ടമായല്ലോ എന്നാവും ജയ്‌സ്വാള്‍ ഇപ്പോഴും ആലോചിച്ചു കൊണ്ടിരിക്കുന്നത്.

എത്ര ബോളുകള്‍ ഇനി ബാറ്റ് ചെയ്യുമ്പോള്‍ ഞാനടിക്കും? എപ്പോഴായിരിക്കും ഇനി എന്റെ അടുത്ത ബാറ്റിങ്? ഇതു വളരെ ഫ്‌ളാറ്റായിട്ടുള്ള പിച്ചാണ്. എനിക്കു വീണ്ടുമൊരു ബാറ്റിങ് ടേണ്‍ ലഭിക്കുമോ? എന്നിങ്ങനെ പല കാര്യങ്ങളും ഇപ്പോള്‍ ജയ്‌സ്വാളിന്റെ മനസ്സിലൂടെ കടന്നു പോയ്‌ക്കൊണ്ടിരിക്കുകയാവുമെന്നും സങ്കക്കാര വിശദമാക്കി.

റോയല്‍സ് കരിയര്‍

രാജസ്ഥാന്‍ റോയല്‍സിനൊപ്പമുള്ള യശല്വി ജയ്‌സ്വാളിന്റെ ഐപിഎല്‍ കരിയറിനെ കുറിച്ചും കുമാര്‍ സങ്കക്കാര കൂടുതല്‍ കാര്യങ്ങള്‍ തുറന്നു പറഞ്ഞിരിക്കുകയാണ്. നാലു വര്‍ഷങ്ങള്‍ക്കു മുമ്പ് ഞാന്‍ രാജസ്ഥാന്‍ റോയല്‍സിനൊപ്പം ചേര്‍ന്നപ്പോഴാണ് യശസ്വി ജയ്‌സ്വാളിനെ ആദ്യമായി കാണുന്നത്. അവന്‍ അന്നു വളരെ ചെറുപ്പുമായിരുന്നു. അനൂജ് റാവത്ത്, മഹിപാല്‍ ലൊംറോര്‍ എന്നീ യുവതാരങ്ങളും അവനോടൊപ്പം അപ്പോള്‍ ടീമിലുണ്ടായിരുന്നു.

YASHASVI JAISWAL

വളരെ പെട്ടെന്നു തന്നെ ജയ്‌സ്വാളിന്റെ അസാധാരണ മിടുക്ക് എനിക്കു തിരിച്ചറിയാന്‍ കഴിഞ്ഞു. വളരെ ചെറുപ്പമായിരുന്നെങ്കിലും അവന്‍ കഠിനാധ്വാനിയായിരുന്നു. ഓരോ ഫോര്‍മാറ്റിലും താന്‍ എങ്ങനെയാണ് കളിക്കേണ്ടതെന്ന കാര്യത്തില്‍ അവന്റെ മനസ്സില്‍ കൃത്യമായ ധാരണയുണ്ടായിരുന്നു. വിജയിക്കാനുള്ള അതിയായ ദാഹവും ജയ്‌സ്വാളില്‍ കാണാന്‍ കഴിഞ്ഞുവെന്നും സങ്കക്കാര പറയുന്നു.

എന്തു കാര്യം ചെയ്താലും അതില്‍ ബെസ്റ്റാവണമെന്ന അതിയായ ആഗ്രഹം അവനുണ്ടായിരുന്നു. ജയ്‌സ്വാളിനെ മുന്നോട്ടു നയിച്ചുകൊണ്ടിരുന്നതും ഇതു തന്നെയാണ്. മികച്ച ബാറ്റിങ് ടെക്‌നിക്ക്, മികച്ച ഡിഫന്‍സ്, താനെടുക്കുന്ന ഓരോ തീരുമാനത്തിലും ഉറച്ചു നില്‍ക്കുന്നതടക്കം എല്ലാം അവനില്‍ കാണാന്‍ കഴിഞ്ഞുവെന്നും സങ്കക്കാര കൂട്ടിച്ചേര്‍ത്തു.

Story first published: Friday, July 4, 2025, 10:52 [IST]
Other articles published on Jul 4, 2025
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+