For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IND vs ENG: ഒറ്റയാനായി ജയ്‌സ്വാള്‍, തകര്‍ത്തത് 60 വര്‍ഷം പഴക്കമുള്ള റെക്കോഡ്- തലപ്പത്ത്

വിശാഖപട്ടണം: ഇംഗ്ലണ്ടിനെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റില്‍ ഇന്ത്യയുടെ ഹീറോയായി മാറിയിരിക്കുകയാണ് യശ്വസി ജയ്‌സ്വാള്‍. പേരുകേട്ട ഇന്ത്യയുടെ ബാറ്റ്‌സ്മാന്‍മാരെല്ലാം നിരാശപ്പെടുത്തിയപ്പോഴും ഒരുവശത്ത് പിടിച്ചുനിന്ന് തകര്‍പ്പന്‍ സെഞ്ച്വറി നേടിയ യശ്വസി ജയ്‌സ്വാളാണ് ഇന്ത്യയെ വലിയ നാണക്കേടില്‍ നിന്ന് രക്ഷിച്ചത്. 257 പന്ത് നേരിട്ട് 17 ഫോറും 5 സിക്‌സും ഉള്‍പ്പെടെ 179 റണ്‍സുമായി ജയ്‌സ്വാള്‍ ക്രീസില്‍ തുടരുന്നത്. മോശം പന്തുകളെ കടന്നാക്രമിച്ച് കളിച്ച ജയ്‌സ്വാള്‍ അന്താരാഷ്ട്ര ക്രിക്കറ്റിലെ തന്റെ മൂന്നാം സെഞ്ച്വറിയാണ് സ്വന്തമാക്കിയത്.

ഇംഗ്ലണ്ടിനെതിരേ ആദ്യ ദിവസം തന്നെ 179 റണ്‍സ് നേടിയതോടെ വമ്പനൊരു റെക്കോഡ് ജയ്‌സ്വാള്‍ സ്വന്തമാക്കിയിരിക്കുകയാണ്. 60 വര്‍ഷം പഴക്കമുള്ള റെക്കോഡാണ് ജയ്‌സ്വാള്‍ പഴങ്കഥയാക്കിയിരിക്കുന്നത്. ബുധി കുന്തീരന്റെ പേരിലുണ്ടായിരുന്ന റെക്കോഡാണ് ജയ്‌സ്വാള്‍ തകര്‍ത്തത്. 1964ല്‍ ഇംഗ്ലണ്ടിനെതിരേ ആദ്യ ദിനം 170 റണ്‍സാണ് ബുധി നേടിയത്. ഇതാണ് ജയ്‌സ്വാള്‍ തകര്‍ത്തത്. എന്നാല്‍ ടെസ്റ്റില്‍ ആദ്യ ദിനം ഇന്ത്യക്കായി കൂടുതല്‍ റണ്‍സ് നേടുന്ന താരമെന്ന റെക്കോഡില്‍ ആറാം സ്ഥാനത്തേക്കെത്താനും ജയ്‌സ്വാളിനായി.

പാകിസ്താനെതിരേ 228 റണ്‍സടിച്ച വീരേന്ദര്‍ സെവാഗാണ് ഈ റെക്കോഡില്‍ തലപ്പത്ത്. ഓസ്‌ട്രേലിയക്കെതിരേ 195 റണ്‍സ് നേടിയ സെവാഗ് രണ്ടാം സ്ഥാനത്ത് തുടരുമ്പോള്‍ വസിം ജാഫര്‍ പാകിസ്താനെതിരേ 192 റണ്‍സ് നേടിയതാണ് മൂന്നാം സ്ഥാനത്ത്. ശ്രീലങ്കയ്‌ക്കെതിരേ ശിഖര്‍ ധവാന്‍ 190 റണ്‍സും സെവാഗ് വെസ്റ്റ് ഇന്‍ഡീസിനെതിരേ 180 റണ്‍സും അടിച്ചെടുത്തിട്ടുണ്ട്. ഈ റെക്കോഡിലേക്കാണ് ജയ്‌സ്വാളും ഇപ്പോള്‍ പേരുചേര്‍ത്തത്.

ഒരു ദിവസം ഇംഗ്ലണ്ടിനെതിരേ കൂടുതല്‍ റണ്‍സ് നേടുന്ന ഇന്ത്യന്‍ താരമെന്ന റെക്കോഡില്‍ സുനില്‍ ഗവാസ്‌കറുടെ റെക്കോഡിനൊപ്പമെത്താനും ജയ്‌സ്വാളിനായി. 1979ല്‍ ഓവലില്‍ ഇംഗ്ലണ്ടിനെതിരേ 179 റണ്‍സടിച്ച ഗവാസ്‌ക്കറിനൊപ്പമാണ് നിലവില്‍ ജയ്‌സ്വാള്‍. ഈ റെക്കോഡില്‍ തല്ലപ്പത്തുള്ളത് കരുണ്‍ നായരാണ്. 2016ല്‍ ചെന്നൈയില്‍ 232 റണ്‍സാണ് ഒരു ദിവസം കരുണ്‍ നായര്‍ നേടിയത്. ഈ മത്സരത്തില്‍ കരുണ്‍ ട്രിപ്പിള്‍ സെഞ്ച്വറിയും നേടി.

Yashasvi Jaiswal

സച്ചിന്‍ ടെണ്ടുല്‍ക്കറുടെ വമ്പന്‍ റെക്കോഡിനൊപ്പമെത്താനും ജയ്‌സ്വാളിനായി. 22കാരനായ ജയ്‌സ്വാളിന്റെ മൂന്നാം അന്താരാഷ്ട്ര സെഞ്ച്വറിയാണിത്. ഇന്ത്യയിലും വിദേശത്തും സെഞ്ച്വറി നേടാന്‍ ഇതിനോടകം ജയ്‌സ്വാളിനായി. ഇതോടെ 22 വയസിനുള്ളില്‍ ഇന്ത്യയിലും വിദേശത്തും സെഞ്ച്വറി നേടുന്ന താരങ്ങളില്‍ സച്ചിന്‍ ടെണ്ടുല്‍ക്കര്‍ക്കും രവി ശാസ്ത്രിക്കുമൊപ്പമെത്താന്‍ ജയ്‌സ്വാളിന് സാധിച്ചിരിക്കുകയാണ്. ഇന്ത്യയുടെ ഭാവി സൂപ്പര്‍ താരമാണ് ജയ്‌സ്വാളെന്ന് ഉറപ്പിച്ച് തന്നെ പറയാം.

ഇന്ത്യയുടെ ബാറ്റിങ് നിരയില്‍ നായകന്‍ രോഹിത് ശര്‍മയാണ് ആദ്യം മടങ്ങിയത്. 14 റണ്‍സോടെ രോഹിത് ശര്‍മ പുറത്തായി. ശുബ്മാന്‍ ഗില്ലിന് മികച്ച തുടക്കം ലഭിച്ചെങ്കിലും മുതലാക്കാനായില്ല. 34 റണ്‍സാണ് ഗില്ലിന് നേടാനായത്. താരം മൂന്നാം നമ്പറിലേക്ക് ബാറ്റിങ് ഓഡര്‍ മാറ്റിയ ശേഷം മികച്ചൊരു പ്രകടനം പോലും കാഴ്ചവെക്കാന്‍ ഗില്ലിന് സാധിച്ചിട്ടില്ല. മധ്യനിരയില്‍ ശ്രേയസ് അയ്യരും (27) കാര്യമായൊന്നും ചെയ്തില്ല. ഈ വിടവ് നികത്തുന്ന പ്രകടനമാണ് ജയ്‌സ്വാള്‍ കാഴ്ചവെച്ചത്.

94 റണ്‍സില്‍ നില്‍ക്കവെ സിക്‌സറിലൂടെയാണ് ജയ്‌സ്വാള്‍ സെഞ്ച്വറി പൂര്‍ത്തിയാക്കിയത്. സമ്മര്‍ദ്ദ സാഹചര്യത്തിലും വലിയ ഷോട്ട് കളിക്കാന്‍ ജയ്‌സ്വാളിന് സാധിക്കുന്നുണ്ട്. ഇത്തവണത്തെ ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പില്‍ രണ്ട് സെഞ്ച്വറി നേടുന്ന ആദ്യത്തെ താരമാണ് ജയ്‌സ്വാള്‍. മൂന്ന് ഫോര്‍മാറ്റിലും നിലവിലെ ഒന്നാം നമ്പര്‍ ഓപ്പണറാണ് ജയ്‌സ്വാള്‍. രണ്ടാം ദിനത്തിലും ജയ്‌സ്വാളിന്റെ ബാറ്റിങ്ങിലാണ് ഇന്ത്യയുടെ പ്രതീക്ഷ. താരം എത്രനേരം ബാറ്റുചെയ്യുന്നുവെന്നത് ഇന്ത്യയെ സംബന്ധിച്ച് വളരെ പ്രധാനപ്പെട്ടതാണ്.

Story first published: Saturday, February 3, 2024, 9:20 [IST]
Other articles published on Feb 3, 2024
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+