For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IND vs ENG: ഗാംഗുലിക്കും ധവാനുമായില്ല, ഇടം കൈയന്‍മാരില്‍ ജയ്‌സ്വാള്‍ കിങ്! വമ്പന്‍ റെക്കോഡ്

റാഞ്ചി: ഇംഗ്ലണ്ടിനെതിരായാ നാലാം ടെസ്റ്റില്‍ ഇന്ത്യയുടെ ബാറ്റിങ് നിര പതറുകയാണ്. ആദ്യം ബാറ്റുചെയ്ത ഇംഗ്ലണ്ട് 353 റണ്‍സില്‍ പുറത്തായപ്പോള്‍ മറുപടിക്കിറങ്ങിയ ഇന്ത്യക്ക് 171 റണ്‍സിനിടെ ആറ് വിക്കറ്റുകളാണ് നഷ്ടമായത്. ഈ മത്സരത്തിലും ഇന്ത്യക്ക് ആശ്വാസമായത് യശ്വസി ജയ്‌സ്വാളിന്റെ പ്രകടനമാണ്. 117 പന്തില്‍ 73 റണ്‍സാണ് ജയ്‌സ്വാള്‍ നേടിയിരിക്കുന്നത്. 8 ഫോറും 1 സിക്‌സും പറത്തിയ താരം പരമ്പരയില്‍ 600 റണ്‍സ് പിന്നിട്ടിരിക്കുകയാണ്.

ഇതോടെ വമ്പനൊരു റെക്കോഡും താരം സ്വന്തം പേരിലാക്കിയിരിക്കുകയാണ്. ഒരു ടെസ്റ്റ് പരമ്പരയില്‍ 600ലധികം റണ്‍സ് നേടുന്ന ആദ്യത്തെ ഇന്ത്യന്‍ ഇടം കൈയന്‍ ബാറ്റ്‌സ്മാനെന്ന റെക്കോഡാണ് ജയ്‌സ്വാള്‍ സ്വന്തം പേരിലാക്കിയത്. സൗരവ് ഗാംഗുലി, ഗൗതം ഗംഭീര്‍, ശിഖര്‍ ധവാന്‍ തുടങ്ങി ഇന്ത്യയുടെ പേരുകേട്ട പല ഇടം കൈയന്‍മാര്‍ക്കും നേടാനാവാതെ പോയ നേട്ടമാണ് ഇപ്പോള്‍ ജയ്‌സ്വാള്‍ സ്വന്തം പേരിലാക്കിയത്.

2007ല്‍ പാകിസ്താനെതിരേ സൗരവ് ഗാംഗുലി 534 റണ്‍സ് നേടിയിരുന്നു. 2008ല്‍ ഓസ്‌ട്രേലിയക്കെതിരേ 463ഉും 2009ല്‍ ന്യൂസീലന്‍ഡിനെതിരേ 445 റണ്‍സും ഗൗതം ഗംഭീര്‍ നേടിയിട്ടുണ്ട്. ഇപ്പോള്‍ ഇവരെയെല്ലാം പിന്നിലാക്കാന്‍ 22കാരനായ ജയ്‌സ്വാളിന് സാധിച്ചിരിക്കുകയാണ്. ഒരു ടെസ്റ്റ് ഇന്നിങ്‌സില്‍ കൂടുതല്‍ സിക്‌സറെന്ന റെക്കോഡ് നേരത്തെ തന്നെ ജയ്‌സ്വാള്‍ സ്വന്തമാക്കിയിരുന്നു. വീരേന്ദര്‍ സെവാഗിന് പോലും നേടാനാവാത്ത റെക്കോഡാണ് ജയ്‌സ്വാള്‍ സിക്‌സറില്‍ നേടിയെടുത്തത്.

ഇംഗ്ലണ്ടിനെതിരേ ഒരു ടെസ്റ്റ് പരമ്പരയില്‍ 600 റണ്‍സ് നേടുന്ന മൂന്നാമത്തെ താരമാകാനും ജയ്‌സ്വാളിനായി. രാഹുല്‍ ദ്രാവിഡ്, വിരാട് കോലി, യശ്വസി ജയ്‌സ്വാള്‍ എന്നിവരാണ് ഈ നേട്ടത്തിലെത്തിയത്. 2010ന് ശേഷം ഒരു ടെസ്റ്റ് പരമ്പരയില്‍ 600 പ്ലസ് റണ്‍സ് നേടുന്ന രണ്ടാമത്തെ താരമാണ് ജയ്‌സ്വാള്‍. മൂന്ന് തവണ വിരാട് കോലി ഈ റെക്കോഡിലെത്തിയിട്ടുണ്ട്.

Yashasvi Jaiswal

ഇപ്പോള്‍ ജയ്‌സ്വാളും ഈ റെക്കോഡില്‍ പേരുചേര്‍ത്തിരിക്കുകയാണ്. 80, 209, 214, 71 എന്നിങ്ങനെയാണ് ഈ പരമ്പരയിലെ ജയ്‌സ്വാളിന്റെ പ്രധാന സ്‌കോറുകള്‍. രണ്ട് ഇരട്ട സെഞ്ച്വറി പ്രകടനങ്ങള്‍ ഇതിനോടകം കാഴ്ചവെക്കാന്‍ ജയ്‌സ്വാളിന് സാധിച്ചു.

തുടര്‍ച്ചയായി രണ്ട് ടെസ്റ്റില്‍ ഇരട്ട നേട്ടത്തിലെത്തുന്ന ആദ്യ താരം കൂടിയാണ് ജയ്‌സ്വാള്‍. പരമ്പരയില്‍ മൂന്ന് ഇന്നിങ്‌സ് കൂടി ജയ്‌സ്വാളിന് ബാക്കിയുണ്ട്. ഇംഗ്ലണ്ടിനെതിരേ ഒരു ടെസ്റ്റ് പരമ്പരയില്‍ കൂടുതല്‍ റണ്‍സ് നേടുന്ന താരമാകാനുള്ള അവസരം ജയ്‌സ്വാളിന് മുന്നിലുണ്ട്. എട്ട് ഇന്നിങ്‌സില്‍ നിന്ന് 655 റണ്‍സ് നേടിയ വിരാട് കോലിയാണ് തലപ്പത്ത്. ഇതിനെ മറികടക്കാനുള്ള അവസരം ജയ്‌സ്വാളിന് മുന്നിലുണ്ട്. കൂടാതെ സുനില്‍ ഗവാസ്‌കറുടെ വമ്പന്‍ റെക്കോഡ് തകര്‍ക്കാനും ജയ്‌സ്വാളിന് സാധിച്ചേക്കും.

1971ല്‍ 774 റണ്‍സ് നേടിയ സുനില്‍ ഗവാസ്‌ക്കറാണ് ഈ റെക്കോഡില്‍ തലപ്പത്ത്. 732 റണ്‍സോടെ സുനില്‍ ഗവാസ്‌കര്‍ തന്നെയാണ് രണ്ടാം സ്ഥാനത്ത്. 692, 655 റണ്‍സുകള്‍ നേടി വിരാട് കോലി മൂന്നും നാലും സ്ഥാനങ്ങളില്‍ നില്‍ക്കുന്നു. ദിലീപ് സര്‍ദേശായി 642 റണ്‍സും രാഹുല്‍ ദ്രാവിഡ് 619 റണ്‍സും നേടി ജയ്‌സ്വാളിന് മുന്നിലുണ്ട്. ഈ റെക്കോഡിനെയെല്ലാം മറികടക്കാനുള്ള അവസരമാണ് ജയ്‌സ്വാളിനെ കാത്തിരിക്കുന്നത്. എന്നാല്‍ ഈ റെക്കോഡ് മറികടക്കുക താരത്തിന് എളുപ്പമാവില്ല.

രണ്ടാം ഇന്നിങ്‌സില്‍ ജയ്‌സ്വാളിന്റെ പ്രകടനം ഇന്ത്യക്ക് നിര്‍ണ്ണായകമാവും. ഇന്ത്യയുടെ ബാറ്റിങ് നിര പ്രതീക്ഷിച്ച പ്രകടനമല്ല കാഴ്ചവെച്ചിരിക്കുന്നത്. അതുകൊണ്ടുതന്നെ തോല്‍വി ഒഴിവാക്കാന്‍ രണ്ടാം ഇന്നിങ്‌സില്‍ ഇന്ത്യ ഗംഭീര ബാറ്റിങ് കാഴ്ചവെക്കേണ്ടതായുണ്ട്.

Story first published: Saturday, February 24, 2024, 16:15 [IST]
Other articles published on Feb 24, 2024
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+