For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IND vs ENG: ഇംഗ്ലണ്ട് കള്ളത്തരം കാണിച്ചു? ജയ്‌സ്വാളിന് സംശയം!! സംഭവമിങ്ങനെ, വീഡിയോ വൈറല്‍

മാഞ്ചസറ്റര്‍: ഓള്‍ഡ് ട്രാഫോര്‍ഡില്‍ പുരോഗമിക്കുന്ന നാലാം ക്രിക്കറ്റ് ടെസ്റ്റില്‍ ഇംഗ്ലണ്ട് ടീമിനെതിരേ ഗുരുതര ആരോപണവുമായി ഇന്ത്യന്‍ ഓപ്പണ്‍ യശസ്വി ജയ്‌സ്വാള്‍. ആദ്യദിനം ഇന്ത്യന്‍ ഇന്നിങ്‌സിലെ രണ്ടാംസെഷനിടെയയായിരുന്നു. ഇതിന്റെ വീഡിയോ സോഷ്യല്‍ മീഡിയയിലും വൈറലായിരിക്കുകയാണ്.

മികച്ച പ്രകടനം നടത്തിയാണ് ജയ്‌സ്വാള്‍ പുറത്തായത്. 58 റണ്‍സ് നേടാന്‍ അദ്ദേഹത്തിനായിരുന്നു. 107 ബോളില്‍ 10 ഫോറും ഒരു സിക്‌സറുമുള്‍പ്പെടെയാണിത്. ലിയാം ഡോസണിന്റെ ബൗളിങില്‍ എഡ്ജായ ജയ്‌സ്വാളിനെ സ്ലിപ്പില്‍ ഹാരി ബ്രൂക്ക് സിംപിള്‍ ക്യാച്ചിലൂടെ മടക്കുകയായിരുന്നു.

YASHASVI JAISWAL

ജയ്‌സ്വാള്‍ പറഞ്ഞതെന്ത്?

മാഞ്ചസ്റ്റര്‍ ടെസ്റ്റിന്റെ ആദ്യദിനം രണ്ടാം സെഷനിലായിരുന്നു ബാറ്റിങിനിടെ യശസ്വി ജയ്‌സ്വാളിന്റെ വിവാദ പരാമര്‍ശം. ഓപ്പണിങ് വിക്കറ്റില്‍ കെഎല്‍ രാഹുലിനൊപ്പം 94 റണ്‍സിന്റെ കൂട്ടുകെട്ടുണ്ടാക്കാന്‍ അദ്ദേഹത്തിനായിരുന്നു. ലഞ്ച് ബ്രേക്കിനു ശേഷമാണ് 46 റണ്‍സെടുത്ത രാഹുലിനെ മടക്കി ക്രിസ് വോക്‌സ് ഇംഗ്ലണ്ടിനു ബ്രേക്ക്ത്രൂ സമ്മാനിച്ചത്. തുടര്‍ന്ന് ജയ്‌സ്വാളിനു കൂട്ടായി സായ് സുദര്‍ശന്‍ എത്തുകയായിരുന്നു.

അതിനു ശേഷം കൂടുതല്‍ ഡിഫന്‍സീവായ ശൈലിയാണ് ജയ്‌സ്വാള്‍ സ്വീകരിച്ചത്. ശ്രദ്ധയോടെ ക്രീസില്‍ പിടിച്ചുനിന്ന് വലിയൊരു ഇന്നിങ്‌സ് കളിക്കാനായിരുന്നു അദ്ദേഹത്തിന്റെ ശ്രമം. പക്ഷെ ഇംഗ്ലീഷ് ബൗളര്‍മാര്‍ക്കു പിച്ചില്‍ നിന്നും സ്വിങ് നന്നായി ലഭിച്ചു കൊണ്ടിരുന്നതോടെ ജയ്‌സ്വാള്‍ പലപ്പോഴും കുഴപ്പത്തിലാവുകയും ചെയ്തു.

ബോളിനെക്കുറിച്ച് ജയ്‌സ്വാള്‍ പറയുന്ന വീഡിയോ കാണാം

പേസര്‍ ബ്രൈഡന്‍ കാര്‍സിന്റെ ഒരു ബോള്‍ നേരിട്ട ശേഷം ജയ്‌സ്വാള്‍ ശരിക്കും വണ്ടറടിച്ചു നിന്നു. ഓഫ്സ്റ്റംപിന് പുറത്തു പിച്ച ചെയ്ത ബോള്‍ കൂടുതല്‍ സ്വിങ് ചെയ്ത് വീണ്ടും പുറത്തേക്കു പോയപ്പോള്‍ എന്താണ് ഈ കണ്ടതെന്ന അദ്ഭുതത്തില്‍ അദ്ദേഹം നില്‍ക്കുന്നതു കാണാമായിരുന്നു. ഈ ബോളിന്റെ അവിശ്വസനീയ മൂവ്്‌മെന്റിനെ കുറിച്ച് ബാറ്റിങ് പങ്കാളിയായ സായ് സുദര്‍ശനോടു ജയ്‌സ്വാള്‍ പറഞ്ഞത് സ്റ്റംപ് മൈക്കിലൂടെ പുറത്തു വരികയും ചെയ്തു.

ഇവര്‍ തന്നെയുണ്ടാക്കുന്ന ബോള്‍ പോലെയാണ് ഇതു കാണപ്പെടുന്നത്. ബോളിനു ഇത്ര പെട്ടെന്നു എങ്ങനെ ഈ തരത്തില്‍ സ്വിങ് ലഭിക്കാന്‍ തുടങ്ങി? ബോളില്‍ അവര്‍ എന്താണ് ചെയ്തുകൊണ്ടിരിക്കുന്നത്? എന്നായിരുന്നു ബോളില്‍ കൃത്രിമം നടന്നിട്ടുണ്ടോയെന്നു സംശയം പ്രകടിപ്പിക്കുന്ന തരത്തില്‍ ജയ്‌സ്വാളിന്റെ വാക്കുകള്‍.

പക്ഷെ ആദ്യദിനത്തിലെ കളിക്കു ശേഷം ബോളിനെക്കുറിച്ച് ഇങ്ങനെയൊരു ആരോപണം ഔദ്യോഗികമായൊന്നും അദ്ദേഹം ഉന്നയിച്ചിട്ടില്ല. കളിക്കത്തിലെ അപ്പോഴുണ്ടായ ഒരു വികാരത്തിന്റെ പുറത്ത് ജയ്‌സ്വാള്‍ പറഞ്ഞ വാക്കുകളായി മാത്രമേ ഇവയെ കാണാന്‍ സാധിക്കുകയുള്ളൂ.

YASHASVI JAISWAL

റെക്കോര്‍ഡിട്ട് ജയ്‌സ്വാള്‍

കരിയറിലാദ്യമായി ഇംഗ്ലണ്ടില്‍ ടെസ്റ്റ് പരമ്പര കളിക്കുന്ന യശസ്വി ജയ്‌സ്വാള്‍ മികച്ച പ്രകടനമാണ് ഇന്ത്യക്കായി കാഴ്ച വച്ചു കൊണ്ടിരിക്കുന്നത്. ലീഡ്‌സിലെ ഒന്നാം ടെസ്റ്റിന്റെ ആദ്യ ഇന്നിങ്‌സില്‍ സെഞ്ച്വറിയുമായാണ് ഇംഗ്ലണ്ടിലെ തുടക്കം അദ്ദേഹം ആഘോഷിച്ചത്. 101 റണ്‍സാണ് ജയ്‌സ്വാള്‍ നേടിയത്.

അതിനു ശേഷം തന്റെ രണ്ടാം ഫിഫ്റ്റിയാണ് ഇപ്പോള്‍ നടക്കുന്ന മാഞ്ചസ്റ്റര്‍ ടെസ്റ്റിലെ ആദ്യ ഇന്നിങ്‌സില്‍ ജയ്‌സ്വാള്‍ നേടിയിരിക്കുന്നത്. ഇതോടെ ഇംഗ്ലണ്ടിനെതിരേ ടെസ്റ്റില്‍ 1000 റണ്‍സെന്ന നാഴികക്കല്ലും ഇടംകൈയന്‍ ബാറ്റര്‍ പൂര്‍ത്തിയാക്കിയിരുന്നു. റെഡ് ബോള്‍ ക്രിക്കറ്റില്‍ ഇംഗ്ലണ്ടിനെതിരേ വളരെ മികച്ച റെക്കോര്‍ഡുള്ള ബാറ്റര്‍ കൂടിയാണ് അദ്ദേഹം.

കഴിഞ്ഞ വര്‍ഷം ഇംഗ്ലീഷ് ടീം ഇന്ത്യയില്‍ അഞ്ചു ടെസ്റ്റുകളുടെ പരമ്പര കളിക്കാനെത്തിയപ്പോഴാണ് ജയ്‌സ്വാള്‍ കന്നി ഡബിള്‍ സെഞ്ച്വറി കണ്ടെത്തിയത്. 70ന് മുകളില്‍ ശരാശരിയാണ് ഇംഗ്ലണ്ടിനെതിരേ അദ്ദേഹത്തിനുള്ളത്. ഇതോടെ മുന്‍ ഇതിഹാസങ്ങളായ ഡോണ്‍ ബ്രാഡ്മാന്‍, ജോര്‍ജ് ഹെഡ്‌ലി എന്നിവര്‍ക്കൊപ്പം നില്‍ക്കുകയാണ് ജയ്‌സ്വാള്‍.

Story first published: Thursday, July 24, 2025, 15:29 [IST]
Other articles published on Jul 24, 2025
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+