Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IND vs ENG: സ്വപ്‌ന നേട്ടം, ജയ്‌സ്വാള്‍ ഇനി കോലിക്കൊപ്പം- വമ്പന്‍ റെക്കോഡിട്ട് യുവതാരം

റാഞ്ചി: ഇംഗ്ലണ്ടിനെതിരായ നാലാം ക്രിക്കറ്റ് ടെസ്റ്റില്‍ ഇന്ത്യക്കായി ഗംഭീര പ്രകടനം കാഴ്ചവെക്കുകയാണ് യശ്വസി ജയ്‌സ്വാള്‍. സ്ഥിരതയോടെ കളിക്കുന്ന ജയ്‌സ്വാള്‍ രണ്ട് ഇരട്ട സെഞ്ച്വറി പ്രകടനങ്ങള്‍ ഇതിനോടകം പരമ്പരയില്‍ നടത്തിക്കഴിഞ്ഞു. നാലാം ടെസ്റ്റിലും നിര്‍ണ്ണായക പ്രകടനമാണ് ജയ്‌സ്വാള്‍ കാഴ്ചവെക്കുന്നത്. ആദ്യ ഇന്നിങ്‌സില്‍ 73 റണ്‍സ് നേടിയ ജയ്‌സ്വാള്‍ രണ്ടാം ഇന്നിങ്‌സില്‍ 37 റണ്‍സും നേടി. ഇതോടെ വമ്പനൊരു റെക്കോഡിലേക്കും ജയ്‌സ്വാളെത്തിയിരിക്കുകയാണ്.

ഇംഗ്ലണ്ടിനെതിരേ ഒരു ടെസ്റ്റ് പരമ്പരയില്‍ കൂടുതല്‍ റണ്‍സ് നേടുന്ന ഇന്ത്യന്‍ താരങ്ങളില്‍ വിരാട് കോലിക്കൊപ്പമെത്തിയിരിക്കുകയാണ് ജയ്‌സ്വാള്‍. ഇംഗ്ലണ്ടിനെതിരേ ഒരു ടെസ്റ്റ് പരമ്പരയില്‍ 655 റണ്‍സ് നേടിയതാണ് വിരാട് കോലിയുടെ മികച്ച പ്രകടനം. ഇപ്പോള്‍ ആ റെക്കോഡിനൊപ്പമെത്താന്‍ ജയ്‌സ്വാളിന് സാധിച്ചിരിക്കുകയാണ്. അഞ്ചാം ടെസ്റ്റിലൂടെ ജയ്‌സ്വാള്‍ ഈ റെക്കോഡില്‍ കോലിയെ മറികടക്കുമെന്നുറപ്പാണ്. 22കാരനായ താരം ഭയമില്ലാതെ കളിക്കുന്നുവെന്നതാണ് എടുത്തു പറയേണ്ടത്.

എന്നാല്‍ ഒരു ടെസ്റ്റ് പരമ്പരയില്‍ കൂടുതല്‍ റണ്‍സ് നേടുന്ന ഇന്ത്യന്‍ താരമാകാന്‍ ജയ്‌സ്വാളിന് നന്നായി വിയര്‍ക്കേണ്ടി വരും. 774 റണ്‍സ് നേടിയ സുനില്‍ ഗവാസ്‌ക്കറാണ് ഈ റെക്കോഡില്‍ തലപ്പത്ത്. 732 റണ്‍സോടെ ഗവാസ്‌കര്‍ രണ്ടാം സ്ഥാനത്തുമുണ്ട്. 692 റണ്‍സോടെ വിരാട് മൂന്നാം സ്ഥാനത്തുമുണ്ട്. നാലാം സ്ഥാനത്തുള്ള കോലിയുടെ 655 റണ്‍സിനൊപ്പമാണ് ഇപ്പോള്‍ ജയ്‌സ്വാളെത്തിയത്. അഞ്ചാം ടെസ്റ്റിലും തിളങ്ങിയാല്‍ ഗവാസ്‌ക്കറെ മറികടക്കാനും ജയ്‌സ്വാളിനായേക്കും.

വലിയ ഷോട്ടുകള്‍ കളിക്കാനും മടികാട്ടാത്ത ജയ്‌സ്വാള്‍ മറ്റ് പല റെക്കോഡുകളും സ്വന്തമാക്കിക്കഴിഞ്ഞു. ഒരു ടെസ്റ്റ് ഇന്നിങ്‌സില്‍ കൂടുതല്‍ സിക്‌സര്‍ പറത്തുന്ന താരമെന്ന റെക്കോഡ് ജയ്‌സ്വാളിന്റെ പേരിലാണ്. രണ്ട് തവണ ട്രിപ്പിള്‍ സെഞ്ച്വറി നേടിയ വീരേന്ദര്‍ സെവാഗിന് പോലും നേടാനാവാത്ത സിക്‌സര്‍ റെക്കോഡാണ് ജയ്‌സ്വാള്‍ നേടിയത്. മറ്റൊരു വമ്പന്‍ സിക്‌സര്‍ റെക്കോഡും അദ്ദേഹം സ്വന്തമാക്കി. ഒരു കലണ്ടര്‍ വര്‍ഷം കൂടുതല്‍ ടെസ്റ്റ് സിക്‌സര്‍ നേടുന്ന താരമെന്ന റെക്കോഡ് ജയ്‌സ്വാളിന്റെ പേരിലാണ്.

Yashasvi Jaiswal

ഈ വര്‍ഷം 9 ഇന്നിങ്‌സില്‍ നിന്ന് 23 സിക്‌സാണ് ജയ്‌സ്വാള്‍ നേടിയത്. 2008ല്‍ വീരേന്ദര്‍ സെവാഗ് നേടിയ 22 സിക്‌സര്‍ റെക്കോഡാണ് ജയ്‌സ്വാള്‍ തകര്‍ത്ത്. 2022ല്‍ റിഷഭ് പന്ത് 21 സിക്‌സും 2019ല്‍ രോഹിത് ശര്‍മ 20 സിക്‌സും 2019ല്‍ മായങ്ക് അഗര്‍വാള്‍ 18 സിക്‌സും നേടിയിട്ടുണ്ട്. ഇന്ത്യക്കൊപ്പം വലിയ ഭാവി തനിക്കുണ്ടാവുമെന്ന് തെളിയിക്കുന്ന പ്രകടനമാണ് ജയ്‌സ്വാള്‍ കാഴ്ചവെച്ചത്. സ്പിന്നിനേയും പേസിനേയും ഒരുപോലെ നന്നായി നേരിടാന്‍ ജയ്‌സ്വാളിന് സാധിക്കുന്നു.

ഭയമില്ലാതെ കളിക്കുന്നുവെന്നതാണ് ജയ്‌സ്വാളിന്റെ പ്രധാന സവിശേഷത. 80, 15, 209, 17, 10, 214*, 73, 37 എന്നിങ്ങനെയാണ് ഈ പരമ്പരയിലെ ജയ്‌സ്വാളിന്റെ സ്‌കോര്‍. ഏറെ നാളത്തെ കാത്തിരിപ്പിന് ശേഷമാണ് മൂന്ന് ഫോര്‍മാറ്റിലും കളിപ്പിക്കാന്‍ സാധിക്കുന്ന ഇടം കൈയന്‍ ഓപ്പണറെ ഇന്ത്യക്ക് ലഭിച്ചത്. ഒരു ടെസ്റ്റ് പരമ്പരയില്‍ 600ലധികം റണ്‍സ് നേടുന്ന ആദ്യത്തെ ഇന്ത്യയുടെ ഇടം കൈയന്‍ ബാറ്റ്‌സ്മാന്‍ എന്ന റെക്കോഡും ജയ്‌സ്വാള്‍ സ്വന്തം പേരിലാക്കി.

സൗരവ് ഗാംഗുലി, ഗൗതം ഗംഭീര്‍, ശിഖര്‍ ധവാന്‍ തുടങ്ങിയവര്‍ക്കൊന്നും നേടാനാവാത്ത നേട്ടമാണ് ജയ്‌സ്വാള്‍ നേടിയെടുത്തത്. ഇംഗ്ലണ്ടിനെപ്പോലെ കരുത്തുറ്റ ബൗളിങ് നിരയെ നേരിട്ട് 600ലധികം റണ്‍സ് നേടുകയെന്നത് വളരെ പ്രയാസമുള്ള കാര്യമാണ്. മൂന്ന് താരങ്ങള്‍ മാത്രമാണ് ഈ നേട്ടത്തിലെത്തിയിട്ടുള്ളത്. അഞ്ചാം ടെസ്റ്റിലും ഇതേ മികവ് തുടര്‍ന്ന് ടൂര്‍ണമെന്റിലെ താരമായി മാറാന്‍ ജയ്‌സ്വാളിന് സാധിക്കുമെന്ന കാര്യം ഉറപ്പാണ്.

Story first published: Monday, February 26, 2024, 12:12 [IST]
Other articles published on Feb 26, 2024
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+