ലോര്‍ഡ്‌സ്: ഇംഗ്ലണ്ടുമായുള്ള ടെസ്റ്റ് പരമ്പരയില്‍ ഇന്ത്യന്‍ ഓപ്പണര്‍ യശസ്വി ജയ്‌സ്വാളിന്റെ ഫീല്‍ഡിങിലെ ഫ്‌ളോപ്പ് ഷോ ആവര്‍ത്തിക്കുകയാണ്. മൂന്നാം ടെസ്റ്റിന്റെ ആദ്യ ദിനവും അദ്ദേഹത്തിന്റെ കൈകള്‍ ചോര്‍ന്നു. കൂടാതെ മറ്റൊരു 'സഹായം' കൂടി ജയ്‌സ്വാളില്‍ നിന്നും ഇംഗ്ലീഷ് ടീമിനു ലഭിച്ചു. ഇതിന്റെ പേരില്‍ സോഷ്യല്‍ മീഡിയയില്‍ ആരാധകരില്‍ നിന്നും വലിയ വിമര്‍ശനങ്ങളും പരിഹാസങ്ങളുമാണ് താരം നേരിടുന്നത്.
നേരത്തേ ലീഡ്സിലെ ആദ്യ ടെസ്റ്റില്‍ ഇന്ത്യന്‍ പരാജയത്തിനു പ്രധാന കാരണക്കാരില്‍ ഒരാള്‍ ജയ്‌സ്വാളായിരുന്നു. രണ്ടിന്നിങ്‌സുകളിലായി താരം കളഞ്ഞുകുളിച്ചത് ആറു ക്യാച്ചുകളായിരുന്നു. ഇതു വഴി മാത്രം 166 റണ്‍സ് അധികമായി നേടാന്‍ ജയ്‌സ്വാള്‍ അവരെ സഹായിക്കുകയും ചെയ്തു.

ലോര്‍ഡ്‌സിലെ പിഴവ്
ലോര്‍ഡ്‌സ് ക്രിക്കറ്റ് ഗ്രൗണ്ടില്‍ നടക്കുന്ന മൂന്നാം ക്രിക്കറ്റ് ടെസ്റ്റിലേക്കു വന്നാല്‍ ആദ്യദിനം അടുത്തടുത്ത ഓവറുകളിലാണ് ജയശസ്വി ജയ്‌സ്വാള്‍ രണ്ടു അബദ്ധങ്ങള്‍ വരുത്തിയത്. ഇതു കാരണം രക്ഷപ്പെട്ടത് ഒല്ലി പോപ്പുമാണ്. മുഹമ്മദ് സിറാജെറിഞ്ഞ 35ാം ഓവറിലായിരുന്നു ആദ്യത്തെ സംഭവം.
രണ്ടു വിക്കറ്റിനു 95 റണ്‍സെന്ന നിലയിലാണ് ഇംഗ്ലണ്ട് ഈ ഓവര്‍ ആരംഭിച്ചത്. 26 റണ്‍സോടെ സൂപ്പര്‍ താരം ജോ റൂട്ടും 19 റണ്‍സെടുത്ത പോപ്പുമായിരുന്നു ക്രീസില്‍. സ്‌ട്രൈക്ക് നേരിട്ട സിറാജിനു ആദ്യത്തെ രണ്ടു ബോളിലും റണ്ണൊന്നുമെടുക്കാനായില്ല.
മൂന്നാമത്തെ ബോളില്‍ മിഡ് വിക്കറ്റ് ഏരിയയിലേക്കു കളിച്ച് റൂട്ട് സിംഗിളിനായി ഓടി. പക്ഷെ അതു വളരെ റിസ്‌ക്കുള്ള സിംഗിളായിരുന്നു. കാരണം ഈ ഏരിയയില്‍ ജയ്‌സ്വാളിനെ ഇന്ത്യ നിര്‍ത്തിയിരുന്നു. മുന്നിലേക്കു സ്ലൈഡ് ചെയ്ത ബോളെുത്ത ശേഷം സ്‌ട്രൈക്കറുടെ എന്‍ഡിലേക്കു ജയ്‌സ്വാള്‍ ത്രോ ചെയ്തു. പക്ഷെ അലക്ഷ്യമായ ഈ ത്രോ ഏറെ പുറത്തു കൂടിയാണ് പോയത്. ത്രോയില്‍ കുറേക്കൂടി കൃത്യത കാണിച്ചിരുന്നെങ്കില്‍ അതു സ്റ്റംപില്‍ പതിക്കുകയും പോപ്പ് ഔട്ടാവുകയും ചെയ്‌തേനെ.
ഒല്ലി പോപ്പിന്റെ ക്യാച്ച് ജയ്‌സ്വാള്‍ നഷ്ടപ്പെടുത്തുന്നു. വീഡിയോ കാണാം
നിതീഷ് റെഡ്ഡിയെറിഞ്ഞ അടുത്ത ഓവറില്‍ പോപ്പിന് ഒരിക്കല്‍ക്കൂടി ജയ്‌സ്വാള്‍ ആയുസ് നീട്ടിക്കൊടുത്തു. ഇത്തവണ 21 റണ്‍സെടുത്തു നില്‍ക്കെയാണ് ഇംഗ്ലീഷ് താരം രക്ഷപ്പെട്ടത്. 36ാം ഓവറിലെ അവസാന ബോളിലാണ് പോപ്പിന്റെ ക്യാച്ച് ഗള്ളി ഏരിയയില്‍ ജയ്്‌സ്വാള്‍ താഴെയിട്ടത്.
ഓഫ്സ്റ്റംപിന് പുറത്ത് ബാക്ക് ഓഫ് എ ലെങ്ത്ത് ബോളാണ് നിതീഷ് എറിഞ്ഞത്. ലേറ്റ് കട്ടിനായിരുന്നു പോപ്പിന്റെ ശ്രമം. ഇതു ഗള്ളി ഏരിയയില്‍ ജയ്‌സ്വാളിനു നേരെയാണ് വന്നത്. അല്‍പ്പം ബുദ്ധിമുട്ടേറിയ ക്യാച്ചായിരുന്നു ഇതെങ്കിലും അദ്ദേഹം അതു നഷ്ടപ്പെടുത്തി.

രൂക്ഷവിമര്‍ശനം
ഇംഗ്ലണ്ടുമായുള്ള ടെസ്റ്റ് പരമ്പരയില്‍ ഏഴാം ക്യാച്ചും പാഴാക്കിയതോടെ വലിയ വിമര്‍ശനങ്ങളും പരിഹാസങ്ങളുമാണ് സോഷ്യല്‍ മീഡിയയില്‍ യശസ്വ ജയ്‌സ്വാള്‍ നേരിടുന്നത്.
ഇന്ത്യന്‍ ടെസ്റ്റ് ടീമില്‍ നിലവിലെ ഏറ്റവും മോശം ഫീല്‍ഡറെന്നു തന്നെ യശസ്വി ജയ്‌സ്വാളിനെ വിളിക്കാം. ഇത്രയുമധികം ക്യാച്ചുകള്‍ ഒരു ടെസ്റ്റ് പരമ്പരയില്‍ പാഴാക്കിയ മറ്റു ഇന്ത്യന്‍ താരങ്ങള്‍ കാണില്ല. ഫീല്‍ഡിങില്‍ നിര്‍ണാക പൊസിഷനുകളില്‍ ജയ്‌സ്വാളിനെ നിര്‍ത്തുന്നത് ഇനിയെങ്കിലും ശുഭ്മന്‍ ഗില്‍ നിര്‍ത്തണം.
യശസ്വി ജയ്‌സ്വാള്‍ ഫീല്‍ഡ് ചെയ്യുമ്പോള്‍ അദ്ദേഹം എതിര്‍ ടീമിന്റെ ഭാഗമാണോയെന്നു ആരെങ്കിലും ചോദിച്ചാല്‍ അതില്‍ അദ്ഭുതമില്ല. കാരണം അത്രയുമേറെ സഹായമാണ് ജയ്‌സ്വാളില്‍ നിന്നും ഇപ്പോള്‍ ഇംഗ്ലീഷ് ടീമിനു ലഭിക്കുന്നത്. എന്നിങ്ങനെയായിരുന്നു സോഷ്യല്‍ മീഡിയയിലെ പ്രതികരണങ്ങള്‍.