For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IND vs ENG: അടിയോടടി, സിക്‌സറില്‍ ചരിത്ര റെക്കോഡിട്ട് ജയ്‌സ്വാള്‍! സെവാഗിനും രോഹിത്തിനുമില്ല

രാജ്‌കോട്ട്: ഇംഗ്ലണ്ടിനെതിരായ മൂന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ ചരിത്ര ബാറ്റിങ് പ്രകടനമാണ് യശ്വസി ജയ്‌സ്വാള്‍ കാഴ്ചവെക്കുന്നത്. ആദ്യ ഇന്നിങ്‌സില്‍ 10 റണ്‍സിന് പുറത്തായ ജയ്‌സ്വാള്‍ രണ്ടാം ഇന്നിങ്‌സില്‍ തകര്‍പ്പന്‍ സെഞ്ച്വറിയോടെയാണ് തിരിച്ചുവരവ് നടത്തിയത്. അതിവേഗത്തില്‍ റണ്‍സുയര്‍ത്തിയ ജയ്‌സ്വാള്‍ പല സിക്‌സര്‍ വീരന്മാരേയും കടത്തിവെട്ടുന്ന റെക്കോഡ് സ്വന്തം പേരിലാക്കിയിരിക്കുകയാണ്.

10 സിക്‌സുകള്‍ രണ്ടാം ഇന്നിങ്‌സില്‍ നേടിയതോടെ ഒരു ടെസ്റ്റ് ഇന്നിങ്‌സില്‍ കൂടുതല്‍ സിക്‌സര്‍ നേടുന്ന ഇന്ത്യക്കാരനെന്ന റെക്കോഡ് ജയ്‌സ്വാള്‍ സ്വന്തമാക്കിയിരിക്കുകയാണ്. ഇന്ത്യയുടെ മറ്റൊരു താരത്തിനും നേടാനാവാത്ത നേട്ടമാണ് ജയ്‌സ്വാള്‍ സ്വന്തം പേരിലാക്കിയത്. 22 വര്‍ഷം പഴക്കമുള്ള നവജോത് സിദ്ദുവിന്റെ റെക്കോഡാണ് ജയ്‌സ്വാള്‍ തകര്‍ത്തത്. എട്ട് സിക്‌സുകളാണ് അദ്ദേഹം നേടിയത്. രണ്ട് ട്രിപ്പിള്‍ സെഞ്ച്വറി നേടിയ സെവാഗ് പോലും ഒരു ഇന്നിങ്‌സില്‍ 10 സിക്‌സുകള്‍ നേടിയിട്ടില്ല.

വെടിക്കെട്ട് ഓപ്പണറും ഹിറ്റ്മാനെന്ന വിശേഷണം നേടിയിട്ടുമുള്ള രോഹിത് ശര്‍മക്ക് പോലും ഈ റെക്കോഡ് സ്വന്തമാക്കാനായിട്ടില്ല. എന്നാല്‍ ജയ്‌സ്വാള്‍ ഈ റെക്കോഡ് സ്വന്തം പേരിലാക്കി എല്ലാവരേയും ഞെട്ടിച്ചിരിക്കുകയാണ്. ജെയിംസ് ആന്‍ഡേഴ്‌സനെ ഹാട്രിക് സിക്‌സുകള്‍ പറത്തിയാണ് ജയ്‌സ്വാള്‍ കസറിയത്. സ്പിന്നര്‍മാര്‍ക്കെതിരേയാണ് ജയ്‌സ്വാള്‍ കൂടുതല്‍ ആക്രമണകാരി. ഈ ടെസ്റ്റ് പരമ്പരയില്‍ 20 സിക്‌സുകള്‍ ജയ്‌സ്വാള്‍ പിന്നിട്ടിരിക്കുകയാണ്.

ഇതോടെ ഒരു ടെസ്റ്റ് പരമ്പരയില്‍ 20 സിക്‌സുകള്‍ നേടുന്ന ആദ്യത്തെ താരമായി മാറാനും ജയ്‌സ്വാളിനായി. മൂന്നാം ടെസ്റ്റ് പുരോഗമിക്കവെ ഇതിനോടകം 500 റണ്‍സ് പിന്നിടാന്‍ ജയ്‌സ്വാളിനായി. 22കാരനായ താരത്തിന്റെ മൂന്നാം സെഞ്ച്വറിയാണ് രാജ്‌കോട്ടില്‍ പിറന്നത്. വെസ്റ്റ് ഇന്‍ഡീസിനെതിരേ 171 റണ്‍സ് നേടിയ താരം ഇംഗ്ലണ്ടിനെതിരായ രണ്ടാം ടെസ്റ്റില്‍ 209 റണ്‍സും നേടി.

Yashasvi Jaiswal

മൂന്നാം ടെസ്റ്റില്‍ ഇരട്ട സെഞ്ച്വറി പ്രകടനം നടത്തിയതോടെ ആദ്യത്തെ മൂന്ന് സെഞ്ച്വറികളും 150 പ്ലസ് സ്‌കോറാക്കി മാറ്റുന്ന ആദ്യത്തെ ഇന്ത്യന്‍ താരമായി മാറാന്‍ ജയ്‌സ്വാളിനായിരിക്കുകയാണ്. ഈ പരമ്പരയില്‍ 500 റണ്‍സ് നേടിയതോടെ 22ാം വയസില്‍ ഒരു ടെസ്റ്റ് പരമ്പരയില്‍ 500 റണ്‍സ് നേടുന്ന രണ്ടാമത്തെ ഇന്ത്യന്‍ താരമെന്ന റെക്കോഡിലേക്കെത്താനും ജയ്‌സ്വാളിനായിരിക്കുകയാണ്. സുനില്‍ ഗവാസ്‌കറാണ് ജയ്‌സ്വാളിന് മുമ്പ് ഈ നേട്ടത്തിലേക്കെത്തിയത്.

ഇത്തവണത്തെ ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പില്‍ ജയ്‌സ്വാളിന്റെ കുതിപ്പാണ് കാണാനാവുന്നത്. ഇന്ത്യക്കായി കൂടുതല്‍ റണ്‍സ്, കൂടുതല്‍ ശരാശരി, കൂടുതല്‍ ഫിഫ്റ്റി പ്ലസ് സ്‌കോര്‍, കൂടുതല്‍ സെഞ്ച്വറി, കൂടുതല്‍ ബൗണ്ടറി, കൂടുതല്‍ സിക്‌സ്, ഉയര്‍ന്ന സ്‌കോര്‍ എന്നീ റെക്കോഡുകളെല്ലാം ജയ്‌സ്വാളിന്റെ പേരിലാണ്. മൂന്ന് ഫോര്‍മാറ്റിലും ഇന്ത്യയുടെ പ്രധാന ഓപ്പണറായി ജയ്‌സ്വാള്‍ മാറിക്കഴിഞ്ഞു. അതിവേഗത്തില്‍ റണ്‍സുയര്‍ത്തുന്ന താരമാണ് ജയ്‌സ്വാള്‍.

താരത്തിന്റെ സമീപകാല പ്രകടനങ്ങളെല്ലാം ഒന്നിനൊന്ന് മെച്ചമാണ്. ഇന്ത്യയുടെ വിശ്വസ്തനായ താരമായി മാറാന്‍ ജയ്‌സ്വാളിന് സാധിച്ചു. ഇന്ത്യയുടെ ഭാവിയും ഭദ്രമാണെന്ന് തെളിയിക്കുന്ന പ്രകടനമാണ് ജയ്‌സ്വാള്‍ കാഴ്ചവെക്കുന്നത്. സമ്മര്‍ദ്ദ സാഹചര്യത്തിലും തിളങ്ങാന്‍ ശേഷിയുള്ള താരമാണ് ജയ്‌സ്വാള്‍. മികച്ച ഇടം കൈയന്‍ ഓപ്പണറെ തേടിനടന്ന ഇന്ത്യക്ക് മൂന്ന് ഫോര്‍മാറ്റിലേക്കും പരിഗണിക്കാവുന്ന താരമായി ജയ്‌സ്വാള്‍ വളര്‍ന്നിരക്കുകയാണ്. വെറും 7 ടെസ്റ്റിനുള്ളില്‍ തന്റെ പ്രതിഭ തെളിയിക്കാന്‍ ജയ്‌സ്വാളിന് സാധിച്ചു.

22വയസിനുള്ളില്‍ കൂടുതല്‍ ഇരട്ട സെഞ്ച്വറി നേടിയ താരങ്ങളില്‍ രണ്ടാം സ്ഥാനത്തേക്കെത്താനും ജയ്‌സ്വാളിനായി. വിനോദ് കാംബ്ലിയും 2 ഇരട്ട സെഞ്ച്വറി 22 വയസില്‍ നേടിയിട്ടുണ്ട്. 4 ഇരട്ട സെഞ്ച്വറി നേടിയ ഡോണ്‍ ബ്രാഡ്മാന്‍ ഈ റെക്കോഡില്‍ തലപ്പത്ത് നില്‍ക്കുമ്പോള്‍ 3 ഇരട്ട സെഞ്ച്വറി നേടിയ ഗ്രെയിം സ്മിത്ത് രണ്ടാം സ്ഥാനത്താണ്.

യുവതാരത്തിന്റെ മികവില്‍ മൂന്നാം ടെസ്റ്റില്‍ ഇന്ത്യ ശക്തമായ നിലയിലാണുള്ളത്. ഇംഗ്ലണ്ടിനെതിരേ രണ്ട് ടെസ്റ്റ് ഡബിള്‍ സെഞ്ച്വറി നേടുന്ന ഏക ഇന്ത്യന്‍ താരമായി മാറാനും ജയ്‌സ്വാളിന് സാധിച്ചിരിക്കുകയാണ്.

Story first published: Sunday, February 18, 2024, 13:49 [IST]
Other articles published on Feb 18, 2024
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+